"ദ ചർച്ച് ഓഫ് പീയേത്ത' അഥവ അക്ബറിന്‍റെ ദേവാലയം
മു​സ്‌ലിം ഭ​ര​ണാ​ധി​കാ​രി​യു​ടെ പേ​രി​ലു​ള്ള ക​ത്തോ​ലി​ക്ക ദേ​വാ​ല​യം! അദ്ഭുതപ്പെടേണ്ട, "ദ ചർച്ച് ഒാഫ് പീയേത്ത'യാണ് അക്ബറിന്‍റെ ദേവാലയമായി അറിയപ്പെടുന്നത്. ഡ​ൽ​ഹി​ക്ക​ടു​ത്ത് ആ​ഗ്ര​യി​ലാ​ണ് മു​ഗ​ൾ ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്ന അ​ക്ബ​റി​ന്‍റെ പേ​രി​ലു​ള്ള ക​ത്തോ​ലി​ക്കാ ദേ​വാ​ല​യം സ്ഥി​തി​ചെ​യ്യു​ന്ന​ത്. എ​ല്ലാ മ​ത​ങ്ങ​ളോ​ടും ബ​ഹു​മാ​ന​മു​ണ്ടാ​യി​രു​ന്ന ആ​ളാ​യി​രു​ന്നു അ​ക്ബ​ർ ച​ക്ര​വ​ർ​ത്തി. മു​സ്‌ലി​മാ​യി​രു​ന്നെ​ങ്കി​ലും താ​ൻ പ​രി​ച​യ​പ്പെ​ട്ടി​ട്ടു​ള്ള മ​ത​ങ്ങ​ളി​ൽ​നി​ന്നെ​ല്ലാ​മു​ള്ള ആ​ശ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി അ​ദ്ദേ​ഹം ദീ​ൻ-​ഇ​ലാ​ഹി എ​ന്നൊ​രു മ​ത​വും ഉ​ണ്ടാ​ക്കി​യി​രു​ന്നു. ഭാ​ര​ത​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ ത​ന്‍റെ അ​ധീ​ന​ത​യി​ലാ​ക്കി​ക്കൊ​ണ്ടി​രു​ന്ന അ​ക്ബ​ർ അ​ന്ന് ഗോ​വ​യി​ലു​ണ്ടാ​യി​രു​ന്ന പോ​ർ​ച്ചു​ഗീ​സു​കാ​രെ​ക്കു​റി​ച്ച് അ​റി​ഞ്ഞു. പോ​ർ​ച്ചു​ഗീ​സു​കാ​ർ​ക്കൊ​പ്പം മ​ത​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ​ക്കാ​യി നി​ര​വ​ധി ജ​സ്യൂ​ട്ട് വൈ​ദി​ക​രും അ​ന്ന് ഗോ​വ​യി​ൽ താ​മ​സി​ച്ചി​രു​ന്നു.

ക്രി​സ്തു മ​ത​ത്തെ​ക്കു​റി​ച്ച് അ​റി​യാ​ൻ ത​നി​ക്ക് താ​ത്പ​ര്യ​മു​ണ്ടെ​ന്നും അ​തി​നാ​യി കു​റ​ച്ച് ജ​സ്യൂ​ട്ട് വൈ​ദി​ക​രെ ഡ​ൽ​ഹി​യി​ലേ​ക്ക് അ​യ​ക്ക​ണ​മെ​ന്നും അ​ക്ബ​ർ പോ​ർ​ച്ചു​ഗീ​സ് ഗ​വ​ർ​ണ​റോട് ഉത്തരവിട്ടു. അ​ക്ബ​റി​ന്‍റെ ഉത്തരവ് പ്രകാരം ഗ​വ​ർ​ണ​ർ മൂ​ന്ന് വൈ​ദി​ക​രെ അ​ക്ബ​റി​ന്‍റെ കൊ​ട്ടാ​ര​ത്തി​ലേ​ക്ക് അ​യ​ച്ചു. ഇ​വ​ർ മൂ​ന്നു​വ​ർ​ഷം അ​ക്ബ​റി​നൊ​പ്പം താ​മ​സി​ച്ചു. ഇ​വ​രു​ടെ പ​ഠ​ന​ങ്ങ​ളി​ലും അ​റി​വി​ലും ആ​കൃ​ഷ്ട​നാ​യ അ​ക്ബ​ർ ആ​ഗ്ര​യി​ൽ ഒ​രു ക​ത്തോ​ലി​ക്ക ദേ​വാ​ല​യം നി​ർ​മി​ക്കാ​ൻ ഇ​വ​രെ അ​നു​വ​ദി​ച്ചു.

ദേ​വാ​ല​യ നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും അ​ക്ബ​ർ നേ​രി​ട്ടു​ത​ന്നെ ചെ​യ്തു​കൊ​ടു​ത്തു. അ​ങ്ങ​നെ ആ​ഗ്ര​യി​ലെ ആ​ദ്യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യം ഒ​രു മു​സ്‌ലിം ഭ​ര​ണാ​ധി​കാ​രി​യു​ടെ പേ​രി​ൽ 1598ൽ ​സ്ഥാ​പി​ത​മാ​യി. എ​ല്ലാ വ​ർ​ഷ​വും ക്രി​സ്മ​സ് ദി​ന​ത്തി​ൽ അ​ക്ബ​ർ കു​ടും​ബ​സ​മേ​തം പു​ൽ​ക്കൂ​ടും മ​റ്റ് അ​ല​ങ്കാ​ര​ങ്ങ​ളും കാ​ണു​വാ​ൻ ഈ ​ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ ജ​ഹാം​ഗീ​റും ഈ ​പ​തി​വ് തു​ട​ർ​ന്നു. എ​ന്നാ​ൽ ഇ​ട​യ്ക്ക് അ​ദ്ദേ​ഹം പോ​ർ​ച്ചു​ഗീ​സു​കാ​രു​മാ​യി പി​ണ​ങ്ങു​ക​യും ജസ്യൂ​ട്ട് വൈ​ദി​ക​രെ ത​ട​വി​ലാ​ക്കു​ക​യും ചെ​യ്തു. 1653ൽ ജ​ഹാം​ഗീ​റി​ന്‍റെ മ​ക​ൻ ഷാ​ജ​ഹാ​ൻ ഈ ​പ​ള്ളി പൊ​ളി​ച്ചു​മാ​റ്റു​ക​യും പ​ക​രം ജ​സ്യൂ​ട്ട് വൈ​ദി​ക​രെ മോ​ചി​പ്പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ പി​റ്റേ​വ​ർ​ഷം ത​ന്നെ ഷാ​ജ​ഹാ​ൻ ദേ​വാ​ല​യം പു​ന​ർ​നി​ർ​മി​ച്ചു. പി​ന്നീ​ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം യു​ദ്ധ​ത്തി​ൽ കേ​ടു​പാ​ടു​ക​ൾ വ​ന്ന ദേ​വാ​ല​യം പു​തു​ക്കിപ്പണി​ത് ഇ​ന്ന​ത്തെ രൂ​പ​ത്തി​ലാ​ക്കി​യ​ത് യൂ​റോ​പ്യ​ൻ പ​ട്ടാ​ള​ക്കാ​ര​നാ​യി​രു​ന്ന വാ​ൾ​ട്ട​ർ റെ​യ്ൻ​ഹാ​ർ​ട്ടാ​ണ്.

1769ലാ​ണ് ദേ​വാ​ല​യം പു​തു​ക്കിപ്പ​ണി​ത​ത്. വ​ർ​ഷ​മി​ത്ര ക​ഴി​ഞ്ഞി​ട്ടും ദേ​വാ​ല​യ​ത്തി​ന്‍റെ പേ​രി​ന് മാ​റ്റ​മൊ​ന്നും സം​ഭ​വി​ച്ചി​ല്ല. അ​ക്ബ​ർ ച​ക്ര​വ​ർ​ത്തി​യു​ടെ മ​ത​നി​ര​പേ​ക്ഷ കാ​ഴ്ച​പ്പാ​ടി​ന്‍റെ സാ​ക്ഷ്യ​മാ​യി ഇ​പ്പോ​ഴും ആ​ഗ്ര​യി​ൽ ഈ ​ദേ​വാ​ല​യ​മു​ണ്ട്.