കാഠ്മണ്ഡു: 2019 എഎഫ്സി കപ്പില്‍നിന്ന് ചെന്നൈയിന് എഫ്സി പുറത്ത്. ഗ്രൂപ്പ് ഇയിലെ നിര്‍ണായക മത്സരത്തില്‍ ചെന്നൈയിന് നേപ്പാള്‍ ക്ലബ് മനാംഗ് മര്‍ഷ് യാംഗ്ഡിയെ 3-2ന് തോല്‍പ്പിച്ചെങ്കിലും ഇന്റര്‍ സോണ്‍ സെമി ഫൈനലിലെത്താനായില്ല. ചെന്നൈയിനായി മുഹമ്മദ് റാഫി രണ്ടു ഗോളും എലി സാബിയ ഒരു ഗോളും നേടി. ഈ ഗ്രൂപ്പിലെ തന്നെ മറ്റൊരു മത്സരത്തില്‍ ബംഗ്ലാദേശ് ക്ലബ് അബഹാന ലിമിറ്റഡ് ധാക്ക 1-0ന് മിനര്‍വ പഞ്ചാബിനെ തോല്‍പ്പിച്ച് ഒന്നാം സ്ഥാനക്കാരായതോടെയാണ് ചെന്നൈയിന് സെമിയിലെത്താതെ പുറത്തായത്. അബഹാനിക്ക് 13 പോയിന്റും ചെന്നൈയിനു 11 പോയിന്റുമാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.