സർ, ഇതു കേൾക്കുക
സ​ർ, ഈ ​പ്ര​മേ​യ​ത്തെ ഞാ​ൻ പി​ന്താ​ങ്ങു​ന്നു. ന​മ്മു​ടെ പൊ​തു​വ​ഴി​ക​ളി​ൽ പൗ​ര​ന്‍റെ മൗ​ലീ​കാ​വ​കാ​ശ​മാ​യ സ​ഞ്ചാ​രസ്വാ​ത​ന്ത്ര്യം സം​സ്ഥാ​ന​ത്തെ പ​കു​തി​യോ​ളം വ​രു​ന്ന ജ​ന​വി​ഭാ​ഗ​ത്തി​ന് ന​ൽ​ക​ണ​മെ​ന്ന് ഗ​വ​ണ്‍​മെ​ന്‍റി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന ഈ ​പ്ര​മേ​യ​ത്തെ പി​ന്താ​ങ്ങു​വാ​ൻ സു​ദീ​ർ​ഘമാ​യ വാ​ദ​ഗ​തി​ക​ളോ പ്ര​ത്യേ​ക​മാ​യ അ​പേ​ക്ഷ​യോ ആ​വ​ശ്യ​മാ​ണെ​ന്ന് ഞാ​ൻ ക​രു​തു​ന്നി​ല്ല. 1925 ഫെ​ബ്രു​വ​രി അ​ഞ്ചി​ന് തി​രു​വി​താം​കൂ​ർ ലെ​ജി​സ്ലേ​റ്റീ​വ് കൗൺസിലിൽ അ​വ​ത​രി​പ്പി​ച്ച വൈ​ക്ക​ത്തെ സ​ഞ്ചാ​രസ്വ​ത​ന്ത്ര്യ പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച് ആ​ദ്യം സം​സാ​രി​ച്ച അം​ഗ​ത്തി​ന്‍റെ വാ​ക്കു​കൾ കേൾക്കുക. വൈ​ക്കം സ​ത്യ​ഗ്ര​ഹ പോ​രാ​ളി​യെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ഫാ. ​സി​റി​യ​ക് വെ​ട്ടി​ക്കാ​പ്പ​ള്ളി​യെ​ന്ന വൈ​ദി​ക​നാ​ണ് ആ ​അം​ഗം. അ​തേ, നി​യ​മ​നി​ർ​മാ​ണ സ​ഭ​യി​ലെ ആ​ദ്യ​ത്തെ വൈ​ദി​ക​ൻ.


സ​ർ, ഈ ​പ്ര​മേ​യ​ത്തെ ഞാ​ൻ പി​ന്താ​ങ്ങു​ന്നു. ന​മ്മു​ടെ പൊ​തു​വ​ഴി​ക​ളി​ൽ പൗ​ര​ന്‍റെ മൗ​ലീ​കാ​വ​കാ​ശ​മാ​യ സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം സം​സ്ഥാ​ന​ത്തെ പ​കു​തി​യോ​ളം വ​രു​ന്ന ജ​ന​വി​ഭാ​ഗ​ത്തി​ന് ന​ൽ​ക​ണ​മെ​ന്ന് ഗ​വ​ണ്‍​മെ​ൻ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന ഈ ​പ്ര​മേ​യ​ത്തെ പി​ന്താ​ങ്ങു​വാ​ൻ സു​ദീ​ർ​ഘമാ​യ വാ​ദ​ഗ​തി​ക​ളോ പ്ര​ത്യേ​ക​മാ​യ അ​പേ​ക്ഷ​യോ ആ​വ​ശ്യ​മാ​ണെ​ന്ന് ഞാ​ൻ ക​രു​തു​ന്നി​ല്ല.

1925 ഫെ​ബ്രു​വ​രി അ​ഞ്ചി​ന് തി​രു​വി​താം​കൂ​ർ ലെ​ജി​സ്ലേ​റ്റീ​വ് കൗ​ൺ​സി​ലി​ൽ അ​വ​ത​രി​പ്പി​ച്ച വൈ​ക്ക​ത്തെ സ​ഞ്ചാ​ര സ്വ​ാത​ന്ത്ര്യ പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച് ആ​ദ്യം സം​സാ​രി​ച്ച അം​ഗ​ത്തി​ന്‍റെ വാ​ക്കു​ക​ളാ​ണി​ത്. വൈ​ക്കം സ​ത്യ​ഗ്ര​ഹ പോ​രാ​ളി​യെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ഫാ. ​സി​റി​യ​ക് വെ​ട്ടി​ക്കാ​പ്പ​ള്ളി​യെ​ന്ന വൈ​ദി​ക​നാ​ണ് ആ ​അം​ഗം. അ​തേ, നി​യ​മ​നി​ർ​മാ​ണ സ​ഭ​യി​ലെ ആ​ദ്യ​ത്തെ കത്തോലിക്ക വൈ​ദി​ക​ൻ.

1878 ഫെ​ബ്രു​വ​രി ര​ണ്ടി​ന് വൈ​ക്കം വെ​ട്ടി​ക്കാ​പ്പി​ള്ളി കു​രു​വി​ള-​മ​റി​യം ദ​ന്പ​തി​ക​ളു​ടെ മൂ​ന്നാ​മ​ത്തെ മ​ക​നാ​യി​ട്ടാ​യി​രു​ന്നു കു​റു​വ​ച്ച​ൻ എ​ന്ന ഓ​മ​ന​പ്പേ​രി​ല​റി​യ​പ്പെ​ട്ട സി​റി​യ​ക് അ​ച്ച​ന്‍റെ ജ​ന​നം. 1902 ൽ തി​രു​പ്പ​ട്ടം സ്വീ​ക​രി​ച്ച സി​റി​യ​ക് വെ​ട്ടി​ക്കാ​പ്പള്ളി​യി​ലു​ള്ള ക​ഴി​വി​നെ തി​രി​ച്ച​റി​ഞ്ഞ മാ​ർ ളൂ​യി​സ് പ​ഴേ​പ​റ​ന്പി​ൽ അ​ദ്ദേ​ഹ​ത്തി​ന് സു​പ്ര​ധാ​ന സ്ഥാ​ന​ങ്ങ​ൾ ന​ൽ​കി.

1904ൽ ​അ​ദ്ദേ​ഹം ഒ​രേ​സ​മ​യം എ​റ​ണാ​കു​ളം വി​കാ​രി​യ​ത്തി​ന്‍റെ ആ​ലോ​ച​നാ സ​മി​തി അം​ഗ​വും ക​ത്തീ​ഡ്ര​ൽ പ​ള്ളി വി​കാ​രി​യു​മാ​യി​രു​ന്നു. 1916ൽ ​അ​ച്ച​ൻ അ​ങ്ക​മാ​ലി പ​ള്ളി​യു​ടെ വി​കാ​രി​യാ​യി സ്ഥാ​ന​മേ​റ്റു. 1921ൽ ​തി​രു​വി​താം​കൂ​ർ പ്ര​ജാ​സ​ഭ​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പൊ​തു​ജ​ന​ത്തി​ന്‍റെ താ​ത്പ​ര്യ​പ്ര​കാ​രം വെ​ട്ടി​ക്കാ​പ്പള്ളി അ​ച്ച​ൻ മ​ത്സ​രി​ച്ചു. ഈ ​സ​മ​യ​വും അ​ച്ച​ൻ അ​ങ്ക​മാ​ലി പ​ള്ളി വി​കാ​രി​യാ​ണ്. വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ സി​റി​യ​ക് അ​ച്ച​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചു. കോ​ട്ട​യം ജി​ല്ല​യി​ൽ​പ്പെ​ട്ട തൊ​ടു​പു​ഴ- കു​ന്ന​ത്തു​നാ​ട് എ​ന്നീ ര​ണ്ട് താ​ലൂ​ക്കു​ക​ളു​ടെ പ്ര​തി​നി​ധി​യാ​യി​ട്ടാ​ണ് അ​ച്ച​ൻ പ്ര​ജാ​സ​ഭ​യി​ലെ​ത്തു​ന്ന​ത്.

പ്ര​ജാ​സ​ഭാം​ഗ​മെ​ന്ന നി​ല​യി​ൽ വെ​ട്ടി​ക്കാ​പ്പള്ളി അ​ച്ച​ന്‍റെ സേ​വ​ന​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. 99ലെ ​വെ​ള്ള​പ്പൊ​ക്ക (1924ലെ) ​സ​മ​യ​ത്ത് വെ​ട്ടി​ക്കാ​പ്പ​ള്ളി അ​ച്ച​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ള​രെ വ​ലു​താ​ണ്. 1942 ജൂ​ണ്‍ 22ന് ​വൈ​ക്കം ക്ഷേ​ത്ര​ത്തി​ന്‍റെ ചു​റ്റു​മു​ള്ള റോ​ഡു​ക​ളി​ൽ കൂ​ടി സ​ഞ്ചാ​രസ്വ​ത​ന്ത്ര്യം ആ​വ​ശ്യ​പ്പെ​ട്ട് സി​റി​യ​ക് അ​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 15 പ്ര​ജാ​സ​ഭാം​ഗ​ങ്ങ​ൾ ദി​വാ​ൻ​ജി​ക്ക് രേ​ഖാ മൂ​ലം പ​രാ​തി ന​ൽ​കി. 1925ൽ ​പ്ര​ജാ​സ​ഭ​യി​ൽ വൈ​ക്ക​ത്തെ സ​ഞ്ചാ​ര​സ്വ​ാത​ന്ത്ര്യ​ത്തെ​ക്കു​റി​ച്ച് എ​ൻ. കു​മാ​ര​ൻ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തെ ആ​ദ്യ​മാ​യി അ​നു​കൂ​ലി​ച്ച അം​ഗ​വും അ​ച്ച​നാ​ണ്. വൈ​ക്ക​ത്ത് ജ​നി​ച്ച് വ​ള​ർ​ന്ന അ​ച്ച​ന്‍റെ പ്ര​സം​ഗം ഏ​റെ പ്ര​ശം​സ​പി​ടി​ച്ചു പ​റ്റി.

എ​ന്നാ​ൽ വോ​ട്ടെ​ടു​പ്പി​ൽ 21ന് ​എ​തി​രേ 22 വോ​ട്ടി​ന് പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ട്ടു. വൈ​ക്ക​ം സ​ത്യ​ഗ്ര​ഹ പ​ന്ത​ലി​ലെ സ​ന്ദ​ർ​ശ​ക​നാ​യി​രു​ന്നു വെ​ട്ടി​ക്കാ​പ്പള്ളി​യ​ച്ച​ൻ. മ​ഹാ​ത്മ ഗാ​ന്ധി​യു​മാ​യി സ​മ​ര​പ്പ​ന്ത​ലി​ൽ അ​ച്ച​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. 1925ൽ ​അ​ച്ച​ന്‍റെ പ്ര​ജാ​സ​ഭാ അം​ഗ​ത്വം അ​വ​സാ​നി​ച്ചു. 1926ൽ ​വെ​ട്ടി​ക്ക​ാപ്പള്ളി​യ​ച്ച​ൻ അ​ങ്ക​മാ​ലി പ​ള്ളി​യി​ൽ നി​ന്ന് മു​ത​ല​ക്കോ​ടം പ​ള്ളി​യി​ലേ​ക്ക് മാ​റ്റി നി​യ​മി​ക്കപ്പെട്ടു.

ര​ണ്ടു ദ​ശാ​ബ്ദ​ത്തോ​ളം സ​ഭ​യി​ലും സ​മൂ​ഹ​ത്തി​ലും വി​വി​ധ ശു​ശ്രൂ​ഷ​ക​ളും സേ​വ​ന​ങ്ങ​ളും ചെ​യ്ത ശേ​ഷം 1947 ഫെ​ബ്രു​വ​രി 26ന് ​വെ​ട്ടി​ക്കാ​പ്പ​ള്ളി​യ​ച്ച​ൻ ഈ ​ലോ​ക​ത്തു നി​ന്നു വി​ട​വാ​ങ്ങി. വൈ​ക്കം ഫൊ​റോ​ന പ​ള്ളി​യി​ൽ ആ ​സ​ത്യ​ഗ്ര​ഹ പോ​രാ​ളി വി​ശ്ര​മം കൊ​ള്ളു​ന്നു.

സോനു തോമസ്