ആഴക്കടലിലെ എട്ടടിഭീമൻ
ലോകത്തിലെ ഏറ്റവും വലിയ ’സീബാസ്’ ഭീമൻ 8.2 അടി നീളവും (2.5 മീ.) 360 കിലോഗ്രാം ഭാരവുമുള്ള ഒന്നാണ്. കലിഫോർണിയ അക്കാദമി ഓഫ് സയൻസസിൽ ഇതിനെ പരിപാലിച്ചുവരുന്നു. പരമാവധി 75 വർഷമാണ് ഒരു സീബാസിന്റെ ആയുർദൈർഘ്യം. ജലപ്പരപ്പിനു താഴെയായി നീന്തിക്കളിക്കുന്നതിൽ ഉത്സാഹം കാണിക്കുന്ന ഒരുകൂട്ടം മത്സ്യങ്ങളാണ് കടൽപ്പന്നികൾ. സ്രാവുകളെ കണ്ടാൽ പറന്നുചെന്ന് ആക്രമിക്കുവാൻ കടൽപ്പന്നി തയാറാകും. സ്രാവിന്റെ ചെകിള കുത്തിത്തുരക്കുകയാവും ഇവൻ ചെയ്യുക. അതുകൊണ്ട് സാധാരണഗതിയിൽ സ്രാവുകൾ കടൽപ്പന്നിയുടെ മുമ്പിൽ പ്രത്യക്ഷപ്പെടുകയില്ല. ജലപ്പരപ്പിനു മുകളിലേക്കു നീന്തിവന്ന് വായ ഒരു പ്രത്യേകവിധത്തിൽ വക്രിച്ചുകൊണ്ട് നിൽക്കുന്ന ഇവയെ കണ്ടാൽ ചിരിക്കുകയാണെന്നേ തോന്നൂ. കടലിലെ ചുണക്കുട്ടികളായ ഇവയ്ക്ക് അതുകൊണ്ടുതന്നെയാവണം ’ചിരിക്കുന്ന മത്സ്യങ്ങൾ’ എന്നു പേരുവീണത്.

ഞണ്ടിനെ പ്രത്യേക വിഭവമായിക്കരുതി ജീവിക്കുന്ന മുതുകത്ത് കൂർത്ത ചിറകുള്ള മറ്റൊരു മത്സ്യമാണ് ’കാഞ്ചിമത്സ്യം’ (ട്രിഗർ ഫിഷ്) വലിയ ഉണ്ടക്കണ്ണുകളും ശരീരം മുഴുവൻ മുള്ളൻ പന്നിയുടേതുപോലുള്ള കൂർത്തമുള്ളുകളുമുള്ള ’മുള്ളൻ പന്നി’ മത്സ്യം ശത്രുക്കളെ കാണുമ്പോൾ ശരീരം ബലൂൺപോലെ ഊതി വീർപ്പിക്കുന്നു. ശരീരം മുഴുവൻ ശരങ്ങളുമേന്തി നിൽക്കുന്ന ആ അവസ്‌ഥയിൽ അതിന്റെ അരികിലേക്കു ചെല്ലാൻ വമ്പൻ ശത്രുക്കൾപോലും തയാറാവുകയില്ല എന്നതത്രെ വാസ്തവം.

ചിറകുകളും കണ്ണുകളും ഇല്ലാത്ത മറ്റൊരു മത്സ്യമാണ് ’പ്രോട്ടോൺ ഫിഷ്’. എന്നാൽ മുൻവശത്തുള്ള രണ്ടു നീണ്ട മീശകൾ ഉപയോഗിച്ചു സ്പർശന ശക്‌തി മനസിലാക്കുവാനും ജീവിതം സുഗമമായി മുന്നോട്ടു കൊണ്ടുപോകുവാനും ഇതിനു കഴിയുന്നു. മൃഗങ്ങൾ പുറപ്പെടുവിക്കുന്നതുപോലെ ഒരുതരം ഗർജനം പുറപ്പെടുവിക്കുന്ന മത്സ്യമാണ് ’ലയൺ ഫിഷ്’ , അഥവാ ’സിംഹ മത്സ്യം’. വളരെ രുചികരമായ മാംസമാണ് സിംഹമത്സ്യത്തിന്റേത്. കെഗൻ വെള്ളച്ചാട്ടത്തിൽനിന്നു വരുന്ന നിർമലമായ ജലത്തിൽ ഈ മത്സ്യങ്ങൾ സുഖമായി ജീവിക്കുന്നു. വല്ലപ്പോഴും വരുന്ന മത്സ്യബന്ധനക്കാർ മാത്രമാണ് ഇവർക്കൊരു ഭീഷണി. ഈ തടാകത്തിൽ മത്സ്യവേട്ട തടയാനുള്ളനിയമം ആവിഷ്കരിക്കാൻ ശ്രമം നടക്കുന്നു.

വിചിത്രങ്ങളായ മറ്റു രണ്ടുതരം മത്സ്യങ്ങളാണ് ’പ്രേതമത്സ്യവും (ഏവീെേ ളശവെ) ’ട്രയാംഗിൽ ഫിഷും’ കണ്ടാൽ പേടിപ്പെടുത്തുന്ന രൂപമാണ് ’പ്രേതമത്സ്യ’ത്തിന്റേത്. മനുഷ്യന്റെ മുഖസാദൃശ്യമുള്ള ഇതിനെ കണ്ടാൽ മറ്റു പല മത്സ്യങ്ങളും ഭയന്നോടും. ട്രയാംഗിൾ ഫിഷാകട്ടെ, തികച്ചും നിരുപദ്രവകാരിയായ ഒന്നാണ്. നമ്മുടെ നാട്ടിലെ ’പള്ളത്തി’ എന്ന മത്സ്യത്തിന്റെ രൂപമാണ് ഇവയ്ക്കും. കമ്പുകൾ ധാരാളം വീണുകിടക്കുന്ന ജലപ്രദേശങ്ങളിലാണ് ഇവ താമസിക്കാൻ ഇഷ്‌ടപ്പെടുന്നത്.

ജോർജ് മാത്യു പുതുപ്പള്ളി