സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ലീ​വ് സ​റ​ണ്ട​ർ ആ​നു​കൂ​ല്യ​ം മ​ര​വി​പ്പി​ച്ചതു മാർച്ച് 31 വരെ നീട്ടി
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ  ലീ​വ് സ​റ​ണ്ട​ർ ആ​നു​കൂ​ല്യ​ം മ​ര​വി​പ്പി​ച്ചതു മാർച്ച് 31 വരെ നീട്ടി
Thursday, December 2, 2021 1:40 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഏ​​​ണ്‍​ഡ് ലീ​​​വ് സ​​​റ​​​ണ്ട​​​ർ ആ​​​നു​​​കൂ​​​ല്യം മ​​​ര​​​വി​​​പ്പി​​​ച്ച ന​​​ട​​​പ​​​ടി അ​​​ടു​​​ത്ത മാ​​​ർ​​​ച്ച് 31 വ​​​രെ നീ​​​ട്ടാ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം. ഇ​​​തോ​​​ടെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ഈ ​​​സാ​​​ന്പ​​​ത്തി​​​കവ​​​ർ​​​ഷം ലീ​​​വ് സ​​​റ​​​ണ്ട​​​ർ ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കി​​​ല്ല.

കോ​​​വി​​​ഡി​​​നെത്തുട​​​ർ​​​ന്നു സം​​​സ്ഥാ​​​നം നേ​​​രി​​​ടു​​​ന്ന സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് ന​​​ട​​​പ​​​ടി​​​യെ​​​ന്ന് ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു. ലാ​​​സ്റ്റ് ഗ്രേ​​​ഡ് ജീ​​​വ​​​ന​​​ക്കാ​​​ർ, പാ​​​ർ​​​ട്ട് ടൈം ​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ എ​​​ന്നി​​​വ​​​രെ ഇ​​​തി​​​ൽനി​​​ന്നു നേ​​​രത്തേത​​​ന്നെ ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രു​​​ന്നു. കോ​​​വി​​​ഡ് മൂ​​​ലം ഇ​​​തു മൂ​​​ന്നാം ത​​​വ​​​ണ​​​യാ​​​ണ് ലീ​​​വ് സ​​​റ​​​ണ്ട​​​ർ ആ​​​നു​​​കൂ​​​ല്യം മ​​​ര​​​വി​​​പ്പി​​​ക്കു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ആ​​​ദ്യം ലീ​​​വ് സ​​​റ​​​ണ്ട​​​ർ തു​​​ക പി​​​എ​​​ഫി​​​ൽ ല​​​യി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നുശേ​​​ഷം 2020 ന​​​വം​​​ബ​​​റി​​​ലും 2021 ജൂ​​​ലൈ​​​യി​​​ലും നേ​​​രത്തേ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വ് ഇ​​​റ​​​ക്കി​​​യി​​​രു​​​ന്നു.
ജൂ​​​ലൈ​​​യി​​​ൽ ഇ​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വി​​​ൽ ന​​​വം​​​ബ​​​ർ 30 വ​​​രെ​​​യാ​​​ണ് മ​​​ര​​​വി​​​പ്പി​​​ച്ച​​​ത്. ഇ​​​തി​​​ന്‍റെ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്. ഒ​​​രു​​​വ​​​ർ​​​ഷ​​​ത്തെ ഏ​​​ണ്‍​ഡ് ലീ​​​വി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ത്ത 30 ദി​​​വ​​​സ​​​ത്തെ അ​​​വ​​​ധി​​​യാ​​​ണ് സ​​​റ​​​ണ്ട​​​ർ ചെ​​​യ്ത് പ​​​ണം വാ​​​ങ്ങു​​​ന്ന​​​ത്.

ഒ​​​രു​​​മാ​​​സ​​​ത്തേ​​​തി​​​നു തു​​​ല്യ​​​മാ​​​യ തു​​​ക വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ 1400 കോ​​​ടി രൂ​​​പ​​​യു​​​ടെ ചെ​​​ല​​​വു വ​​​രും. സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ഈ ​​​തു​​​ക ലാ​​​ഭി​​​ക്കാ​​​നാ​​​ണ് ലീ​​​വ് സ​​​റ​​​ണ്ട​​​ർ ആ​​​നു​​​കൂ​​​ല്യം മ​​​ര​​​വി​​​പ്പി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.