ലൂയിസ് എൻറിക്കെയുടെ കീഴിൽ കളിക്കുന്ന പിഎസ്ജി ലീഗിൽ തുടർച്ചയായ നാലു കളിയും ജയിച്ച് ഒന്നാം സ്ഥാനത്താണ്. ഗോളടിച്ചും അടിപ്പിച്ചും കളിക്കുന്ന ഒസാമൻ ഡെംബെലെയുടെ മികവാണു പിഎസ്ജിയുടെ കരുത്ത്.
ലീഗ് കടുപ്പം ഈ ചാന്പ്യൻസ് ലീഗ് സീസണ് മുതൽ പുതിയ ഫോർമാറ്റിലാണ് പ്രാഥമിക മത്സരങ്ങൾ നടക്കുന്നത്.
നാലു ടീമുകൾ വീതമുള്ള ഗ്രൂപ്പ് മത്സരങ്ങൾ ഇത്തവണയുണ്ടാവില്ല. പകരം എല്ലാ ടീമുകളും എട്ട് വ്യത്യസ്ത എതിരാളികളെ ആദ്യ ഘട്ടത്തിൽ നേരിടും.
ഓരോ ടീമിനും നാല് ഹോം, എവേ മത്സരങ്ങളാണുണ്ടാകുക. കൂടുതൽ പോയിന്റ് നേടുന്ന ആദ്യ എട്ട് ടീമുകൾ പ്രീക്വാർട്ടറിലേക്കു നേരിട്ട് യോഗ്യത നേടും. ഒൻപത് മുതൽ 24 വരെയുള്ള ക്ലബ്ബുകൾ പ്ലേ ഓഫ് കളിച്ച് നോക്കൗട്ടിലേക്കെത്തും.