Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Authors - സ്വ​ന്തം ലേ​ഖ​ക​ന്‍

സ്വ​ന്തം ലേ​ഖ​ക​ന്‍

2 ARTICLES

Written Articles

National

പാക് അതിര്‍ത്തിയില്‍ അഞ്ചാമത്തെ എസ്-400 മിസൈൽ പ്രതിരോധം
ന്യൂ​ഡ​ല്‍ഹി: പാ​ക്കി​സ്ഥാ​ന്‍ വ്യോ​മാ​ക്ര​മ​ണ ഭീ​ഷ​ണി നി​ല​നി​ല്‍ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​മ്മു​കാ​ഷ്മീ​രി​ലെ 740 കി​ലോ​മീ​റ്റ​ര്‍ നീ​ള​മു​ള്ള നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്ക് (എ​ല്‍ഒ​സി) സ​മീ​പം റ​ഷ്യ​ന്‍ നി​ര്‍മി​ത എ​സ്-400 മി​സൈ​ല്‍ പ്ര​തി​രോ​ധ സം​വി​ധാ​നം വി​ന്യ​സി​ക്കു​ന്നു. അ​തി​ര്‍ത്തി​യി​ല്‍ അ​ഞ്ചാ​മ​ത്തെ എ​സ് -400 സം​വി​ധാ​ന​മാ​ണി​ത്. 2027 ഫെ​ബ്രു​വ​രി​യോ​ടെ ഇ​ത് സ്ഥാ​പി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വ്യോ​മ​സേ​ന​യു​ടെ​യും പ്ര​തി​രോ​ധ വ​കു​പ്പി​ന്‍റെ​യും പ്ര​ത്യേ​ക സം​ഘം ഡി​സം​ബ​റി​ല്‍ റ​ഷ്യ സ​ന്ദ​ര്‍ശി​ക്കും. പ​ഞ്ചാ​ബ്, രാ​ജ​സ്ഥാ​ന്‍, ഗു​ജ​റാ​ത്ത്, സി​ക്കിം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി മൂ​ന്ന് എ​സ്-400 സം​വി​ധാ​ന​ങ്ങ​ള്‍ ഇ​ന്ത്യ നി​ല​വി​ല്‍ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. നാ​ലാ​മ​ത്തെ യൂ​ണി​റ്റ്, അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ലെ ചൈ​ന അ​തി​ര്‍ത്തി​യോ​ട് ചേ​ര്‍ന്നു​ള്ള 1,126 കി​ലോ​മീ​റ്റ​ര്‍ യ​ഥാ​ര്‍ഥ നി​യ​ന്ത്ര​ണ​രേ​ഖ​യു​ടെ​യും (എ​ല്‍എ​സി) സി​ലി​ഗു​രി ഇ​ട​നാ​ഴി​യു​ടെ​യും സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ന്‍ ആ​സാ​മി​ലാ​ണ്. റ​ഷ്യ​യു​മാ​യു​ള്ള 2018ലെ 35,000 ​കോ​ടി രൂ​പ​യു​ടെ ക​രാ​റി​ലെ അ​ഞ്ചാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും എ​സ്-400 യൂ​ണി​റ്റാ​ണ് ജ​മ്മു​കാ​ഷ്മീ​രി​ല്‍ വി​ന്യ​സി​ക്കു​ന്ന​ത്. ചൈ​ന​യും തു​ര്‍ക്കി​യും പാ​ക്കി​സ്ഥാ​ന് ന​ല്‍കു​ന്ന ആ​യു​ധ സ​ഹാ​യം, അ​മേ​രി​ക്ക അ​നു​വ​ദി​ച്ച എ​ഫ്-16 യു​ദ്ധ​വി​മാ​ന ന​വീ​ക​ര​ണ സ​ഹാ​യ​ങ്ങ​ള്‍, സൗ​ദി അ​റേ​ബ്യ​യു​ടെ സാ​മ്പ​ത്തി​ക പി​ന്തു​ണ എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ​ടി​ഞ്ഞാ​റ​ന്‍ അ​തി​ര്‍ത്തി​യി​ലെ വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​നം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കു​ന്ന​ത്.
November 28, 2026

National

സാക്കിര്‍ നായിക്കിന്‍റെ സംഘടനയ്‌ക്കെതിരേ നടപടിയെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്കും അധികാരം
ന്യൂ​ഡ​ല്‍ഹി: നി​രോ​ധി​ത സം​ഘ​ട​ന​യാ​യ ഐ​ആ​ര്‍എ​ഫി​നെ​തി​രേ (ഇ​സ‌്‌ലാ​മി​ക് റി​സ​ര്‍ച്ച് ഫൗ​ണ്ടേ​ഷ​ന്‍) ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ യു​എ​പി​എ നി​യ​മ​ത്തി​ലെ 42-ാം വ​കു​പ്പ് പ്ര​കാ​രം സം​സ്ഥാ​ന​ങ്ങ​ള്‍ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ള്‍ക്കും അ​ധി​കാ​രം ന​ല്‍കു​ന്ന വി​ജ്ഞാ​പ​നം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി. മ​ലേ​ഷ്യ​യി​ല്‍ ക​ഴി​യു​ന്ന മ​ത​പ്ര​ഭാ​ഷ​ക​ന്‍ സാ​ക്കി​ര്‍ നാ​യി​ക് 1991ല്‍ ​മും​ബൈ​യി​ല്‍ സ്ഥാ​പി​ച്ച സം​ഘ​ട​ന​യാ​ണ് ഐ​ആ​ര്‍എ​ഫ്. നി​യ​മ​ത്തി​ലെ ഏ​ഴ്, എ​ട്ട് വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മു​ള്ള അ​ധി​കാ​ര​ങ്ങ​ള്‍ സം​സ്ഥാ​ന​ങ്ങ​ള്‍ക്ക് ല​ഭി​ച്ച​തോ​ടെ, കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി​യി​ല്ലാ​തെ​ത​ന്നെ സം​ഘ​ട​ന​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും മ​ര​വി​പ്പി​ക്കാ​നും സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടാ​നും സാ​ധി​ക്കും. കൂ​ടാ​തെ, സം​ഘ​ട​നാ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യ്ക്ക് നോ​ട്ടീ​സ് ന​ല്‍കാ​നും പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്കാ​നും ജി​ല്ലാ മ​ജി​സ്ട്രേ​റ്റു​മാ​ര്‍ക്ക് അ​ധി​കാ​ര​മു​ണ്ടാ​കും. ഐ​ആ​ര്‍എ​ഫ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ​ബ് ഇ​ന്‍സ്പെ​ക്‌​ട​ര്‍ മു​ത​ലു​ള്ള പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് അ​ന്വേ​ഷ​ണം ന​ട​ത്താം. ഗ​സ​റ്റ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് സാ​മ്പ​ത്തി​ക രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കാ​നും ഇ​നി​മു​ത​ല്‍ സാ​ധി​ക്കും. ന​വം​ബ​ര്‍ 13ന് ​സം​ഘ​ന​യ്‌​ക്കെ​തി​രാ​യ നി​രോ​ധ​നം അ​ഞ്ച് വ​ര്‍ഷ​ത്തേ​ക്കു​കൂ​ടി നീ​ട്ടി കേ​ന്ദ്രം വി​ജ്ഞാ​പ​ന​മി​റ​ക്കി​യി​രു​ന്നു. രാ​ജ്യ​ത്ത് മ​ത​സ്പ​ര്‍ധ വ​ള​ര്‍ത്തു​ന്നു​വെ​ന്നും രാ​ജ്യ​സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി 2016 ലാ​ണ് ഐ​ആ​ര്‍എ​ഫി​നെ ആ​ദ്യ​മാ​യി നി​രോ​ധി​ച്ച​ത്.
November 28, 2026
Corehub Up