ഇന്ദിര: അലാഹാബാദ് മുതൽ ശക്തിസ്ഥൽ വരെ
ന​വം​ബ​ർ 19, 1917: അ​ലാ​ഹാ​ബാ​ദി​ലെ കാ​ഷ്മീ​ർ പ​ണ്ഡി​റ്റ് കു​ടും​ബ​ത്തി​ൽ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ​യും ക​മ​ല നെ​ഹ്റു​വി​ന്‍റെ​യും മ​ക​ളാ​യി ഇ​ന്ദി​ര പ്രി​യ​ദ​ർ​ശി​നി എ​ന്ന ഇ​ന്ദി​രാ ഗാ​ന്ധി ജ​നി​ച്ചു. അ​ലാ​ഹാ​ബാ​ദി​ലെ ആ​ന​ന്ദ് ഭ​വ​ൻ എ​ന്ന കു​ടും​ബ​വീ​ട്ടി​ലാ​യി​രു​ന്നു ബാ​ല്യ​കാ​ലം.

1926: അ​മ്മ​യു​ടെ ചി​കി​ത്സ​യ്ക്കാ​യി കു​ഞ്ഞ്ഇ​ന്ദി​ര​യും കു​ടും​ബ​വും ജ​നീ​വ​യി​ലേ​ക്കു താ​മ​സം മാ​റ്റി. ഇ​വി​ട​ത്തെ ഒ​രു സ്കൂ​ളി​ലാ​ണ് ഇ​ന്ദി​ര ത​ന്‍റെ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം ആ​രം​ഭി​ച്ച​ത്.
1927 ഡി​സം​ബ​ർ: ഇ​ന്ത്യ​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ ഇ​ന്ദി​ര അ​ലാ​ഹാ​ബാ​ദി​ലെ സെ​ന്‍റ് മേ​രീ​സ് കോ​ണ്‍​വ​ന്‍റ് സ്കൂ​ളി​ൽ ചേ​ർ​ന്നു.
1928: ജ​വ​ഹ​ർലാ​ൽ നെ​ഹ്റു വി​വി​ധ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് ഇ​ന്ദി​ര​യ്ക്ക് ക​ത്തു​ക​ൾ എ​ഴു​തിത്തു​ട​ങ്ങി. ഇ​ട​യ്ക്ക് സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​യി​ലി​ൽ അ​ട​യ്ക്ക​പ്പെ​ട്ട​പ്പോ​ഴും ഈ ​ക​ത്തെ​ഴു​ത്ത് തു​ട​ർ​ന്നു. ഈ ​ക​ത്തു​ക​ൾ പി​ന്നീ​ട് അഛ​ൻ മ​ക​ൾ​ക്കെ​ഴു​തി​യ ക​ത്തു​ക​ൾ എ​ന്ന പേ​രി​ൽ പ്ര​ശ​സ്ത​മാ​യി.
1930: സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി വാ​ന​ര​സേ​ന എ​ന്ന സം​ഘ​ട​ന രൂ​പീ​ക​രി​ച്ചു.
1934: പൂ​നെ​യി​ലെ പീ​പ്പി​ൾ​സ് ഓ​ണ്‍ സ്കൂ​ളി​ൽ നി​ന്ന് മെ​ട്രി​ക് വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി.
1934: ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി ശാ​ന്തി​നി​കേ​ത​നി​ലെ വി​ശ്വ​ഭാ​ര​തി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ചേ​ർ​ന്നു. ഇ​വി​ടെ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്പോ​ഴാ​ണ് മ​ഹാ​ക​വി ര​വീ​ന്ദ്ര​നാ​ഥ് ടാ​ഗോ​ർ ഇ​ന്ദി​ര​യ്ക്ക് പ്രി​യ​ദ​ർ​ശി​നി എ​ന്ന പേ​ര് ന​ൽ​കി​യ​ത്. അ​മ്മ​യു​ടെ അ​സു​ഖ​ത്തെ​തു​ട​ർ​ന്ന് ഇ​വി​ട​ത്തെ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കാ​ൻ ഇ​ന്ദി​ര​യ്ക്കാ​യി​ല്ല.
1936: ക​മ​ല നെ​ഹ്റു അ​ന്ത​രി​ച്ചു.
1937: ച​രി​ത്ര​പ​ഠ​ന​ത്തി​നാ​യി ഓ​ക്സ്ഫ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ സോ​മ​ർ​വി​ൽ കോ​ള​ജി​ൽ ചേ​ർ​ന്നു. എ​ന്നാ​ൽ ഇ​വി​ടെ​യും പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​ൻ ഇ​ന്ദി​ര​യ്ക്കാ​യി​ല്ല.
1941: ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തി.
1942 മാ​ർ​ച്ച് 26: ഫി​റോ​സ് ഗാ​ന്ധി​യെ വി​വാ​ഹം ചെ​യ്തു
1944: രാ​ജീ​വ് ഗാ​ന്ധി ജ​നി​ച്ചു.
1946: സ​ഞ്ജ​യ് ഗാ​ന്ധി ജ​നി​ച്ചു.
1947: സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ഇ​ന്ദി​ര​യു​ടെ പി​താ​വ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​ന്നു​മു​ത​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹാ​യി​യാ​യി ഇ​ന്ദി​ര ഇ​ന്ത്യ​ൻ രാ​ഷ്‌ട്രീയ​ത്തി​ൽ സ​ജീ​വ​മാ​യി.
1955: കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യി​ൽ അം​ഗ​മാ​യി.
1959: നാ​ഗ്പൂ​ർ സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ദി​ര കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
1964: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു അ​ന്ത​രി​ച്ചു. തു​ട​ർ​ന്ന് രാ​ജ്യ​സ​ഭാം​ഗ​മാ​യ ഇ​ന്ദി​ര 1966വ​രെ ലാ​ൽ ബ​ഹാ​ദൂ​ർ ശാ​സ്ത്രി മ​ന്ത്രി​സ​ഭ​യി​ൽ വാ​ർ​ത്താ വി​ത​ര​ണ പ്ര​ക്ഷേ​പ​ണ വ​കു​പ്പു​മ​ന്ത്രി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു.
1966 ജ​നു​വ​രി 19: ലാ​ൽ ബ​ഹാ​ദൂ​ർ ശാ​സ്ത്രി​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വാ​യി ഇ​ന്ദി​ര തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
1966 ജ​നു​വ​രി 24: ഇ​ന്ദി​രാ ഗാ​ന്ധി ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ വ​നി​താ പ്ര​ധാ​ന​മ​ന്ത്രി​യാ​യി.
1969: കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി ര​ണ്ടാ​യി പി​ള​ർ​ന്നെ​ങ്കി​ലും ഇ​ന്ദി​ര അ​ധി​കാ​രം നി​ല​നി​ർ​ത്തി.
1969: ഇ​ന്ത്യ​യി​ലെ 14 പ്ര​ധാ​ന ബാ​ങ്കു​ക​ൾ ദേ​ശ​സാ​ത്ക​രി​ച്ചു.
1971: ഗ​രീ​ബി ഹ​ഠാ​വോ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട ഇ​ന്ദി​രാ ഗാ​ന്ധി കോ​ണ്‍​ഗ്ര​സി​നെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ചു. ഈ ​വ​ർ​ഷം ത​ന്നെ ഇ​ന്ത്യ പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള യു​ദ്ധം ജ​യി​ക്കു​ക​യും ഇ​ത് ബം​ഗ്ലാ​ദേ​ശി​ന്‍റെ രൂ​പീ​ക​ര​ണ​ത്തി​ന് കാ​ര​ണ​മാ​വു​ക​യും ചെ​യ്തു. അ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന അ​ട​ൽ ബി​ഹാ​രി വാ​ജ്പേ​യ് ദു​ർ​ഗാ ദേ​വി എ​ന്നാ​ണ് ഇ​ന്ദി​ര​യെ വി​ശേ​ഷി​പ്പി​ച്ച​ത്.
1971: രാ​ജ്യം ഭാ​ര​ത​ര​ത്ന ന​ൽ​കി ആ​ദ​രി​ച്ചു.
1975 ജൂ​ണ്‍ 12: 1971 ലെ ​ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം അ​ലാ​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി അ​സാ​ധു​വാ​ക്കി. എ​ന്നാ​ൽ, പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നം ഒ​ഴി​യാ​ൻ ഇ​ന്ദി​ര ത​യാ​റാ​യി​ല്ല.
1975 ജൂ​ണ്‍ 25: ഹൈ​ക്കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​ത്ത് പ്ര​ക്ഷോ​ഭം ശ​ക്ത​മാ​യി. ഇ​തേ​ത്തു​ട​ർ​ന്ന് അ​ന്ന​ത്തെ പ്ര​സി​ഡ​ന്‍റ് ഫ​ക്രു​ദി​ൻ അ​ലി അ​ഹ​മ്മ​ദ് രാ​ജ്യ​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.
1977: അ​ടി​യ​ന്ത​രാ​വ​സ്ഥ അ​വ​സാ​നി​പ്പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട ഇ​ന്ദി​ര പ​രാ​ജ​യ​പ്പെ​ട്ടു. ജ​ന​താ പാ​ർ​ട്ടി അം​ഗ​മാ​യ രാ​ജ് നാ​രാ​യ​ണ​നാ​ണ് ഇ​ന്ദി​ര​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.
1978 ന​വം​ബ​ർ: ക​ർ​ണാ​ട​ക​യി​ലെ ചി​ക്ക​മ​ഗ​ലൂ​രു നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ വീ​ണ്ടും ലോ​ക്സ​ഭ​യി​ലേ​ക്ക്.
1978 ഡി​സം​ബ​ർ: അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ളെ കൊ​ല്ലാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി എ​ന്നി​വ അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി ജ​ന​താ സ​ർ​ക്കാ​ർ ഇ​ന്ദി​രാ ഗാ​ന്ധി​യെ അ​റ​സ്റ്റു ചെ​യ്തു. ഇ​ത് രാ​ജ്യ​ത്ത് ഇ​വ​ർ​ക്ക് അ​നു​കൂ​ല​മാ​യ ഒ​രു സ​ഹ​താ​പ ത​രം​ഗം സൃ​ഷ്ടി​ക്കാ​ൻ കാ​ര​ണ​മാ​യി
1980 ജ​നു​വ​രി: ഇ​ന്ദി​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ.
1980 ജൂ​ണ്‍ 23: സ​ഞ്ജ​യ് ഗാ​ന്ധി വി​മാ​നാ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു.
1984 ജൂ​ണ്‍: പ​ഞ്ചാ​ബി​ലെ സു​വ​ർ​ണ​ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് ഖാ​ലി​സ്ഥാ​ൻ വാ​ദി​ക​ളെ പു​റ​ത്താ​ക്കു​ന്ന​തി​ന് ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി. ഓ​പ്പ​റേ​ഷ​ൻ ബ്ലൂ ​സ്റ്റാ​ർ എ​ന്നാ​ണ് ഈ ​ദൗ​ത്യം അ​റി​യ​പ്പെ​ടു​ന്ന​ത്.
1984 ഒ​ക്ടോ​ബ​ർ 31: അം​ഗ​ര​ക്ഷ​ക​രു​ടെ വെ​ടി​യേ​റ്റ് ഇ​ന്ദി​ര കൊ​ല്ല​പ്പെ​ട്ടു. ഇ​ന്ദി​രാ ഗാ​ന്ധി​യെ സം​സ്ക​രി​ച്ച സ്ഥ​ലം ശ​ക്തി​സ്ഥ​ൽ എ​ന്ന് അ​റി​യ​പ്പെ​ടു​ന്നു.

റോസ് മേരി