ഏ​യ്ഞ്ച​ൽ​സ്
കുർബാന കഴിഞ്ഞ് മുംബൈ കോളിവാഡ കപ്പേളയിൽ ആളുകൾ ഈസ്റ്റർ ആശംസകൾ കൈമാറുന്നതിനിടെയാണ് ആ​ക​സ്മി​ക​മാ​യി അ​ലാറം മു​ഴ​ങ്ങി​യ​ത്. എ​ല്ലാ​വ​രും ഞെ​ട്ടി പി​റ​കോ​ട്ടു തി​രി​ഞ്ഞു. ശു​ഭ​ക​ര​മാ​യൊ​രു വി​ളി. ദൈ​വ​ദൂ​തു​പോ​ലു​ള്ള ഇ​ട​പെ​ട​ൽ. ഏതോ അന്ധ ദ​ന്പ​തി​ക​ൾ ! പള്ളിയിലുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കൈയിലെ വടിയിലുള്ള സൈക്കിൾ ബെൽ മുഴക്കിയതാണ്.

ഒ​ടു​വി​ലെ വ​രി​വി​ട്ട് ലേ​ശം മാ​റി​ ന​ടു​മ​ധ്യ​ത്തി​ൽ. ത്രോ​ണോ​സി​ന് കി​റു​കൃ​ത്യ​രേ​ഖ​യി​ൽ. അ​ലോ​സ​രം​പോ​ലെ ചി​ല​രൊ​ക്കെ നെ​റ്റി​ചു​ളി​ച്ചു. കുർബാന ക​ഴി​ഞ്ഞ മു​ഹൂ​ർ​ത്ത​നേ​രത്തെ ക​ണി! ഈ​സ്റ്റ​ർ സ​ന്ദേ​ശം പ​ങ്കി​ടു​ന്ന​ത​ല്ലേ ഫാ​ഷ​ൻ വെ​പ്രാ​ളം. അ​തി​നി​ട​യി​ലാ​ണീ അ​പ​ശ​കു​നം.

ക​ണ്ണു​പു​ളി​ച്ച​വ​രോ​ടാ​യി അ​വ​ർ പ്ര​സം​ഗി​ച്ചു. എ​ല്ലാ​വ​ർ​ക്കും ഹാ​പ്പി ഈ​സ്റ്റ​ർ. കൈ​കോ​ർ​ത്തു​നി​ന്ന ഭാ​ര്യ വി​ന​യം​കാ​ട്ടി സോ​റി. ഈ​സ്റ്റ​ർ വി​ഷ് ചെ​യ്യാ​മോ​ന്ന് ആ​രാ​ഞ്ഞി​ല്ല, അ​ങ്ങ​ക​ലെ​നി​ന്ന ബ​ലി​പീ​ഠ​മ​തി​ന് മ​റു​പ​ടി പ​റ​ഞ്ഞു. ഒ​രു അ​നൗ​ചി​ത്യ​വു​മി​ല്ല. ബൈ​ബി​ള​ട​ച്ച് ചും​ബി​ച്ച കാ​ർ​മി​ക​ൻ ത​ല ഉ​യ​ർ​ത്തി. ഉ​ച്ച​ത്തി​ൽ ഈ​സ്റ്റ​ർ വി​ഷ് ചെ​യ്തു. അ​ന്ധ​ർ കേ​ൾ​ക്കാ​ൻ പാ​ക​ത്തി​ലൊ​ച്ച​യി​ൽ. സം​തൃ​പ്തി നി​റ​ദീ​പ​ങ്ങ​ളാ മു​ഖ​ത്ത് പ്ര​കാ​ശി​ച്ചു. ചി​ല​രെ​ങ്കി​ലും പി​റു​പി​റു​ത്തു.

ലേ​ശം അ​റ​ച്ച് മാ​റി​നി​ൽ​ക്കേ​ണ്ട​തി​നു​പ​ക​രം അ​വ​ർ നാ​ല​ഞ്ച​ടി മു​ന്നോ​ട്ടു​വ​ച്ചു. പു​രു​ഷാ​രം ഉ​ണ്ടെ​ങ്കി​ലും ന​ട​വ​ഴി ഒ​ഴി​വാ​ണ്. കൂ​സ​ലി​ല്ലാ​ത്ത തെ​ണ്ടി​ക​ൾ. പ​ള്ളി​പ്പ​രി​സ​ര​ത്തി​ന്‍റെ കെ​ട്ടും​മ​ട്ടും അ​ങ്ങനെ​യാ​ണ്. നാ​ലു ചു​വ​രു​ള്ള പ​ള്ളി. ന​ന്നേ കുടു​സ​ത്തി​ലാ​ണ്. അ​ന്നൈ വേ​ളാ​ങ്ക​ണ്ണി​മാ​താ​വി​ന്‍റെ പ്ര​ത്യ​ക്ഷം ന​ന്നാ​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് പള്ളിയിൽ എപ്പോഴും ജ​നം ത​ടി​ച്ചു​കൂ​ടും. മലയാളികളായ കത്തോലിക്കരാണ് കൂടുതലും. പ​ള്ളി​ക്കു പി​ന്പും സൈ​ഡു​നി​ര നി​റ​ഞ്ഞ ചോ​പ്പ​ട​ക​ളാ​ണ്. പു​ല​ർ​ച്ച​യാ​യ​തി​നാ​ൽ റോ​ഡ് ശ​ല്യം തീ​രെ​യി​ല്ല. ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​മാ​യി പു​റ​ത്തു​നി​ൽ​ക്കാം. ഉ​ഷ്ണ​കാ​ല​വും. പ​ക​ൽ​സ​മ​യ​ത്താ​ണ് ഉ​ന്തും ത​ള്ളും. ഫു​ട്പാ​ത്ത് വി​ട്ട് റോ​ഡി​ന്‍റെ കാ​ൽ​വീ​ത​മ​പ​ഹ​രി​ച്ചാ​ലും ഭ​ക്ത​ർ തീ​രി​ല്ല.

ചു​റ്റു​വ​ട്ട​ത്തു​ള്ള ത​മി​ഴ​ർ​ക്ക് ഏ​റ്റം പ്രി​യ​പ്പെ​ട്ട വേ​ളാ​ങ്ക​ണ്ണി മാ​താ​വാണ് അ​ക​ത്തുള്ളത്. അ​തു​കൊ​ണ്ട് വാ​ഹ​ന​ങ്ങ​ൾ​ക്കോ വ​ഴി​യാ​ത്ര​ക്കാ​ർ​ക്കോ ക​ർ​മ​പ​രി​പാ​ടി​ക​ളൊ​ന്നും അ​ലോ​സ​ര​മ​ല്ല. അ​ക്രൈ​സ്ത​വ​ർ​പോ​ലും കു​രി​ശു​വ​ര​യ്ക്കും. ഭ​ണ്ഡാ​ര​ത്തി​ലെ​ന്തെ​ങ്കി​ലു​മി​ടും. ഇ​റ​ങ്ങി​യ വ​ഴി​യാ​ത്ര സു​ഗ​മ​മാ​കാ​നു​ള്ള പ്രാ​ർ​ഥ​ന. ത​മി​ഴ​രു​ടെ നെ​ഞ്ച​ത്ത​ടി​യും നി​ല​വി​ളി​യും പലപ്പോഴും അ​ര​ങ്ങേ​റാറുണ്ട്. കോ​ള​വാ​ഡി സീ​റോ മ​ല​ബാ​ർ പ​ള്ളി​യു​ടെ നി​ജ​സ്ഥി​തി ചു​റ്റു​വ​ട്ട​ത്തെ ഇ​ട​വ​ക​ക്കാ​ര​ധി​ക​വും സെ​ൻ​ട്ര​ൽ ഗ​വ​ണ്‍​മെ​ന്‍റ് ക്വാ​ർ​ട്ടേ​ഴ്സു​കാ​രും. അ​തി​ല​തി​ശ​യം നൂ​റി​ൽ അ​ഞ്ചു​പോ​ലും ഗ​വ​ണ്‍​മെ​ന്‍റ് സ​ർ​വീ​സു​കാ​രു​ണ്ടാ​വി​ല്ല. വാ​ട​ക​ക്കാ​ർ. കോ​ള​നി​മൊ​ത്തം അ​ങ്ങനെ​യൊ​രു ക്ര​യ​വി​ക്ര​യ​ത്തി​ലാ​ണ്. മും​ബൈ മാ​ഫി​യ​യു​ടെ എ​തി​ർ​വ​ശം!
ഇ​നി ക​ഥ​യി​ലോ​ട്ടു വരാം. വൈദികന്‍റെ സ്വീ​ക​ര​ണം കി​ട്ടി​യ​തും കു​രു​ട ദ​ന്പ​തി​ക​ൾ​ക്ക് ഉ​ത്സാ​ഹം​വ​ച്ചു. പെട്ടെന്നു തന്നെ അവർ ശ്രദ്ധപിടിച്ചുപറ്റാൻ ചില നന്പറുകളിറക്കി.

മാജിക്കാണ്. ജ​നം വാ​പൊ​ളി​ച്ചു​പോ​യി. ബ്ലൈ​ൻഡ് സ്റ്റി​ക്കി​ന്‍റെ മു​ക​ൾ മു​ന്നിൽ ഘ​ടി​പ്പി​ച്ച സൈ​ക്കി​ൾ ബെ​ല്ല​മ​ർ​ത്തി. ഇ​ട​ത​ട​വി​ല്ലാ​ത്ത സ്വ​ര​യാ​ത്ര മാ​ത്ര​മ​ല്ല. ഇ​രു​വ​ടി​ക​ളും ബ​ഹു​വ​ർ​ണ​ങ്ങ​ളി​ൽ മി​ന്നാ​ൻ തു​ട​ങ്ങി. ക​ണ്ട​വ​ർ ക​ണ്‍​കെ​ട്ട് ക​ണ്ട് അ​ന്തം​വി​ട്ടു​പോ​യി. വ​ടി​വ​ലി​ച്ച​വ​ർ ​ക​യ​റാ​യി നീ​ട്ടി. പി​ന്ന​ത് വാ​യു​വി​ൽ ഒ​രു​മി​ച്ചു ചു​ഴ​റ്റി. താ​ളം പി​ഴ​യ്ക്കാ​തെ. ഇ​ഴ​യു​ന്ന പാ​ന്പു​ക​ൾ. ദൃ​ഷ്ടി​വെ​ട്ടി​ച്ച് ജ​നം പി​റ​കോ​ട്ട് ചാ​ഞ്ഞു. വീ​ണ്ടും അ​ടു​ത്ത ന​ന്പ​ർ. വ​ച്ചി​രു​ന്ന ക​റു​ത്ത ക​ണ്ണ​ട​ക​ളൂ​രി. അ​ന്പ​തു​കാ​ര​ൻ ക്ലീ​ൻ​ഷേ​വ്. ഇ​സ്തി​രി​യി​ടാ​ത്ത പാ​ൻഡും ഷ​ർ​ട്ടും. ക​ണ്ണി​മ​ക​ള​യാ​ൾ അ​ന​ുസ്യൂ​തം വ​ട്ടം​ക​റ​ക്കി. കൃ​ഷ്ണ​മ​ണി തെ​റ്റി​ച്ച് നാ​ല്പ​തു​കാ​രി ത​ല​യാ​ട്ടം തു​ട​ങ്ങി. ഇ​ന്പം മേ​ളം വ​ച്ചൊ​രു ക്ഷ​ണി​ക​മാ​യ റോ​ക്ക്എ​ൻ റോ​ൾ.

സ​ാൽ​വാ​ർ ക​മ്മീ​സു താ​ളം​വെ​ട്ടി. എ​ല്ലാ​വ​രും ഉ​ല്ല​സി​ച്ചു. മാ​ജി​ക് പു​രോ​ഗ​മി​ക്ക​യാ​യി. ഈ​സ്റ്റ​ർ ഗി​ഫ്റ്റ് വേ​ണ്ടേ. കൈ​നീ​ട്ടി​യ​വ​ർ​ക്കെ​ല്ലാം വാ​യു​വി​ൽ​നി​ന്നും റോ​സാ​പ്പൂ പൊ​ട്ടി​ച്ചു ന​ല്കി. ആ​ളു​ക​ള​ന്തം വി​ടാ​നി​നി​യെ​ന്തു​വേ​ണം? അ​ദ്ഭു​തം ആ​ഘോ​ഷ​മാ​യി. ട​വ്വ​ൽ ഉ​തി​ർ​ത്തു കു​ട​ഞ്ഞ് ഇ​രു​വ​രും ഒ​പ്പ​ത്തി​നൊ​പ്പം കു​ട​ചൂ​ടി. ക​ണ്ണി​ലി​രി​ട്ടു​ള്ള​വ​ർ കാ​ട്ടി​ക്കൂ​ട്ടു​ന്നതു ക​ണ്ട് ക​ണ്ണു​ള്ള​വ​ർക്ക് വി​ശ്വ​സി​ക്കാ​ൻ പ്ര​യാ​സം. മു​ന്പ​വ​രോ​ട് തോ​ന്നി​യ വേ​ഷം​കെ​ട്ട് മ​നോ​ഭാ​വം പാ​ടെ പ​ന്പ​ക​ട​ന്നു.

ക​ര​ഘോ​ഷ​ധ്വ​നി​യ​ത്ര​യ്ക്കാ​യി. അ​തി​ശ​യ​ങ്ങ​ൾ! അ​റു​തി​യി​ല്ലാ​ത്ത വി​സ്മ​യ​ങ്ങ​ൾ ക​ണ്ട​വ​ർ മ​തി​മ​റ​ന്നു. അ​ധ്യ​ക്ഷ​നാ​യി​നി​ന്ന കാ​ർ​മി​ക​ൻ താമസിയാതെ ഇടപെട്ടു. കൈകൊ​ട്ടി ഫു​ൾ​സ്റ്റോ​പ്പി​ട്ടു.
ആ​ന്‍റി​യു​മ​ങ്കി​ളും വ​ന്ന​കാ​ര്യം പ​റ​ഞ്ഞാ​ട്ടെ.
ഒ​രെ​ണ്ണം​കൂ​ടി. അന്ധർ അപേക്ഷിച്ചു. അച്ചനും വിശ്വാസികളും സമ്മതിച്ചു. പ്ലെ​യി​ൻ ഷ​വ​ർ, വാ​യ​ട​ച്ചി​ല്ല. ല​ഘു​പ​നി​നീ​ർ​മ​ഴ​യി​ലെ​ല്ലാ​വ​രും കു​തി​ർ​ന്നു. ദേ​ഹ​ത്ത് ന​ന​വ് പേ​രി​നു ത​ട്ടി. മ​നം പെ​രു​മ​ഴ​യാ​സ്വ​ദി​ച്ച സം​തൃ​പ്തി നേ​ടി. പ​നി​നീ​ർ​മ​ണം തൂ​വി. ഉ​പ​സം​ഹാ​ര​മോ​ടെ അ​വ​ർ പ​ര​സ്പ​രം കൈ​കോ​ർ​ത്തു.

ത​ളാ​തൊ​പ്പി​യൂ​രി. ത​ല​വ​ണ​ങ്ങി. ഓ​രോ​രു​ത്ത​രോ​ടു​മാ​യി റെ​ഡി​മെ​യ്ഡ് ആ​ശീ​ർ​വാ​ദം.
പിന്നെ പേരു പറഞ്ഞു. വ​ർ​ഗീ​സും ലി​ല്ലിയും. നീ​ണ്ടി​ല്ല. മ​ല​യാ​ളി​ക​ളാ​ണെ​ന്ന് മാ​ത്രം അ​റി​ഞ്ഞാ​ൽ മ​തി. നാ​ടും വീ​ടും മും​ബൈ താ​മ​സ​വും ദ​യ​വാ​യാ​രും അ​ന്വേ​ഷി​ക്ക​രു​ത്. മു​റി​വു​ള്ള ദുഃ​ഖ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്ക​രു​തേ. വ​രു​മാ​ന ഐ​റ്റ​മാ​യി അ​ടു​ത്ത അ​വ​ത​ര​ണം. തോ​ളി​ലെ ളോ​ഹ​സ​ഞ്ചി താ​ഴെ​യി​റ​ക്കി. വി​ല്പ​ന​ച്ച​ര​ക്ക്. ഇ​രു​വ​രും താ​ന്താ​ങ്ങ​ളു​ടെ ഉ​ത്പ​ന്നം പ​ര​സ്യ​മാ​ക്കാ​ൻ തു​റ​ന്നു. നോ​ട്ടു​ബു​ക്ക് വ​ലു​പ്പം. ബ​ഹു​വ​ർ​ണ​മാ​ർ​ന്ന പു​സ്ത​കം. ഗി​ൽ​ട്ട് പേ​പ്പ​ർ തു​റ​ന്ന​തും ഇ​രു​വ​രും ഒ​ച്ച​വ​ച്ച് ഉ​ള്ള​ട​ക്കം ബൈ​ഹാ​ർ​ട്ട് വാ​യി​ച്ചു. എ ​ഫോ​ർ എ​യ്ഞ്ച​ൽ. അ- ​അ​മ്മ. ആ - ​ആ​ന. അ​ങ്ങ​നെ ഫു​ൾ ആ​ൽ​ഫ​ബൈ​റ്റ്. ഇം​ഗ്ലീ​ഷ് മ​ല​യാ​ള​നി​ഘ​ണ്ടു​വി​ന്‍റെ പ​രി​ജ്ഞാ​നം. പുസ്തകം വില്ക്കാനാണു വന്നത്. അതു വിറ്റാണ് ജീവിക്കുന്നത്.
മാജിക്കിന്‍റെ മാസ്മരികതയിൽ അന്പരന്നു നിന്നവർ സഹകരിക്കാൻ തീരുമാനിച്ചു. അച്ചനും എതിർത്തില്ലെന്നു മാത്രമല്ല, മുൻകൈയെടുത്തു.

ബു​ക്കി​ന്‍റെ വി​ല തു​ച്ഛ​മാ​യ നൂ​റു​രൂ​പ​യി​ട്ടോ​ട്ടെ. അ​നു​വാ​ദ​മം​ഗീ​ക​രി​ച്ച് ഒ​രാ​ളു​വി​ടാ​തെ കൈ​പൊ​ക്കി. ആ പാവങ്ങളുടെ മുഖത്തേക്കു നോക്കിയശേഷം അച്ചൻ ആരോടും ചോദിക്കാതെ വില ഇരട്ടിപ്പിച്ചു. ഒ​രു ഇ​രു​നൂ​റ് രൂ​പ​യാ​ക്കി​യാ​ലോ? എല്ലാവരും തലകുലുക്കി. നൂ​റു പു​സ്ത​ക​മേ നീ​ക്കി​യി​രി​പ്പു​ള്ളൂ. എന്തായാലും ഉള്ളതെല്ലാം വിറ്റു തീർന്നു. 20,000 രൂപയുമായി നന്ദി പറഞ്ഞ് അന്ധ ദന്പതികൾ പള്ളിയിൽനിന്നു പോകുന്പോൾ വ്യത്യസ്തമായ ഈസ്റ്റർ കൂടിയ അനുഭവം പരസ്പരം പറഞ്ഞുകൊണ്ടിരുന്നു. പുസ്തകവും കക്ഷത്തിൽവച്ച് നോന്പു വീടാൻ ആളുകൾ വീട്ടിലേക്കു നടന്നു. വൈകുവോളം ഈസ്റ്റർ ആഘോഷിച്ചു.

പക്ഷേ, പിറ്റേന്നത്തെ വാർത്ത അവർക്കു സഹിക്കാവുന്നതിലപ്പുറമായിരുന്നു. കോളിവാഡ തീവണ്ടിയാപ്പീസിന്‍റെ പരിസരത്ത് ആ അന്ധ ദന്പതികൾ മരിച്ചുകിടക്കുന്നു. അവരുടെ കൈയിലെ 20,000 രൂപയും നഷ്ടപ്പെട്ടിരിക്കുന്നു. കവർച്ചയ്ക്കിടെ കൊന്നു തള്ളിയതാണെന്നു പോലീസ് പറഞ്ഞു. ആരന്വേഷിക്കാൻ. കേസിന്‍റെ പിറകേ നടക്കാൻ ആരുണ്ട്. പോലീസിനും എളുപ്പമായി കേസ് എഴുതിത്തള്ളാൻ.
ഇതിനിടെ മറ്റൊരു കഥ വന്നു. ഇവരുടെ കൈയിലെ 20,000 രൂപയുടെ കഥയറിയാമായിരുന്ന ഒരുത്തൻ സ്ഥലത്തെ ഗുണ്ടകളെ വിവരമറിയിച്ചു. കിട്ടിയാൽ പാതി തരണമെന്നായിരുന്നത്രേ കരാർ. രണ്ട് അന്ധ ദന്പതികളെ വകവരുത്താൻ മുംബൈയിലെ കൊള്ളക്കാർക്കാണോ വിഷമം. അവർ പണി നടത്തി. പക്ഷേ, കരാർ കൊടുത്തവനു പകുതി കിട്ടിയില്ല. കൊള്ളക്കാരന് ഔചിത്യമില്ലല്ലോ. പാവങ്ങളെ കൊല്ലാൻ ഒറ്റുകൊടുത്തവൻ താമസിയാതെ തൂങ്ങിമരിച്ചെന്നും എന്നാൽ അയാളല്ല കുറ്റവാളിയെന്നും രണ്ടു പക്ഷം.

പോലീസ് പക്ഷേ ആരുടെ പിന്നാലെയും പോയില്ല. 15 കൊല്ലം കഴിഞ്ഞു. മറാത്തി പത്രത്തിന്‍റെ ഒരു ദിവസത്തെ വാർത്തയിലൊതുങ്ങിയ കൊലപാതകം മുംബൈക്കാർ എന്നേ മറന്നുപോയി. പക്ഷേ, അന്നത്തെ ഈസ്റ്റർ കുർബാനയിൽ പങ്കെടുത്ത പലരും ഇത്തവണയും ഈസ്റ്ററിനു പള്ളിയിലെത്തിയിരുന്നു. എവിടെയോ ഒരു മണി മുഴങ്ങുന്നു. ബ്ലൈ​ൻഡ് സ്റ്റി​ക്കി​ന്‍റെ മു​ക​ൾ മു​ന​ന്പി​ൽ ഘ​ടി​പ്പി​ച്ച സൈ​ക്കി​ൾ ബെൽ. രണ്ട് ആത്മാക്കളുടെ നിലവിളിപോലെ.....

മുംബൈ ഇപ്പോഴും പഴയതുപോലെയൊക്കെ തന്നെ. പാവങ്ങളോടു കരുണയില്ലാതെ...

ചേ​റൂ​ക്കാ​ര​ൻ ജോ​യി