80 വ​യ​സി​ലും ധോ​ണി എ​ന്‍റെ ടീ​മി​ലു​ണ്ടാ​കു​ം: ഡി​വി​ല്യേ​ഴ്സ്
80 വ​യ​സി​ലും ധോ​ണി എ​ന്‍റെ ടീ​മി​ലു​ണ്ടാ​കു​ം: ഡി​വി​ല്യേ​ഴ്സ്
Tuesday, October 23, 2018 12:15 AM IST
കേ​പ് ടൗ​ൺ: മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് നാ​യ​ക​ന്‍ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യു​ടെ വി​മ​ര്‍ശ​ക​ര്‍ക്ക് ചു​ട്ട മ​റു​പടി​യു​മാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ മുൻ താ​രം എ​ബി ഡി​വി​ല്യേ​ഴ്‌​സ്. ധോ​ണി​യു​ടെ മോ​ശം ഫോം ​ചൂ​ണ്ടി​ക്കാ​ട്ടി ഇ​ന്ത്യ​ന്‍ ടീ​മി​ല്‍നി​ന്നും പു​റ​ത്താ​ക്ക​ണം എ​ന്ന് മു​റ​വി​ളി കൂ​ട്ടു​ന്ന​വ​ര്‍ക്കെ​തി​രേയാ​ണ് ഡി​വി​ല്യേ​ഴ്‌​സ് രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്.

80 വ​യ​സ് ക​ഴി​ഞ്ഞാ​ലും എ​ന്‍റെ ടീ​മി​ല്‍ ധോ​ണി​യെ തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്നാ​ണ് ക്വി​ന്‍റ് ഡോ​ട്ട് കോ​മി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ല്‍ ഡി​വി​ല്യേ​ഴ്‌​സ് തു​റ​ന്ന​ടി​ച്ച​ത്. കൂ​ടാ​തെ ഓ​രോ ദി​വ​സ​വും ത​ന്‍റെ ടീ​മി​ല്‍ ധോ​ണി​യെ ക​ളി​പ്പി​ക്കു​മെ​ന്നും ഡി​വി​ല്യേ​ഴ്‌​സ് പ​റ​യു​ന്നു. ധോ​ണി​യെ പു​റ​ത്താ​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ആ​ദ്യം അ​ദ്ദേ​ഹ​ത്തി​ന്‍റെ റി​ക്കാ​ര്‍ഡി​ലേ​ക്ക് നോ​ക്ക​ണ​മെ​ന്നും ഡി​വി​ല്യേ​ഴ്‌​സ്് കൂ​ട്ടിച്ചേര്‍ത്തു.

ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​ന് പി​ന്നാ​ലെ ഏ​ഷ്യാ ക​പ്പി​ലെ മോ​ശം പ്ര​ക​ട​നം കൂ​ടി​യാ​യ​തോ​ടെ ക​ടു​ത്ത സ​മ്മ​ര്‍ദ​മാ​ണ് ധോ​ണി നേ​രി​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.