Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കുറ്റങ്ങൾ ഏറ്റുപറയാം, തണുപ്പിക്കാം മനസിനെ
ചെറുകഥാകൃത്ത് എന്ന രീതിയിൽ ഏറെ പ്രസിദ്ധനായ അമേരിക്കൻ സാഹിത്യകാരനും വിമർശകനുമാണ് എഡ്ഗാർ അലൻ പോ(1809-49). 1843-ൽ അദ്ദേഹം പ്രസിദ്ധീകരിച്ച ഒരു ചെറുകഥയാണ് ‘ദി ടെൽ - ടെയ്ൽ ഹാർട്ട്’. എല്ലാം വെളിപ്പെടുത്തുന്ന ഹൃദയം എന്ന അർഥം വരുന്ന ഈ ചെറുകഥ ഒരു ഹൊറർ സ്റ്റോറി - ബീഭത്സകഥ-യാണ്.
കൊലപാതകത്തിൽ കുറ്റക്കാരനായ പ്രതി ആരോടോ ചെയ്യുന്ന കുറ്റസമ്മതം പോലെയാണു അലൻപോ കഥ അവതരിപ്പിക്കുന്നത്. കുറ്റക്കാരന്റെ പേരോ അയാളുടെ ജീവിത പശ്ചാത്തലമോ ഒന്നും കഥാകൃത്ത് കഥയിൽ അവതരിപ്പിക്കുന്നില്ല. എന്നാൽ പ്രതി ചെയ്യുന്ന കുറ്റസമ്മതത്തിലൂടെ അയാളുടെ മാനസികാവസ്ഥ ഒരു പരിധിവരെ കഥാകൃത്ത് നമുക്കു വ്യക്തമാക്കിത്തരുന്നുണ്ട്.
പ്രതിയുടെ വിവരമനുസരിച്ച് കൊലപാതകത്തെക്കുറിച്ചുള്ള ചിന്ത എങ്ങനെയാണ് അയാളുടെ തലയിൽ കടന്നുകൂടിയതെന്നറിയില്ല. എന്നാൽ, ആ ചിന്ത ഉണ്ടായ നാൾ മുതൽ അതു നടപ്പാക്കാനായുള്ള വ്യഗ്രതയിലായിരുന്നു അയാൾ.
തന്റെ കൂടെ അടുത്ത മുറിയിൽ താമസിച്ചിരുന്ന വൃദ്ധനായ ആ മനുഷ്യനെ പ്രതി സ്നേഹിച്ചിരുന്നു. വൃദ്ധനാകട്ടെ പ്രതിയെ മുറിപ്പെടുത്തുന്ന രീതിയിൽ ഒരിക്കലും പെരുമാറിയിരുന്നില്ല. എങ്കിൽപ്പോലും വൃദ്ധനെ കൊല്ലണമെന്ന് അയാൾ തീരുമാനിച്ചു. അതിനുള്ള പ്രധാന കാരണമായി അയാൾ തന്റെ കുറ്റസമ്മതത്തിൽ പറയുന്നത് വൃദ്ധന്റെ കഴുകക്കണ്ണുകൾ ആയിരുന്നു.
വൃദ്ധന്റെ കഴുകക്കണ്ണുകൾ പ്രതിയുടെമേൽ നിപതിച്ചപ്പോഴൊക്കെ അയാളുടെ രക്തം മരവിച്ചുപോയ അനുഭവമാണ് ഉണ്ടായതത്രെ! അതുകൊണ്ടാണത്രേ അയാൾ വൃദ്ധനെ കൊല്ലുവാൻ തീരുമാനിച്ചത്.
തുടർച്ചയായി ഏഴു ദിവസം അർധരാത്രിയിൽ അയാൾ വൃദ്ധനെ വധിക്കുവാനായി വൃദ്ധന്റെ മുറിയിലെത്തിയതാണ്. അപ്പോഴൊന്നും വൃദ്ധൻ അതൊന്നും അറിഞ്ഞില്ല. എട്ടാം ദിവസം പ്രതി മുറിയിലെത്തിയപ്പോൾ വൃദ്ധന് സ്വരം കേട്ടു കണ്ണു തറന്നു. തന്റെ കൈയിലുണ്ടായിരുന്ന റാന്തൽ വെളിച്ചത്തിൽ പ്രതി അപ്പോൾ വൃദ്ധന്റെ കഴുകക്കണ്ണുകൾ കണ്ടു. ഉടനെ ആ കണ്ണുകൾ നശിപ്പിക്കാൻ വേണ്ടി എന്നപോലെ അയാൾ വൃദ്ധന്റെ മേൽ ചാടിവീണു വൃദ്ധനെ ശ്വാസം മുട്ടിച്ചുകൊന്നു. അതിനു മുൻപ് വൃദ്ധൻ അലറിവിളച്ചത് അന്തരീക്ഷത്തിൽ ഏറെ മുഴങ്ങിനിന്നിരുന്നു.
വൃദ്ധനെ വധിച്ച അയാൾ തെളിവ് നശിപ്പിക്കുവാൻ വേണ്ടി വൃദ്ധന്റെ ശരീരം കുളിമുറിയിൽ കൊണ്ടുപോയി വെട്ടിനുറുക്കി. അതിനുശേഷം വൃദ്ധന്റെ മുറിയിലെ തറയിൽ വിരിച്ചിരുന്ന പലകകൾ ഇളക്കി അവയുടെ അടിയിലായി മൃതശരീരം മറവുചെയ്തു. ഒരു രക്തത്തുള്ളി പോലും ഒരിടത്തും അവശേഷിപ്പിക്കാതെ എല്ലാം തുടച്ചു വൃത്തിയാക്കിയപ്പോൾ അതിരാവിലെ നാലുമണി നേരമായിരുന്നു.
അപ്പോഴാണു രണ്ടു പോലീസുകാർ വാതിലിൽ മുട്ടിയത്. രാത്രിയിൽ ആരോ അലറുന്നതുകേട്ട് അയൽക്കാർ വിളിച്ചുപറഞ്ഞതനുസരിച്ച് അവർ അന്വേഷിക്കുവാൻ വന്നതായിരുന്നു. അവരെ സ്വീകരിച്ചിരുത്തിയ പ്രതി താൻ ഉറക്കത്തിൽ സ്വപ്നം കണ്ട് അലറിയതാണെന്ന് അവരെ ബോധ്യപ്പെടുത്തി. വൃദ്ധൻ അകലെ ഒരിടത്തേക്കു യാത്ര പോയിരിക്കുകയാണെന്നും അയാൾ പറഞ്ഞു.
പക്ഷേ, അപ്പോഴേക്കും താൻ മറവുചെയ്ത വൃദ്ധന്റെ മൃതശരീരത്തിലെ ഹൃദയം വലിയ സ്വരത്തിൽ സ്പന്ദിക്കുന്നതായി അയാൾ കേട്ടു. ഓരോ നിമിഷം കഴിയുന്തോറും ആ സ്പന്ദനത്തിന്റെ സ്വരം വർധിച്ചുവന്നു. ആ സ്വരം അയാളുടെ ചെവി തകർക്കുന്നതായിട്ടാണ് അയാൾക്ക് അനുഭവപ്പെട്ടത്. തീർച്ചയായും പോലീസുകാരും അതു കേൾക്കുന്നുണ്ടാവണം - അയാൾ മനസിൽ ഉറപ്പിച്ചു.
അയാൾ കേട്ട സ്വരത്തിന്റെ ശക്തി സഹിക്കാൻ വയ്യാത്ത നിലയിലായപ്പോൾ അയാൾ പോലീസുകാരെ അദ്ഭുതപ്പെടുത്തിക്കൊണ്ടു പറഞ്ഞു: ‘ഞാൻ കുറ്റം സമ്മതിക്കുന്നു. ഈ പലകകൾ നിങ്ങൾ ഇളക്കി മാറ്റൂ, നിങ്ങൾ കേൾക്കുന്ന ഭയാനകമായ സ്വരം അയാളുടെ ഹൃദയത്തിൽ നിന്നാണെന്നു നിങ്ങൾക്കു മനസിലാകും’.
അയാൾ കേട്ട ഭയാനകമായ സ്വരം മരിച്ചുപോയ വൃദ്ധന്റെ ഹൃദയത്തിൽനിന്നായിരുന്നില്ല. പ്രത്യുത, അത് അയാളുടെ ഹൃദയത്തിൽ നിന്നുള്ള സ്വരമായിരുന്നു; അത് അയാളുടെ മനഃസാക്ഷിയുടെ കുറ്റസമ്മതമായിരുന്നു.
വായനക്കാർക്കു മനസിലാക്കുവാൻ ഏറെ വിഷമമുള്ള ഒരു കൊലപാതകമാണു പ്രതി ചെയ്തത്. ഇമ്മാതിരിയുള്ള ഒരു കഥ അവതരിപ്പിക്കുവാൻ അലൻ പോ ശ്രമിച്ചതിന്റെ കാരണത്തെക്കുറിച്ചു വിമർശകരുടെ ഇടയിൽ ഭിന്നാഭിപ്രായമുണ്ട്. എങ്കിൽപ്പോലും മനുഷ്യ മനഃസാക്ഷിയുടെ മഹത്വം വ്യക്തമാക്കുന്നതിൽ ഈ കഥ ഏറെ വിജയിച്ചിരിക്കുന്നു എന്നു നാം സമ്മതിക്കണം.
നാം ചെയ്യുന്ന കുറ്റങ്ങൾ മറ്റുള്ളവരിൽനിന്നു തന്ത്രപൂർവം മറവുചെയ്യുന്നനിൽ നാം വിജയിച്ചേക്കാം. എന്നാൽ നമ്മുടെ മനഃസാക്ഷിയിൽ അതു മറച്ചുവച്ച് ഏറെനാൾ നമുക്കു ജീവിക്കാൻ സാധിക്കുകയില്ലെന്നതാണു യാഥാർഥ്യം. എന്നു മാത്രമല്ല, നാം ചെയ്ത കുറ്റം ഏറ്റുപറഞ്ഞ് അതിനുവേണ്ട രീതിയിൽ പരിഹാരം ചെയ്താൽ മാത്രമേ നമ്മുടെ ഹൃദയത്തിൽ ശാന്തിയുണ്ടാകൂ. അല്ലാത്തപക്ഷം നമ്മുടെ ഹൃദയവും മനസും എപ്പോഴും നീറിക്കൊണ്ടിരിക്കും.
നാമാരും കഠിനമായ കുറ്റങ്ങൾ ചെയ്യുന്നവരായിരിക്കില്ല. എങ്കിൽപ്പോലും നമ്മുടെ ജീവിതത്തിലും പലപ്പോഴും വീഴ്ചകൾ സംഭവിച്ചേക്കാം. അങ്ങനെ സംഭവിക്കുവാനിടയായാൽ അവ ഏറ്റുപറഞ്ഞ് അവയ്ക്കു പരിഹാരം ചെയ്യുന്നതിൽ നാം താമസം വരുത്തരുത്. അങ്ങനെ നമുക്കു ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ നമ്മെ കുറ്റം വിധിക്കുന്ന നമ്മുടെ മനഃസാക്ഷിയുടെ സ്വരവും വർധിക്കുക തന്നെ ചെയ്യും. അപ്പോൾ അതുവഴി നമുക്കു നഷ്ടപ്പെടുന്നത് ഈ ലോകത്തിലെയും പരലോകത്തിലെയും ശാന്തിയാണ് എന്നതു നാം മറന്നുപോകരുത്.
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്

ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
പാഠം പഠിച്ചു മുന്നേറാം
1994 ജൂണ്‍ 15നു പുറത്തിറങ്ങിയ ഒരു ഡിസ്നി അനിമേറ്റഡ് സിനിമയാണ് ‘ദ ലയണ്‍ കിംഗ്.’ അക്കാലംവരെ പുറത്തിറങ്ങിയ സിനിമകളി
Latest News
"കരുണാകരന്റെ വീട്ടിൽവരുന്നത് ശത്രുക്കളാണെങ്കിലും മാന്യമായി പെരുമാറും; ആ പേരിൽ പത്തുവോട്ട് കിട്ടുമെന്ന് കരുതേണ്ട'
ബിഹാറിലെ സീറ്റ് തര്‍ക്കം; കേന്ദ്രമന്ത്രി പശുപതി പാരസ് രാജിവച്ചു
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് പ്രധാനമന്ത്രി, മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top