കടക്കെണി: ലീല ഗ്രൂപ്പ് ഹോട്ടലുകൾ വിൽക്കും
കടക്കെണി: ലീല ഗ്രൂപ്പ് ഹോട്ടലുകൾ വിൽക്കും
Tuesday, December 18, 2018 1:07 AM IST
മും​ബൈ: രാ​ജ്യ​ത്തെ പ്ര​മു​ഖ ഹോ​ട്ട​ൽ ശൃം​ഖ​ല​യാ​യ ലീ​ല വെ​ൻ​ച്വ​റി​ന്‍റെ നാ​ലോ അ​ഞ്ചോ ഹോ​ട്ട​ലു​ക​ൾ ക​നേ​ഡി​യ​ൻ ക​ന്പ​നി​യാ​യ ബ്രൂ​ക്ക്ഫീ​ൽ​ഡ് അ​സെ​റ്റ് മാ​നേ​ജ്മെ​ന്‍റ് വാ​ങ്ങി​യേ​ക്കും. 2019 ആ​ദ്യം​ത​ന്നെ ഇ​ട​പാ​ട് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 2018 മാ​ർ​ച്ചി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് ലീ​ല വെ​ൻ​ച്വ​റി​ന് 3,799 കോ​ടി രൂ​പ​യു​ടെ ക​ട​മു​ണ്ട്.

ഇ​ട​പാ​ട് ച​ർ​ച്ച​ക​ൾ ഏ​താ​ണ്ട് അ​വ​സാ​നഘ​ട്ട​ത്തി​ലാ​യെ​ന്നും ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യേ​ക്കു​മെ​ന്നും നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ഹോ​ട്ട​ൽ ലീ​ല വെ​ൻ​ച്വ​റി​ന് ആകെ 1,400ല​ധി​കം മു​റി​ക​ളു​ള്ള അ​ഞ്ചു ഹോ​ട്ട​ലു​ക​ൾ ന്യൂ​ഡ​ൽ​ഹി, ബം​ഗ​ളൂ​രു, ചെ​ന്നൈ, മും​ബൈ, ഉ​ദ​യ്പു​ർ എ​ന്നി​വി​ട​ങ്ങ​ളി​ലു​ണ്ട്. ഇ​വ​യി​ൽ നാ​ലെ​ണ്ണ​മെ​ങ്കി​ലും വി​റ്റേ​ക്കും.


ന​ഷ്ട​ത്തെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി ചി​ല ഹോ​ട്ട​ലു​ക​ൾ വി​ൽ​ക്കാ​ൻ ലീ​ല വെ​ൻ​ച്വ​ർ ശ്ര​മി​ക്കു​ന്ന​താ​ണ്. എ​ന്നാ​ൽ, മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ മെ​ച്ച​പ്പെ​ട്ട തു​ക വാ​ഗ്ദാ​നം ചെ​യ്ത് ആ​രും മു​ന്നോ​ട്ടു​വ​രാ​തി​രു​ന്ന​താ​ണ് വി​ല്പ​ന നീ​ണ്ടു​പോ​കാ​ൻ കാ​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.