ടോം ജോസഫിന് സ്വീകരണം നൽകി
Monday, October 9, 2017 11:20 AM IST
മെൽബണ്‍: വിറ്റൽസി കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ടോം ജോസഫിന് മെൽബണിലെ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

യോഗം ഒഐസിസി ഗ്ലോബൽ കമ്മിറ്റിയംഗം ബിജു സ്കറിയ ഉദ്ഘാടനം ചെയ്തു. സ്വീകരണത്തിന് നന്ദി പറഞ്ഞ ടോം ജോസഫ് തന്‍റെ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് തന്നാലാവുന്നത് ചെയ്യാമെന്നും പ്രതീഷാ നിർഭരമായ മുഹൂർത്തമാണിതെന്നും പറഞ്ഞു.

കേരള ന്യൂസ് ചീഫ് എഡിറ്റർ ജോസ് എം. ജോർജ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹലോ മലയാളം റേഡിയോ ഡയറക്ടർ ജോജി കാഞ്ഞിരപ്പള്ളി, പ്രശസ്ത എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ കുശാഗ്രാ ദട്നാഗർ, ജയ്സണ്‍ മറ്റപ്പള്ളി (മെൽബണ്‍ മലയാളി ഫെഡറേഷൻ), പ്രസാദ് ഫിലിപ്പ് ലിബറൽ പാർട്ടി), എസൻഡൻ ജോസ് (എന്‍റെ കേരളം), ശ്രീപാൽ (പ്രസിഡന്‍റ് യുണൈറ്റഡ് ഹിന്ദൂസ്), രാജേഷ് പിള്ള (ഹിന്ദുസൈസൈറ്റി , മദനൻ ചെല്ലപ്പൻ (MAV), സെബാസ്റ്റ്യൻ ജേക്കബ് ഫ്രാങ്ക്സ്റ്റണ്‍ മലയാളി, റെജി കുമാർ (സംസ്കൃതി) അജീഷ് ഗ്രാൻമാ, ഹൈനസ് ബിനോയി (ഒഐസിസി), തോമസ് വാതപ്പള്ളി, ജി.കെ. മാത്യു, റജി പുല്ലാട്ട് (നാദം), ഷാജി പുല്ലൻ (കേസി മലയാളി, ഉദയ ചന്ദ്രൻ (ശ്രീനാരായണ മിഷൻ) നാരായണൻ വാസുദേവൻ (എച്ച്എസ് എസ്), റിതേഷ് (എൻജിഎ), ദീപിക, സഞ്ചയ് പരമേശ്വരൻ (വിപഞ്ചിക) എന്നിവർ പ്രസംഗിച്ചു.