AINT TERESA
AINT TERESA
OF CALCUTTA
Fr. Dominic Thirunilath OFM Cap
Media House, Delhi
Ph: 09555642600, 07599485900
Page: 416 Price: 150

മദർ തെരേസയുടെ ജീവിതത്തിൽനിന്നും പ്രഭാഷണങ്ങളിൽനിന്നും തെരഞ്ഞെടുത്ത ചിന്തകളുടെ
സമാഹാരം. വർഷത്തിലെ എല്ലാ ദിവസവും വായിച്ചു ധ്യാനിക്കുവാൻ അനുയോജ്യമായ വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ജീവിതത്തിൽ വഴികാട്ടിയാകുന്നതും നന്മപ്രസരിക്കുന്നതുമായ ചിന്തകൾ.

അയ്മനം ജോണിന്റെ കഥകൾ
അയ്മനം ജോൺ
കറന്റ് ബുക്സ്, തൃശൂർ
പേജ്: 327, വില: 290
വ്യത്യസ്ത വിഷയങ്ങളെ അധികരിച്ചുള്ള 43 കഥകളുടെ സമാഹാരം. മുമ്പു പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ കഥകളാണ് ഇതിൽ സമാഹരിച്ചിരിക്കുന്നത്. ചരിത്രവുമായി ബന്ധപ്പെട്ട കഥകളിൽ ഗ്രന്ഥകാരന്റെ ഭാഷ്യം അവതരിപ്പിച്ചിരിക്കുന്നു. ജി. മധുസൂദനന്റേതാണ് അവതാരിക.

മാനാഞ്ചിറ
രേഖ കെ.
കറന്റ് ബുക്സ്, തൃശൂർ
പേജ് 84, വില 70
ഭാഷയുടെ മനോഹര വർണത്തിൽ പൊതിഞ്ഞ ആഴത്തിലുള്ള കഥകൾ. വായനക്കാരനെ പിടിച്ചിരുത്തുന്ന വിഷയങ്ങളും അവതരണവും. ജീവിതത്തിന്റെ സങ്കീർണതകളെയും അതിനെ അനുഭവിച്ചുതീർക്കുന്ന മനുഷ്യന്റെ അതിജീവനത്തെയും വാക്കുകളിലൂടെ പറഞ്ഞുകൊടുക്കുന്നു. വായനക്കാർക്ക് ഇഷ്‌ടപ്പെടും.

അങ്ങനെ ഒരു ദിനം
നസീറുദ്ദീൻ ഷാ
പരിഭാഷ: പി.എൻ. വേണുഗോപാൽ
കറന്റ് ബുക്സ്, തൃശൂർ
പേജ് 340, വില 280
പ്രഗത്ഭ നടൻ നസീറുദ്ദീൻ ഷായുടെ ആത്മകഥ. ഇന്ത്യയെയും ഹിന്ദിസിനിമ
യെയും ചലച്ചിത്ര കലാകാരന്മാരെയും ഇതിലൂടെ പരിചയപ്പെടാം. ജീവിതത്തെ ആഴത്തിൽ അനുഭവിക്കുകയും ഗൗരവത്തോടെ നിരീക്ഷിക്കുകയും ചെയ്ത ഒരാൾക്കു മാത്രം വഴങ്ങുന്ന ശൈലി. പ്രണയവും വിവാഹവും വിജയപരാജയങ്ങളും ഉൾപ്പെടെയുള്ള വെളിപ്പെടുത്തലുകളും നല്കുന്നു.

വിധിക്കപ്പെട്ടവന്റെ ചിത
അവധൂത നാദാനന്ദ
കറന്റ് ബുക്സ്, തൃശൂർ
പേജ്: 340, വില: 300
ഒരു അവധൂതന്റെ ആത്മകഥയുടെ ആദ്യഭാഗം. സന്യാസിയായ ഗ്രന്ഥകാരന്റെ ആത്മകഥയെന്നതിലുപരി ആത്മീയ യാത്രാവിവരണമാണിത്. കേരളത്തിലെ യാഥാസ്‌ഥിതിക നമ്പൂതിരി കുടുംബത്തിൽ ജനിച്ച് ആധ്യാത്മിക വളർച്ചയ്ക്കായി ഹിമാലയത്തിലേക്കു നടത്തിയ യാത്രകളാണ് ഇതിലുള്ളത്. പ്രകൃതിയോട് ചേർന്നുനിന്നുകൊണ്ടുള്ള ജീവിതത്തിന്റെ പ്രത്യേകതകളും ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലേക്കുള്ള യാത്രകളുടെ വിവരണവും വായനക്കാരനെ ആശ്ചര്യപ്പെടുത്തും.

ഗർജിക്കുന്ന നിശബ്ദത
അവധൂത നാദാനന്ദ
കറന്റ് ബുക്സ്, തൃശൂർ
പേജ്: 359, വില: 300
ഒരു അവധൂതന്റെ ആത്മകഥയുടെ രണ്ടാം ഭാഗം. ആദ്യഭാഗത്തെന്നപോലെ ആത്മീയതയുടെയും യാത്രകളുടെയും വ്യത്യസ്ത അനുഭവങ്ങളാണ് ഇതിലുമുള്ളത്. ഗഹനമായ യാഥാർഥ്യങ്ങളെ ലളിതമായി വ്യാഖ്യാനിക്കുന്നു.

പ്രസ്റ്റീജ് ബോയ്
ഖാലിദ് കല്ലൂർ
കറന്റ് ബുക്സ്, തൃശൂർ
പേജ് 116, വില 100
കുട്ടികൾക്കായുള്ള നീണ്ടകഥ. നന്മയുടെ വഴികളിലേക്ക് വിരൽ ചൂണ്ടുന്ന പ്രമേയം. കുട്ടികൾക്ക് ഒറ്റയിരിപ്പിനു വായിച്ചുതീർക്കാനാവുന്ന ശൈലി. കൂട്ടുകാർക്കു മാതൃകയായും സമൂഹത്തിനു വെളിച്ചമായും ജീവിക്കാൻ കുട്ടികളെ പ്രേരിപ്പിക്കും.

ഡാകിനിമാരുടെ ഹൃദയഭൂമിയിലൂടെ
എം.കെ. രാമചന്ദ്രൻ
കറന്റ് ബുക്സ്, തൃശൂർ
പേജ് 360, വില 350
ഹിമാലയത്തിലൂടെ നടത്തിയ യാത്രകളുടെ വിവരണം. ഹിമാലയ പർവതത്തിലൂടെയും താഴ്വരകളിലൂടെയുമുള്ള യാത്രയ്ക്കിടെ ഗ്രന്ഥകാരൻ കണ്ടുമുട്ടുന്ന ആധ്യാത്മിക കേന്ദ്രങ്ങളും സന്യാസിമാരുമൊക്കെ വായനക്കാർക്കു പരിചിതമായി മാറും. യാത്രാവിവരണം എന്നതിനൊപ്പം ആധ്യാത്മിക ഗ്രന്ഥംകൂടിയാണിത്. ഹിമാലയത്തെക്കുറിച്ചുള്ള ഗ്രന്ഥകാരന്റെ അഞ്ചാമത്തെ പുസ്തകമെന്ന പ്രത്യേകതയുമുണ്ട്.