മെഡല്‍ നിലയില്‍ ഇന്ത്യ മൂന്നാമത്
മെഡല്‍ നിലയില്‍ ഇന്ത്യ മൂന്നാമത്
Thursday, March 21, 2019 12:27 AM IST
അ​ബു​ദാ​ബി​യി​ല്‍ ന​ട​ക്കു​ന്ന സ്‌​പെ​ഷ​ല്‍ ഒ​ളി​മ്പി​ക്‌​സി​ല്‍ സ്വർണത്തിൽ കുറവാണെങ്കിലും ആകെ മെഡലുകളി ൽ ഇന്ത്യ മുന്നിൽ. 72 സ്വ​ര്‍ണ​വും 98 വെ​ള്ളി​യും 96 വെ​ങ്ക​ല​വു​മാ​ണ് ഇ​ന്ത്യ​ക്കു​ള്ള​ത്. സ്വ​ര്‍ണ മെ​ഡ​ലി​ല്‍ നേ​ട്ട​ത്തി​ല്‍ ഇ​ന്ത്യ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. 90 സ്വ​ര്‍ണ​വും 36 വെ​ള്ളി​യും 28 വെ​ങ്ക​ല​വു​മു​ള്ള കാ​ന​ഡ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ആ​കെ 154 മെ​ഡ​ലാ​ണ് കാ​ന​ഡ​യ്ക്ക്. 88 സ്വ​ര്‍ണ​വും 51 വെ​ള്ളി​യും 96 വെ​ങ്ക​ല​വു​മു​ള്ള റ​ഷ്യ​ക്ക് 172 മെ​ഡ​ലാ​ണു​ള്ള​ത്.

ഒ​ളി​മ്പി​ക്‌​സി​ന്‍റെ സ​മാ​പ​ന ദി​ന​മാ​യ ഇ​ന്ന​ലെ പ്ര​ധാ​ന​മാ​യും ടീം ​ഇ​ന​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. ഈ ​ഇ​ന​ങ്ങ​ളി​ല്‍ ഇ​ന്ത്യ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ. യൂ​ണി​ഫൈ​ഡ് ഫു​ട്‌​ബോ​ളി​ല്‍ ഇ​ന്ത്യ 10-1ന് ​ബം​ഗ്ലാ​ദേ​ശി​നെ തോ​ല്‍പ്പി​ച്ചു. ഇ​തി​ല്‍ മ​ല​യാ​ളി താ​രം ഫ​ര്‍സി​ന്‍ അം​ഗ​മാ​യി​രു​ന്നു. പു​രു​ഷ​വി​ഭാ​ഗം 4-400 വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ത്യ 4:53.61 സെ​ക്ക​ന്‍ഡി​ല്‍ വെ​ള്ളി നേ​ടി. ചൈ​ന​യ്ക്കാ​ണ് സ്വ​ര്‍ണം വെ​ങ്ക​ലം ഗ​യാ​ന​യ്ക്കും. വ​നി​ത​ക​ളു​ടെ 4-400 റി​ലേ​യി​ല്‍ ഇ​ന്ത്യ 5:59.64 സെ​ക്ക​ന്‍ഡി​ല്‍ വെ​ങ്ക​ലം നേ​ടി. കാ​ന​ഡ സ്വ​ര്‍ണം നേ​ടി​യ​പ്പോ​ള്‍ വെ​ള്ളി ചൈ​ന സ്വ​ന്ത​മാ​ക്കി. വോ​ളി​ബോ​ള്‍ ട്രെ​ഡീ​ഷ​ണ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ത്യ​ക്കു വെ​ള്ളി. പു​രു​ഷ​ന്മാ​രു​ടെ 4-100 മീ​റ്റ​ര്‍ റി​ലേ​യി​ല്‍ ഇ​ന്ത്യ​ക്കു 51.82 സെക്കൻഡിലാണ് വെ​ള്ളി. മലയാളി താരം ഗോകുൽ രാജൻ ഇതിൽ അംഗമായിരുന്നു. ബം​ഗ്ലാ​ദേ​ശി​നാ​ണ് സ്വ​ര്‍ണം. ബാ​സ്‌​ക​റ്റ്‌​ബോ​ളി​ന്‍റെ മൂ​ന്നു വി​ഭാ​ഗ​ത്തി​ലും ഇ​ന്ത്യ​ക്ക് വെ​ള്ളി​യാ​ണ്.


അബുദാബിയിൽനിന്ന് ബ്രഹ്‌്മനായകം മഹാദേവൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.