താരമല്ല ഞാൻ നിങ്ങളിലൊരാൾ
ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ ബാ​ല​ൻ​ചേ​ട്ട​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച സ്വ​ഭാ​വ ന​ട​നു​ള്ള സം​സ്ഥാ​ന​പു​ര​സ്കാ​രം നേ​ടി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ന​ട​ൻ മ​ണി​ക​ണ്ഠ​ൻ. ""നാ​ടി​നോ​ടും നാ​ട്ടു​കാ​രോ​ടു​മാ​ണ് ക​ട​പ്പാ​ട്. പി​ന്നെ സം​വി​ധാ​യ​ക​ൻ രാ​ജീ​വ് ര​വി, കാ​മ​റാ​മാ​ൻ മ​ധു നീ​ല​ക​ണ്ഠൻ, എ​ഡി​റ്റ​ർ അ​ജി​ത്കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​മ്മ​ട്ടി​പ്പാ​ടം ടീ​മി​നോ​ടും. ”- മ​ണി​ക​ണ്ഠ​ൻ മ​ന​സു​തു​റ​ന്നു. ബാ​ല​നു​ശേ​ഷം പെ​ർ​ഫോം ചെ​യ്യാ​ൻ പ​റ്റി​യ ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു വ്യാ​സ​ൻ കെ.​പി. ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച "അ​യാ​ൾ ജീ​വി​ച്ചി​രി​പ്പു​ണ്ട് ' എ​ന്ന സി​നി​മ​യി​ലെ മു​രു​ക​നെ​ന്ന് മ​ണി​ക​ണ്ഠ​ൻ. മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സി​ന്‍റെ "അ​ല​മാ​ര', അ​നീ​ഷ് അ​ൻ​വ​റി​ന്‍റെ "ബ​ഷീ​റി​ന്‍റെ പ്രേ​മ​ലേ​ഖ​നം' എ​ന്നി​വ​യാ​ണ് മ​ണി​ക​ണ്ഠ​ന്‍റെ പുതിയ സിനിമകൾ. മ​ണി​ക​ണ്ഠ​ന്‍റെ സി​നി​മാ വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്...

അ​വാ​ർ​ഡ് പ്ര​തീ​ക്ഷി​ച്ചി​രു​ന്നോ...?

പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. അ​വാ​ർ​ഡ് കി​ട്ടി​യ​തി​ൽ സ​ന്തോ​ഷം, അ​ങ്ങ​നെ അ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ലും സ​ന്തോ​ഷം. കാ​ര​ണം, എ​നി​ക്കു പ​രാ​തി​പ്പെ​ടാ​നോ സ​ങ്ക​ട​പ്പെ​ടാ​നോ ഒ​ന്നു​മി​ല്ല. അ​വാ​ർ​ഡ് എ​ന്നി​ലെ ന​ട​ന് എ​ന​ർ​ജി​യാ​ണ്. സി​നി​മ​യി​ൽ അ​വ​സ​രം കി​ട്ടി​യ​തും ആ ​സി​നി​മ വി​ജ​യി​ച്ച​തും എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ ജ​നം സ്വീ​ക​രി​ച്ച​തും മു​ഖ്യ​ധാ​രാ ന​ടന്മാ​രി​ൽ ഒ​രാ​ളാ​യി ജ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്ന​തു​മൊ​ക്കെ​ത്ത​ന്നെ ഏ​റ്റ​വും വ​ലി​യ അ​വാ​ർ​ഡാ​ണ്. ജ​ന​ങ്ങ​ളുടെ അം​ഗീ​കാ​ര​ത്തി​ൽ വ​ലി​യ സ​ന്തോ​ഷ​ം.

ക​മ്മ​ട്ടി​പ്പാ​ട​ത്തി​നു മു​ന്പും അ​തി​നു​ശേ​ഷ​വും...‍?

ഇനി എ​ന്തെ​ങ്കി​ലും ചെ​യ്താ​ൽ പോ​രാ, പ​ഠി​ച്ചു കു​റ​ച്ചു​ കൂ​ടി ഉത്തരവാദിത്വത്തോടെ ന​ന്നാ​യി ചെ​യ്യ​ണം എ​ന്ന ക​മി​റ്റ്മെ​ന്‍റു​ണ്ട്് ജ​ന​ങ്ങ​ളോ​ട്. നാ​ട​ക​ത്തി​ന്‍റെ ഉൗ​ർ​ജം ഇ​പ്പോ​ഴു​മു​ണ്ട്. സ്വ​ഭാ​വ​പ​ര​മാ​യി മാറ്റമൊന്നുമില്ല. ഇ​പ്പോ​ഴും നാ​ട്ടി​ലൊ​ക്കെ ഇ​റ​ങ്ങി​ന​ട​ക്കും. പിന്നെ, സാ​ന്പ​ത്തി​ക​ം മെ​ച്ച​പ്പെ​ട്ടു.

സി​നി​മ​ക​ൾ സെലക്ട് ചെയ്യുന്പോൾ...?

എ​ന്നി​ലെ ന​ട​നെ വ​ള​ർ​ത്താ​ൻ സഹായകമായ വേഷമാണോ, ക​മ്മ​ട്ടി​പ്പാ​ടം ബാ​ല​ൻ എ​ന്ന കാ​ര​ക്ട​റി​ന് അ​പ്പു​റം ചെയ്യാനുള്ള സാ​ധ്യ​ത​യു​ണ്ടോ എ​ന്നൊ​ക്കെ ശ്രദ്ധിക്കാറുണ്ട്.​ 10 പ​ട​മെ​ങ്കി​ൽ 10 പ​ടം; അ​തിൽ എ​ന്നും സം​സാ​രി​ക്ക​പ്പെ​ടു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​വ​ണം. എ​ന്നെ സം​ബ​ന്ധി​ച്ച് 500 രൂ​പ പോ​ക്ക​റ്റി​ലു​ണ്ടെ​ങ്കി​ൽ അ​തി​ന് 50,000 രൂ​പ​യു​ടെ വി​ല​യു​ണ്ട്. കാ​ര​ണം, പോ​ക്ക​റ്റി​ൽ 50 പൈ​സ പോ​ലും ഇ​ല്ലാ​തി​രു​ന്ന ഒ​രാ​ളാ​ണു ഞാ​ൻ. എ​ന്നെ​യും എ​ന്‍റെ വീ​ട്ടു​കാ​രെ​യും പ​ണ​മോ അ​തു​പോ​ലെ​യു​ള്ള മാ​യ​ക​ളോ ഇ​തേ​വ​രെ പി​ടി​ച്ചി​ട്ടി​ല്ല.
വ്യാസൻ കെ.പിയുടെ "അ​യാ​ൾ ജീ​വി​ച്ചി​രി​പ്പു​ണ്ട്'...

ക​മ്മ​ട്ടി​പ്പാ​ടം എ​ന്ന ഒ​റ്റ​പ്പ​ടം മാ​ത്ര​മേ​യു​ള്ളൂ അന്നു മു​ന്പി​ൽ വ​യ്ക്കാ​ൻ. വ​ലി​യൊ​രു താ​ര​മ​ല്ല. ര​ണ്ടാ​മ​ത്തെ പ​ട​ത്തി​ൽ ഇ​യാ​ൾ എ​ന്താ​ണു ചെ​യ്യാ​ൻ പോ​കു​ന്ന​തെ​ന്ന് എ​ല്ലാ​വ​രും നോ​ക്കി​നി​ൽ​ക്കു​ക​യു​മാ​ണ്. അ​തി​ന്‍റെ ടെ​ൻ​ഷ​ൻ. പു​തി​യൊ​രു സം​വി​ധാ​യ​ക​നു ര​ണ്ടാ​മ​ത്തെ അ​ല്ലെ​ങ്കി​ൽ മൂ​ന്നാ​മ​ത്തെ പ​ടം കൊ​ടു​ക്കു​ന്പോ​ഴു​ള്ള പേ​ടി. പ​ക്ഷേ, വ്യാ​സ​ൻ ചേ​ട്ട​ൻ ക​ഥ പ​റ​ഞ്ഞു​ക​ഴി​ഞ്ഞ​പ്പോ​ൾ എ​നി​ക്കു വ​ലി​യ വി​ശ്വാ​സ​മാ​യി. ഞാ​ൻ സം​വി​ധാ​യ​ക​നി​ൽ 100 ശ​ത​മാ​നം വി​ശ്വ​സി​ക്കു​ന്ന നടനാണ്. ക​ഥാ​പാ​ത്ര​ത്തി​നു കൃ​ത്യ​മാ​യി എ​ന്തു വേ​ണം എ​ന്ന​റി​യാ​വു​ന്ന സം​വി​ധാ​യ​ക​നാ​ണ് വ്യാ​സ​ൻ​ചേ​ട്ട​ൻ.

അയാൾ ജീവിച്ചിരിപ്പുണ്ട് - കഥാപശ്ചാത്തലം..‍?

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​ണു മു​രു​ക​ൻ. മു​രു​ക​ന്‍റെ ചെ​റു​പ്രാ​യ​ത്തി​ലേ അ​ച്ഛ​ൻ മ​രി​ച്ചു. വീ​ടി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് വ​ള​രെ ചെ​റു​പ്പ​ത്തി​ൽ ത​ന്നെ ക​ട​ലി​ൽ പോ​യി​ത്തു​ട​ങ്ങി. സ​ഹോ​ദ​രി​മാ​രെ കെ​ട്ടി​ച്ചു​വി​ട്ട​ശേ​ഷം അ​യാ​ൾ ഗോ​വ​യി​ൽ പോ​വു​ക എ​ന്ന തന്‍റെ ആ​ഗ്ര​ഹം സ​ഫ​ല​മാ​ക്കാ​ൻ തു​നി​യു​ന്നു. ഗോ​വ​യി​ൽ​വ​ച്ച് ജോ​ണ്‍ മാ​ത്യു മാ​ത്ത​നെ മു​രു​ക​ൻ പ​രി​ച​യ​പ്പെ​ടു​ന്ന​ു. പെ​ട്ടെ​ന്ന് എ​ല്ലാ​വ​രെ​യും വി​ശ്വ​സി​ക്കു​ന്ന​യാ​ളാ​ണ് മു​രു​ക​ൻ. അ​വ​രു​ടെ​യി​ട​യി​ൽ അ​ങ്ങ​നെ ഉ​പാ​ധി​ക​ളി​ല്ലാ​ത്ത സൗ​ഹൃ​ദം രൂ​പ​പ്പെ​ടുകയാണ്.

ബാലനിൽ നിന്നു മുരുകനിലെത്തുന്പോൾ..‍?

വ്യാ​സ​ൻ ചേ​ട്ട​ൻ ക​ണ്ടി​ട്ടു​ള്ള അ​ല്ലെ​ങ്കി​ൽ അ​ദ്ദേ​ഹം അ​നു​ഭ​വി​ച്ചി​ട്ടു​ള്ള കു​റേ കാ​ര്യ​ങ്ങ​ളാ​ണ് മു​രു​ക​ൻ. വ്യാ​സ​ൻ ചേ​ട്ട​നു​മാ​യും ഞാ​നു​മാ​യു​മൊ​ക്കെ പ​ല സ്ഥ​ല​ങ്ങ​ളി​ലും സ്പ​ർ​ശി​ക്കു​ന്ന​ ​കാ​ര​ക്ട​ർ. കു​ട്ടി​ത്തവും സത്യസന്ധതയും വ​രും​വ​രാ​യ്ക​ക​ളെ​ക്കു​റി​ച്ചു ചി​ന്തി​ക്കാ​തെ എ​ന്തി​ലേ​ക്കും എ​ടു​ത്തു​ചാ​ടിക്കുന്ന ഒ​രു ധൈ​ര്യ​വു​മൊ​ക്ക എ​പ്പോ​ഴു​മു​ണ്ട് മു​രു​ക​നി​ൽ. ഭാ​ഷ അ​റി​യാ​ത്ത​തു മൂ​ല​മു​ള്ള പ്ര​ശ്ന​ങ്ങ​ളു​ണ്ട്. ത​ന്നെ ആ​രും പ​റ്റി​ക്കി​ല്ല, താ​ൻ ബു​ദ്ധി​മാ​നാ​ണ് എ​ന്ന മ​ണ്ട​ത്ത​ര​വു​മു​ണ്ട്.

വി​ജ​യ്ബാ​ബു​വി​നൊ​പ്പം ആ​ദ്യ​മാ​യ്...?

ജോ​ണ്‍​മാ​ത്യു മാ​ത്ത​നെ അ​വ​ത​രി​പ്പി​ച്ച വി​ജ​യ് ബാ​ബുവിനോട് ഷൂട്ടിംഗ് തു​ട​ങ്ങി 2-3 ദി​വ​സം വ​രെ ബ​ഹു​മാ​നം മൂ​ല​മു​ള്ള അ​ക​ൽ​ച്ച ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, മു​രു​ക​നെ ജോ​ണ്‍​മാ​ത്യു​വി​ന് ഇ​ഷ്ട​മാ​യ​തു​പോ​ലെ മ​ണി​ക​ണ്ഠ​നെ പി​ന്നീ​ടു വി​ജ​യ്ബാ​ബു​വി​നും ഇ​ഷ്ട​മാ​യി. ഗോ​വ​യി​ൽ ചെ​ന്ന​പ്പോ​ഴേ​ക്കും ഞ​ങ്ങ​ൾ ഒ​രു​മി​ച്ചാ​യി​രു​ന്നു ഫു​ൾ​ടൈം. മു​രു​ക​നെ ജോ​ണ്‍​മാ​ത്യു മാ​ത്ത​ൻ കൊ​ണ്ടു​ന​ട​ക്കു​ന്ന​തു​പോ​ലെ എ​ന്നെ വി​ജ​യ്ബാ​ബു കൊ​ണ്ടു​ന​ട​ക്കു​ക​യാ​യി​രു​ന്നു. വി​ജ​യേ​ട്ട​ന്‍റെ ക​രി​യ​റി​ൽ എ​ടു​ത്തുപ​റ​യാ​വു​ന്ന കാരക്ടർ.

ര​ണ്ടു​പേ​ർ​ക്കും തു​ല്യ പ്രാ​ധാ​ന്യ​മാ​ണോ..‍‍?

സ​ബ്ജ​ക്ട് ത​ന്നെ​യാ​ണ് ഇ​തി​ൽ ഹീ​റോ. ഈ ​സി​നി​മ​യു​ടെ സ​ബ്ജ​ക്ട് പ​റ​ഞ്ഞു​പോ​കാ​ൻ ര​ണ്ട് ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് മു​രു​ക​നും ജോ​ണും. ഇവിടെ ന​ടന്മാ​രു​ടെ അ​തി​പ്ര​സ​ര​മി​ല്ല. ​സ​ബ്ജ​ക്ട് അതിന് അ​നു​വ​ദി​ക്കു​ന്നി​ല്ല. ക​മ്മ​ട്ടി​പ്പാ​ടം പോ​ലെ​ത​ന്നെ, ന​ടന്മാർ​ക്കു മു​ക​ളി​ലേ​ക്ക് സ​ബ്ജ​ക്ട് ക​യ​റി നി​ൽ​ക്കു​ക​യാ​ണ്.

ഈ ​സി​നി​മ​യു​ടെ മ​റ്റു വി​ശേ​ഷ​ങ്ങ​ൾ..?

ആ​ദ്യ​മാ​യി ഒ​രു പാ​ട്ടു​സീ​നി​ൽ വ​രി​ക​യാ​ണ്; ഒൗ​സേ​പ്പ​ച്ച​ൻ സാ​ർ സം​ഗീ​തം നല്കിയ പാട്ടിൽ. ഹ​രി​നാ​യ​രാ​ണു കാ​മ​റ. എ​ല്ലാ​വ​രും ന​ല്ല സ​പ്പോ​ർ​ട്ടാ​യി​രു​ന്നു. ഗോ​വ​യി​ൽ ചു​റ്റി​ക്ക​റ​ങ്ങി​യ​തും വി​മാ​ന​ത്തി​ൽ ക​യ​റി​യ​തും ആ​ദ്യ​മാ​യി​ട്ടാ​ണ്. ദുൽഖറിന്‍റെ സപ്പോർട്ടും സ്നേഹവും ഇപ്പോഴും തുടരുന്നു.

അലമാരയിലെ സുപ്രൻ മാമൻ..‍?

മിഥുൻ മാനുവൽ തോമസിന്‍റെ അ​ല​മാ​ര​യി​ൽ എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര് സു​ബ്ര​ഹ്മ​ണ്യ​ൻ; സു​പ്ര​ൻ മാ​മ​ൻ എ​ന്നാ​ണു വി​ളി​ക്കു​ന്ന​ത്. കു​ടും​ബ​ത്തി​നി​ട​യി​ൽ വ​ന്നു പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഒ​ര​മ്മാ​വ​ൻ ക​ഥാ​പാ​ത്രം. നാ​യ​ക​ൻ സ​ണ്ണി വെ​യ്നി​ന്‍റെ അ​മ്മാ​വ​നാ​യി​ട്ടാ​ണ്. കോ​മ​ഡി ചെ​യ്യാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്. സീ​മ ജി. ​നാ​യ​രു​ടെ സ​ഹോ​ദ​ര​ന്‍റെ വേ​ഷം.
ര​ഞ്ജി​യേ​ട്ട​നു​മാ​യി കോം​ബി​നേ​ഷ​നു​ക​ളു​ണ്ട്.

ബ​ഷീ​റി​ന്‍റെ പ്രേ​മ​ലേ​ഖ​നത്തിലെ ഉസ്മാൻ..‍?

അ​നീ​ഷ് അ​ൻ​വ​ർ സം​വി​ധാ​നം ചെ​യ്ത ബ​ഷീ​റി​ന്‍റെ പ്രേ​മ​ലേ​ഖ​ന​ത്തി​ൽ എ​ന്‍റെ ക​ഥാ​പാ​ത്രം ഉ​സ്മാ​ൻ. അ​തി​​ൽ ഫു​ൾ​ടൈം കോ​മ​ഡി​യ​ല്ല. സെ​ന്‍റി​മെ​ന്‍റ്സും പ്ര​ണ​യ​വു​മൊ​ക്കെു​ള്ള ആ​ളാ​ണ് ഉ​സ്മാ​ൻ. ഷീ​ലാ​മ്മ​യു​മാ​യി കോം​ബി​നേ​ഷ​ൻ സീ​ൻ അ​ഭി​ന​യി​ച്ചു. ഷീ​ലാ​മ്മ​യു​ടെ അ​നു​ഗ്ര​ഹം വാ​ങ്ങാ​നാ​യി. "നാ​ട​ക​ത്തി​ൽ നി​ന്ന​ല്ലേ വ​ന്ന​ത്, ​ന​ന്നാ​യി ചെ​യ്യു​ന്നു​ണ്ട്' എ​ന്നു ഷീ​ലാ​മ്മ പ​റ​ഞ്ഞതു ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു.

എ​സ്ര​യി​ലെ റോ​ൾ..?

സംവിധായകൻ ജെയ് കെയുമായുള്ള സൗ​ഹൃ​ദ​ത്തി​ന്‍റെ പേ​രി​ലും ഫാ​മി​ലി സി​നി​മ എ​ന്ന രീ​തി​യി​ലുമാണ് എസ്രയിൽ ഗസ്റ്റ് റോളിൽ വന്നത്. ഞാ​നും ബാ​ലു വ​ർ​ഗീ​സു​മു​ള്ള സീ​ൻ മും​ബൈ​യി​ലാ​ണ് ഷൂ​ട്ട് ചെ​യ്ത​ത്. ചെ​റു​താ​ണെ​ങ്കി​ലും ആ​ളു​ക​ൾ അ​തി​നെ ക​ഥാ​പാ​ത്ര​മാ​യി അം​ഗീ​ക​രി​ച്ചു.

തീവ്രമായ ജീവിതാനു​ഭ​വ​ങ്ങ​ളാണോ താ​ങ്ക​ളു​ടെ ക​രു​ത്ത്..?

തീ​ർ​ച്ച​യാ​യും. പ​ല ത​ല​ങ്ങ​ളി​ൽ ജീ​വി​ക്കാ​ൻ ക​ഴി​യു​ക എ​ന്നു​ള്ള​താ​ണ് ന​ട​ന്‍റെ ഏ​റ്റ​വും വ​ലി​യ ഭാ​ഗ്യം. പ​ല നാ​ടു​ക​ളി​ൽ പ​ല ആ​ളു​ക​ളെ പ​രി​ച​യ​പ്പെ​ടു​ക, പ​ല സി​റ്റ്വേ​ഷ​നു​ക​ളും ത​ര​ണം ചെ​യ്യ​പ്പെ​ടു​ക എ​ന്ന​തും.

വീ​ട്ടു​കാ​ര്യ​ങ്ങ​ൾ..‍
താമസം തൃപ്പൂണിത്തുറയിൽ. അ​മ്മ സു​ന്ദ​രി​യ​മ്മ, മൂ​ന്നു ജ്യേ​ഷ്ഠന്മാ​ർ - മു​രു​കദാ​സ്, ഗ​ണേ​ശ​ൻ, ശി​വ​ദാ​സ്.

ടി.ജി.ബൈജുനാഥ്