എം­​എ​ല്‍­​എ­​യെ ത​ട­​ഞ്ഞ് നാ­​ട്ടു­​കാ­​രു­​ടെ പ്ര­​തി­​ഷേ­​ധം; കാ­​ണാ​താ­​യ മ­​ത്സ്യത്തൊ​ഴി­​ലാ­​ളി­​ക്കാ­​യു­​ള്ള തിര­​ച്ചി​ല്‍ ഊ​ര്‍­​ജി­​ത­​മാ​ക്കി
എം­​എ​ല്‍­​എ­​യെ ത​ട­​ഞ്ഞ് നാ­​ട്ടു­​കാ­​രു­​ടെ പ്ര­​തി­​ഷേ­​ധം; കാ­​ണാ​താ­​യ മ­​ത്സ്യത്തൊ​ഴി­​ലാ­​ളി­​ക്കാ­​യു­​ള്ള തിര­​ച്ചി​ല്‍ ഊ​ര്‍­​ജി­​ത­​മാ​ക്കി
Tuesday, January 9, 2024 4:17 PM IST
കോ­​ഴി­​ക്കോ­​ട്: നാ­​ട്ടു­​കാ­​രു­​ടെ പ്ര­​തി­​ഷേ­​ധ­​ങ്ങ​ള്‍­​ക്കൊ­​ടു­​വി​ല്‍ കൊ­​യി­​ലാ­​ണ്ടി­ ന​ന്തി​യി​ൽ കാ­​ണാ​താ​യ മ­​ത്സ്യ​ത്തൊ​ഴി­​ലാ­​ളി­​ക്കാ­​യു­​ള്ള തിര­​ച്ചി​ല്‍ ഊ​ര്‍­​ജി­​ത­​മാ­​ക്കി.

നാ­​വി­​ക, തീ­​ര സം​ര­​ക്ഷ­​ണ സേ­​ന­​ക​ള്‍­​ക്ക് പു​റ­​മേ മ​ത്സ്യ­​ത്തൊ​­​ഴി­​ലാ­​ളി­​ക​ളും ചേ​ര്‍­​ന്നാ­​ണ് തിര­​ച്ചി​ല്‍ ന­​ട­​ത്തു­​ന്ന​ത്. കോസ്­​റ്റ് ഗാ​ര്‍­​ഡി­​ന്‍റെ ഹെ­​ലി­​കോ­​പ്­​റ്റ­​റും സ­​ഹാ­​യ­​ത്തി­​ന് എ­​ത്തി­​യി­​ട്ടു​ണ്ട്.

അ­​ബ്ദു​ല്‍ റ­​സാ­​ഖ് എന്നയാളെ കാണാതായി മ­​ണി­​ക്കൂ­​റു­​ക​ള്‍ പി­​ന്നി​ട്ടും സ​ര്‍­​ക്കാ​ര്‍ സം­​വി­​ധാ­​ന­​ങ്ങ​ള്‍ തിര­​ച്ചി­​ലി­​നാ­​യി രം­​ഗ­​ത്തെ­​ത്താ​ത്ത­​തി­​നെ തു­​ട​ര്‍­​ന്നാ­​ണ് നാ­​ട്ടു­​കാ​ര്‍ പ്ര­​തി­​ഷേ­​ധി­​ച്ച​ത്. ഇ­​വി­​ടെ­​യെ​ത്തി​യ കൊ­​യി­​ലാ­​ണ്ടി എം​എ​ല്‍­​എ കാ­​ന­​ത്തി​ല്‍ ജ­​മീ​ല­​യെ നാ­​ട്ടു­​കാ​ര്‍ ത­​ട​ഞ്ഞു. ദേ­​ശീ­​യ​പാ­​ത ഉ­​പ­​രോ­​ധി​ച്ചും മ​ത്സ്യ­​ത്തൊ​­​ഴി­​ലാ­​ളി­​ക​ള്‍ സ​മ­​രം ചെ­​യ്തു.


പ്ര­​തി­​ഷേ­​ധ­​ത്തി­​ന് പി­​ന്നാ­​ലെ മ​ന്ത്രി മു­​ഹ​മ്മ­​ദ് റി­​യാ​സും ജി​ല്ലാ ഭ­​ര­​ണ­​കൂ­​ട​വും ഇ­​ട​പ­​ട്ട­​തോ­​ടെ­​യാ­​ണ് നാ­​വി­​ക­​സേ­​ന അ­​ട­​ക്ക­​മു­​ള്ള­​വ​ര്‍ തി­​ര­​ച്ചി­​ലി­​ന് എ­​ത്തി­​യ​ത്.

തി​ങ്കാ​ഴ്ച രാ​ത്രി​യാ​ണ് ര​ണ്ട് മ​ത്സ്യത്തൊ​​ഴി​ലാ​ളി​ക​ളെ ക​ട​ലി​ൽ കാ​ണാ​താ​യ​ത്. അ​ഷ​റ​ഫ്, റ​സാ​ഖ് എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഇ​തി​ൽ അ​ഷ​റ​ഫി​നെ ഇ​ന്ന് പു​ല​ർ​ച്ചെ ക​ണ്ടെ​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

അ​തേ​സ​മ​യം രാത്രി ഫി­​ഷ­​റീ­​സി​ന്‍റെ ബോ­​ട്ടി​ല്‍ തിര­​ച്ചി​ല്‍ ന­​ട­​ത്തി­​യി­​രു­​ന്നെ​ന്നും ഇ­​രു­​ട്ടാ­​യ­​തി­​നാ­​ലാ­​ണ് ഇ­​വ​ര്‍ തി­​രി­​ച്ചുപോ­​യ­​തെ​ന്നും ജ­​മീ​ല എം​എ​ല്‍­​എ പ്ര­​തി­​ക­​രി​ച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<