കൈരളി തിയറ്റേഴ്സിന്‍റെ നാടകം "ഉത്തമഗീതം’ മെൽബണിൽ അരങ്ങേറി
Tuesday, March 21, 2017 6:06 AM IST
മെൽബണ്‍: മലയാള നാടകവേദികളെ നർമത്തിന്‍റെ നടനം കൊണ്ട് അഭിനയത്തിന്‍റെ തേര് തെളിയിച്ച് കൈരളി തിയേറ്റേഴ്സിന്‍റെ നാടകം "ഉത്തമഗീതം’ മെൽബണിൽ അരങ്ങേറി.

നാടകത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചത് സംസ്ഥാന അവാർഡ് ജേതാവായ ബാവക്കാട് ബാബുവാണ്. അനിൽ പെരുന്പാവൂർ, സിജോ മൂവാറ്റുപുഴ, ബേസിൽ വാരപ്പെട്ടി, എബി മണർകാട്, സ്മിത കോതമംഗലം, ദീപ കീഴില്ലം, ആൻസി മണർകാട് എന്നിവരാണ് അരങ്ങിൽ വേഷമിട്ടത്. നാടകത്തിന്‍റെ റിക്കോർഡിംഗ് റോബിൻ വർഗീസും സാങ്കേതിക സഹായം ജയിംസ് ജേക്കബും നൃത്ത സംവിധാനം പിങ്കി റോബിനും സഹസം വിധാനം ദീപ്തി നിർമലയുമാണ് നിർവഹിച്ചിരിക്കുന്നത്. സൗണ്ട്സ് ആൻഡ് വീഡിയോ അമാലി ഗ്രൂപ്പിന്‍റേതാണ്. നാടകത്തിന്‍റെ നിർമാണം എബി മണർകാടാണ് നിർവഹിച്ചത്.