ആധുനിക തിമിര ശസ്ത്രക്രിയയ്ക്ക് ചെത്തിപ്പുഴ ആശുപത്രിയിൽ തുടക്കം
Saturday, March 16, 2019 11:16 PM IST
ച​ങ്ങ​നാ​ശേ​രി: ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആശുപത്രിയിലെ നേ​ത്ര​രോ​ഗ​ചികി​ത്സാ വി​ഭാ​ഗ​ത്തി​ൽ, വേ​ദ​ന​യി​ല്ലാ​ത്ത​തും പ​ഥ്യം കു​റ​വു​ള്ള​തും രോ​ഗി​യെ അ​ഡ്മി​റ്റ് ചെ​യ്യേ​ണ്ടതില്ലാത്ത​തു​മാ​യ ആധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ടെസ​ഹാ​യ​ത്തോ​ടെ ഫേ​ക്കോ ഇ​മ​ൾ​സി​ഫി​ക്കേ​ഷ​ൻ തി​മി​ര ശ​സ്ത്ര​ക്രി​യ ആ​രം​ഭി​ച്ചു. അ​ന്ത​ർ​ദേശീ​യ വൈ​ദ്യ​ശാ​സ്ത്രരം​ഗ​ത്തെ ഏ​റ്റ​വും പു​തി​യ ചി​കി​ത്സ​യാ​ണി​ത്. കു​ത്തിവയ്പ് ആ​വ​ശ്യ​മി​ല്ലാ​ത്ത ഈ ​ചി​കി​ത്സ സൂ​ചിദ്വാ​ര ശ​സ്ത്ര​ക്രി​യാ​ണ്. ഇ​ത് താ​ക്കോ​ൽദ്വാ​ര ശ​സ്ത്ര​ക്രി​യയേ​ക്കാ​ൾ മി​ക​ച്ച​താ​ണ്.

രോ​ഗി​ക്ക് ചു​രു​ങ്ങി​യ ദി​വ​സ​ത്തി​നു​ള്ളി​ൽ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ ക​ഴി​യും. അ​ത്യാ​ധു​നി​കഫേ​ക്കോ ഇ​മ​ൾ​സി​ഫി​ക്കേ​ഷ​ൻ ചി​കി​ത്സ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് ലേ​സ​ർ ട്രി​റ്റ്മെ​ന്‍റ്, ഗ്ലോ​ക്കോ​മ, നേ​ത്ര​പ​ട​ല​ങ്ങ​ളു​ടെ ചി​കി​ത്സ എ​ന്നി​വ​യി​ൽ വി​ദ​ഗ്ധ​ന​ും ഒ​ഫ്താൽമോ​ള​ജി പ്രൊ​ഫ​സ​റു​മാ​യ ഡോ. ​മാ​നു​വ​ൽ ജോ​ണ്‍ ആ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​നം ഒ​ന്നാ​മ​ത്തെ​യും മു​ന്നാ​മ​ത്തെ​യും വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ല​ഭ്യ​മാ​ണ്. പ്ര​ശ​സ്ത ഒ​ഫ്താൽ​മോ​ള​ജി​സ്റ്റും ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്ത​ല​വ​നും ഹോ​സ്പി​റ്റ​ൽ മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ടു​മാ​യ ഡോ. ​തോ​മ​സ് സ​ഖ​റി​യായു​ടെ സേ​വ​നം എ​ല്ലാ​ ദി​വ​സ​വും ല​ഭ്യ​മാ​ണ്. പ​രി​ശോ​ധ​ന​ക​ൾ​ക്ക് മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 0481-2729300, 2722100 എ​ന്നീ ന​ന്പ​റുകളി​ൽ ബ​ന്ധ​പ്പെ​ടണ​മെ​ന്ന് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് മം​ഗ​ല​ത്ത് അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.