സൗദി പ്രൊ ലീഗിൽ ഇതോടെ റൊണാൾഡോയ്ക്ക് 32 ഗോളായി. സീസണിൽ ടോപ് സ്കോറർ സ്ഥാനത്താണ് മുപ്പത്തൊന്പതുകാരനായ സിആർ7. സൗദി പ്രൊ ലീഗിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന റിക്കാർഡ് അബ്ദുറസാഖ് ഹംദല്ലയുടെ പേരിലാണ്, 2018-19 സീസണിൽ 34 ഗോൾ. ഈ റിക്കാർഡിലേക്ക് അടുക്കുകയാണ് റൊണാൾഡോ.
ക്ലബ്ബിനും രാജ്യത്തിനുമായി ഈ സീസണിൽ 52 മത്സരം കളിച്ച റൊണാൾഡോ 51 ഗോൾ നേടുകയും 14 അസിസ്റ്റ് നടത്തുകയും ചെയ്തു.