ഇന്ത്യ നാല് മെഡൽ ഉറപ്പിച്ചു മേരി കോമിനു പിന്നാലെ മഞ്ജു റാണി (48 കിലോഗ്രാം വിഭാഗം), ജമൗന ബൊറൊ (54 കിലോഗ്രാം), ലോവ്ലിന ബൊർഗോഹെയ്ൻ (69 കിലോഗ്രാം) എന്നിവരും സെമിയിൽ പ്രവേശിച്ചു. ഇതോടെ ഇത്തവണത്തെ ലോക ചാന്പ്യൻഷിപ്പിൽ ഇന്ത്യ നാല് മെഡൽ ഉറപ്പിച്ചു. കഴിഞ്ഞ തവണയും ഇന്ത്യ നാല് മെഡൽ നേടിയിരുന്നു.
ഉത്തര കൊറിയയുടെ ടോപ് സീഡ് താരവും കഴിഞ്ഞ തവണത്തെ വെങ്കല ജേതാവുമായ കിം ഹ്യാങ് മിയെ 4-1ന് അട്ടിമറിച്ചാണ് മഞ്ജു റാണി സെമിയിൽ പ്രവേശിച്ചത്.
പോളണ്ടിന്റെ ആറാം സീഡായ കരോളിന കൊസ്വെസ്കയെ 4-1ന് അട്ടിമറിച്ചായിരുന്നു ലോവ്ലിനയുടെ സെമി പ്രവേശനം. കഴിഞ്ഞ തവണ ലോവ്ലിന വെങ്കലം നേടിയിരുന്നു.