സിംബാബ്‌വെയ്ക്കു ചരിത്ര ജയം
സിംബാബ്‌വെയ്ക്കു ചരിത്ര ജയം
Wednesday, November 7, 2018 12:13 AM IST
സി​ല്‍ഹെ​ട്ട് (ബം​ഗ്ലാ​ദേ​ശ്): അ​ഞ്ച് വ​ര്‍ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഒ​രു ടെ​സ്റ്റി​ല്‍ സിം​ബാ​ബ്‌​വെ ജ​യി​ച്ചു. ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ല്‍ 151 റ​ണ്‍സി​ന് വി​ജ​യി​ച്ചാ​ണ് സിം​ബാ​ബ്‌​വെ ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. 17 വ​ര്‍ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് സിം​ബാ​ബ്‌​വെ വി​ദേ​ശ മ​ണ്ണി​ല്‍ ടെ​സ്റ്റ് വി​ജ​യം നേ​ടു​ന്ന​ത്. ന​വം​ബ​ര്‍ 2001ലാ​യി​രു​ന്നു ഇ​തി​നു മു​മ്പ് സിം​ബാ​ബ്‌​വെ ജ​യി​ച്ച​ത്. അ​ന്ന​ത്തെ ജ​യ​വും ബം​ഗ്ലാ​ദേ​ശി​നെ​തി​രേ​യാ​യി​രു​ന്നു.

ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ 321 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റ് വീ​ശി​യ ബം​ഗ്ലാ​ദേ​ശ് 169 റ​ണ്‍സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. സ്പി​ന്ന​ര്‍മാ​രാ​യ ബ്ര​ണ്ട​ന്‍ മാ​വു​ത്ത, സി​ക്ക​ന്ദ​ര്‍ റാ​സ, വി​ല്യം മാ​സ​ക​ഡ​സ എ​ന്നി​വ​രാ​ണ് സിം​ബാ​ബ്‌വെ​യു​ടെ ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത്. അ​ര​ങ്ങേ​റ്റ​താ​രം ബ്ര​ണ്ട​ന്‍ മാ​വു​ത്ത 10 ഓ​വ​റി​ല്‍ 21 റ​ണ്‍സ് മാ​ത്രം വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റെ​ടു​ത്തു. റാ​സ 41 റ​ണ്‍സ് വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റും വീ​ഴ്ത്തി. ഇ​തോ​ടെ ര​ണ്ട് ടെ​സ്റ്റു​ക​ളു​ടെ പ​ര​മ്പ​ര​യി​ല്‍ സിം​ബാ​ബ്‌​വേ 1-0ന്‍റെ ​അ​പ​രാ​ജി​ത ലീ​ഡ് നേ​ടി. ധാ​ക്ക​യി​ല്‍ ഞാ​യ​റാ​ഴ്ച​യാ​ണ് ര​ണ്ടാം ടെ​സ്റ്റ്.
സ്‌​കോ​ര്‍: സിം​ബാ​ബ്‌​വെ 282, 181, ബം​ഗ്ലാ​ദേ​ശ്143, 169.

ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ സിം​ബാ​ബ്‌​വെയെ 181 റ​ണ്‍സി​ന് പു​റ​ത്താ​ക്കി ബം​ഗ്ലാ​ദേ​ശ് ര​ണ്ടു ദി​വ​സം കൊ​ണ്ട് വി​ജ​യ​ത്തി​നു​ള്ള ക​രു​ക്ക​ള്‍ നീ​ക്കി.

അ​ഞ്ച് വി​ക്ക​റ്റ് പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത തൈ​ജു​ല്‍ ഇ​സ്‌​ലാ​മി​ന്‍റെ പ്ര​ക​ട​ന​മാ​ണ് സിം​ബാ​ബ് വെയെ ചെ​റി​യ സ്‌​കോ​റി​ല്‍ ഒ​തു​ക്കി​യ​ത്. നാ​യ​ക​ന്‍ ഹാ​മി​ല്‍ട്ട​ണ്‍ മാ​സ​ക​ഡ്‌​സ (48 റൺസ്) മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ ബം​ഗ്ലാ​ദേ​ശ് ന​ന്നാ​യി തു​ട​ങ്ങി. 56ലെ​ത്തി​യ​പ്പോ​ഴാ​ണ് ആ​ദ്യ വി​ക്ക​റ്റ് ന​ഷ്ട​മാ​കു​ന്ന​ത്. സ്പി​ന്ന​ര്‍മാ​ര്‍ ബം​ഗ്ലാ​ദേ​ശി​നെ ത​ക​ര്‍ത്തു. മാ​സ​ക​ഡ്‌​സ ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി. പേ​സ​ര്‍ കെ​യ‌്‌ല്‍ ജാ​ര്‍വി​സ് ഒ​രു വി​ക്ക​റ്റ് നേ​ടി.
ബം​ഗ്ലാ​ദേ​ശി​നു​വേ​ണ്ടി രണ്ട് ഇന്നിംഗ്സിലുമായി തൈ​ജു​ള്‍ ഇ​സ്‌ലാം 11 ​വി​ക്ക​റ്റ് വീ​ഴ്ത്തി.

പതിനേഴ് വ​ര്‍ഷ​ത്തി​നി​ടെ ആ​ദ്യ​ ജയം

പതിനേഴ് വ​ര്‍ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് സിം​ബാ​ബ്‌​വെ വി​ദേ​ശ മ​ണ്ണി​ല്‍ ടെ​സ്റ്റ് വി​ജ​യം നേ​ടു​ന്ന​ത്. ന​വം​ബ​ര്‍ 2001ലാ​യി​രു​ന്നു ഇ​തി​നു മു​മ്പ് സിം​ബാ​ബ്‌​വെ ജ​യി​ച്ച​ത്. അ​ഞ്ച് വ​ര്‍ഷ​ത്തിനുശേ​ഷമാണ് അവർ ഒ​രു ടെ​സ്റ്റ് ജയിക്കുന്നതും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.