തൊഴിലില്ലായ്മ കുതിക്കുന്നു
തൊഴിലില്ലായ്മ കുതിക്കുന്നു
Friday, November 9, 2018 12:18 AM IST
മും​ബൈ: തൊ​ഴി​ലി​ല്ലാ​യ്മ കു​തി​ച്ചു​ക​യ​റു​ന്നു. തൊ​ഴി​ൽ കു​റ​യു​ന്നു. ഒ​രു​ വ​ർ​ഷം​കൊ​ണ്ട് തൊ​ഴി​ൽ​സം​ഖ്യ​യി​ൽ ഉ​ണ്ടാ​യ കു​റ​വ് ഒ​രു​കോ​ടി. 2017 ഒ​ക്‌​ടോ​ബ​റി​ൽ 40.7 കോ​ടി ആ​ൾ​ക്കാ​ർ​ക്ക് ജോ​ലി​യു​ണ്ടാ​യി​രു​ന്നു. ഈ ​ഒ​ക്‌​ടോ​ബ​റി​ൽ 39.7 കോ​ടി ഇ​ന്ത്യ​ക്കാ​ർ​ക്കേ തൊ​ഴി​ലു​ള്ളൂ.

സെ​ന്‍റ​ർ ഫോ​ർ മോ​ണി​റ്റ​റിം​ഗ് ഇ​ന്ത്യ​ൻ ഇ​ക്കോ​ണ​മി (സി​എം​ഐ​ഇ)​യാ​ണ് ഈ ​ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. ഒ​ക്‌​ടോ​ബ​റി​ൽ രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് 6.9 ശ​ത​മാ​ന​മാ​യി. ര​ണ്ടു​വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വു​മു​യ​ർ​ന്ന നി​ര​ക്കാ​ണി​ത്.

ക​റ​ൻ​സി റ​ദ്ദാ​ക്ക​ലി​ന്‍റെ ഒ​രു പ​രി​ണി​ത​ഫ​ല​മാ​ണ് വ​ർ​ധി​ച്ച തൊ​ഴി​ലി​ല്ലാ​യ്മ എ​ന്നു സാ​ന്പ​ത്തി​ക നി​രീ​ക്ഷ​ണ-​ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ സി​എ​ംഐ​ഇ പ​റ​ഞ്ഞു. ക​റ​ൻ​സി നി​രോ​ധ​ന​ത്തി​നു മു​ൻ​പ് പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​രി​ൽ 46-47 ശ​ത​മാ​നം പേ​ർ​ക്ക് തൊ​ഴി​ലു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​ത് 42.4 ശ​ത​മാ​ന​മാ​യി താ​ണു.

2017 ജൂ​ലൈ​യി​ൽ തൊ​ഴി​ല​ർ​ഥി​ക​ൾ 1.4 കോ​ടി ആ​യി​രു​ന്ന​ത് ഈ ​ഒ​ക്‌​ടോ​ബ​റി​ൽ 2.95 കോ​ടി ആ​യി. ആ​വ​ശ്യ​ത്തി​നു തൊ​ഴി​ൽ ഉ​ണ്ടാ​കു​ന്നി​ല്ല എ​ന്ന​താ​ണ് കാ​ര​ണം. പ്ര​തി​വ​ർ​ഷം 1.2 കോ​ടി ആ​ൾ​ക്കാ​ർ തൊ​ഴി​ല​ർ​ഥി​ക​ളാ​യി വ​രു​ന്നു​ണ്ട്-​സി​എം​ഐ​ഇ ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.