Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മണലാരണ്യത്തിലും പറന്നിറങ്ങി
മരുഭൂമിയിൽ ചരിത്രം പിറന്നു. അറബ് മേഖല കണ്ട ഏറ്റവും വലിയ ജനസാഗരമാണ് ഫ്രാൻസിസ് മാർപാപ്പയെ കാണാൻ യുഎഇ തലസ്ഥാനമായ അബുദാബിയിലേക്ക് ഒഴുകിയെത്തിയത്. രാജ്യത്തിന്റെ പരമോന്നത ബഹുമതി നല്‍കിയാണ് അവർ മാർപാപ്പയെ സ്വീകരിച്ചത്. സ്വീകരിക്കാനും രണ്ടു ദിവസത്തിനുശേഷം യാത്രയാക്കാനും കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് വിമാനത്താവളത്തിലെത്തി. അറേബ്യൻ ചരിത്രത്തിൽ ഈ സന്ദർശനം സുവർണലിപികളിൽ എഴുതപ്പെട്ടു. വാർത്ത റിപ്പോർട്ട് ചെയ്യാൻ യുഎഇയിലെത്തിയ ദീപിക ഡൽഹി ബ്യൂറോ ചീഫും അസോസിയേറ്റ് എഡിറ്ററുമായ ജോർജ് കള്ളിവയലിൽ എഴുതുന്നു...
ഫ്രാൻസിസ് പാപ്പാ, പരിശുദ്ധ പിതാവേ, വിവ ഇൽ പാപ്പാ (ഇറ്റാലിയൻ), വിവ ല പാപ്പാ (സ്പാനീഷ്), ലോഗ് ലിവ് പാപ്പാ, പാപ്പാ നീണാൾ വാഴട്ടെ - യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനസമുദ്രം വിളിച്ചുപറഞ്ഞു... അബുദാബിയിലെ സ്പോർട്സ് സിറ്റി സ്റ്റേഡിയം ആഹ്ലാദാരവത്താൽ ഇളകിമറിയുകയായിരുന്നു. സ്റ്റേഡിയത്തിലെയും പരിസരങ്ങളിലെയും കൂറ്റൻ ഇലക്ട്രോണിക് ബോർഡുകളിൽ മാർപാപ്പ കടന്നുവരുന്ന ദൃശ്യം കണ്ടതോടെ വലിയ ആരവമാണ് ഉയർന്നത്.
മഞ്ഞയും വെള്ളയും നിറത്തിലുള്ള വത്തിക്കാൻ പതാകകളും ഒന്നേമുക്കാൽ ലക്ഷം വരുന്ന ജനക്കൂട്ടം നിർത്താതെ വീശിക്കൊണ്ടിരുന്നു. ജനക്കൂട്ടം ഒരു ഡസനിലേറെ ഭാഷകളിലാണ് ഫ്രാൻസിസ് പാപ്പയെ വരവേറ്റത്. പേപ്പൽ പതാകകളുമായി ഏതാനും അറബികളും ഫ്രാൻസിസ് മാർപാപ്പയെ സ്നേഹോഷ്മളമായി അഭിവാദ്യം ചെയ്തു. അബുദാബിയിലെ ഏറ്റവും വലിയ സഈദ് സ്പോർട്സ് സിറ്റിയിലേക്കു പാപ്പാ പ്രവേശിച്ചതോടെ സന്തോഷാരവാത്താൽ ജനം ഇളകിമറിഞ്ഞു.
പോപ്പ് മൊബീലിൽ പുഞ്ചിരിയോടെ കൈകൾ നീട്ടി ആശീർവദിച്ചും അഭിവാദ്യം ചെയ്തും മാർപാപ്പ സ്റ്റേഡിയത്തിനു വലം വച്ചതോടെ മഹാസാഗരം പോലെയായ ജനക്കൂട്ടത്തിന്റെ ആഹ്ലാദം അണപൊട്ടി. യുഎഇയുടെ ചരിത്രത്തിൽ മുന്‍പൊരിക്കലും കാണാത്ത ജനസഞ്ചയം ഒരേപോലെയാണ് പാപ്പായെ പേപ്പൽ പതാക വീശി വരവേറ്റത്. മണലാരണ്യത്തിൽ ഒരിടത്തും ഇത്രയധികം ജനങ്ങൾ ഇതിനു മുന്‍പ് ഒരുമിച്ചു കൂടിയിട്ടില്ലായിരുന്നു.
പ്രത്യേകം തയാറാക്കിയ തുറന്ന വാഹനത്തിൽ ഫ്രാൻസിസ് പാപ്പാ സ്റ്റേഡിയത്തിനുള്ളിലേക്കു പ്രവേശിച്ചതോടെ ജനമൊന്നാകെ ആവേശത്തിരയിലായി. വർഷങ്ങളായി നേരിട്ട് ഒരു നോക്കുകാണാനും അനുഗ്രഹം തേടാനും ആഗ്രഹിച്ച മാർപാപ്പ തൊട്ടടുത്ത്.
മുന്നിൽ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ഘടിപ്പിച്ച പതിവായി ഉപയോഗിക്കുന്ന പാപ്പാ മൊബീലും അബുദാബിയിൽ പാപ്പാ വേണ്ടെന്നുവച്ചു. പകരം പേപ്പൽ ചിഹ്നം പതിപ്പിച്ച്, പേപ്പൽ പതാകയും ഘടിപ്പിച്ച തുറന്ന വെള്ള ജീപ്പിലായിരുന്നു വന്നത്.
മലയാളിപ്പെരുമയുടെ സന്തോഷം
മാർപാപ്പയുടെ അബുദാബിയിലെ ദിവ്യബലിക്കിടെ മലയാളത്തിൽ പ്രാർഥന ചൊല്ലാൻ ഭാഗ്യം ലഭിച്ച കോട്ടയം സ്വദേശി അഞ്ജു തോമസിനും ആ ഭാഗ്യനിമിഷം മറക്കാനാകില്ല. അനന്തസൗന്ദര്യത്തന്റെ ഉറവിടമായ ദൈവമേ ... അങ്ങേ തിരുമുഖ ദർശനത്തിനു വിളിക്കപ്പെട്ട ഞങ്ങളുടെ സഹോദരീ സഹോദരങ്ങളുടെ പാപമാലിന്യങ്ങൾ ശുദ്ധീകരിച്ച് അങ്ങേ പുനരൈക്യത്തിന്റെ സന്തോഷം അനുഭവിക്കാൻ ഇടയാക്കണമെ ... എന്ന പ്രാർഥനയാണ് അഞ്ജു വായിച്ചത്. അബുദാബി യൂണിവേഴ്സിറ്റിയിൽ ഇന്റീരിയർ ഡിസൈൻ എൻജിനിയറിംഗ് വിദ്യാർഥിനിയാണ് അഞ്ജു. അബുദാബിയിലെ വ്യവസായി കോട്ടയം ഇരവുചിറ മരിയസദനത്തിൽ തോമസ്കുട്ടിയുടെയും മേരിക്കുട്ടിയുടെയും മകളാണ്.
പ്രാർഥന അറബിയിലും
മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ അബുദാബി സ്റ്റേഡിയത്തിൽ നടന്ന ദിവ്യബലിക്കിടയിൽ അറബി ഭാഷയിൽ ഒരു പ്രാർഥന ചൊല്ലിയതും അത്യപൂർവമായി. തനിക്കും കത്തോലിക്കാ വിശ്വാസികൾക്കാകെയും യുഎഇ നൽകിയതും നൽകുന്നതുമായ സ്നേഹാദരങ്ങൾക്കുള്ള നന്ദിസൂചകമായാണ് ഇതിന് പാപ്പാ അനുമതി നൽകിയത്. അറബി ഭാഷയ്ക്ക് പുറമെ കൊറിയൻ, കൊങ്കണി, ഫ്രഞ്ച്, തഗലോഗ്, ഉർദു, മലയാളം എന്നീ ആറു ഭാഷകളിലും വിശ്വാസികൾക്കായുള്ള പ്രാർഥന നടത്തി.
ദിവ്യബലിക്കിടെ സീറോ മലബാർ, മലങ്കര സഭകളെ മാർപാപ്പ പേരെടുത്ത് പറഞ്ഞതും മലയാളികൾക്കാകെ അഭിമാനമായി. സീറോ മലബാർ സഭയുടെ തലവനും മേജർ ആർച്ച്ബിഷപ്പുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും സീറോ മലങ്കര സഭയുടെ തലവനും മേജർ ആർച്ച്ബിഷപ്പുമായ കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും വിശുദ്ധ കുർബാനയിൽ സഹകാർമികരായതും പ്രവാസികളായ മലയാളികൾക്ക് വളരെ സന്തോഷം നൽകി.
അബുദാബിയിലെ ദിവ്യബലിയിൽ ഉപയോഗിച്ച ഓസ്തിയിലും മലയാളിപ്പെരുമ കാണാനായി. തൃശൂരിലെ മലബാർ മിഷനറി ബ്രദേഴ്സിന്റെ മരിയാപുരത്തെ മിഷൻ ഹോമിൽ തയാറാക്കിയ ഓസ്തികൾ പ്രത്യേക പെട്ടികളിലാക്കി അബുദാബിയിലെത്തിക്കുകയായിരുന്നു. ഗൾഫിലെ വിവിധ പള്ളികളിലേക്ക് നേരത്തെയും മിഷൻ ഹോമിൽ നിന്നാണു ഓസ്തി അയച്ചുനൽകിയിരുന്നത്.
മണലാരണ്യത്തെ ജനസാഗരമാക്കിയ പാപ്പാ
അറബ് മേഖലയിലെ ഏതെങ്കിലും രാജ്യത്തുണ്ടായ ഏറ്റവും വലിയ ജനസാഗരമാണ് അബുദാബിയിൽ മാർപാപ്പയുടെ വിശുദ്ധ കുർബാനയിൽ പങ്കെടുത്തതെന്ന് യുഎഇ അധികൃതർ ദീപികയോടു പറഞ്ഞു. ചുരുങ്ങിയത് ഒന്നേമുക്കാൽ ലക്ഷം പേരാണ് സഈദ് സ്പോർട്സ് സിറ്റിയിൽ പാപ്പായെ കാണാനെത്തിയത്. പ്രവേശനം കിട്ടാതെ വന്ന ലക്ഷക്കണക്കിനാളുകളാണ് വലിയ സ്ക്രീനിലും ടെലിവിഷനിലും ദിവ്യബലി കാണാൻ തിങ്ങിക്കൂടിയത്. നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ദുബായിയിൽ പങ്കെടുത്ത സമ്മേളനത്തിന്റെ മൂന്നിരട്ടിയിലേറെ പേർ. അറബ് ലോകത്ത് ഇത്തരമൊരു മഹാസമ്മേളനം മുന്‍പു കണ്ടതായി ഓർമയില്ലെന്നു ദുബായിയിലെ മുതിർന്ന മാധ്യമപ്രവർത്തകർ പറഞ്ഞു.
ആഗോള കത്തോലിക്കാ സഭയുടെ തലവനും സമാധാനത്തിന്റെ അപ്പസ്തോലനുമായ ഫ്രാൻസിസ് മാർപാപ്പയ്ക്ക് യുഎഇ നൽകിയ ആദരവും സ്നേഹവും ലോകത്തിനാകെയും ക്രൈസ്തവ, മുസ്ലിം വിശ്വാസികൾക്ക് പ്രത്യേകിച്ചും വലിയ പ്രത്യാശ നൽകുന്നതായി. എല്ലാ കീഴ്വഴക്കങ്ങളും മറികടന്ന് നൽകാവുന്നതിലെ ഏറ്റവും വലിയ ബഹുമതിയും ആദരവും നൽകിയാണ് യുഎഇ പാപ്പായെ വരവേറ്റത്. യുഎഇ പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അബുദാബി കിരീടാവകാശിയും യുഎഇ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അൽ നഹ്യാനും ചേർന്നു വിമാനത്താവളത്തിലെത്തിയാണ് പാപ്പായെ സ്വീകരിച്ചത്.
പ്രഡിഡൻഷ്യൽ കൊട്ടാരത്തിൽ മാർപാപ്പയ്ക്കു നൽകിയ ആചാരപരമായ സൈനിക വരേവൽപും ഇരുവരുടെയും ഹൃദയത്തിൽ അലിഞ്ഞുചേർന്നിട്ടുളള സഹവർത്തിത്വത്തിന്റെയും സ്നേഹത്തിന്റെയും പ്രകടമായ തെളിവായി. കൊട്ടാരത്തിലേക്കു പാപ്പായെ ആനയിച്ചു വരുന്നതിനിടയിൽ ഫ്രാൻസിസ് പാപ്പായെ കൈകൾ ചേർത്തുപിടിച്ച് ഷെയ്ഖ് മുഹമ്മദ് ഗ്രസിച്ചതു രണ്ടുപേരും തമ്മിലുള്ള വ്യക്തിബന്ധത്തിന്റെ ഉൗഷ്മളതയും ആഴവും പ്രകടമാക്കി.
മാർപാപ്പയുടെ യുഎഇ പര്യടനത്തിനു തൊട്ടുമുന്‍പായി അബുദാബി, ദുബായി, ഷാർജ, റാസൽഖൈമ അടക്കം മിക്ക പ്രവിശ്യകളിലും മഴ പെയ്തതും പ്രകൃതിയുടെ വരദാനമായാണ് അറബികൾ വിലയിരുത്തിയത്. പാപ്പായുടെ വിമാനം യുഎഇയിലേക്കു പുറപ്പെടുന്നതിനു മുന്‍പായി റോമിലും പതിവില്ലാത്ത മഴ പെയ്തതും ശ്രദ്ധേയമായി.
രാജകീയ സ്വീകരണത്തിലെ സ്നേഹത്തികവ്
ചരിത്രത്തിൽ ആദ്യമായി അറബ് ഉപദ്വീപ് മേഖലയിലെ ഒരു രാജ്യത്തേക്ക് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനെ ക്ഷണിച്ചുവരുത്താൻ യുഎഇയും ആ ക്ഷണം പൂർണമനസോടെ സ്വീകരിക്കാൻ വത്തിക്കാനും കാണിച്ച ധീരത ആഗോള സമാധാനത്തിനും സഹവർത്തിത്വത്തിനും വലിയ മുതൽകൂട്ടാകും. മാർപാപ്പയുടെ ത്രിദിന സന്ദർശനം ഏറ്റവും ഭംഗിയാക്കുന്നതിനും വിജയിപ്പിക്കുന്നതിനും യുഎഇ ഭരണാധികാരികൾ പരമാവധി ശ്രമിച്ചു.
വിമാനത്താവളത്തിലെത്തി സ്വീകരിച്ചതുപോലെ, സന്ദർശനം പൂർത്തിയാക്കി മടങ്ങിയ മാർപാപ്പയെ വിമാനത്താവളത്തിൽ ചെന്ന് കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് യാത്രയാക്കിയതും വലിയ സന്ദേശമാണു ലോകത്തിനാകെ നൽകിയത്. മാർപാപ്പയ്ക്ക് യുഎഇ സർക്കാർ നൽകിയ പ്രത്യേകമായ രാജകീയ സ്വീകരണവും ആദരവും ഫ്രാൻസിസ് പാപ്പാ തിരിച്ചുനൽകിയ സ്നേഹവും ഉൗഷ്മളതയും പുതിയൊരു ലോകത്തിന്റെ പിറവിയാകും.
മാർപാപ്പയുടെ ദിവ്യബലിയിൽ പങ്കെടുക്കാനുള്ള മുഴുവൻ ആളുകൾക്കും അവധി നൽകിയതിനു പുറമെ രണ്ടു ദിവസം സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതും യുഎഇ ഭരണാധികാരികളുടെ താത്പര്യം പ്രകടമാക്കി. ഇതിനു പുറമേ ദിവ്യബലിക്കെത്തിയ ഒന്നേമുക്കാൽ ലക്ഷത്തോളം പേർക്ക് സൗജന്യ യാത്രയും സൗജന്യമായി വെള്ളവും ലഘുഭക്ഷണവും സന്പൂർണ സുരക്ഷയും അടക്കമുള്ളതെല്ലാം പാപ്പായോടുള്ള ആദരവിന്റെ കൂടുതൽ തെളിവുകളായിരുന്നു. നഗരവും സ്റ്റേഡിയവും മുഴുവൻ പേപ്പൽ പതാകകൾ കൊണ്ട് അലങ്കരിക്കാനും മറന്നില്ല.
താരമായി വലേറി
പെട്ടെന്നായിരുന്നു ആറു വയസുകാരി ബാലിക വേലിക്കെട്ടിനടിയിലൂടെ നുഴഞ്ഞ് പാപ്പയുടെ വാഹനത്തിന് അടുത്തെത്തിയത്. ദക്ഷിണ അമേരിക്കയിലെ കൊളംബിയക്കാരിയായ വലേറി സാഞ്ചെസ് ആയിരുന്നു ആ പെൺകുട്ടി. അവളുടെ പേര് ഗബ്രിയേല എന്ന് ആദ്യം തെറ്റായി റിപ്പോർട്ടു ചെയ്തിരുന്നു. കൂട്ടുകാരിയായ ഗബ്രിയേലയോടൊപ്പമായിരുന്നു വലേറി എത്തിയത്. ദക്ഷിണ അമേരിക്കക്കാരനായ ഫ്രാൻസിസ് മാർപാപ്പയെ തൊടാനായി സുരക്ഷാഭടന്മാരെ മറികടന്നെത്തിയ വെള്ള ടീഷർട്ടും പിങ്ക് പാന്റ്സും ധരിച്ച കൊച്ചുപെണ്‍കുട്ടിയെ സുരക്ഷാഭടന്മാർ വീണ്ടും തടഞ്ഞെങ്കിലും ഫ്രാൻസിസ് പാപ്പ അവരെ വിലക്കി. കുട്ടിയോട് അടുത്തോട്ടു വരാൻ കൈകാണിച്ചുകൊണ്ടു വാഹനം നിർത്താൻ പാപ്പാ ആവശ്യപ്പെട്ടു.
ഓടിയെത്തിയ വലേറിയയെ കൈകളിലെടുത്ത് ഉയർത്താൻ മാർപാപ്പ തന്നെ നിർദേശിച്ചു. അറബിയായ സുരക്ഷാഭടന്റെ കൈകളിലേന്തിയാണ് അവൾ മാർപാപ്പയ്ക്കു കത്തുകൈമാറിയത്. വലേറിയയുടെ തലയിൽ കൈവച്ച് മാർപാപ്പ അനുഗ്രഹിച്ചു. സന്തോഷം കൊണ്ട് അവൾ പൊട്ടിക്കരഞ്ഞു. അർജന്റീനയിലെ ബുവാനോസ് ആരീസിലെ പഴയ കർദിനാളിനുള്ള കത്തിൽ എന്താണെഴുതിയതെന്ന് അവൾ പറഞ്ഞില്ല.
കഴിഞ്ഞ രണ്ടു വർഷമായി അമ്മയോടൊപ്പം ദുബായിൽ താമസിക്കുകയാണ് ഗബ്രിയേല. കവർച്ചക്കേസിൽ ദുബായിലെ അൽ അവീർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ് വലേറിയുടെയും കൂട്ടുകാരി ഗബ്രിയേലയുടെയും പിതാക്കന്മാർ. വലേറിയുടെ പിതാവ് ആന്ദ്രേസ് സാഞ്ചസ് റിയോസിനെയും ഗബ്രിയേലയുടെ പിതാവ് ജേസൻ അറ്റിഹോർട്ടുവയെയും മാപ്പു നല്കി മോചിപ്പിക്കണമെന്ന അഭ്യർഥനയാണ് വലേറി മാർപാപ്പയ്ക്കു നല്കിയ കത്തിലെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
പാപ്പായുടെ വാഹനം കടന്നുപോകുന്ന പാതകൾ സുരക്ഷയുടെ പേരിൽ വേലിക്കെട്ടുകൾ കൊണ്ടു തിരിച്ചിരുന്നതിനാൽ ജനക്കൂട്ടത്തിനു പാപ്പായെ തൊട്ടനുഭവിക്കാൻ തടസമുണ്ടായിരുന്നു. പക്ഷേ ഈ സമയം വേലിക്കെട്ടിനകത്ത് പാപ്പായുടെ വാഹനത്തിന്റെ തൊട്ടടുത്തു നിൽക്കാനുള്ള ഭാഗ്യം ലേഖകനും കിട്ടി. വത്തിക്കാൻ പ്രസ് ഓഫീസിലെ ഉന്നതരുടെ പ്രത്യേക താത്പര്യത്തെ തുടർന്നായിരുന്നു ഇത്തരമൊരു അപൂർവ ഭാഗ്യം ലഭിച്ചത്. എന്നോടൊപ്പം ഉണ്ടായിരുന്ന പാക്കിസ്ഥാനിലെ കറാച്ചിയിൽ നിന്നെത്തിയ പത്രപ്രവർത്തകനും കത്തോലിക്കാ വിശ്വാസിയുമായ അയാസ് ഗുൾസാർ, ഇപ്പോഴും ആ ഭാഗ്യത്തിന്റെ സന്തോഷത്തിൽ നിന്നു മോചിതനായിട്ടില്ല.
സ്റ്റീവിനും യെസെക്കിയേലിനും ദൈവികസ്പർശം
അബുദാബി സെന്റ് ജോസഫ്സ് കത്തീഡ്രലിലെ മാർപാപ്പയുടെ സന്ദർശനവും കാരുണ്യത്തിന്റെയും കരുണയുടെയും ഒരിക്കലും വറ്റാത്ത സ്നേഹനദിയിലെ പ്രവാഹമായിരുന്നു. പ്രായമായവരെയും രോഗികളെയും അവിടെ ഫ്രാൻസിസ് പാപ്പാ കെട്ടിപ്പുണർന്നു. തന്നെ കാണാൻ കത്തീഡ്രലിലെത്തിയ മുഴുവനാളുകൾക്കും കൊന്ത നൽകാനും കരുണയുടെയും വിനയത്തിന്റെയും ആൾരൂപമായ പാപ്പാ മറന്നില്ല.
സെറിബ്രൽ പാൾസി ബാധിച്ച പത്തനംതിട്ട സ്വദേശി പത്തു വയസുകാരനായ സ്റ്റീവ് ബൈജു ജോണ്‍സിനെ ഫ്രാൻസിസ് പാപ്പ അടുത്തെത്തി ചുംബിക്കുകയും തലോടി അശ്വസിപ്പിക്കുകയും ചെയ്തു. രോഗത്തിന്റെ പ്രയാസങ്ങൾ മറന്ന് സ്റ്റീവും ചിരിച്ചു. പത്തനംതിട്ടക്കാരനായ ബൈജുവിന്റെയും ലിനുവിന്റെയും മകനാണ് സ്റ്റീവ്. കാഞ്ഞിരപ്പള്ളി സ്വദേശി ആന്റണി ജോസഫിന്റെയും ഏറ്റുമാനൂർ സ്വദേശി ഡെയ്സിയുടെയും രോഗിയായ മകൻ റയാനെയും മാർപാപ്പ പ്രത്യേകം കൈവച്ച് ആശീർവദിച്ചു.
തിരുവനന്തപുരം സ്വദേശികളായ റോഷൻ ആന്റണിയുടെയും ജിഗിനയുടെയും മകൻ യെസെക്കിയേലിന്റെ തലയിൽ കൈവച്ച് മുത്തം നൽകാനും മാർപാപ്പ മറന്നില്ല. മൂന്നു വയസിലെത്തിയിട്ടും മൂന്നു മാസത്തെ വളർച്ച മാത്രമുള്ള കുഞ്ഞിന് ലഭിച്ച വലിയ പുണ്യത്തിന് ദൈവത്തോട് എങ്ങിനെ നന്ദി പറയണമെന്നു മാതാപിതാക്കൾക്ക് അറിയില്ല. ദുഃഖിക്കേണ്ട, എന്റെ പ്രാർഥനകളിൽ നിങ്ങളുമുണ്ടാകും എന്നു പാപ്പ പറഞ്ഞതുപോലെയാണ് തോന്നിയതെന്ന ജിഗിനയുടെ വാക്കുകളിൽ എല്ലാമുണ്ട്.
മാർപാപ്പയുടെ കരസ്പർശം ഏറ്റപ്പോൾ വൈദ്യുത തരംഗങ്ങൾ പോലെ മാസ്മരികമായൊരു ദൈവാനൂഭൂതി കിട്ടിയെന്നു മലയാളിയായ മേരി എന്ന എഴുപത്തെട്ടുകാരി പറഞ്ഞു. രോഗികളും പ്രായമായവരും അടക്കം നൂറിലേറെ പേരെയാണ് കത്തീഡ്രലിൽ മാർപാപ്പയെ കാണാൻ ദക്ഷിണ അറേബ്യയിലെ വികാരിയാത്തും കത്തീഡ്രൽ അധികൃതരും തെരഞ്ഞെടുത്തിരുന്നത്. കത്തീഡ്രൽ വികാരി ഫാ. ജോണ്സണ് കടുകന്മാക്കലും സഹവികാരി ഫാ. ജോബി കെ. ജോസഫും മലയാളികളായതിനാൽ അർഹരായ പല മലയാളികൾക്കും പാപ്പായുടെ അനുഗ്രഹം തേടാൻ അവസരം കിട്ടുകയും ചെയ്തു.
ചരിത്രത്തിലെ തങ്കത്തിലെഴുതിയ പുതിയ ഏട്
ക്രൈസ്തവ ഇസ്ലാം മതങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രത്തിലെ പുതിയ പേജാണ് തന്റെ യുഎഇ പര്യടനമെന്നാണു കഴിഞ്ഞ ബുധനാഴ്ച വത്തിക്കാനിലെ പ്രസംഗത്തിൽ ഫ്രാൻസ് പാപ്പാ വിശേഷിപ്പിച്ചത്. തനി തങ്കത്തിലെഴുതിയ പുതിയ ഏട്. മാനവികതയുടെ അടിസ്ഥാനത്തിൽ ലോകസമാധാനം പ്രോൽസാഹിപ്പിക്കുന്നതിലുള്ള പ്രതിബദ്ധത ഉൗട്ടിയുറപ്പിക്കാനും അബുദാബി സന്ദർശനം സഹായിക്കുമെന്നും പാപ്പ പറഞ്ഞതിൽ എല്ലാമുണ്ട്. മതതാത്പര്യങ്ങളുടെ പുറംചട്ട അണിഞ്ഞത് അടക്കം എല്ലാ അക്രമങ്ങളെയും അപലപിക്കാനും പാപ്പയും അബുദാബി കിരീടാവകാശിയും മറന്നില്ല.
അബുദാബി ഫൗണ്ടേഴ്സ് മെമ്മോറിയലിൽ നടന്ന മതാന്തര, മാനവികതാ സമ്മേളനവും ലോകസമാധാനത്തിനും സഹകരണത്തിനും വലിയ മുതൽക്കൂട്ടായി. യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിപ്പിക്കാനും എല്ലാ ജനങ്ങളും തമ്മിലുള്ള ബന്ധം ഉൗട്ടിയുറപ്പിക്കാനും പാവങ്ങളെ സഹായിക്കാനും തീരുമാനിച്ച സമ്മേളന പ്രഖ്യാപനം വെറുതെയാകില്ലെന്നു കരുതാം. ഫ്രാൻസിസ് മാർപാപ്പയും ഇസ്ലാമിക സമൂഹത്തിന്റെ പ്രതിനിധിയായി ഗ്രാൻഡ് ഇമാം ഡോ. അഹമ്മദ് അൽ തയേബും ഒപ്പുവച്ച മാനവികതാ രേഖ ലോകത്തിനാകെയുള്ള പ്രകാശദീപമാണ്.
അബുദാബി ഗ്രാൻഡ് മോസ്ക് സന്ദർശിച്ച് മുസ്ലിം മതപണ്ഡിതരും മറ്റും അടങ്ങിയ കൗണ്‍സിൽ ഓഫ് എൽഡേഴ്സ് സമിതി അംഗങ്ങളുമായി ഫ്രാൻസിസ് മാർപാപ്പ നടത്തിയ കൂടിക്കാഴ്ചയും ചരിത്രമാണ്. ക്രൈസ്തവ, മുസ്ലിം മതവിശ്വാസങ്ങൾ തമ്മിലുള്ള ബന്ധത്തിലെ വലിയൊരു അധ്യായമാണ് ഈ സ്വകാര്യ ചർച്ചയിലൂടെ തുടങ്ങുന്നതെന്നാണ് മുസ്ലിം കൗണ്‍സിൽ ഓഫ് എൽഡേഴ്സിലെ അംഗങ്ങൾ ചൂണ്ടിക്കാട്ടിയത്.
വളരട്ടെ നന്മ, സ്നേഹം, സഹവർത്തിത്വം, സമാധാനം
ഫ്രാൻസിസ് മാർപാപ്പയുടെ പേരിൽ അബുദാബിയിൽ കത്തോലിക്കാ പള്ളി നിർമിക്കുമെന്ന പ്രഖ്യാപനം പരസ്പരമുള്ള ഐക്യത്തിന്റെ പ്രതീകമാകും. ഇതോടൊപ്പം ഗ്രാൻഡ് ഇമാമിന്റെ പേരിൽ ഒരു മോസ്കും നിർമിക്കുമെന്ന് യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്. അബുദാബിയിലെ പ്രധാന കത്തോലിക്കാ ദേവാലയമായ സെന്റ് ജോസഫ്സ് കത്തീഡ്രലിനോടു ചേർന്നുള്ള മോസ്കിന് കന്യാമറിയത്തിന്റെ പേരു നൽകിയതും സഹവർത്തിത്വത്തിനു മാതൃകയായി.
ക്രൂശിതനായ യേശുക്രിസ്തുവിന്റെ പതിനാറാം നൂറ്റാണ്ടിലെ തടിയിൽ തീർത്ത ഒരു പഴയ ശിൽപം കൂടി ലവ്റെ അബുദാബി മ്യൂസിയത്തിൽ മാർപാപ്പയെ കൊണ്ട് പ്രദർശനത്തിനായി സമർപ്പിച്ചതും ശദ്ധേയമായി. എ.ഡി 800-1000 കാലഘട്ടത്തിലെ ബ്ലു ഖുറാനിലെ നാലു കൈയെഴുത്തു പേജുകളും മ്യൂസിയത്തിൽ ഇതോടൊപ്പം പ്രദർശനത്തിനു ചേർത്തതും ആദരവായി. അബുദാബിയിൽ തന്നെ വളരെ വലിയൊരു ഹൈന്ദവ ക്ഷേത്രത്തിനും അടുത്തിടെ അനുമതി നൽകിയിരുന്നു. യുഎഇ ഭരണാധികാരികളുടെ മഹാമനസ്കതയും തുറന്ന മനസുമാണ് ലോകത്തിന് മുന്നിൽ തെളിഞ്ഞത്.
വൻവിജയമായ മാർപാപ്പയുടെ അബുദാബി സന്ദർശനം യുഎഇയുടെയും വത്തിക്കാന്റെയും പരസ്പര ബഹുമാനത്തിന്റെയും പ്രകടനം കൂടിയായിരുന്നു. അതിലേറെ ലോകസമാധാനത്തിനും പാവങ്ങളോടുള്ള കരുണയ്ക്കും മാനവികതയ്ക്കും ലഭിച്ച ഏറ്റവും വലിയ പ്രത്യാശ കൂടിയാകും. വിദ്വേഷവും അക്രമങ്ങളും ഇല്ലാതാക്കാനും സമാധാനവും നന്മയും സ്നേഹവും സഹവർത്തിത്വവും വളരാനും മാർപാപ്പയുടെ യുഎഇ സന്ദർശനം നാഴികക്കല്ലാകുമെന്നതിൽ സംശയമില്ല.
പാക്കിസ്ഥാനെ വിറപ്പിച്ച വൈമാനികൻ
വർഷങ്ങൾക്കു മുന്‍പാണ്; കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ നി ന്നും ഫിസിക്സ് ബിരുദ ക്ലാസിലെ 15 വിദ്യാർഥികളുടെ ഒരു സംഘം
ഞാൻ ഗാന്ധിജിയെ കണ്ടു, ഘാതകനെയും
1948 ജനുവരി 30. വെള്ളിയാഴ്ച സായാഹ്നം. ഡല്‍ഹിലെ ബിര്ളാമന്ദിരത്തിനുള്ളില് മഹാത്മജിയുടെ ഭൗതികശരീരം വെള്ളപുതപ്പിച്ചു
വേറെ രക്ഷയില്ല
പുതുവത്സരത്തിൽ കേരളീയരുടെ ആരോഗ്യം എത്രകണ്ട് സുരക്ഷിതമാണ്? ലോക ആരോഗ്യ ഭൂപടത്തിൽ സവിശേഷസ്ഥാനം അലങ്കരിക്കുന്ന ന
അഭിലാഷങ്ങളുടെ തോണി
സമുദ്ര സ്പർശത്താൽ മുദ്രിതനായവൻ. ആടിയുലഞ്ഞ രേഖാംശങ്ങളിൽ മരണത്തെയും ജീവിതത്തെയും മുഖാമുഖം കണ്ട് നാലാം നാൾ രക്ഷാകര
ഓ...! ഐസിൻ
വീ
ടിന്റെ പൂമുഖ വാതിലിലൂടെ മുറ്റത്തേക്ക് ഒരു ഫുട്ബോൾ മെല്ലെ ചാടിച്ചാടി വന്നു. പുറകെ ഒരു കുട്ടിയും. യുഎഇ മിനിസ്റ്ററ
ഇവർ നല്ലവർ
ആ
ദിവാസികളെക്കുറിച്ചും ഗോത്രസമൂഹങ്ങളെക്കുറിച്ചും ഏറെ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകളാണ് പലപ്പോഴും കേൾക്കാറുള്ളത്. അന്യരുമാ
പച്ചജീവിതം
എട്ട് വർഷം മുന്‍പുള്ള കഥയാണ്. വെളുത്ത പൂഴി മണലായിരുന്നു അവിടം മുഴുവൻ. പച്ചപ്പ് എന്ന് പറയാൻ അൽപം തെങ്ങുകൾ മാത്രം. പറന
തീപ്പെട്ടികൾ വിൽക്കുന്ന കൊച്ചു പെൺകുട്ടി
വല്ലാത്ത തണുപ്പായിരുന്നു. മഞ്ഞു പെയ്യുന്ന, ഇരുണ്ട സന്ധ്യ. വർഷത്തിന്റെ അവസാനത്തെ സന്ധ്യ. തെരുവിലെ തണുപ്പിലൂടെ, ഇരുട്ടി
എനിക്കു ഡോക്ടറാവണം
ഒന്നിനും ഒരു കുറവുമില്ലാതിരുന്നിട്ടും അലസതയുടെ ഈസി ചെയറിൽ മലർന്നുകിടന്ന് പരാജയ കാരണങ്ങൾ കണ്ടുപിടിക്കുന്നവർ
ധ്രുവ നക്ഷത്രമാകാൻ ജിന്ന്
സാഹസികം എന്ന വാക്കിനെ ജീവിതത്തോട് കൂട്ടിക്കെട്ടി കുതിച്ചു ചാടിയ ഒരു ജിന്നിന്റെ കടിഞ്ഞാണില്ലാത്ത യാത്രകളെക്കുറിച്ചാണ്
കളം പിടിച്ച് നിഹാൽ
കോൽക്കത്തയിൽവച്ചു നടന്ന ടാറ്റാസ്റ്റീൽ റാപ്പിഡ് ചെസ് ചാന്പ്യൻഷിപ്പ്. എട്ടാം റൗണ്ട് മത്സരം നടക്കുന്നു. അഞ്ചുതവണ ലോകചെസ് ചാ
അച്ഛന്റെ മകൾ; മലയാളിയുടെ ഹെലൻ കെല്ലർ
അച്ഛന്റെ കൈയിൽ തൊട്ട് അവൾ പൂക്കളെയും പൂന്പാറ്റകളെയും കണ്ടു. കാറ്റിന്റെയും കടലിന്റെയും ശബ്ദം അവൾ കേട്ടതും കുസൃതി നിറഞ്
അമ്മ മലയാളത്തിന്റെ പൊന്നോമന
അമ്മ,
എന്തുരസമാണല്ലേ ആ വാക്ക്. മലയാളത്തിലെ ആദ്യാക്ഷരത്തില്‍ തുടങ്ങുന്ന, ചുണ്ടുകളില്‍ ആദ്യമായി മുഴങ്ങുന്ന, അനു
പറവകളെ പ്രണയിച്ച്...പ്രണയിച്ച്...
""ഇക്കഴിഞ്ഞ സെപ്റ്റംബർ 20, നട്ടുച്ചസമയം. പ്രളയം വിഴുങ്ങിയ കൊരട്ടി ചിറ്റാരിക്കലിലെ കൂട്ടാലപ്പാടത്ത് നിലം ഉഴുതുകൊണ്ടി
തെരുവിനായി തുറന്ന പുസ്തകം
മഞ്ഞുകാലത്തിന്റെ തുടക്കം ഡല്‍ഹിയുടെ നട്ടുച്ചനേരങ്ങളെ അല്പമൊന്നു മയപ്പെടുത്തിയിട്ടുണ്ട്. സമയം ഒരുമണി കഴിഞ്ഞു. കിഴ
ലഡാക്ക് ഡയറി
ഒരു വൈകുന്നേരം തങ്ങളുടെ വണ്ടിയുമായി അവര്‍ യാത്ര പുറപ്പെടാന്‍ തീരുമാനിച്ചു; നമ്മുടെ ലാലേട്ടന്റെ ’അയാള്‍ കഥയെഴുതുകയാ
ചലഞ്ച് മാത്യു
കണ്ടുപിടിത്തങ്ങൾ നടത്തുന്നവരെല്ലാം ശാസ്ത്രജ്ഞരോ എൻജിനിയറോ ആയിരിക്കണമെന്നില്ല. ആശയവും പ്രായോഗികതയും മനസിലുണ്ട
അതിമാനുഷനായ പോൾ ആറാമൻ
എമരിത്തൂസ് പാപ്പാ ബനഡിക്ട് പതിനാറാമൻ പോൾ ആറാമനെ സൂപ്പർമാൻ - അതിമാനുഷൻ - എന്നു വിശേഷിപ്പിച്ചു. രൂക്ഷമായ പ്രതിസന്ധ
പദ്മാവതി എന്ന ഹൃദയവാഹിനി
ഒരു ഹൃദയം തകരുന്നത്
തടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ
ഈ ഞരമ്പുകളില്‍ എനിക്കു ജീവനില്ല.
-
ചന്പാരനിലേക്ക് ബാപ്പുവിന്റെ വഴികാട്ടി
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ സ്മൃതിപഥത്തില്‍ എവിടെയോ ഉപേക്ഷിച്ച ഒരു പേരുണ്ട്്, മനപ്പൂര്‍വമോ അല്ലാതെയോ ഒക്കെ നാം
പാക്കിസ്ഥാനെ വിറപ്പിച്ച വൈമാനികൻ
വർഷങ്ങൾക്കു മുന്‍പാണ്; കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ നി ന്നും ഫിസിക്സ് ബിരുദ ക്ലാസിലെ 15 വിദ്യാർഥികളുടെ ഒരു സംഘം
ഞാൻ ഗാന്ധിജിയെ കണ്ടു, ഘാതകനെയും
1948 ജനുവരി 30. വെള്ളിയാഴ്ച സായാഹ്നം. ഡല്‍ഹിലെ ബിര്ളാമന്ദിരത്തിനുള്ളില് മഹാത്മജിയുടെ ഭൗതികശരീരം വെള്ളപുതപ്പിച്ചു
വേറെ രക്ഷയില്ല
പുതുവത്സരത്തിൽ കേരളീയരുടെ ആരോഗ്യം എത്രകണ്ട് സുരക്ഷിതമാണ്? ലോക ആരോഗ്യ ഭൂപടത്തിൽ സവിശേഷസ്ഥാനം അലങ്കരിക്കുന്ന ന
അഭിലാഷങ്ങളുടെ തോണി
സമുദ്ര സ്പർശത്താൽ മുദ്രിതനായവൻ. ആടിയുലഞ്ഞ രേഖാംശങ്ങളിൽ മരണത്തെയും ജീവിതത്തെയും മുഖാമുഖം കണ്ട് നാലാം നാൾ രക്ഷാകര
ഓ...! ഐസിൻ
വീ
ടിന്റെ പൂമുഖ വാതിലിലൂടെ മുറ്റത്തേക്ക് ഒരു ഫുട്ബോൾ മെല്ലെ ചാടിച്ചാടി വന്നു. പുറകെ ഒരു കുട്ടിയും. യുഎഇ മിനിസ്റ്ററ
ഇവർ നല്ലവർ
ആ
ദിവാസികളെക്കുറിച്ചും ഗോത്രസമൂഹങ്ങളെക്കുറിച്ചും ഏറെ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകളാണ് പലപ്പോഴും കേൾക്കാറുള്ളത്. അന്യരുമാ
പച്ചജീവിതം
എട്ട് വർഷം മുന്‍പുള്ള കഥയാണ്. വെളുത്ത പൂഴി മണലായിരുന്നു അവിടം മുഴുവൻ. പച്ചപ്പ് എന്ന് പറയാൻ അൽപം തെങ്ങുകൾ മാത്രം. പറന
തീപ്പെട്ടികൾ വിൽക്കുന്ന കൊച്ചു പെൺകുട്ടി
വല്ലാത്ത തണുപ്പായിരുന്നു. മഞ്ഞു പെയ്യുന്ന, ഇരുണ്ട സന്ധ്യ. വർഷത്തിന്റെ അവസാനത്തെ സന്ധ്യ. തെരുവിലെ തണുപ്പിലൂടെ, ഇരുട്ടി
എനിക്കു ഡോക്ടറാവണം
ഒന്നിനും ഒരു കുറവുമില്ലാതിരുന്നിട്ടും അലസതയുടെ ഈസി ചെയറിൽ മലർന്നുകിടന്ന് പരാജയ കാരണങ്ങൾ കണ്ടുപിടിക്കുന്നവർ
ധ്രുവ നക്ഷത്രമാകാൻ ജിന്ന്
സാഹസികം എന്ന വാക്കിനെ ജീവിതത്തോട് കൂട്ടിക്കെട്ടി കുതിച്ചു ചാടിയ ഒരു ജിന്നിന്റെ കടിഞ്ഞാണില്ലാത്ത യാത്രകളെക്കുറിച്ചാണ്
കളം പിടിച്ച് നിഹാൽ
കോൽക്കത്തയിൽവച്ചു നടന്ന ടാറ്റാസ്റ്റീൽ റാപ്പിഡ് ചെസ് ചാന്പ്യൻഷിപ്പ്. എട്ടാം റൗണ്ട് മത്സരം നടക്കുന്നു. അഞ്ചുതവണ ലോകചെസ് ചാ
അച്ഛന്റെ മകൾ; മലയാളിയുടെ ഹെലൻ കെല്ലർ
അച്ഛന്റെ കൈയിൽ തൊട്ട് അവൾ പൂക്കളെയും പൂന്പാറ്റകളെയും കണ്ടു. കാറ്റിന്റെയും കടലിന്റെയും ശബ്ദം അവൾ കേട്ടതും കുസൃതി നിറഞ്
അമ്മ മലയാളത്തിന്റെ പൊന്നോമന
അമ്മ,
എന്തുരസമാണല്ലേ ആ വാക്ക്. മലയാളത്തിലെ ആദ്യാക്ഷരത്തില്‍ തുടങ്ങുന്ന, ചുണ്ടുകളില്‍ ആദ്യമായി മുഴങ്ങുന്ന, അനു
പറവകളെ പ്രണയിച്ച്...പ്രണയിച്ച്...
""ഇക്കഴിഞ്ഞ സെപ്റ്റംബർ 20, നട്ടുച്ചസമയം. പ്രളയം വിഴുങ്ങിയ കൊരട്ടി ചിറ്റാരിക്കലിലെ കൂട്ടാലപ്പാടത്ത് നിലം ഉഴുതുകൊണ്ടി
തെരുവിനായി തുറന്ന പുസ്തകം
മഞ്ഞുകാലത്തിന്റെ തുടക്കം ഡല്‍ഹിയുടെ നട്ടുച്ചനേരങ്ങളെ അല്പമൊന്നു മയപ്പെടുത്തിയിട്ടുണ്ട്. സമയം ഒരുമണി കഴിഞ്ഞു. കിഴ
ലഡാക്ക് ഡയറി
ഒരു വൈകുന്നേരം തങ്ങളുടെ വണ്ടിയുമായി അവര്‍ യാത്ര പുറപ്പെടാന്‍ തീരുമാനിച്ചു; നമ്മുടെ ലാലേട്ടന്റെ ’അയാള്‍ കഥയെഴുതുകയാ
ചലഞ്ച് മാത്യു
കണ്ടുപിടിത്തങ്ങൾ നടത്തുന്നവരെല്ലാം ശാസ്ത്രജ്ഞരോ എൻജിനിയറോ ആയിരിക്കണമെന്നില്ല. ആശയവും പ്രായോഗികതയും മനസിലുണ്ട
അതിമാനുഷനായ പോൾ ആറാമൻ
എമരിത്തൂസ് പാപ്പാ ബനഡിക്ട് പതിനാറാമൻ പോൾ ആറാമനെ സൂപ്പർമാൻ - അതിമാനുഷൻ - എന്നു വിശേഷിപ്പിച്ചു. രൂക്ഷമായ പ്രതിസന്ധ
പദ്മാവതി എന്ന ഹൃദയവാഹിനി
ഒരു ഹൃദയം തകരുന്നത്
തടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ
ഈ ഞരമ്പുകളില്‍ എനിക്കു ജീവനില്ല.
-
ചന്പാരനിലേക്ക് ബാപ്പുവിന്റെ വഴികാട്ടി
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ സ്മൃതിപഥത്തില്‍ എവിടെയോ ഉപേക്ഷിച്ച ഒരു പേരുണ്ട്്, മനപ്പൂര്‍വമോ അല്ലാതെയോ ഒക്കെ നാം
രണ്ടു ചിത്രങ്ങൾ, ഒരു ജീവിതം
പള്ളിക്കോൽ കൃഷ്ണൻ. ഇതാണ് നമ്മുടെ കഥാനായകന്റെ പേര്. കണ്ണൂർ പഴയങ്ങാടിക്കടുത്ത് വെങ്ങരയാണ് സ്വദേശം. ഭാര്യയും രണ്ടു മക്
പ്രളയത്തിന്റെ കഥ പറയും ചേക്കുട്ടി
ചേക്കുട്ടി- ചേറിനെ അതിജീവിച്ച കുട്ടി
ചേക്കുട്ടിയുടെ മുഖത്തും ശരീരത്തിലും മുറിവുകളുണ്ട്. അവളുടെ മേൽ ചെളി പുരണ്ടിട്ട
ഈ കെടുതിക്കപ്പുറം
ചെറുതോണിയിൽ നിന്നു നേര്യമംഗലത്തേക്കുള്ള റോഡ് ചുരുളിയുടെ അടുത്തെത്തും മുൻപ് വലിയ ഉരുൾപൊട്ടലിന്റെ ബാക്കി പത്രം. റോ
ദൈവത്തിന്റെ സെൽഫി
കഴിഞ്ഞ ഒരാഴ്ച പറയുവാൻ കഴിയാത്ത അനുഭവത്തിൽ നിന്നും ഞാൻ എഴുതാൻ തുടങ്ങുകയാണ്. ഇതുവരെ എഴുതുന്പോൾ എന്റെ പേനയോ, വിര
കടലോളം സ്നേഹം..!
2018 ഓഗസ്റ്റ് 16. വിഴിഞ്ഞം.
മഴപ്പുതപ്പിനുള്ളിൽ തണുപ്പടക്കിയിരിക്കുന്പോൾ തീരത്തിന്റെ തലയ്ക്കു മുകളിൽ ഉച്
ഇതാണ് സമയം
മലയാളിയുടെ ഒത്തൊരുമയും ഇച്ഛാശക്തിയും പ്രളയജലത്തിനുമേൽ രക്ഷയുടെ നൗകയിറക്കേണ്ട സമയമാണിത്. ഇതാണു സമയം. പേമാരിയ
ചെമ്മീൻകെട്ട് കടന്നെത്തിയ കരിമീൻ ലോട്ടറി
അനീഷ് സാറിന്റെ ഒരു ചോദ്യം: "ലൈജു, കൊറേ വർഷായില്ലേ ചെമ്മീൻ കൃഷി ചെയ്യ്ണ്. ഒന്ന് മാറ്റിപ്പിടിച്ചൂടെ. കരിമീൻ ഒന്നു പരീക്ഷിച
എഴുത്തിലെ പാട്ടരുവി
ഇതൊരു പാട്ടിന്റെ കഥയാണ്. എഴുതിയെഴുതിയെഴുതി പാട്ടായ കഥ. ഈ കഥയിലെ നായികയ്ക്ക് ജീവിതത്തോട് മാത്രമാണ് സാമ്യം. സാങ്കൽ
2018ലെ വെള്ളപ്പൊക്കം
"നാട്ടിലെ പൊക്കംകൂടിയ സ്ഥലമാണ് ക്ഷേത്രം. അവിടം കഴുത്തറ്റം വെള്ളത്തിൽ നിൽക്കുന്നു. വെള്ളം! സർവത്ര ജലം! നാട്ടുകാരെല്ലാം ക
ദുരിതങ്ങളെ ദൂരെയെറിഞ്ഞ പോരാളി ഷിഹാബ് IAS
മുക്കം മൊയ്തീൻകോയ ഹാജി മെമ്മോറിയൽ ഹൈസ്കൂളിലെ 6-ാം ക്ലാസ് "എഫ്’ ഡിവിഷൻ. ഒന്നോ രണ്ടോ പഠിപ്പിസ്റ്റുകളൊഴികെ ഉഴപ്പന്മാര
Latest News
സയിദ് മുഷ്താഖ് അലി: സച്ചിന് അർധസെഞ്ചുറി; മണിപ്പൂരിനെ തകർത്ത് കേരളം
ഇരട്ടക്കൊലപാതകം: അഞ്ച് പേർ കൂടി അറസ്റ്റിൽ
"കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാൻ ശ്രമിച്ചു തളർന്നു’; പരിതപിച്ച് കേജരിവാൾ
പ്രൊവിഡന്റ് ഫണ്ട് പലിശനിരക്ക് ഉയർത്തി; കേന്ദ്രത്തിന്റെ ലക്ഷ്യം തെരഞ്ഞെടുപ്പ്
പെരിയ ഇരട്ടക്കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ചിന്
Latest News
സയിദ് മുഷ്താഖ് അലി: സച്ചിന് അർധസെഞ്ചുറി; മണിപ്പൂരിനെ തകർത്ത് കേരളം
ഇരട്ടക്കൊലപാതകം: അഞ്ച് പേർ കൂടി അറസ്റ്റിൽ
"കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാൻ ശ്രമിച്ചു തളർന്നു’; പരിതപിച്ച് കേജരിവാൾ
പ്രൊവിഡന്റ് ഫണ്ട് പലിശനിരക്ക് ഉയർത്തി; കേന്ദ്രത്തിന്റെ ലക്ഷ്യം തെരഞ്ഞെടുപ്പ്
പെരിയ ഇരട്ടക്കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ചിന്
Chairman - Dr. Francis Cleetus | MD - Rev.Fr. Mathew Chandrankunnel | Chief Editor - Fr. Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top