ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് ഓഷ്യാനക്ക് പുതിയ നേതൃത്വം
Saturday, March 25, 2017 5:59 AM IST
മെൽബണ്‍: ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് ഓഷ്യാനക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ബേബി ജോസഫ് പാറ്റകുടിലിൽ, സിഡ്നി (പ്രസിഡന്‍റ്), ഡെന്നിസ് കുടിലിൽ, പെർത്ത് (വൈസ് പ്രസിഡന്‍റ്), ജെയിംസ് വെളിയത്ത്, അഡ്ലൈഡ് (സെക്രട്ടറി), റ്റോംജി കുന്നുംമാംതൊടിൽ, കാൻബറ (ജോയിന്‍റ് സെക്രട്ടറി), ബെഞ്ചമിൻ ജയ്ക്കബ് മേച്ചേരി, മെൽബണ്‍ (ട്രഷറർ) എന്നിവരേയും എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് ഷൈബി ബോബി കണ്ടാരപ്പള്ളി (മെൽബണ്‍), പ്രസാദ് പീറ്റർ കോട്ടപ്ലാക്കിൽ (ബ്രിസ്ബേൻ) എന്നിവരേയും തെരഞ്ഞെടുത്തു.

ഓഷ്യാനയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുപ്പതോളം നാഷണൽ കൗണ്‍സിൽ അംഗങ്ങളിൽ നിന്നും ഐക്യകണ്ഠേനയാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. മുൻ പ്രസിഡന്‍റ് സജിമോൻ വയലുങ്കലും സജിമോൻ വരക്കാലായും മുഖ്യവരണാധികാരികളായിരുന്നു.

റിപ്പോർട്ട്: റെജി പാറയ്ക്കൻ