Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Back to Home
ഹൃ​ദ​യം​ക​വ​ർ​ന്ന് ദി​ൽ​ഷാ​ദ് ഖാ​ൻ
ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച. സ​ന്ധ്യ മ​യ​ങ്ങി​ത്തു​ട​ങ്ങി.

തൃ​ശൂ​ർ ചേ​ർ​പ്പി​ലെ ഒ​രു സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ തി​ങ്ങി​നി​റ​ഞ്ഞ ആ​യി​ര​ങ്ങ​ൾ​ക്കു മു​ന്നി​ൽ പൂ​ർ​ണ​ച​ന്ദ്ര​നെ​പ്പോ​ലെ പ്ര​കാ​ശം​പ​ര​ത്തി ഉ​സ്താ​ദ് സാ​ക്കി​ർ ഹു​സൈ​ൻ ക​ച്ചേ​രി​ക്കാ​യി ഇ​രു​ന്നു. ത​ബ​ല​യു​ടെ ശ്രു​തി ചേ​ർ​ത്ത​ശേ​ഷം അ​ദ്ദേ​ഹം ഇ​ട​തു​വ​ശ​ത്തേ​ക്കു കൈ​ചൂ​ണ്ടി ഇ​താ, ഇ​ദ്ദേ​ഹ​ത്തെ കാ​ണൂ എ​ന്ന അ​ർ​ഥ​ത്തി​ൽ. സാ​ക്കി​റി​ൽ​നി​ന്ന് പ്ര​കാ​ശ​വും ഉൗ​ർ​ജ​വും ഉ​ൾ​ക്കൊ​ണ്ട് എ​ന്ന​പോ​ലെ അ​വി​ടെ ഒ​രുനക്ഷത്രം ഉ​ദി​ച്ചി​രി​ക്കു​ന്നു. ആ ​യു​വാ​വി​ന്‍റെ നെ​ഞ്ചോ​ടു​ചേ​ർ​ന്നി​രി​ക്കു​ന്ന സം​ഗീ​തോ​പ​ക​ര​ണം ആ ​സ​ദ​സ്സി​ലെ ഭൂ​രി​ഭാ​ഗ​ത്തി​നും അ​ത്ര പ​രി​ച​യ​മു​ള്ള​ത​ല്ല സാ​രം​ഗി. പ​തി​യെ, ചെ​റു​ചി​രി​യോ​ടെ അ​യാ​ള​തു വാ​യി​ച്ചു​തു​ട​ങ്ങി. സ​ദ​സ്സ് ശ്വാ​സ​മ​ട​ക്കി കാ​തോ​ർ​ത്തു. ആ​ദ്യ​ത്തെ ഇ​ട​വേ​ള​യി​ൽ​ത്ത​ന്നെ ആ ​അ​ട​ക്കി​പ്പി​ടി​ച്ച ശ്വാ​സ​വും ആ​ഹ്ലാ​ദ​വും അ​ത്ഭു​ത​വു​മെ​ല്ലാം കെ​ട്ടു​പൊ​ട്ടി​ച്ചു ഹ​ർ​ഷാ​ര​വം. സാ​രം​ഗി​യെ ജ​ന​സ​ഹ​സ്രം സ്വ​ന്ത​മാ​ക്കി., അ​തു വാ​യി​ച്ചി​രു​ന്ന​യാ​ളെ​യും. അ​ത് ഉ​സ്താ​ദ് ദി​ൽ​ഷാ​ദ് ഖാ​ൻ ആ​യി​രു​ന്നു. രാ​ജ​സ്ഥാ​നി​ലെ സി​ക​ർ ഘ​രാ​ന​യി​ൽ​നി​ന്നു​ള്ള, മു​തു​മു​ത്ത​ച്ഛ​ൻ ഉ​സ്താ​ദ് അ​സിം ഖാ​ൻ സാ​ബി​ന്‍റെ ഒ​ന്പ​താം ത​ല​മു​റ​യി​ൽ​പ്പെ​ട്ട സം​ഗീ​ത​കാ​ര​ൻ. ലോ​കം വാ​ഴ്ത്തി​യ സാ​രം​ഗി വാ​ദ​ക​ൻ പ​ത്മ​ഭൂ​ഷ​ൺ ഉ​സ്താ​ദ് സു​ൽ​ത്താ​ൻ ഖാ​ന്‍റെ മ​രു​മ​ക​ൻ, പ്രി​യ​ശി​ഷ്യ​ൻ. സാ​രം​ഗി​യെ മാ​റോ​ട​ട​ക്കി​പ്പി​ടി​ച്ചു​ള്ള ദി​ൽ​ഷാ​ദി​ന്‍റെ കൂ​പ്പു​കൈ​യി​ൽ ഒ​രു സം​ഗീ​ത​പ​ര​ന്പ​ര​യു​ടെ മു​ഴു​വ​ൻ സു​കൃ​ത​വും നി​റ​ഞ്ഞി​രു​ന്നു.

നാ​ലു​ദി​വ​സം​മു​ന്പ് മും​ബൈ​യി​ൽ​നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ വീ​ണു​കി​ട്ടി​യ ഇ​ട​വേ​ള​യി​ൽ ഹാ​ർ​മ​ണി​യോ​ടു സം​സാ​രി​ക്കു​ന്പോ​ഴും ഉ​സ്താ​ദ് ദി​ൽ​ഷാ​ദ് ഖാ​ന്‍റെ മ​ന​സി​ലെ ആ​ഹ്ലാ​ദം അ​ല​ക​ളൊ​തു​ക്കി​യി​ട്ടി​ല്ല. കേ​ര​ള​ത്തി​ൽ ഉ​സ്താ​ദ് സാ​ക്കി​ർ ഹു​സൈ​നൊ​പ്പം ര​ണ്ടാ​മ​ത്തെ ക​ച്ചേ​രി​യാ​ണ് തൃ​ശൂ​രി​ൽ ക​ഴി​ഞ്ഞ​ത്. "വി​സ്മ​യി​പ്പി​ക്കു​ന്ന അ​ന്ത​രീ​ക്ഷ​വും ശ്രോ​താ​ക്ക​ളും.., എ​ന്തൊ​രു സ​ന്തോ​ഷ​മാ​ണ് കേ​ര​ള​ത്തി​ൽ വാ​യി​ക്കു​ന്പോ​ൾ' ദി​ൽ​ഷാ​ദ് ഖാ​ൻ പ​റ​ഞ്ഞു. "ഉ​സ്താ​ദ്ജി​യോ​ടൊ​പ്പം (സാ​ക്കി​ർ ഹു​സൈ​ൻ) ക​ച്ചേ​രി​യി​ൽ പ​ങ്കെ​ടു​ക്കു​ക​യെ​ന്ന​ത് ഒ​രു ബ​ഹു​മ​തി​യാ​യാ​ണ് ഞാ​ൻ കാ​ണു​ന്ന​ത്. തൃ​ശൂ​രി​ൽ മേ​ള, വാ​ദ്യ​ക​ല​യി​ലെ ഒ​ട്ടേ​റെ മാ​സ്റ്റേ​ഴ്സി​നെ മു​ന്നി​ലി​രു​ത്തി​യാ​ണ് വാ​യി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. തീ​ർ​ച്ച​യാ​യും അ​തൊ​രു മ​ഹ​ത്താ​യ അ​വ​സ​ര​മാ​യി​രു​ന്നു'... സാ​രം​ഗി​യു​ടെ സു​ന്ദ​ര​നാ​ദം​പോ​ലെ വി​ന​യ​ത്തി​ന്‍റെ മ​ധു​കി​നി​യു​ന്ന വാ​ക്കു​ക​ൾ.

മ​റ​ക്കി​ല്ല, ആ ​ക​ച്ചേ​രി​ക​ൾ

1983ൽ ​ജോ​ധ്പു​രി​ലാ​യി​രു​ന്നു ദി​ൽ​ഷാ​ദ് ഖാ​ന്‍റെ ജ​ന​നം. ഇ​ന്ത്യ​ൻ ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ന് ഒ​ട്ടേ​റെ മ​ഹ​ത്താ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ സി​ക​ർ ഘ​രാ​ന​യി​ൽ​നി​ന്നാ​ണ് ദി​ൽ​ഷാ​ദി​ന്‍റെ വ​ര​വ്. മു​ത്ത​ച്ഛ​ൻ ഉ​സ്താ​ദ് ഗു​ലാ​ബ് ഖാ​ൻ സാ​ബി​ൽ​നി​ന്ന് ആ​റാം വ​യ​സി​ൽ സാ​രം​ഗി പ​ഠ​നം തു​ട​ങ്ങി. പി​താ​വ് ഉ​സ്താ​ദ് ന​സീ​ർ ഖാ​ൻ സാ​ബി​നു കീ​ഴി​ലും സം​ഗീ​ത​മ​ഭ്യ​സി​ച്ചു. സാ​രം​ഗി​യു​ടെ ശ​ബ്ദം ലോ​ക​മെ​ന്പാ​ടു​മെ​ത്തി​ച്ച പ​ത്മ​ഭൂ​ഷ​ണ്‍ ഉ​സ്താ​ദ് സു​ൽ​ത്താ​ൻ ഖാ​ൻ സാ​ബ് ദി​ൽ​ഷാ​ദി​ന്‍റെ അ​മ്മാ​വ​നാ​യി​രു​ന്നു. അ​ദ്ദേ​ഹ​മാ​ണ് ദി​ൽ​ഷാ​ദി​ലെ പ്ര​തി​ഭ​യെ തേ​ച്ചു​മി​നു​ക്കി​യെ​ടു​ത്ത​ത്. പ​ത്താം വ​യ​സി​ൽ ജോ​ധ്പു​രി​ൽ ആ​കാ​ശ​വാ​ണി​യൊ​രു​ക്കി​യ യു​വ​ജ​നോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു ദി​ൽ​ഷാ​ദി​ന്‍റെ ആ​ദ്യ ക​ച്ചേ​രി. അ​തും ഉ​സ്താ​ദ് സാ​ക്കി​ർ ഹു​സൈ​നോ​ടൊ​പ്പ​മു​ള്ള ആ​ദ്യ ക​ച്ചേ​രി​യും ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വി​ല്ലെ​ന്ന് ദി​ൽ​ഷാ​ദ് പ​റ​യു​ന്നു.

ദു​ഷ്ക​രം, പ്രി​യ​ത​രം

മു​ഖ്യ​മാ​യും മൂ​ന്നു സ്ട്രിം​ഗ്സാ​ണ് സാ​രം​ഗി​യി​ലു​ള്ള​ത്. മു​പ്പ​തു മു​ത​ൽ നാ​ല്പ​തു​വ​രെ അ​നു​ബ​ന്ധ ക​ന്പി​ക​ളു​മു​ണ്ടാ​വും. വ​യ​ലി​നെ​പ്പോ​ലെ ബോ ​കൊ​ണ്ടാ​ണ് വാ​യ​ന. ഇ​ട​തു​കൈ​യി​ലെ ന​ഖ​ങ്ങ​ൾ​കൊ​ണ്ട് ക​ന്പി​ക​ളി​ൽ വ​ലി​ക്കു​ന്പോ​ഴാ​ണ് അ​നു​പ​മ​മാ​യ ശ​ബ്ദ​വ്യ​തി​യാ​ന​ങ്ങ​ൾ വ​രു​ന്ന​ത്. പ​ഠി​ക്കാ​നും വാ​യി​ക്കാ​നും ഒ​ട്ടൊ​ക്കെ ദു​ഷ്ക​ര​മാ​ണ് സാ​രം​ഗി. കേ​ൾ​ക്കാ​ൻ അ​തി സു​ന്ദ​ര​വും. ദി​ൽ​ഷാ​ദി​ന് അ​ത്യ​പൂ​ർ​വ​മാ​യ മേ​ധാ​വി​ത്ത​മാ​ണ് സാ​രം​ഗി​യി​ലു​ള്ള​ത്. മാ​ന്ത്രി​ക വി​ര​ലു​ക​ളി​ൽ മ​ഹാ​നാ​യ ഗു​രു​വി​ന്‍റെ ക​ഴി​വു​ക​ൾ പ​ക​ർ​ന്നു​കി​ട്ടി​യ പ്ര​തി​ഭ.

ഉ​സ്താ​ദ് സാ​ക്കി​ർ ഹു​സൈ​നെ​ക്കൂ​ടാ​തെ ഉ​സ്താ​ദ് ഗു​ലാം മു​ത്സ​ഫാ ഖാ​ൻ, പ​ണ്ഡി​റ്റ് അ​ജ​യ് പൊ​ഹാ​ങ്ക​ർ, ത്രി​ലോ​ക് ഗു​ർ​ത്തു, ഉ​സ്താ​ദ് റ​ഷീ​ദ് ഖാ​ൻ, ശി​വ​മ​ണി, പ​ണ്ഡി​റ്റ് അ​നി​ന്ദോ ചാ​റ്റ​ർ​ജി, ലൂ​യി​സ് ബാ​ങ്ക്സ്, ആ​ബി​ദാ പ​ർ​വീ​ണ്‍, ഹ​രി​ഹ​ര​ൻ, പ​ങ്ക​ജ് ഉ​ദാ​സ്, ശ​ങ്ക​ർ മ​ഹാ​ദേ​വ​ൻ, സെ​ൽ​വ​ഗ​ണേ​ശ്, ഉ​സ്താ​ദ് ഫ​സ​ൽ ഖു​റേ​ഷി, ജൂ​ലി​യ​റ്റ് റോ​ബ​ർ​ട്സ്, മി​ക്കി ഹാ​ർ​ട്ട് എ​ന്നി​വ​ർ തു​ട​ങ്ങി ഇ​ങ്ങ് മ​ല​യാ​ള​ത്തി​ൽ ര​മേ​ശ് നാ​രാ​യ​ണ്‍, ഉ​ന്പാ​യി, സ്റ്റീ​ഫ​ൻ ദേ​വ​സി തു​ട​ങ്ങി​യ​വ​ർ വ​രെ​യു​ള്ള സം​ഗീ​ത​പ്ര​തി​ഭ​ക​ളോ​ടൊ​പ്പം ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ദി​ൽ​ഷാ​ദ് ഖാ​ൻ ക​ച്ചേ​രി​ക​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

ഉ​സ്താ​ദ് സാ​ക്കി​ർ ഹു​സൈ​നോ​ടൊ​പ്പ​മു​ള്ള ഗ്ലോ​ബ​ൽ ഡ്രം ​പ്രോ​ജ​ക്ട് എ​ന്ന ആ​ൽ​ബ​ത്തി​ലൂ​ടെ​യാ​ണ് 2009ൽ ​ഗ്രാ​മി അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യ​ത്. ആ ​അ​വ​സ​രം അ​ത്ര​മേ​ൽ പ്രി​യ​ത​ര​മാ​ണെ​ന്ന് മുപ്പത്തിമൂന്നു കാരനായ ദി​ൽ​ഷാ​ദ് പ​റ​യു​ന്നു. ജീ​വി​ത​ത്തി​ലെ ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മേ​തെ​ന്ന ചോ​ദ്യ​ത്തി​ന് ദി​ൽ​ഷാ​ദി​ന്‍റെ ഉ​ത്ത​ര​വും മ​റ്റൊ​ന്ന​ല്ല.

500 സി​നി​മ​ക​ൾ

സാ​രം​ഗി​യു​ടെ മു​ഴു​വ​ൻ സാ​ധ്യ​ത​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ പാ​ട്ടു​ക​ളാ​യി​രു​ന്നു 2002ൽ ​പു​റ​ത്തി​റ​ങ്ങി​യ ദേ​വ്ദാ​സ് എ​ന്ന ചി​ത്ര​ത്തി​ലേ​ത്. സം​ഗീ​ത​സം​വി​ധാ​യ​ക​നാ​യ ഇ​സ്മ​യി​ൽ ദ​ർ​ബാ​റി​ന്‍റെ ആ​ദ്യ​ത്തെ​യും ര​ണ്ടാ​മ​ത്തെ​യും ചോ​യ്സ് ദി​ൽ​ഷാ​ദി​ൽ​ത​ന്നെ ഉ​റ​ച്ചു. ഇ​തി​ലെ ഗാ​ന​ങ്ങ​ളി​ൽ സ​ന്തൂ​റി​നൊ​പ്പം പ്രാ​ധാ​ന്യ​മാ​ണ് സാ​രം​ഗി​ക്ക്. റോ​ക്ക്സ്റ്റാ​ർ, മൊ​ഹ​ബ്ബ​ത്തേ, ന​മ​സ്തേ ല​ണ്ട​ൻ, ഫാ​ൾ​ടൂ, മൗ​സം, ഗു​സാ​രി​ഷ്, തേ​രേ നാം ​തു​ട​ങ്ങി അ​ഞ്ഞൂ​റി​ലേ​റെ സി​നി​മ​ക​ൾ​ക്കു​വേ​ണ്ടി ദി​ൽ​ഷാ​ദ് സാ​രം​ഗി വാ​യി​ച്ചു. സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ഗോ​പി​സു​ന്ദ​റി​നൊ​പ്പ​വും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഗു​രു​ക്കന്മാ​ർ, കു​ടും​ബം

ഒ​ഴു​കി​യെ​ത്തു​ന്ന നേ​ട്ട​ങ്ങ​ളു​ടെ പ്ര​ഭ​വ​സ്ഥാ​ന​മാ​യി ദി​ൽ​ഷാ​ദ് കാ​ണു​ന്ന​ത് ഗു​രു​ക്കന്മാ​രെ​യും സ്വ​ന്തം മാ​താ​പി​താ​ക്ക​ളെ​യു​മാ​ണ്. ആ ​ചി​രി​യും കൂ​പ്പു​കൈ​യും അ​തു​റ​ക്കെ​പ്പ​റ​യു​ന്നു​ണ്ട്. സം​ഭാ​ഷ​ണ​മ​വ​സാ​നി​പ്പി​ക്കു​ന്പോ​ൾ ഉ​സ്താ​ദ് ദി​ൽ​ഷാ​ദ് ഖാ​ൻ ഇ​തു​കൂ​ടി പ​റ​ഞ്ഞു: കേ​ര​ള​ത്തി​ലെ എ​ല്ലാ ശ്രോ​താ​ക്ക​ൾ​ക്കും എ​ന്‍റെ ന​ന്ദി, സ്നേ​ഹം...

ഹരിപ്രസാദ്‌


ഏ​യ്ഞ്ച​ൽ​സ്
കുർബാന കഴിഞ്ഞ് മുംബൈ കോളിവാഡ കപ്പേളയിൽ ആളുകൾ ഈസ്റ്റർ ആശംസകൾ കൈമാറുന്നതിനിടെയാണ് ആ​ക​സ്മി​ക​മാ​യി അ​ലാറം മു​ഴ​ങ്ങി​യ​ത്. എ​ല്ലാ​വ​രും ഞെ​ട്ടി പി​റ​കോ​ട്ടു തി​രി​ഞ്ഞു. ശു​ഭ​ക​ര​മാ​യൊ​രു വി​ളി. ദൈ​വ
എച്ച് 1 എന്‌ 1; പ്രതിരോധത്തിനു വ്യക്തിശുചിത്വം
രോ​ഗ​ബാ​ധി​ത​ർ ചു​മ​യ്ക്കു​ന്പോ​ഴും തുമ്മുന്പോ​ഴും പു​റ​ത്തേ​ക്കു തെ​റി​ക്കു​ന്ന സ്ര​വ​ങ്ങ​ളി​ലൂ​ടെയാണ് എച്ച്1 എൻ1 രോ​ഗാ​ണു​ക്ക​ൾ വാ​യു​വി​ൽ ക​ല​രു​ന്നത്. ശ്വ​സ​ന​ത്തി​ലൂ​ടെ രോ​ഗാ​ണു​ക്ക​ൾ മ​റ്റു
കവിത വിളഞ്ഞ ഹൃദയം
മരുന്നുലായിനിയിൽ കുതിർന്നുകിടന്ന ആ കവിഹൃദയത്തിലൂടെ മെഡിക്കൽ വിദ്യാർഥികളുടെ മിന്നൽപ്പിണർപോലെ മൂർച്ചയുള്ള കത്തികൾ പലതവണ പാഞ്ഞിരിക്കും. വാക്കുകൾ ചോരയായൊഴുകിയ ആ ഹൃദയം എങ്ങനെ നിലച്ചുപോയെന്ന് ഒരുവേള വിദ
ഈസ്റ്ററിന്‍റെ മുട്ടക്കഥ
ഈ​സ്റ്റ​ർ ആ​ചാ​ര​ങ്ങ​ൾ പ​ല നാ​ട്ടി​ലും പ​ല​ത​ര​ത്തി​ൽ ആ​ണ് കൊ​ണ്ടാ​ടു​ന്ന​ത്. ത​ന്നെ​യു​മ​ല്ല ഈ​സ​മ​യം വ​സ​ന്ത​കാ​ല​ത്തെ വ​ര​വേ​ൽ​ക്കു​ന്ന ഒ​ര​വ​സ​രം​കൂ​ടി​യാ​ണ്. ഈ ​സ​മ​യ​ത്താ​ണ് ഈ​സ്റ്റ​ർ ലി​ലീ​സ്
ആരോഗ്യപ്രശ്നങ്ങളുള്ളവർ ഉപവസിക്കാമോ ?
ഉ​പ​വാ​സം അ​ഥ​വാ ഫാ​സ്റ്റിം​ഗ് ശ​രീ​ര​ത്തി​ന് ശു​ദ്ധീ​ക​ര​ണ​ത്തിന്‍റെ ഫ​ല​മാ​ണു ന​ല്കു​ന്ന​ത്((purification, cleancing effect). ഉ​പ​വാ​സ​ത്തി​ലൂ​ടെ നാം ​ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ശു​ദ്ധീ​ക​രി
ഒരുക്കാം, ഈസ്റ്റർ വിഭവങ്ങൾ
ബ്രേക്ക് ഫാസ്റ്റിന് പാൻ കേക്ക്

ആവശ്യമുള്ള ചേരുവകൾ:
ഒന്നര കപ്പ് മൈദ, ഒന്നര സ്പൂണ്‍ പഞ്ചസാര, ഒന്നര സ്പൂണ്‍ ബേക്കിംഗ് പൗഡർ, കാൽ സ്പൂണ്‍ സോഡ പൊടി, ഉപ്പ് ആവശ്യത്തിന്. പാൽ മുക്കാൽ കപ്പ്
അമിതവണ്ണം, കൊളസ്ട്രോൾ...യുവത്വം നിലനിർത്താൻ ഗ്രീൻ ടീ
സാ​ധാ​ര​ണ ചാ​യ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന തേ​യി​ല നി​ർ​മി​ക്കു​ന്ന അ​തേ തേ​യി​ല​ച്ചെ​ടി​യി​ൽ നി​ന്നാ​ണു ഗ്രീ​ൻ ടീ​യ്ക്കു​ള​ള തേ​യി​ല​യും രൂ​പ​പ്പെ​ടു​ത്തു​ന്ന​ത്. സം​സ്്ക​ര​ണ​രീ​തി​യി​ലാ​ണു വ്യ​ത്യാ​സ
ഇസ്‌ലാമാബാദിൽ കണ്ടത്
അയൽരാജ്യമായ പാക്കിസ്ഥാനിലേക്കു വിസ സംഘടിപ്പിക്കാൻ കീറാമുട്ടി കളനേകം. സ്പോൺസറുടെ ആളുവിവരം. താമസസ്ഥലം സജ്ജമാകുന്ന തൊഴിലിടപാട്. കണക്ടിവിറ്റി പൂർണമായും കൗൺസിലേറ്റിന് ബോധ്യപ്പെടണം. ഇല്ലേൽ തിരസ്കരിച്ചു. ഇത്
കറിവേപ്പില വെറും കറിവേപ്പിലയല്ല
ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ലിന്‍റെ തോ​തു കു​റ​യ്ക്കു​ന്ന​തി​നു ക​റി​വേ​പ്പി​ല സ​ഹാ​യ​ക​മെ​ന്നു പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. ക​റി​വേ​പ്പി​ല​യു​ടെ ആ​ൻ​റി ഓ​ക്സി​ഡ​ന്‍റ് ഗു​ണ​മാ​ണ് അ​തി​നു പി​ന്നി​ൽ
മ​ധു​രം​പ​ക​ർ​ന്ന് മൗ​ന​ത്തി​ലേ​ക്ക്...
ഒ​രു പൂ​ഞ്ചി​ല്ല.., പൂ​വി​ലെ തേ​ൻ.., ചി​ല്ല​യി​ലൊ​രു കി​ളി... ഗാ​ന​ര​ച​യി​താ​വ് ബി​ച്ചു തി​രു​മ​ല​യു​ടെ പ്രി​യ​പ്പെ​ട്ട ബിം​ബ​ങ്ങ​ളി​ൽ ചി​ല​ത് ഇ​വ​യൊ​ക്കെ​യാ​ണ്. കി​ളി​നാ​ദ​ങ്ങ​ൾ പാ​ട്ടു​ക​ളി​ൽ അ​ഴ​
ബിപി വരുതിയിലാകാൻ ചക്കപ്പഴം
വി​റ്റാ​മി​നു​ക​ൾ, ധാ​തു​ക്ക​ൾ, ഇ​ല​ക്ട്രോ​ളൈ​റ്റു​ക​ൾ, ഫൈ​റ്റോ ന്യൂ​ട്രി​യ​ൻ​റു​ക​ൾ, കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ൾ, നാ​രു​ക​ൾ, കൊ​ഴു​പ്പ്, പ്രോട്ടീ​ൻ തു​ട​ങ്ങി മ​നു​ഷ്യ​ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ ഒട്ട
വ്യത്യസ്തം.., അനന്യം...
ആ ​പ​തി​ന​ഞ്ചു​കാ​രി പെ​ട്ടെ​ന്നൊ​രു​നാ​ൾ എ​ടു​ത്ത തീ​രു​മാ​ന​മ​ല്ല സാ​ക്സ​ഫോ​ണ്‍ പ​ഠി​ക്ക​ണ​മെ​ന്ന​ത്. കേ​ട്ടും അ​റി​ഞ്ഞും ഒ​രു​പാ​ടു ചി​ന്തി​ച്ചു​റ​പ്പി​ച്ച കാ​ര്യ​മാ​യി​രു​ന്നു. മ​ഹ​ത്താ​യ പാ​ര​ന
പലവ്യഞ്ജനങ്ങൾ പലതും മരുന്ന്!
അ​ടു​ക്ക​ള​യി​ലു​ള​ള പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളി​ൽ പ​ല​തി​നും ഒൗ​ഷ​ധ​ഗു​ണ​മു​ണ്ട്. വീ​ട്ടമ്മമാ​ർ​ക്ക് കൂട്ടാ​യി കൈ​യെ​ത്തും​ദൂ​ര​ത്ത് അ​വ​യു​ണ്ട്. പ​ക്ഷേ, അ​വ​യു​ടെ ഒൗ​ഷ​ധ​ഗു​ണം നാം ​തി​രി​ച്ച​റി​യ​ണ​മെ​ന്നു
മാങ്കുളത്തിന്‍റെ ജലമർമരം
മ​ല​ക​ളും മ​ഞ്ഞും വെ​ള്ള​ച്ചാ​ട്ട​വും തെ​യി​ല​ത്തോ​ട്ട​ങ്ങ​ളും ന​മ്മ​ൾ ഇ​ഷ്ടം പോ​ലെ ക​ണ്ടി​ട്ടു​ണ്ടാ​വാം. എ​ന്നാ​ൽ, ഇ​തെ​ല്ലാം ഒ​രി​ട​ത്ത് ഒ​ത്തു​ചേ​ർ​ന്ന ഒ​രു കൊ​ച്ചു ഗ്രാ​മ​മു​ണ്ട് അ​ങ്ങ് മ​ല​നാ​
സൈഗാൾ യുഗം
അ​ടു​ത്തൊ​രാ​ഴ്ച​കൂ​ടി മ​ഴ​യ്ക്ക് ഒ​ട്ടും സാ​ധ്യ​ത​യി​ല്ലെ​ന്നു​റ​പ്പി​ച്ചി​രി​ക്കു​ന്നു കാ​ലാ​വ​സ്ഥാ പ്ര​വ​ച​ന​ക്കാ​ർ. മ​ണ്ണും മ​ന​സും വ​ര​ണ്ടു​ണ​ങ്ങി പൊ​ള്ളി​യ​ട​ർ​ന്നു കി​ട​ക്കു​ന്നു. അ​മൃ​ത​വ​ർ​
മദ്യപാനം ഉപേക്ഷിക്കാം ; കരളിനു കാവലാളാകാം
അ​മി​ത​മ​ദ്യ​പാ​നം കാ​ല​ക്ര​മ​ത്തി​ൽ ക​രളിന്‍റെ ആ​രോ​ഗ്യം ത​ക​ർ​ക്കു​ന്നു. ആ​ൽ​ക്ക​ഹോ​ളി​ക് ലി​വ​ർ ഡി​സീ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഒ​രു കൂട്ടം ​ക​ര​ൾ​രോ​ഗ​ങ്ങ​ൾ മ​ദ്യ​പാ​നി​യെ തേ​ടി​യെ​ത്തു​ന്നു. ഫ
കളിമണ്‍ ശേഷിപ്പുകള്‍
ഗു​ജ​റാ​ത്തി​ലെ റാ​ൻ ഓ​ഫ് ക​ച്ചി​ൽ ബു​ജ് യാ​ത്ര​യി​ലാ​ണ് ഖാ​വ്ദ എ​ന്ന ഗ്രാ​മം കാ​ണാ​നി​ട​യാ​യ​ത്. മ​റ്റു ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്ന് ഖാ​വ്ദ​യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത് അ​വി​ടെ ക​ണ്ട മ​ണ്‍ നി​ർ​മി​ത വ​സ്
അമിതഭാരം കാൻസർസാധ്യത കൂട്ടുമെന്നു പഠനം; മധുരം മിതമായി മാത്രം
പ​ഞ്ച​സാ​ര എ​ത്ര​ത്തോ​ളം ക​ഴി​ക്കു​ന്നു​വോ അ​ത്ര​ത്തോ​ളം ശ​രീ​ര​ഭാ​ര​വും കൂ​ടും. ഇ​ട​യ്ക്കി​ടെ മ​ധു​രം ചേ​ർ​ത്ത ചാ​യ ക​ഴി​ക്കു​ന്ന​താ​ണ് സ്ത്രീ​ക​ളു​ടെ വ​ണ്ണം കൂ​ടു​ന്ന​തി​നു​ള്ള കാ​ര​ണ​ങ്ങ​ളി​ലൊ​
അക്ഷരമുറ്റത്തെ നന്മമരം
പ​ഠി​പ്പി​ക്കു​ന്ന​തി​നി​ട​യി​ൽ ഒ​രു​പാ​ട് ആ​ളു​ക​ളു​മാ​യെ​ത്തു​ന്ന ബ​സ് ചൂ​ണ്ടി​ക്കാ​ണി​ച്ച് ജു​യി​ൻ ടീ​ച്ച​ർ ചോ​ദി​ച്ചു"​ഏ​താ​ണ് ആ ​വാ​ഹ​നം?’. "ബ​സ്...’ എ​ന്നു കു​ട്ടി​ക​ൾ ഒ​രേ സ്വ​ര​ത്തി​ൽ വി​ളി​ച
സ്വയംചികിത്സ അരുത്; നിസാരമല്ല പനി
പ​നി അ​നേ​കം രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​മാ​വാം, പ​നി ഒ​രു രോ​ഗ​ല​ക്ഷ​ണം മാ​ത്ര​മാ​ണ്. സ്വ​യം ചി​കി​ത്സ അ​പ​കടം; ചികിത്സ വൈകിപ്പിക്കുന്നതും.

പ​നി​വ​ന്നാ​ൽ ഗു​രു​ത​ര​മാ​യ ല​ക്ഷ​ണ​ങ്ങ​ൾ
<
ഇ​ത് പ്ര​ണ​യ സ​ങ്ക​ൽ​പ​ങ്ങ​ളി​ലെ പ​ക്ഷി​ക്കൂ​ട​ല്ല: അ​ക്ഷ​ര സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ "പു​സ്ത​ക​ക്കൂ​ട്
കാ​ൽ​പ​നി​ക പ്ര​ണ​യസ​ങ്ക​ൽ​പ്പ​ങ്ങ​ളു​ടെ അ​ട​യ​ളാ​പ്പെ​ടു​ത്ത​ലാ​യ പ​ക്ഷി​ക്കൂ​ട​ല്ല ഇ​ത്. അ​ക്ഷ​ര സ​മ​ർ​പ്പ​ണ​ത്തി​നാ​യി പു​സ്ത​ക പ്ര​ണ​യി​ക​ൾ പാ​ത​യോ​ര​ത്തൊ​രു​ക്കി​യ പു​സ്ത​കക്കൂ​ടാ​ണ് . “വ​ഴി​വാ
എച്ച് 1 എൻ 1 പ്രതിരോധത്തിനു വ്യക്തിശുചിത്വം
രോ​ഗ​ബാ​ധി​ത​ർ ചു​മ​യ്ക്കു​ന്പോ​ളും തുമ്മുന്പോ​ഴും പു​റ​ത്തേ​ക്കു തെ​റി​ക്കു​ന്ന സ്ര​വ​ങ്ങ​ളി​ലൂ​ടെയാണ് എച്ച്1 എൻ1 രോ​ഗാ​ണു​ക്ക​ൾ വാ​യു​വി​ൽ ക​ല​രു​ന്നത്. ശ്വ​സ​ന​ത്തി​ലൂ​ടെ രോ​ഗാ​ണു​ക്ക​ൾ മ​റ്റു
പാ​ട്ടി​ന്‍റെ പാ​ലാ​ഴി​യി​ൽ പൊ​ന്ന​മ്മാ​ൾ
സം​ഗീ​ത​വും ക​ല​യും വേ​ദ​ങ്ങ​ളു​മൊ​ക്കെ​യാ​യി സ​ന്പ​ന്ന​മാ​ണ് തി​രു​വ​ന​ന്ത​പു​രം വ​ലി​യ​ശാ​ല​യി​ലെ അ​ഗ്ര​ഹാ​രം. ഇ​വി​ട​ത്തെ സ​ന്ധ്യ​ക​ൾ​ക്ക് ച​ന്ദ​ന ഗ​ന്ധ​മാ​ണ്. ഒ​പ്പം സം​ഗീ​ത​ത്തി​ന്‍റെ നൈ​ർ​മ​ല്യ
ആ ചിറകടികൾക്കു കാതോർത്ത്...
താ​ള​വാ​ദ്യ​ങ്ങ​ൾ ഹൃ​ദ​യ​മി​ടി​പ്പാ​ണ് തൃ​ശൂ​രി​ലെ പെ​രു​വ​നം ഗ്രാ​മ​ത്തി​ന്. പ്രാ​ചീ​ന കേ​ര​ള​ത്തി​ലെ 64 ഗ്രാ​മ​ങ്ങ​ളി​ൽ എ​ണ്ണ​പ്പെ​ട്ട ഒ​ന്നാ​ണ​ത്. പു​രാ​ത​ന ക്ഷേ​ത്ര​ങ്ങ​ളു​ടെ​യും മേ​ള​ച​ക്ര​വ​ർ​ത്
ആ​ശ​ക​ൾ​ക്ക് വെ​ള്ളി​ത്തി​ള​ക്കം
പ​ത്തി​രു​പ​ത്ത​ഞ്ചു കൊ​ല്ലം മു​ന്പാ​ണ്. ഒ​രു കു​ടും​ബ സ​ദ​സ്സ്. ആ​റോ ഏ​ഴോ വ​യ​സു​ള്ള ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ൾ കൊ​ലു​സി​ന്‍റെ കി​ലു​ക്കം കേ​ൾ​പ്പി​ച്ച് ഓ​ടി​ക്ക​ളി​ക്കു​ന്നു​ണ്ട്. പൂ​ർ​ണി​മ​യും ശ
അ​തി​ർ​വ​ര​ന്പു​ക​ളി​ല്ലാ​ത്ത ര​ക്ഷ​ക​ൻ
ജാ​തി​മ​ത ചി​ന്ത​ക​ൾ അ​തി​ർ​വ​ര​ന്പു​ക​ൾ തീ​ർ​ക്കാ​ത്ത വേ​ദി​യി​ൽ യേ​ശു​ക്രി​സ്തു​വി​ന്‍റെ ജ​ന​ന​വും ജ​റു​സ​ലേം പ്ര​വേ​ശ​ന​വും അ​ന്ത്യ അ​ത്താ​ഴ​വു​മെ​ല്ലാം മി​ന്നി​മ​റ​ഞ്ഞ​പ്പോ​ൾ സ​ദ​സി​ൽ നി​ന്നു നി
സ്ത​നാ​ർ​ബു​ദം; തെ​റ്റി​ദ്ധാ​ര​ണ​ക​ളും യാ​ഥാ​ർ​ഥ്യ​ങ്ങ​ളും
തെ​റ്റി​ദ്ധാ​ര​ണ 1 പ്രാ​യ​മാ​യ സ്ത്രീ​ക​ളി​ൽ മാ​ത്ര​മാ​ണ് സ്ത​നാ​ർ​ബു​ദം ക​ണ്ടു​വ​രു​ന്ന​ത്

വാ​സ്ത​വം എ​ല്ലാ സ്ത്രീ​ക​ൾ​ക്കും സ്ത​നാ​ർ​ബു​ദ​സാ​ധ്യ​ത​യു​ണ്ട്. പ്രാ​യം കൂ​ടു​ന്ന​തി​ന​നു​സ​രി
അടുക്കളയിലെ ആരോഗ്യം; ചില എണ്ണക്കാര്യങ്ങൾ
ഏതുതരം എണ്ണ ഉപയോഗിച്ചാലും അളവു കുറയ്ക്കുക. പാചകത്തിനു നേരിട്ട് ഉപയോഗിക്കുന്ന എണ്ണയുടെ അളവാണു നാം പലപ്പോഴും എണ്ണ ഉപയോഗത്തിെൻറ പരിധിയിൽ കാണുന്നത്. അതല്ലാതെ മറ്റു ഭക്ഷണങ്ങളിൽക്കൂടിയും ഫാറ്റ്(കൊഴുപ്പ്) ശ
കാ​ല്‍​ക്കീ​ഴി​ല​ല്ല ജീ​വി​തം
വി​മോ​ച​ന​ത്തെ​യും വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തെ​യും കു​റി​ച്ച് ത​മി​ഴി​ല്‍​നി​ന്ന് ഉ​യ​ര്‍​ന്നു​വ​ന്ന ഏ​റ്റ​വും മൂ​ര്‍​ച്ചയേ​റി​യ വാ​ക്കാ​ണ് വി​ടു​ത​ലൈ ക​വി​ത​യി​ലും പാ​ട്ടി​ലും അ​തു​ല്യ​നാ​യ ഭാ​ര​തി​
ഓട്ട്സ് കഴിച്ചോളൂ പക്ഷേ....
ഇൻസുലിനു ശേഷം ആഹാരം കഴിക്കണം

ചപ്പാത്തി 2–3 എണ്ണം കഴിക്കാം. വണ്ണം കൂടുതലുളള പ്രമേഹബാധിതർക്ക് ഇഡ്ഡലി രണ്ടെണ്ണവും വണ്ണം കുറവുളള പ്രമേഹബാധിതർക്കു മൂന്നെണ്ണവും കഴിക്കാം. ഇൻസുലിൻ എടുക്കുന്ന രോ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.