എ​ന്‍റെ പ്രി​യ സ​ഹോ​ദ​ര​ൻ ഓ​ർ​മ​യാ​യി: ഗാ​ന്ധി​മ​തി ബാ​ല​ന് അ​ന്ത്യാ​ജ്ഞ​ലി​യു​മാ‌​യി മോ​ഹ​ൻ​ലാ​ൽ
Thursday, April 11, 2024 10:02 AM IST
ക്ലാ​സി​ക് സി​നി​മ​ക​ളു​ടെ നി​ർ​മാ​താ​വ് ഗാ​ന്ധി​മ​തി ബാ​ല​ന് അ​ന്ത്യാ​ജ്ഞ​ലി‌​യു​മാ​യി മോ​ഹ​ൻ​ലാ​ൽ. മ​ല​യാ​ളം നെ​ഞ്ചോ​ടു ചേ​ർ​ത്ത ചി​ത്ര​ങ്ങ​ൾ​ക്ക് പി​ന്നി​ലെ അ​ശ്രാ​ന്ത പ​രി​ശ്ര​മം ബാ​ല​ന്‍റേ​താ​യി​രു​ന്നു​വെ​ന്നും വ്യ​ക്തി​പ​ര​മാ​യി ത​നി​ക്ക് ഏ​റെ ന​ഷ്ട​മാ​ണ് വി​യോ​ഗം ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നു​മാ​ണ് മോ​ഹ​ൻ​ലാ​ൽ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ച​ത്.

പ്രി​യ​പ്പെ​ട്ട ഗാ​ന്ധി​മ​തി ബാ​ല​ൻ ഓ​ർ​മ്മ​യാ​യി. തൂ​വാ​ന​ത്തു​മ്പി​ക​ൾ അ​ട​ക്കം ഒ​ട്ടേ​റെ ക്ലാ​സി​ക്കു​ക​ൾ മ​ല​യാ​ള​ത്തി​ന് സ​മ്മാ​നി​ച്ച എ​ന്‍റെ പ്രി​യ സ​ഹോ​ദ​ര​ൻ. മ​ല​യാ​ളം നെ​ഞ്ചോ​ടു​ചേ​ർ​ത്ത എ​ത്ര​യെ​ത്ര ചി​ത്ര​ങ്ങ​ൾ​ക്കു​പി​ന്നി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ശ്രാ​ന്ത പ​രി​ശ്ര​മ​വും ആ​ദ്യാ​വ​സാ​ന സാ​ന്നി​ധ്യ​വും ഉ​ണ്ടാ​യി​രു​ന്നു.

സൗ​മ്യ​നും അ​തി​ലേ​റെ സ്നേ​ഹ​സ​മ്പ​ന്ന​നു​മാ​യ ഒ​രു വ്യ​ക്തി​ത്വ​ത്തെ​യാ​ണ് വ്യ​ക്തി​പ​ര​മാ​യി എ​നി​ക്കും മ​ല​യാ​ള​സി​നി​മ​ക്കും ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്. ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന ആ​ദ​രാ​ഞ്ജ​ലി​ക​ൾ.

ബു​ധ​നാ​ഴ്ച‌​യാ​ണ് ഗാ​ന്ധി​മ​തി ബാ​ല​ൻ ഓ​ർ​മ​യാ​യ​ത്. ക​ര​ൾ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ക്ലാ​സി​ക്‌ മ​ല​യാ​ളം സി​നി​മ​ക​ളു​ടെ നി​ർ​മാ​താ​വും ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി മു​ൻ വൈ​സ് ചെ​യ​ർ​മാ​നും ആ​യി​രു​ന്നു.

ആ​ദ്യ സി​നി​മ​യാ​യ ഇ​ത്തി​രി നേ​രം ഒ​ത്തി​രി കാ​ര്യം, ആ​ദാ​മി​ന്‍റെ വാ​രി​യെ​ല്ല്, പ​ഞ്ച​വ​ടി പാ​ലം, മൂ​ന്നാം പ​ക്കം , തൂ​വാ​ന​ത്തു​മ്പി​ക​ൾ, സു​ഖ​മോ ദേ​വി, മാ​ളൂ​ട്ടി, നൊ​മ്പ​ര​ത്തി​പ്പൂ​വ്, മ​ണി​വ​ത്തൂ​രി​ലെ ആ​യി​രം ശി​വ​രാ​ത്രി​ക​ൾ, ഈ ​ത​ണു​ത്ത വെ​ളു​പ്പാ​ൻ കാ​ല​ത്ത്, ഇ​ര​ക​ൾ, പ​ത്താം​മു​ദ​യം തു​ട​ങ്ങി 30 ഓ​ളം ചി​ത്ര​ങ്ങ​ളു​ടെ നി​ർ​മാ​ണ​വും വി​ത​ര​ണ​വും നി​ർ​വ​ഹി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.