ശ്രീനാരായണ മിഷൻ മൂന്നാമത് ശാഖ വെരിബീയിൽ
മെൽബൺ: ശ്രീനാരായണ മിഷൻ മെൽബൺ മൂന്നാമത് പ്രാർഥന കൂട്ടായ്മ വെരിബീയിൽ ആരംഭിക്കുന്നു. ഫെബ്രുവരി അഞ്ചിന് (ആദ്യ ഞായറാഴ്ച) വൈകുന്നേരം 5.30ന് പ്രാർഥന ചടങ്ങുകളോട് കൂടി ആരംഭിക്കുന്ന പ്രാർഥന കൂട്ടായ്മ എല്ലാ മാസവും ആദ്യ ഞായറാഴ്ച 2 Synnot Street, വെരിബീയിലെ Kelly Park Centre ഹാളിൽ നടക്കും.

മെൽബൺ വെസ്റ്റ് സബർബുകൾ കൂടാതെ ജീലോംഗ്, മെൽട്ടൻ, ബേക്കസ് മാർഷ്, കരോലിൻ സ്പ്രിംഗ്സ് തുടങ്ങിയ സബർബുകളിലെയും വിശ്വാസികൾക്ക് എത്തിച്ചേരുവാൻ സൗകര്യപ്രദമായാണ് വെരിബി ശാഖ പ്രവർത്തിക്കുക.

നിലവിൽ സൗത്ത് ഈസ്റ്റേൺ സബർബുകളിലെ വിശ്വാസികൾക്ക് ഡാൻഡിനോംഗ് ശാഖയിലും നോർത്തേൺ സബർബുകളിലെ വിശ്വാസികൾക്ക് ക്രേയ്ഗീബേൺ ശാഖയിലും പ്രാർഥനകൾ നടന്നുവരുന്നു.

വിവരങ്ങൾക്ക്: പ്രജിൻ 0451 976 215, സിജു 0432 752 533, സതീഷ് 0429 690 402, അരുൺ 0425067500.

റിപ്പോർട്ട്: വിഷ്ണു കുമാർ