Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Authors - സീ​നോ സാ​ജു

സീ​നോ സാ​ജു

1 ARTICLE

Written Articles

National

സുരക്ഷിതമല്ലാത്ത കുടിവെള്ളം; ‘ബിസ്‌ലേരി’ക്കെതിരേ നടപടി
ന്യൂ​ഡ​ൽ​ഹി: സു​ര​ക്ഷി​ത​മ​ല്ലാ​ത്ത കു​ടി​വെ​ള്ള സാം​പി​ൾ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് പ്ര​മു​ഖ കു​ടി​വെ​ള്ള ക​മ്പ​നി​യാ​യ ബി​സ്‌​ലേ​രി​ക്കെ​തി​രെ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​യു​മാ​യി ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് സ്റ്റാ​ൻ​ഡാ​ർ​ഡ്സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (എ​ഫ്എ​സ്എ​സ്എ​ഐ). ബി​സ്‌​ലേ​രി കു​ടി​വെ​ള്ള​ത്തി​ന്‍റെ ഒ​രു സാം​പി​ളി​ൽ അ​പ​ക​ട​ര​മാ​യ രാ​സ​വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ധ്യം അ​ള​വി​ൽ കൂ​ടുത​ൽ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. ബി​സ്‌​ലേ​രി ക​മ്പ​നി പ​രി​സ​ര​ങ്ങ​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച ഒ​രു പാ​ക്കേ​ജ്ഡ് കു​ടി​വെ​ള്ള സാം​പി​ൾ നി​ർ​ദി​ഷ്‌​ട ബ്രോ​മേ​റ്റ് പ​രി​ധി​ക​ൾ പാ​ലി​ക്കാ​ത്ത​തി​നാ​ൽ പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി ന​ൽ​കി​യെ​ന്ന് എ​ഫ്എ​സ്എ​സ്എ​ഐ സ​മൂ​ഹ​മാ​ധ്യ​മ പോ​സ്റ്റി​ലൂ​ടെ​യാ​ണ് അ​റി​യി​ച്ച​ത്. ​പ​രി​ശോ​ധ​ന​യി​ൽ ​കാ​ൻ​സ​റി​നു​ വ​രെ കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന പോ​ളി ന്യൂ​ക്ലി​യ​ർ അ​രോ​മാ​റ്റി​ക് ഹൈ​ഡ്രോ ​കാ​ർ​ബ​ണു​ക​ൾ (പി​എ​എ​ച്ച്) ക​ണ്ടെ​ത്തി​യെ​ന്നും എ​ഫ്എ​സ്എ​സ്എ​ഐ പ​റ​ഞ്ഞു. പി​എ​എ​ച്ചു​ക​ൾ വെ​ള്ള​ത്തി​ൽ കാ​ണ​പ്പെ​ടു​ന്ന​ത് മ​ലി​ന​മാ​യ സ്രോ​ത​സി​ന്‍റെ സൂ​ച​ന​യാ​ണെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു​എ​ച്ച്ഒ) ചൂ​ണ്ട‍ി​ക്കാ​ട്ടു​ന്നു. സു​ര​ക്ഷി​ത​മെ​ന്ന് ബി​സ്‌​ലേ​രി ത​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന കു​ടി​വെ​ള്ളം സു​ര​ക്ഷി​ത​മാ​ണെ​ന്നും ത​ങ്ങ​ളു​ടെ ശൃം​ഖ​ല​യി​ലെ 143 പ്ലാ​ന്‍റു​ക​ളി​ൽ ഒ​ന്നാ​യ ഗോ​വ​യി​ലെ പ്ലാ​ന്‍റി​ൽ 2025 സെ​പ്റ്റം​ബ​റി​ൽ നി​ർ​മി​ച്ച ഒ​രു ബാ​ച്ചു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ് വി​ഷ​യ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ബി​സ്‌​ലേ​രി പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി. ഈ ​കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ആ​റ് സാം​പി​ളു​ക​ൾ ശേ​ഖ​രി​ച്ചു​വെ​ന്നും അ​തി​ൽ അ​ഞ്ചെ​ണ്ണം നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം പാ​ലി​ക്കു​ന്ന​വ​യാ​യി​രു​ന്നു​വെ​ന്നും അ​റി​യി​ച്ചു. എ​ന്നാ​ൽ ആ​റാ​മ​ത്തെ സാം​പി​ളി​ൽ ബ്രോ​മേ​റ്റി​ന്‍റെ അ​ള​വ് അ​നു​വ​ദ​നീ​യ പ​രി​ധി​യാ​യ 10 മൈ​ക്രോ​​ഗ്രാ​മി​നേ​ക്കാ​ൾ മു​ക​ളി​ൽ 12 മൈ​ക്രോ​ഗ്രാം ആ​യി​രു​ന്നു​വെ​ന്നു ക​ണ്ടെ​​ത്തി​യെ​ന്നും ബി​സ്‌​ലേ​രി പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.
November 24, 2026
Corehub Up