ബാ​​സ്ക​​റ്റ്: കേ​​ര​​ളം ഫൈ​​ന​​ലി​​ൽ
ബാ​​സ്ക​​റ്റ്: കേ​​ര​​ളം ഫൈ​​ന​​ലി​​ൽ
Wednesday, October 23, 2019 11:36 PM IST
പാ​​റ്റ്ന: 70-ാമ​​ത് ദേ​​ശീ​​യ ജൂ​​ണി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ളി​​ൽ പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ അ​​ട്ടി​​മ​​റി ജ​​യ​​ത്തോ​​ടെ കേ​​ര​​ളം ഫൈ​​ന​​ലി​​ൽ. നി​​ല​​വി​​ലെ ജേ​​താ​​ക്ക​​ളാ​​യ ത​​മി​​ഴ്നാ​​ടി​​നെ സെ​​മി​​യി​​ൽ ത​​ക​​ർ​​ത്തെ​​റി​​ഞ്ഞാ​​ണ് കേ​​ര​​ളം കി​​രീ​​ട പോ​​രാ​​ട്ട​​ത്തി​​നു യോ​​ഗ്യ​​ത ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. 54ന് ​​എ​​തി​​രേ 92 പോ​​യി​​ന്‍റി​​നാ​​യി​​രു​​ന്നു കേ​​ര​​ളം എ​​തി​​രാ​​ളി​​യെ ത​​റ​​പ​​റ്റി​​ച്ച​​ത്. കേ​​ര​​ള​​ത്തി​​നാ​​യി ആ​​ർ. ശ്രീ​​ക​​ല 38ഉം ​​അ​​നു മ​​രി​​യ 13ഉം ​​ആ​​ൻ മേ​​രി സ​​ക്ക​​റി​​യെ 11ഉം ​​പോ​​യി​​ന്‍റ് വീ​​തം നേ​​ടി.

ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​നെ 69-46നു ​​കീ​​ഴ​​ട​​ക്കി​​യ ഛത്തീ​​സ്ഗ​​ഡ് ആ​​ണ് ഇ​​ന്നു ന​​ട​​ക്കു​​ന്ന ഫൈ​​ന​​ലി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ എ​​തി​​രാ​​ളി. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ആ​​ദ്യ സെ​​മി​​യി​​ൽ രാ​​ജ​​സ്ഥാ​​ൻ 81-73ന് ​​ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​നെ കീ​​ഴ​​ട​​ക്കി. കേ​​ര​​ളം x പ​​ഞ്ചാ​​ബ് സെ​​മി ജേ​​താ​​ക്ക​​ളാ​​ണ് ഫൈ​​ന​​ലി​​ൽ രാ​​ജ​​സ്ഥാ​​ന്‍റെ എ​​തി​​രാ​​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.