Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അംഗീകരിക്കാം സ്വന്തം തെറ്റുകളെ
പ്രശസ്തരായ വ്യക്തികളെക്കുറിച്ച് അവരുടെ ചരിത്രത്തിൽ രസകരമായ പല സംഭവങ്ങളും നാം വായിക്കാറുണ്ട്. എന്നാൽ അവയൊക്കെ അതുപോലെ സംഭവിച്ചവയാണോ? പ്രത്യേകിച്ചും അഭിനയരംഗത്തു പ്രവർത്തിക്കുന്ന അതുല്യപ്രതിഭകളുടെ കാര്യത്തിൽ? പോൾ മെൻസർ എന്ന ഒരു അമേരിക്കൻ പ്രഫസർ ഇക്കാര്യത്തെക്കുറിച്ച് ഒരു ഗവേഷണം നടത്തി ‘അനെക്ഡേട്ടൽ ഷെയ്ക്സ്പിയർ’ എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി. ഇംഗ്ലണ്ടിലും അമേരിക്കയിലുമൊക്കെ ഷെയ്ക്സ്പിയർ നാടകവേദികളിൽ പ്രവർത്തിച്ചിട്ടുള്ള കലാകാരന്മാരെ സംബന്ധിച്ച കഥകളായിരുന്നു അദ്ദേഹം തേടിപ്പിടിച്ചു പഠനവിധേയമാക്കിയത്.
പ്രഫസർ മെൻസർ പഠനവിധേയമാക്കിയ കഥകളിലൊന്നു നോർബർട്ട് ന്യൂട്ടണ്‍ (1905-1956) എന്ന ബ്രിട്ടീഷ് നടനെക്കുറിച്ചുള്ളതായിരുന്നു. ന്യൂട്ടനും മറ്റൊരു നടനായ വിൽഫ്രിഡ് ലോസണും ലണ്ടനിലെ ഹാമർ സ്മിത്തിലുള്ള ലിറിക് തിയറ്ററിൽ ഒരു ഷെയ്ക്സ്പിയർ നാടകത്തിൽ അഭിനയിക്കുവാൻ എത്തിയ അവസരം. ശനിയാഴ്ചത്തെ മാറ്റിനിക്കു മുൻപായി ന്യൂട്ടണും ലോസണും കുറെ കൂട്ടുകാരുംകൂടി ഉച്ചഭക്ഷണം കഴിക്കുവാൻ പോയി. അവിടെവച്ച് അവർ ശരിക്കും മദ്യപിച്ചു. നാടകത്തിലഭിനയിക്കുവാൻ സമയമായപ്പോൾ ആടിയാടിയാണു ന്യൂട്ടണും ലോസണും സ്റ്റേജിലെത്തിയത്.
പതിനഞ്ചാം നൂറ്റാണ്ടിൽ ഇംഗ്ലണ്ട് ഭരിച്ച ഒരു രാജാവായിരുന്നു റിച്ചാർഡ് മൂന്നാമൻ. ഈ രാജാവിന്റെ ജീവിതകഥയെ ആധാരമാക്കി അതേപേരിൽ ഷെയ്ക്സ്പിയർ രചിച്ച നാടകത്തിലെ പ്രധാന കഥാപാത്രമായ റിച്ചാർഡ് മൂന്നാമനായിട്ടാണു ന്യൂട്ടണ്‍ സ്റ്റേജിൽ കടന്നുവന്നത്.
സ്റ്റേജിലെത്തി അല്പനിമിഷം അങ്ങോട്ടും ഇങ്ങോട്ടും നോക്കിയശേഷം വിക്കിവിക്കി എന്നപോലെ അദ്ദേഹം തുടങ്ങി: “ഈ ഈസ്... ഈ ഈസ് ദ വിന്റർ ഓഫ് അവ്വർ ഡിസ്കണ്‍...’’ അപ്പോൾ സദസിലിരുന്ന ഒരു സ്ത്രീ വിളിച്ചുപറഞ്ഞു: “സർ, നിങ്ങൾ കുടിച്ചിട്ടാണു വന്നിരിക്കുന്നത്!’’
ഇതുകേട്ടപ്പോൾ അദ്ദേഹം അല്പനേരം സദസിനെ തുറിച്ചുനോക്കിയശേഷം സ്റ്റേജിന്റെ മുന്നിലേക്കു ചെന്നുപറഞ്ഞു: “ഞാൻ കുടിച്ചിട്ടുണ്ടെന്നാണു നിങ്ങൾ കരുതുന്നതെങ്കിൽ ഡ്യൂക്ക് ഓഫ് ബക്കിംഗാം സ്റ്റേജിൽ പ്രത്യക്ഷപ്പെടുവാൻ നിങ്ങൾ കാത്തിരിക്കുക!’’
അന്ന് ഡ്യൂക്ക് ഓഫ് ബക്കിംഗാം ആയി അഭിനയിക്കുവാൻ എത്തിയിരുന്നതു വിൽഫ്രിഡ് ലോസം ആയിരുന്നു. ന്യൂട്ടന്റെ വീക്ഷണത്തിൽ അദ്ദേഹം ശരിക്കും മൂക്കറ്റം മദ്യപിച്ചിട്ടുണ്ടായിരുന്നു. തന്മൂലമാണ്, ഡ്യൂക്ക് ഓഫ് ബക്കിംഗാം സ്റ്റേജിൽ വരുന്നതു കാത്തിരിക്കുവാൻ ന്യൂട്ടണ്‍ ആ സ്ത്രീയോടു പറഞ്ഞത്. റോബർട്ട് ന്യൂട്ടന്റെ പേരിലുള്ള ഈ കഥയിൽ എന്തെങ്കിലും വാസ്തവമുണ്ടോ? പ്രഫസർ മെൻസറുടെ പഠനമനുസരിച്ച് ഈ കഥ വിവിധ നടന്മാരുടെ പേരിൽ വിവിധ കാലഘട്ടങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടത്രേ. അവയിൽ ഏറ്റവും പ്രസിദ്ധമായതു പീറ്റർ ഒട്ടൂൾ (1932-2013) എന്ന ബ്രിട്ടീഷ് നടനെപ്പറ്റിയുള്ളതാണ്. ഒരുപക്ഷേ ഒട്ടൂളിനെപ്പറ്റിയുള്ള കഥ വാസ്തവമാകാമെന്ന് അദ്ദേഹം കരുതുന്നു.
ഈ കഥ ഇവിടെ അവതരിപ്പിച്ചതു പ്രസിദ്ധരായവരെക്കുറിച്ചുള്ള പല കഥകളും ശരിയല്ല എന്നു സമർഥിക്കുവാനല്ല. ഈ കഥയിൽ പറഞ്ഞിരിക്കുന്നതുപോലെ കൃത്യമായി ആരുടെയെങ്കിലും ജീവിതത്തിൽ സംഭവിച്ചുവോ എന്ന ചോദ്യവും ഇവിടെ പ്രസക്തമല്ല. ഈ കഥ ഇവിടെ അവതരിപ്പിച്ചതു മറ്റൊരു വസ്തുത ചൂണ്ടിക്കാണിക്കുവാനാണ്. കഥയിൽ പറഞ്ഞിരിക്കുന്നതനുസരിച്ച് ന്യൂട്ടണ്‍ അന്നു സ്റ്റേജിൽ എത്തിയതു മദ്യപിച്ചിട്ടായിരുന്നു. സദസിലിരുന്ന സ്ത്രീ അക്കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ ന്യൂട്ടണ്‍ അതിനു ക്ഷമായാചനം ചെയ്തോ? ഇല്ല. അതിനുപകരം ലോസണ് തന്നെക്കാളും കൂടുതൽ മദ്യപിച്ചിട്ടുണ്ട് എന്നു ചൂണ്ടിക്കാട്ടി തന്റെ കുറ്റത്തെ ലഘുവാക്കുവാനാണു പരിശ്രമിച്ചത്!
മറ്റൊരാളുടെ വലിയ കുറ്റം ചൂണ്ടിക്കാട്ടി നമ്മുടെ കുറ്റത്തെ ചെറുതാക്കുവാൻ നമുക്കു സാധിക്കുമോ? ഒരിക്കലുമില്ല. എങ്കിലും ന്യൂട്ടണ്‍ ചെയ്തത് അതായിരുന്നു. വെറുതെ എന്തിനു നാം അദ്ദേഹത്തെ കുറ്റം പറയുന്നു? ചിലപ്പോഴെങ്കിലും നമ്മിൽ പലരും ചെയ്യുന്നതും ഇതുതന്നെയല്ലേ?
നാം എത്ര വലിയ കുറ്റം ചെയ്താലും അതു ചെറുതായി കാണുക എന്നതു നമ്മുടെയൊക്കെ സ്വഭാവത്തിന്റെ ഒരു പ്രത്യേകതയാണ്. അതിനു നാം കണ്ടെത്തുന്ന വഴിയാകട്ടെ മറ്റുള്ളവരുടെ കുറ്റങ്ങളോടു തുലനം ചെയ്യുക എന്നതും. എന്നാൽ മറ്റുള്ളവരുടെ കുറ്റങ്ങളുമായി നമ്മുടെ കുറ്റങ്ങൾ തുലനം ചെയ്താൽ അതുകൊണ്ടുമാത്രം നമ്മുടെ കുറ്റങ്ങൾ ചെറുതാകുമോ? ഒരിക്കലുമില്ല.
ചെറുതാണെങ്കിലും വലുതാണെങ്കിലും നമ്മുടെ കുറ്റങ്ങൾ എന്നും നമ്മുടെ കുറ്റങ്ങൾ തന്നെയാണ്. മറ്റുളളവരുടെ വലിയ കുറ്റങ്ങളുമായി തുലനം ചെയ്യുന്നതുകൊണ്ട് നമ്മുടെ കുറ്റങ്ങൾ ഒരിക്കലും ചെറുതായി മാറുന്നില്ല. എന്നുമാത്രമല്ല, ചിലപ്പോഴെങ്കിലും മറ്റുള്ളവരുടെ വലിയ കുറ്റങ്ങൾ എന്നു നാം കരുതുന്നവ നമ്മുടെ ചെറിയ കുറ്റങ്ങളെക്കാൾ ചെറിയവയുമായിരിക്കും.
നമുക്കു വേണ്ടതു നമ്മുടെ തെറ്റുകളും കുറ്റങ്ങളും അംഗീകരിക്കുവാനുള്ള മനഃസ്ഥിതിയാണ്. അതുപോലെ, അവയ്ക്കു പരിഹാരം ചെയ്യുവാനുള്ള സന്നദ്ധതയും അവ ആവർത്തിക്കാതിരിക്കുവാനുള്ള നിശ്ചയദാർഢ്യവും. അങ്ങനെയൊരു മനോഭാവമാണു നമ്മുടേതെങ്കിൽ മറ്റുള്ളവരുടെ വലിയ തെറ്റു ചൂണ്ടിക്കാട്ടി നമ്മുടെ ചെറിയ തെറ്റിൽനിന്നു രക്ഷപ്പെടുവാൻ നാം ഒരിക്കലും ശ്രമിക്കില്ല.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
വിചാരിക്കുന്നതിലും എത്രയോ അധികം!
ലോകത്തിലെ വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള പ്രസിദ്ധമായ ഒരു പുസ്തകമാണ് "ദ മാൻ ഹു പ്ലാൻഡ് ട്രീസ്.' ഫ്
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ

ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
Latest News
പൂഞ്ചിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പീഡനശ്രമം: കേസെടുത്ത് പോലീസ്
പീഡനം; എച്ച്.ഡി.രേവണ്ണ കസ്റ്റഡിയിൽ
ശബരിമല ദർശനം; മണ്ഡല കാലത്ത് ഓൺലൈൻ ബുക്കിംഗ് മാത്രം
ഡ്രൈവിംഗ് ടെസ്റ്റിൽ ഇളവ് ; സിഐടിയു സമരം അവസാനിപ്പിച്ചു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top