അമേലിയ കെറിനു റിക്കാര്‍ഡ്; ന്യൂസിലന്‍ഡിനു ജയം
Thursday, June 14, 2018 1:21 AM IST
ഡ​ബ്ലി​ന്‍: ന്യൂ​സി​ല​ന്‍ഡിന്‍റെ കൗ​മാ​ര​താ​രം ഓ​പ്പ​ണ​ര്‍ അ​മേ​ലി​യ കെ​ര്‍ പു​റ​ത്താ​കാ​തെ 232 റ​ണ്‍സ് നേ​ടി വ​നി​താ ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന വ്യ​ക്തി​ഗ​ത സ്‌​കോ​ര്‍ കു​റി​ച്ചു. അ​യ​ര്‍ല​ന്‍ഡി​നെ​തി​രേ​യു​ള്ള മൂ​ന്നാം ഏ​ക​ദി​ന​ത്തി​ലാ​ണ് ലോ​ക​റി​ക്കാ​ര്‍ഡ് പ്ര​ക​ട​നം.

1997ല്‍ ​ഓ​സ്‌​ട്രേ​ലി​യ​യു​ടെ ബെ​ലി​ന്‍ഡ ക്ലാ​ര്‍ക്ക് ഡെ​ന്‍മാ​ര്‍ക്കി​നെ​തി​രേ പു​റ​ത്താ​കാ​തെ നേ​ടി​യ 229 റ​ണ്‍സാ​ണ് കെ​ര്‍ തി​രു​ത്തി​യ​ത്. 31 ഫോ​റും ര​ണ്ടു സി​ക്‌​സു​മാ​ണ് കെ​ര്‍ നേ​ടി​യ​ത്. ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ രോ​ഹി​ത് ശ​ര്‍മ​യു​ടെ 264 റ​ണ്‍സാ​ണ് ഏ​റ്റ​വും ഉ​യ​ര്‍ന്ന വ്യ​ക്തി​ഗ​ത സ്‌​കോ​ര്‍. ഇ​ര​ട്ട സെ​ഞ്ചു​റി നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​മാ​ണ് 17 വ​യ​സും 243 ദി​വ​സ​വും പ്രാ​യ​മു​ള്ള കെ​ര്‍.

മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര ന്യൂ​സി​ല​ന്‍ഡ് തൂ​ത്തു​വാ​രി. 305 റ​ണ്‍സി​ന്‍റെ ജ​യ​മാ​ണ് ന്യൂ​സി​ല​ന്‍ഡ് കു​റി​ച്ച​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ന്‍ഡ് കെ​റി​ന്‍റെ മി​ക​വി​ല്‍ മൂ​ന്നു വി​ക്ക​റ്റി​ന് 440 റ​ണ്‍സ് എ​ടു​ത്തു. ലീ ​കാ​സ്‌​പെ​റെ​ക് (113), അ​മി സാ​റ്റേ​ര്‍ത്‌​വെ​യ്റ്റ്് (61) എ​ന്നി​വ​ര്‍ കെ​റി​നു പി​ന്തു​ണ ന​ല്‍കി. മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ അ​യ​ര്‍ല​ന്‍ഡ് 44 ഓ​വ​റി​ല്‍ 135ന് ​എ​ല്ലാ​വ​രും പു​റ​ത്താ​യി. ഏ​ഴോ​വ​റി​ല്‍ 17 റ​ണ്‍സ് വ​ഴ​ങ്ങി അ​ഞ്ചു വി​ക്ക​റ്റും കെ​ര്‍ നേ​ടി. ഉ​നാ റെ​യ്മ​ണ്ട് ഹോ​യ് (42) ആ​ണ് അ​യ​ര്‍ല​ന്‍ഡി​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍. ക​ഴി​ഞ്ഞ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും ന്യൂ​സി​ല​ന്‍ഡ് നാ​നൂ​റി​ലേ​റെ റ​ണ്‍സ് നേ​ടി​യി​രു​ന്നു.


ഒ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ അ​യ​ര്‍ല​ന്‍ഡി​നെ​തി​രേ 490 നേ​ടി ന്യൂ​സി​ല​ന്‍ഡ് ഏ​ക​ദി​ന​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന സ്‌​കോ​ര്‍ നേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...