സ്വാമി ചിദാനന്ദപുരി മെൽബണിൽ
Sunday, April 2, 2017 2:39 AM IST
മെൽബണ്‍: കോഴിക്കോട് ജില്ലയിലെ കോലത്തുർ അദ്വൈതാശ്രമത്തിലെ ആചാര്യനും പ്രശസ്ത ഹൈന്ദവ സന്യാസിയുമായ ശ്രീമദ് സ്വാമി ചിദാനന്ദപുരിയുടെ ആസ്ട്രേലിയൻ പര്യടനത്തിൻ ഭാഗമായി മെൽബണിൽ ഈ വർഷത്തെ കേരള ഹിന്ദു സൊസൈറ്റി വിഷു ആഘോഷങ്ങളിൽ പങ്കെടുത്തു പ്രഭാഷണം നടത്തുന്നു.

വിഷു ദിവസമായ ഏപ്രിൽ 14 നു വൈകുന്നേരം 3.30ന് തനിമയാർന്ന വിഷുക്കണി , ഭജനഎന്നിവയോടെ പരിപാടി ആരംഭിക്കും. ഏകദേശം രണ്ടു മണിക്കൂർ നീളുന്ന സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണത്തിന് 4.00 നു തുടക്കം കുറിക്കും. തുടർന്ന് സ്വാമിജിയുമായി പൊതുജനങ്ങൾക്ക് സംവാദത്തിനുള്ള അവസരവും ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് സംഘാടക സമിതി അറിയിക്കുന്നു. ഇത്തവണ കുട്ടികൾക്കു വിഷുകൈനീട്ടം നൽകുന്നത് ശ്രീമദ് സ്വാമി ചിദാനന്ദപുരിയായിരിക്കും.

തികച്ചും സൗജന്യമായ പരിപാടിയുടെ വേദി 284 തോംസണ്‍സ് റോഡ്, ലോവർ ടെംപിൾസ്റ്റോവ് വിക്ടോറിയ 3107 ആകുന്നു.

സ്വാമി ചിദാനന്ദപുരിയോടൊന്നിച്ചുള്ള ഈ വർഷത്തെ കഐച്ച്എസ്എം വിഷു ആഘോഷങ്ങളുടെ വിശദവിവരങ്ങൾക്ക് വിളിക്കേണ്ട ഫോണ്‍: ശ്രീകുമാർ തോപ്പിൽ: 0407490003, പ്രദീപ് ചന്ദ്ര: 0406868611, ശ്രീജിത്ത് ശിവരാജ്: 0433850073.

റിപ്പോർട്ട്: വിജയകുമാരൻ