ബ്രിസ്ബേനിൽ എസ്എൻഡിപി ശാഖ രൂപീകരിച്ചു
Friday, March 10, 2017 12:49 AM IST
ബ്രിസ്ബേൻ: ക്വീൻസ് ലാൻഡ് സംസ്ഥാനത്ത് താമസിക്കുന്ന ശ്രീനാരായണ ഗുരുവിന്‍റെ ആശയങ്ങളോടു താത്പര്യമുള്ളവരുടെ സംഘടന ബ്രിസ്ബേൻ ആസ്ഥാനമായി രൂപീകരിച്ചു.

വർത്തമാന കാലഘട്ടത്തിൽ ലോകമെന്പാടും ജാതിയുടേയും മതത്തിന്േ‍റയും പേരിൽ നശീകരണ പ്രക്രിയ നടക്കുന്പോൾ കാലഘട്ടങ്ങൾക്കു മുന്പ് ഒരു ജാതി ഒരു മതം, മതമേതായും മനുഷ്യൻ നന്നായാൽ മതി എന്നു ലോകത്തോട് വിളിച്ചുപറഞ്ഞ ഗുരുദേവ ദർശനങ്ങൾ ഇന്ത്യയിൽ മാത്രമല്ല ലോകമെന്പാടും ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നു.

ഗുരുവിന്‍റെ ആശയങ്ങൾ പ്രചരിപ്പിക്കുകയും, അതിലൂടെ കേരളത്തിന്‍റെ, ഇന്ത്യയുടെ മഹത്വം ഇവിടെ വളർന്നുവരുന്ന വരുംതലമുറയ്ക്കു പകർന്നു നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ എല്ലാമാസവും രണ്ടാം ശനിയാഴ്ച ഓരോ അംഗങ്ങളുടേയും ഭവനങ്ങളിൽ മാറിമാറി സായാഹ്ന പ്രാർഥന നടത്തുന്നതാണ്. രജിസ്ട്രേഷൻ, വെബ്സൈറ്റ്, വാട്ആപ്, ഫേസ്ബുക്ക് തുടങ്ങിയവയ്ക്കു തുടക്കുംകുറിക്കുവാനും, ഇതിലൂടെ കൂടുതൽ അംഗങ്ങളെ പങ്കാളികളാക്കാനും തീരുമാനം എടുത്തു. തുടർ പ്രവർത്തനങ്ങൾക്കായി ഒരു സ്ഥാപക കമ്മിറ്റിയേയും ചുമതലപ്പെടുത്തി. കോർഡിനേഷൻ കമ്മിറ്റിയിലേക്ക് ബൈജു ഇലഞ്ഞിക്കുടി (പ്രസിഡന്‍റ്), അനീഷ് നരേന്ദ്രൻ (സെക്രട്ടറി), രാജൻ ഷാജി (ട്രഷറർ), സുമേഷ് സ്വാമിനാഥൻ (പിആർഒ) എന്നിവരെ തെരഞ്ഞെടുത്തു. എല്ലാമാസവും രണ്ടാം ശനിയാഴ്ച നടക്കുന്ന കുടുംബ പ്രാർഥനകളിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക: ഫോണ്‍: 0490 360 664, 0422 944 756, 0416 165 621. ഇമെയിൽ: [email protected]

റിപ്പോർട്ട്: റെജി പാറയ്ക്കൻ