സ്പെ​ല്ലിം​ഗ് ബീ ​മ​ൽ​സ​ര​ത്തി​ൽ മ​ല​യാ​ളി ജോ​യ​ൽ ജോ​യി ഒ​ന്നാം​സ്ഥാ​ന​ത്ത്
Thursday, September 21, 2017 8:48 AM IST
മെ​ൽ​ബ​ണ്‍: വി​ക്ടേ​റി​യാ സം​സ്ഥാ​ന​ത്ത് എ​ട്ടാം ക്ലാ​സി​നെ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തി​യ സ്പെ​ല്ലിം​ഗ് ബീ ​മ​ൽ​സ​ര​ത്തി​ൽ മ​ല​യാ​ളി ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ഹാം​റ്റ​ണ്‍ പാ​ർ​ക്ക് കി​ൽ​ബെ​റി വാ​ലി സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി ജോ​യ​ൽ ജോ​യി കി​ട​ക​ൻ ആ​ണ് വി​ജ​യി​ച്ച​ത്. അ​വ​സാ​ന മ​ൽ​സ​ര​ത്തി​ൽ ഒ​ൻ​പ​ത് പേ​രി​ൽ നി​ന്നാ​ണ് ജോ​യ​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. മ​റ്റ് ഇ​ന്ത്യാ​ക്കാ​രാ​രും മ​ൽ​സ​ര​രം​ഗ​ത്ത് ഇ​ല്ലാ​യി​രു​ന്നു. തൃ​ശൂ​ർ പാ​വ​റ​ട്ടി സ്വ​ദേ​ശി​യാ​യ ജോ​സ​ഫ് ജോ​യി കി​ട​ങ്ങ​ന്‍റെ​യും ബി​ന്ദു​വി​ന്‍റെ​യും മ​ക​നാ​ണ് ജോ​യ​ൽ. ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന സ്പെ​ല്ലിം​ഗ് ബീ ​മ​ൽ​സ​ര​ത്തി​ൽ മു​ന്പി​ലെ​ത്തി​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് എം. ​ജോ​ർ​ജ്.