മെൽബണിൽ ജയറാം ഷോ 2017ന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി
Wednesday, June 7, 2017 6:49 AM IST
മെൽബണ്‍:മെൽബണ്‍ ഇവന്‍റസും നന്മ ഇന്‍റർനാഷണലും സംയുക്തമായി നടത്തുന്ന ജയറാം ഷോ 2017 ജൂണ്‍ 11ന് മെൽബണിൽ അരങ്ങേറും. മലയാള സിനിമ, മിമിക്രി രംഗത്തെ പ്രഗൽഭരും പ്രശസ്തരുമായ താരങ്ങളെ അണിനിരത്തി നടൻ ജയറാം നയിക്കുന്ന നാട്യ, കലാ, ഗാന, ഹാസ്യ വിരുന്ന്. തെന്നിന്ത്യൻ താര സുന്ദരി പ്രിയാമണി, കോമഡിയുടെ മുടി ചൂടാമന്നൻ രമേഷ് പിഷാരടി, കൈവിരലുകൾ കൊണ്ട് മാസ്മരികസംഗീതം തീർക്കുന്ന അതുല്ല്യ പ്രതിഭ സ്റ്റീഫൻ ദേവസ്യ, സ്വരമധുരമായ ശൈലികൾ കൊണ്ട് സംഗീതസദ്യകാഴ്ച വയ്ക്കുന്ന ജോത്സന, പ്രദീപ് ബാബു, ആര്യ (ബഡായി ബംഗ്ലാവ്) വിനോദ് കോവൂർ (ങ 80 മൂസ ) അബ്ബാസ്, കോട്ടയം ജോഷി, അഖിൽ ബാബു തുടങ്ങി 20ൽപ്പരം കലാപ്രതിഭകൾ പങ്കെടുക്കുന്ന മെഗാഷോ ജൂണ്‍ 11 ന് വൈകിട്ട് 6:30ന് മൊണാഷ് യൂണിവേഴ്സിറ്റി കാന്പസ്, റോബർട്ട് ബ്ലാക്ക് വുഡ് ഹാൾ, ക്ലേയ്റ്റണ്‍, അന്വഷണങ്ങൾക്ക് :0411221382, 04139 108 24,0401865790,0401426932

റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ