നാടൻ പാചകത്തിന് കടച്ചക്ക, വെണ്ടയ്ക്ക, ഏത്തക്കായ് പിന്നെ ചേന്പും
ക​ട​ച്ച​ക്ക ഉ​പ്പേ​രി

ഒ​രു മീ​ഡി​യം സൈ​സ് ക​ട​ച്ച​ക്ക, വെ​ളു​ത്തു​ള്ളി അ​ഞ്ച് അ​ല്ലി, മു​ള​കു​പൊ​ടി, എ​ണ്ണ 2 ടേ​ബി​ൾ സ്പൂ​ണ്‍, ക​റി​വേ​പ്പി​ല, ഉ​പ്പ്.

ഉ​ണ്ടാ​ക്കു​ന്ന​വി​ധം

ച​ക്ക​യു​ടെ തൊ​ലി ചെ​ത്തി അ​ക​ത്തെ കൂ​ഞ്ഞി​യും ക​ള​ഞ്ഞ് ക​നം കു​റ​ച്ച് നീ​ള​ത്തി​ൽ അ​രി​ഞ്ഞെ​ടു​ക്കു​ക. ക​ണ്ടാ​ൽ തീ​പ്പെ​ട്ടി​ക്കോ​ലു​പോ​ലെ ഏ​ക​ദേ​ശം ഇ​രി​ക്ക​ണം. ഇ​ത് ചെ​റു​തീ​യി​ൽ അ​ൽ​പം ഉ​പ്പ് ത​ളി​ച്ച് വേ​വി​ച്ചെ​ടു​ക്കു​ക. എ​ണ്ണ ചൂ​ടാ​ക്കി വെ​ളു​ത്തു​ള്ളി തൊ​ണ്ടോ​ടു​കൂ​ടി ച​ത​ച്ചി​ട്ട് ഇ​ള​ക്കി മു​ള​കും ക​റി​വേ​പ്പി​ല​യും ചേ​ർ​ത്ത് ഇ​ള​ക്കി യോ​ജി​പ്പി​ച്ച മ​സാ​ല​ക്കൂ​ട്ടി​ലേ​ക്ക് വെ​ന്ത ച​ക്ക ചേ​ർ​ത്ത് ഇ​ള​ക്കി ന​ല്ല​തു​പോ​ലെ വ​ഴ​റ്റി​യെ​ടു​ക്കു​ക.

ചേ​ന്പ് മോ​രു​ക​റി

അ​ര​കി​ലോ​ഗ്രാം ചെ​റി​യ ചേ​ന്പ് ഒ​രേ വ​ലി​പ്പ​ത്തി​ലു​ള്ള​ത്, ഉ​പ്പ്, ര​ണ്ടു പ​ച്ച​മു​ള​ക്, മ​ഞ്ഞ​ൾ അ​ര ടീ​സ്പൂ​ണ്‍, ജീ​ര​കം അ​ര ടീ​സ്പൂ​ണ്‍, തൈ​ര് മു​ക്കാ​ൽ ക​പ്പ്, താ​ളി​ക്കാ​ൻ ക​ടു​ക്, മൂ​ന്നു ചെ​റി​യ ഉ​ള്ളി അ​രി​ഞ്ഞ​ത്, ര​ണ്ട് ഉ​ണ​ക്ക​മു​ള​ക്, എ​ണ്ണ, ഉ​പ്പ്, ഉ​ലു​വ അ​ര ടീ​സ്പൂ​ണ്‍, ക​റി​വേ​പ്പി​ല.

ഉ​ണ്ടാ​ക്കു​ന്ന​വി​ധം

ചേ​ന്പ് തൊ​ണ്ടോ​ടു​കൂ​ടി പു​ഴു​ങ്ങാ​ൻ വ​യ്ക്കു​ക. വെ​ന്തു​ക​ഴി​ഞ്ഞ് തൊ​ലി മാ​റ്റിവ​യ്ക്കു​ക. ഇ​ത് ഒ​രു പാ​നി​ൽ അ​ൽ​പം വെ​ള്ളം ചൂ​ടാ​ക്കി ഉ​പ്പും മ​ഞ്ഞ​ളും പ​ച്ച​മു​ള​ക്, ജീ​ര​കം, ഒ​രു ചെ​റി​യ ഉ​ള്ളി​യും ഇ​ട്ട് തി​ള​യ്ക്കാ​ൻ വ​യ്ക്കു​ക. വെ​ന്ത ചേ​ന്പാ​യ​തു​കൊ​ണ്ട് പ​ത്തു​മി​നി​റ്റു മാ​ത്രം വ​ച്ചാ​ൽ​മ​തി.

ഇ​തി​ലേ​ക്ക് തൈ​ര് ഉ​ട​ച്ച​ത് ചേ​ർ​ത്തി​ള​ക്കി ഇ​റ​ക്കി​വ​യ്ക്കു​ക.
ചീ​ന​ച്ച​ട്ടി​യി​ൽ എ​ണ്ണ ചൂ​ടാ​ക്കി ക​ടു​കും ഉ​ള്ളി​യും ഉ​ണ​ക്ക​മു​ള​കും ഉ​ലു​വ​യും ക​റി​വേ​പ്പി​ല​യും ഇ​ട്ട് വ​ഴ​റ്റി ഇ​ത് മു​ഴു​വ​നോ​ടെ ചേ​ന്പ് ക​റി​യി​ലേ​ക്ക് ഒ​ഴി​ക്കു​ക. ചോ​റി​ൽ ഒ​ഴി​ച്ചു​ണ്ണാ​ൻ പ​റ്റി​യ ഒ​രു കൂ​ട്ടാ​ൻ.


വാ​ഴ​യ്ക്ക ഉ​പ്പേ​രി

പ​ച്ച ഏ​ത്ത​യ്ക്ക-2, വെ​ളു​ത്തു​ള്ളി നാ​ല് അ​ല്ലി, ഇ​ടി​ച്ച​മു​ള​ക് ഒ​രു ടേ​ബി​ൾ​സ്പൂ​ണ്‍, ഉ​പ്പ്, എ​ണ്ണ, ക​റി​വേ​പ്പി​ല.

ഉ​ണ്ടാ​ക്കു​ന്ന​വി​ധം

ഏ​ത്ത​യ്ക്കാ​യു​ടെ തൊ​ലി ചീ​ന്തി​യെ​ടു​ത്ത് ചെ​റു​താ​യി അ​രി​ഞ്ഞ് ക​ഞ്ഞി​വെ​ള്ള​ത്തി​ലോ അ​ല്ലെ​ങ്കി​ൽ ചൂ​ടു​വെ​ള്ള​ത്തി​ലോ ന​ല്ല​തു​പോ​ലെ ക​ഴു​കി​യെ​ടു​ക്കു​ക. കാ​യ് വേ​വാ​നു​ള്ള വെ​ള്ള​മൊ​ഴി​ച്ച് കൂ​ടെ ഉ​പ്പും ചേ​ർ​ത്ത് മൂ​ടി​വ​ച്ച് വേ​വി​ക്കു​ക. വെ​ന്താ​ൽ വെ​ള്ളം വ​റ്റി​യി​രി​ക്ക​ണം. ചീ​ന​ച്ച​ട്ടി​യി​ൽ മൂ​ന്ന് ടേ​ബി​ൾ​സ്പൂ​ണ്‍ എ​ണ്ണ ചൂ​ടാ​ക്കി ച​ത​ച്ച വെ​ളു​ത്തു​ള്ളി​യും മു​ള​കും ചേ​ർ​ത്ത് ഒ​ന്നു മൂ​ത്തു​ക​ഴി​യു​ന്പോ​ൾ ക​റി​വേ​പ്പി​ല​യും വെ​ന്ത വാ​ഴ​യ്ക്ക​യും ഇ​ട്ട് യോ​ജി​പ്പി​ക്കു​ക. തീ​യ് കു​റ​ച്ച് വ​ച്ച് കു​റ​ച്ചു​സ​മ​യം അ​ടു​പ്പി​ൽ​വ​ച്ച് ന​ല്ല​തു​പോ​ലെ ചി​ക്കി​യെ​ടു​ക്കു​ക.


വെ​ണ്ട​യ്ക്ക കു​രു​മു​ള​കി​ൽ മൂ​പ്പി​ച്ച​ത്

250 ഗ്രാം ​ന​ല്ല മൂ​ക്കാ​ത്ത വെ​ണ്ട​യ്ക്ക, സ​വാ​ള, കു​രു​മു​ള​കു​പൊ​ടി അ​ര ടീ​സ്പൂ​ണ്‍, ഉ​പ്പ്, വെ​ളു​ത്തു​ള്ളി ച​ത​ച്ച​ത് മൂ​ന്ന് അ​ല്ലി, എ​ണ്ണ മൂ​ന്ന് ടേ​ബി​ൾ​സ്പൂ​ണ്‍.

ഉ​ണ്ടാ​ക്കു​ന്ന​വി​ധം

വെ​ണ്ട​യ്ക്ക നാ​ലാ​യി പൊ​ളി​ച്ച് നീ​ള​ത്തി​ൽ മു​റി​ച്ചു​വ​യ്ക്കു​ക. സ​വാ​ള നീ​ള​ത്തി​ൽ അ​രി​ഞ്ഞ് വ​യ്ക്കു​ക. എ​ണ്ണ ചൂ​ടാ​ക്കി ആ​ദ്യം സ​വാ​ള വ​ഴ​റ്റു​ക. കൂ​ടെ വെ​ളു​ത്തു​ള്ളി​യും ചേ​ർ​ത്തി​ള​ക്കു​ക. ഇ​തു മൂ​ത്തു​തു​ട​ങ്ങി​യാ​ൽ വെ​ണ്ട​യ്ക്ക ചേ​ർ​ത്തി​ള​ക്കു​ക. തീ ​കു​റ​ച്ച് ഇ​ട​യ്ക്ക് ഇ​ളക്കണം. വ​ഴ​ന്നു​ക​ഴി​ഞ്ഞാ​ൽ ഉ​പ്പും കു​രു​മു​ള​കു​പൊ​ടി​യും ചേ​ർ​ത്തി​ള​ക്കു​ക. ന​ല്ല​തു​പോ​ലെ വ​ഴ​ന്നു​ക​ഴി​ഞ്ഞാ​ൽ ഇ​റ​ക്കി​വ​യ്ക്കാം.