ബെസോസ് തന്നെ ലോകസന്പന്നൻ
ബെസോസ്  തന്നെ  ലോകസന്പന്നൻ
Thursday, April 9, 2020 10:36 PM IST
ന്യൂ​യോ​ർ​ക്ക്: വി​വാ​ഹ​മോ​ച​നം വ​ഴി സ​ന്പ​ത്തി​ന്‍റെ ന​ല്ലൊ​രു​പ​ങ്ക് ന​ഷ്ട​മാ​യെ​ങ്കി​ലും ആ​മ​സോ​ൺ ഉ​ട​മ ജെ​ഫ് ബെ​സോ​സ് ത​ന്നെ ഭൂ​മു​ഖ​ത്തെ ഏ​റ്റ​വും സ​ന്പ​ന്ന​വ്യ​ക്തി. ഫോ​ബ്സ് ത​യാ​റാ​ക്കി​യ സ​ന്പ​ന്ന​പ​ട്ടി​ക​യി​ൽ 11,300 കോ​ടി ഡോ​ള​ർ (8,58,800 കോ​ടി രൂ​പ) സ​ന്പ​ത്തു​മാ​യാ​ണ് ബെ​സോ​സ് ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി​യ​ത്. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തേ​തി​ലും 1800 കോ​ടി ഡോ​ള​ർ കു​റ​വാ​ണു ബെ​സോ​സി​നു​ള്ള​ത്.

9800 കോ​ടി ഡോ​ള​ർ (7,44,800 കോ​ടി രൂ​പ) സ​ന്പ​ത്തു​ള്ള മൈ​ക്രോ​സോ​ഫ്റ്റ് സ്ഥാ​പ​ക​ൻ ബി​ൽ​ഗേ​റ്റ്സ് ര​ണ്ടാം സ്ഥാ​നം നി​ല​നി​ർ​ത്തി.

സു​ഗ​ന്ധ-​ഫാ​ഷ​ൻ-​മ​ദ്യ​വി​പ​ണി​ക​ളി​ൽ വ​ന്പ​നാ​യ എ​ൽ​വി​എം​എ​ച്ചി​ന്‍റെ (ലൂ​യി വി​ട്ട​ൻ-​മോ​യെ​റ്റ് എ​നെ​സി) ബെർ​ണാ​ർ അ​ർ​നോ, വി​ശ്രു​ത നി​ക്ഷേ​പ​ക​ൻ വാ​റ​ൻ ബ​ഫറ്റ്, ഓ​റ​ക്കി​ളി​ന്‍റെ സ്ഥാ​പ​ക സി​ഇ​ഒ ലാ​രി എ​ല്ലി​സ​ൺ എ​ന്നി​വ​രാ​ണ് അ​ടു​ത്ത സ്ഥാ​ന​ങ്ങ​ളി​ൽ. ഫേ​സ്ബു​ക്കി​ന്‍റെ മാ​ർ​ക്ക് സു​ക്ക​ർ​ബ​ർ​ഗ് ആ​റാം സ്ഥാ​ന​ത്താ​ണ്.

വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗ് ആ​പ് ആ​യ സൂ​മി​ന്‍റെ ഉ​ട​മ എ​റി​ക് യു​വാ​നാ​ണ് ഈ ​വ​ർ​ഷം പു​തു​താ​യി ലി​സ്റ്റി​ൽ വ​ന്ന​വ​രി​ൽ പ്ര​മു​ഖ​ൻ. ന​വാ​ഗ​ത സ​ന്പ​ന്ന​രി​ൽ ഏ​റ്റ​വും സ​ന്പ​ന്ന കോ​ക് ഇ​ൻ​ഡ​സ്ട്രീ​സി​ലെ ഡേ​വി​ഡ് കോ​ക്കി​ന്‍റെ വി​ധ​വ ജൂ​ലി​യ​യാ​ണ്. 3820 കോ​ടി ഡോ​ള​റാ​ണ് അ​വ​ർ​ക്കും മൂ​ന്നു മ​ക്ക​ൾ​ക്കു​മാ​യി ല​ഭി​ച്ച​ത്.

അ​തി​സ​ന്പ​ന്ന​ൻ ജെ​ഫ് ബെ​സോ​സി​ൽ​നി​ന്നു വി​വാ​ഹ​മോ​ച​നം നേ​ടി​യ മ​ക്ക​ൻ​സി 3600 കോ​ടി ഡോ​ള​ർ സ്വ​ത്തു​മാ​യി ഈ ​പ​ട്ടി​ക​യി​ൽ 22-ാം സ്ഥാ​ന​ത്തു വ​രും. വാ​ൾ​മാ​ർ​ട്ടി​ന്‍റെ ആ​ലീ​സ് വാ​ൾ​ട്ട​ൺ ആ​ണ് ഏ​റ്റ​വും സ​ന്പ​ന്ന സ്ത്രീ. 5440 ​കോ​ടി ഡോ​ള​ർ സ്വ​ത്തു​ണ്ട് അ​വ​ർ​ക്ക്. ല് ​ഓ​റി​യ​ൽ വ്യ​വ​സാ​യ സാ​മ്രാ​ജ്യ​ത്തി​ന്‍റെ ഉ​ട​മ ഫ്രാ​ൻ​സ്വാ ബെ​റ്റ​ൻ​കൂ​ർ മി​യേ​ഴ്സ് 4890 കോ​ടി ഡോ​ള​റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്.

ഇ​ന്ത്യ​യു​ടെ അ​തി​സ​ന്പ​ന്ന​ൻ റി​ല​യ​ൻ​സ് ഉ​ട​മ മു​കേ​ഷ് അം​ബാ​നി 3680 കോ​ടി ഡോ​ള​ർ (2,79,680 കോ​ടി രൂ​പ) സ​ന്പ​ത്തു​മാ​യി ലോ​ക​പ​ട്ടി​ക​യി​ൽ 21-ാം സ്ഥാ​ന​ത്തു​ണ്ട്. ഡി​മാ​ർ​ട്ട് റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യു​ടെ ഉ​ട​മ രാ​ധാ​കൃ​ഷ്ണ ദ​മാ​നി 78-ാം സ്ഥാ​ന​ത്താ​ണ്. സ​ന്പ​ത്ത് 1380 കോ​ടി ഡോ​ള​ർ.

എ​ച്ച്സി​എ​ലി​ന്‍റെ ശി​വ് നാ​ടാ​ർ (103-ാം സ്ഥാ​നം), കൊ​ട്ട​ക് ബാ​ങ്കി​ന്‍റെ ഉ​ദ​യ് കൊ​ട്ട​ക് (129), ഗൗ​തം അ​ദാ​നി (155), എ​യ​ർ​ടെ​ലി​ന്‍റെ സു​നി​ൽ മി​ത്ത​ൽ (157), സൈ​റ​സ് പു​നാ​വാ​ല (165), കു​മാ​ർ മം​ഗ​ളം ബി​ർ​ള (185), ല​ക്ഷ്മി മി​ത്ത​ൽ (196) തു​ട​ങ്ങി​യ​വ​രാ​ണ് ആ​ദ്യ 200-ൽ ​വ​രു​ന്ന മ​റ്റ് ഇ​ന്ത്യ​ക്കാ​ർ.

350 കോ​ടി ഡോ​ള​ർ സ​ന്പ​ത്തു​മാ​യി എം.​എ. യൂ​സ​ഫ​ലി പ​ട്ടി​ക​യി​ൽ 538-ാമ​താ​ണ്. ര​വി​പി​ള്ള, എ​സ്. ഗോ​പാ​ല​കൃ​ഷ്ണ​ൻ, ബൈ​ജു ര​വീ​ന്ദ്ര​ൻ, ഷം​ഷീ​ർ വ​യ​ലി​ൽ, ടി.​എ​സ്. ക​ല്യാ​ണ​രാ​മ​ൻ, സണ്ണി വർക്കി, പ​ത​ഞ്ജ​ലി​യു​ടെ ആ​ചാ​ര്യ ബാ​ല​കൃ​ഷ്ണ, എ​സ്.​ഡി. ഷി​ബു​ലാ​ൽ തു​ട​ങ്ങി​യ​വ​രും പ​ട്ടി​ക​യി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.