Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Authors - സീ​മ മോ​ഹ​ന്‍​ലാ​ല്‍

സീ​മ മോ​ഹ​ന്‍​ലാ​ല്‍

1 ARTICLE

Written Articles

Kerala

തെ​ളി​യി​ച്ച​ത് ഇ​ര​ട്ട​ക്കൊ​ല; ഏ​റ്റെ​ടു​ത്ത​ത് ര​ണ്ടു കു​രു​ന്നു​ക​ളു​ടെ ജീ​വി​തം
ഇ​ന്ന് രാ​വി​ലെ തൃ​ശൂ​ര്‍ വെ​സ്റ്റ് പൊ​ലി​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തു​മ്പോ​ള്‍  സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്. അ​ന്‍​ഷാ​ദ് പ​രാ​തി​ക​ള്‍ കേ​ള്‍​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. അ​നാ​ഥ​രാ​യ ര​ണ്ടു കു​ഞ്ഞു​ങ്ങ​ള്‍​ക്ക് വെ​ളി​ച്ച​മാ​യ ര​ക്ഷ​ക​നെ​ക്കു​റി​ച്ച് കേ​ള്‍​ക്കാ​നാ​ണ് എ​ത്തി​യ​തെ​ന്ന അ​റി​യി​ച്ച​പ്പോ​ള്‍ അ​ദ്ദേ​ഹം സ്‌​നേ​ഹ​പൂ​ര്‍​വം അ​ത് നി​ര​സി​ച്ചു. വാ​ര്‍​ത്ത ഇ​നി കൊ​ടു​ക്ക​ണോ, ഞാ​ന്‍ ഒ​രു ക​ര്‍​മം ചെ​യ്തു​വെ​ന്ന് മാ​ത്ര​മേ ഉ​ള്ളൂ. ഞാ​ന്‍ ആ​രോ​ടും സ​ത്യം പ​റ​യാ​തി​രു​ന്ന​താ​ണ്. ന​മ്മ​ള്‍ ചെ​യ്യു​ന്ന കാ​ര്യം എ​ന്തി​നാ​ണ് പു​റ​ത്ത് അ​റി​യി​ക്കു​ന്ന​ത്. - ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ന്‍​ഷാ​ദ് പ​റ​ഞ്ഞു. ആ​രോ​രു​മി​ല്ലാ​ത്ത കു​രു​ന്നു​ക​ള്‍​ക്ക് പി​താ​വാ​യ​ത് താ​ങ്ക​ളി​ലെ ന​ന്മ​യെ വ​ര്‍​ധി​പ്പി​ച്ചി​ട്ടേ​യു​ള്ളു​വെ​ന്ന് പ​റ​ഞ്ഞ് നി​ര്‍​ബ​ന്ധി​പ്പി​ച്ച​പ്പോ​ഴാ​ണ് അ​ഭി​മു​ഖ​ത്തി​ന് അ​ദ്ദേ​ഹം ത​യാ​റാ​യ​ത്. 2017 ജ​നു​വ​രി 14നാ​ണ് ഇ​രി​ട്ടി​യി​ലെ ക​ട വ​രാ​ന്ത​യി​ല്‍ ര​ണ്ട് മ​ക്ക​ള്‍​ക്കൊ​പ്പം ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ശോ​ഭ​യെ ര​ണ്ടാം ഭ​ര്‍​ത്താ​വ് മ​ഞ്ജു​നാ​ഥ് ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. മൃ​ത​ദേ​ഹം ഇ​രി​ട്ടി ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പ​ത്തെ കി​ണ​റ്റി​ല്‍ ത​ള്ളി​യ ശേ​ഷം, കു​ഞ്ഞു​ങ്ങ​ളെ ട്രെ​യി​നി​ല്‍ ഉ​പേ​ക്ഷി​ച്ച് പ്ര​തി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. തെ​ളി​വു​ക​ളി​ല്ലാ​തി​രു​ന്ന ആ ​മ​ര​ണം ഒ​രു​പ​ക്ഷേ ആ​ത്മ​ഹ​ത്യ​യാ​കാ​മാ​യി​രു​ന്നു. ഇ​രി​ട്ടി പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ പ്രൊ​ബേ​ഷ​ന്‍ എ​സ്‌​ഐ ആ​യി​രു​ന്ന എ​സ്. അ​ന്‍​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണം ര​ണ്ടു കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ ചു​രു​ളാ​ണ് അ​ഴി​ച്ച​ത്.  അ​തോ​ടൊ​പ്പം ആ​രോ​രു​മി​ല്ലാ​ത്ത ആ ​കു​രു​ന്നു​ക​ളു​ടെ സം​ര​ക്ഷ​ക​ന്‍ എ​ന്ന ചു​മ​ത​ല കൂ​ടി അ​ന്‍​ഷാ​ദ് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​വ​ര്‍​ക്ക് സ്നേ​ഹ​വും ക​രു​ത​ലും പ​ക​രു​ന്ന അ​ച്ഛ​നാ​യി. ആ​രു​മ​റി​യാ​തെ ഒ​രു പ്ര​തി​ഫ​ല​വും പ്ര​തീ​ക്ഷി​ക്കാ​തെ അ​ദ്ദേ​ഹം ഏ​റ്റെ​ടു​ത്ത ആ ​ദൗ​ത്യം ന​ന്മ​യു​ടെ നി​ശ​ബ്ദ​മാ​യൊ​രു അ​ധ്യാ​യ​മാ​ണ്. ഉ​യി​ര്‍ എ​ന്ന സി​നി​മ​യ്ക്ക് പ്ര​ചോ​ദ​ന​മാ​യ​തും ഈ ​സം​ഭ​വം ത​ന്നെ​യാ​ണ്. സോ​ഷ്യ​ല്‍​വ​ര്‍​ക്കി​ല്‍ മാ​സ്റ്റ​ര്‍ ഡി​ഗ്രി​യെ​ടു​ത്ത്, വ​നം വ​കു​പ്പി​ലെ​യും സെ​യി​ല്‍​ടാ​ക്‌​സി​ലെ​യും ജോ​ലി​യു​പേ​ക്ഷി​ച്ച് പൊ​ലി​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ വേ​ഷ​മ​ണി​ഞ്ഞ പാ​ല​ക്കാ​ട്ടു​കാ​ര​ന്‍ എ​സ്.​അ​ന്‍​ഷാ​ദ് 2017 ലെ ​ആ പ്രൊ​ബേ​ഷ​ന്‍ കാ​ല​ത്തെ നെ​ഞ്ചു​പൊ​ള്ളി​ക്കു​ന്ന ഓ​ര്‍​മ​ക​ള്‍ പ​ങ്കി​ട്ടു. ക്രൈം ​ന​മ്പ​ര്‍ 77/17, ഫ്ലാ​ഷ് ബാ​ക്ക് 2017 ജ​നു​വ​രി 21. പൊ​ലി​സ് കു​പ്പാ​യ​മി​ട്ട് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ട്രെ​യി​നി​യാ​യി​ട്ട് ഞാ​ന്‍ ഇ​രി​ട്ടി പൊ​ലി​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യി​ട്ട് ര​ണ്ടു മാ​സ​മേ ആ​യി​ട്ടു​ള്ളു.  രാ​വി​ലെ 11 ആ​യ​പ്പോ​ഴേ​ക്കും സ്‌​റ്റേ​ഷ​നി​ലേ​ക്ക് ഒ​രു ഫോ​ണ്‍ കോ​ള്‍ എ​ത്തി. ഇ​രി​ട്ടി​യി​ലെ പൊ​ട്ട​ക്കി​ണ​റ്റി​ല്‍ ഒ​രു സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം കി​ട​ക്കു​ന്നു​വെ​ന്നാ​യി​രു​ന്ന ആ ​കോ​ള്‍. പൊ​ലി​സു​കാ​ര്‍​ക്കൊ​പ്പം ഞാ​ന്‍ അ​വി​ടെ ചെ​ന്നു. പു​ഴു​വ​രി​ച്ച് വി​കൃ​ത​മാ​യി ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന ആ ​ശ​വ​ശ​രീ​ര​ത്തി​ന് ഏ​ഴു ദി​വ​സം പ​ഴ​ക്ക​മു​ണ്ടാ​യി​രു​ന്നു. മൂ​ക്കു​ത്തി​യും കാ​ലി​ല്‍ കൊ​ലു​സു​മി​ട്ട യു​വ​തി​യു​ടെ കൈ​ത്ത​ണ്ട​യി​ല്‍ ക​ന്ന​ഡ​യി​ല്‍ ആ​ര്‍. രാ​ജു എ​ന്നെ​ഴു​തി​യി​ട്ടു​മു​ണ്ട്.  അ​തു​കൊ​ണ്ടു​ത​ന്നെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ മൃ​ത​ദേ​ഹം ക​ന്ന​ഡ​ക്കാ​രി​യു​ടേ​താ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലെ​ത്തി. ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി സ്റ്റേ​ഷ​നി​ലെ​ത്തി ക്രൈം ​കാ​ര്‍​ഡ് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും കാ​ണാ​താ​യ​വ​രു​ടെ പ​ട്ടി​ക​യി​ല്‍ സ​മാ​ന​മാ​യ സ്ത്രീ​ക​ളി​ല്ല. മ​റ്റ് സ്റ്റേ​ഷ​നു​ക​ളി​ലും മി​സിം​ഗ് കേ​സു​ക​ളൊ​ന്നും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. മ​ര​ണ​ത്തി​ല്‍ ആ​ര്‍​ക്കും പ​രാ​തി​യു​മി​ല്ല. പി​റ്റേ​ന്ന് വി​വ​ര​ശേ​ഖ​ര​ണ​ത്തി​നാ​യി ഇ​രി​ട്ടി​യി​ലെ പ​ല​യി​ട​ത്തും ന​ട​ന്നു. അ​ങ്ങ​നെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട സ്ഥ​ല​ത്തി​ന​ടു​ത്താ​യി ഒ​രു നാ​ടോ​ടി കു​ടും​ബം താ​മ​സി​ച്ചി​രു​ന്നെ​ന്ന വി​വ​രം കി​ട്ടി​യ​ത്.  ഭാ​ര്യ​യും ഭ​ര്‍​ത്താ​വും ര​ണ്ടു​കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം. ര​ണ്ടാ​ഴ്ച മു​മ്പ് അ​വി​ടെ എ​ത്തി​യ ഇ​വ​രെ​ക്കു​റി​ച്ച് ആ​ര്‍​ക്കും കൂ​ടു​ത​ലാ​യൊ​ന്നും അ​റി​യി​ല്ല. അ​ന്വേ​ഷ​ണ​ത്തി​ല്‍ സ​മീ​പ​ത്തെ ക​ട​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന പെ​ണ്‍​കു​ട്ടി​യി​ല്‍ നി​ന്ന് ഒ​തു തു​മ്പു ല​ഭി​ച്ചു. മ​രി​ച്ച​ത് അ​വി​ടെ താ​മ​സി​ച്ച സ്ത്രീ​യാ​ണ്. അ​വ​രു​ടെ കൈ​യി​ല്‍ പ​ച്ച​കു​ത്തി​യ​ത് താ​ന്‍ ക​ണ്ടി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞ​ത്. അ​ങ്ങ​നെ മേ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നു​മ​തി​യോ​ടെ ഉ​ളി​ക്ക​ലി​ല്‍, ശ്രീ​ക​ണ്ഠ​പു​രം, ച​ക്ക​ര​ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ള്ി​ലൊ​ക്കെ മ​ഫ്തി​യി​ല്‍ അ​ന്വേ​ഷി​ച്ചു. അ​ത് ശോ​ഭ ത​ന്നെ... അ​ന്വേ​ഷ​ണ​ത്തി​നി​ടെ സം​സാ​രി​ച്ച ഒ​രു നാ​ടോ​ടി പെ​ണ്‍​കു​ട്ടി നി​ര്‍​ണാ​യ​ക​മാ​യ ഒ​രു വി​വ​രം ന​ല്‍​കി. മ​രി​ച്ച​ത് ശോ​ഭ​ച്ചേ​ച്ചി​യാ​ണ്. അ​വ​ര്‍​ക്ക ര​ണ്ടു മ​ക്ക​ളു​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. ശോ​ഭ മു​മ്പൊ​രി​ക്ക​ല്‍ വി​ളി​ച്ച ഒ​രു ഫോ​ണ്‍ ന​മ്പ​റും ആ ​കു​ട്ടി ന​ല്‍​കി. ഇ​തി​നി​ടെ മു​ങ്ങി​മ​ര​ണ​മാ​ണെ​ന്ന പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടും ല​ഭി​ച്ചു. ല​ഭി​ച്ച ഫോ​ണ്‍ ന​മ്പ​റി​ലെ കോ​ള്‍ ഡീ​റ്റെ​യി​ല്‍​സ് എ​ടു​ത്ത​പ്പോ​ള്‍ ക​ര്‍​ണാ​ട​ക ന​മ്പ​റാ​ണെ​ന്ന് മ​ന​സി​ലാ​യി. അ​തി​നി​ടെ​യാ​ണ് മ​റ്റൊ​രു കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ര്‍​ണാ​ട പൊ​ലി​സി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​രി​ട്ടി പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്.  ഇ​വ​രെ​ക്കൊ​ണ്ട് പൊ​ലി​സ് ആ​ണെ​ന്ന് പ​റ​യാ​തെ ആ ​ന​മ്പ​റി​ലേ​ക്ക് വി​ളി​ച്ചു. അ​ത് ക​ര്‍​ണാ​ട​ക​യി​ലെ തു​മ​കൂ​രി​ല്‍ ഡെ​ക്ക​റേ​ഷ​ന്‍​ജോ​ലി ചെ​യ്യു​ന്ന മ​ഞ്ജു​നാ​ഥ് എ​ന്ന​യാ​ളു​ടേ​താ​യി​രു​ന്നു. സൈ​ബ​ര്‍ സെ​ല്ലി​ല്‍ നി​ന്ന് ല​ഭി​ച്ച കോ​ള്‍ വി​വ​ര​ങ്ങ​ളും ഇ​ത് ശ​രി​വ​യ്ക്കു​ന്ന​താ​യി​രു​ന്നു. ഇ​തോ​ടെ മ​ഞ്ജു​നാ​ഥി​നെ ഞാ​ന്‍ നേ​രി​ട്ട് വി​ളി​ച്ചു. ശോ​ഭ ത​ന്‍റെ സ​ഹോ​ദ​ര​ന്‍റെ മ​ക​ളാ​ണെ​ന്നും അ​വ​രു​ടെ ഭ​ര്‍​ത്താ​വി​നെ കാ​ണാ​താ​യി​യെ​ന്നും അ​ത​റി​ഞ്ഞ് അ​വ​രെ സ​ഹാ​യി​ക്കാ​നാ​യി താ​ന്‍ ഇ​രി​ട്ടി​യി​ല്‍ വ​ന്നി​രു​ന്നു​വെ​ന്നും അ​യാ​ള്‍ പ​റ​ഞ്ഞു.  മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​ന്‍ വ​ര​ണ​മെ​ന്ന് പ​ല​വ​ട്ടം വി​ളി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​യാ​ള്‍ വ​ന്നി​ല്ല. ഒ​ടു​വി​ല്‍ ബ​ന്ധു​വെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് വ​ന്ന ആ​ളും അ​ഭി​ഭാ​ഷ​ക​നും കേ​സി​ന്‍റെ വി​വ​ര​ങ്ങ​ളും പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടും ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ബ​ന്ധു​വി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ബ​ന്ധു​വേ​ഷം കെ​ട്ടി​യ വ​ക്കീ​ല്‍ ഗു​മ​സ്ത​നാ​ണെ​ന്ന് മ​ന​സി​ലാ​യി. ഇ​രു​വ​രെ​യും തി​രി​ച്ച​യ​ച്ചു. മ​ഞ്ജു​നാ​ഥി​നെ തേ​ടി ക​ര്‍​ണാ​ട​ക​യി​ലേ​ക്ക്... മ​ഞ്ജു​നാ​ഥി​നെ ക​ണ്ടെ​ത്താ​നാ​യി ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. കോ​റ സ്‌​റ്റേ​ഷ​നി​ല്‍​നി​ന്ന് പൊ​ലി​സു​കാ​രെ​ക്കൂ​ട്ടി പു​ല​ര്‍​ച്ചെ അ​ഞ്ചി​ന് മ​ഞ്ജു​നാ​ഥി​ന്‍റെ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും അ​യാ​ള്‍ അ​വി​ടെ ഇ​ല്ലെ​ന്നാ​യി​രു​ന്നു ഭാ​ര്യ​യു​ടെ മ​റു​പ​ടി. ഞ​ങ്ങ​ള്‍ പു​റ​ത്ത് മ​റ​ഞ്ഞു നി​ന്നു. ഇ​ത​റി​യാ​തെ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ മ​ഞ്ജു​നാ​ഥി​നെ ഞ​ങ്ങ​ള്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചോ​ദ്യം ചെ​യ്യ​ലി​ല്‍ ശോ​ഭ​യെ കൊ​ന്ന് കി​ണ​റ്റി​ലി​ട്ട​താ​ണെ​ന്ന നി​ര്‍​ണാ​യ​ക വി​വ​രം ല​ഭി​ച്ചു. ശോ​ഭ​യു​ടെ ഭ​ര്‍​ത്താ​വാ​യ രാ​ജു അ​വ​രെ ഉ​പേ​ക്ഷി​ച്ചു​പോ​യ​പ്പോ​ള്‍ താ​നു​മാ​യി അ​ടു​പ്പ​ത്തി​ലാ​യെ​ന്നും പി​ന്നീ​ട് നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു​പോ​കാ​ന്‍ അ​നു​വ​ദി​ക്കാ​തി​രു​ന്ന​തി​നാ​ലാ​ണ് കൊ​ല​പാ​ത​ക​മെ​ന്നു​മാ​യി​രു​ന്നു  കു​ട്ടി​ക​ളെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ള്‍ അ​വ​രെ​ക്കു​റി​ച്ച് ത​നി​ക്ക​റി​യി​ല്ലെ​ന്നാ​യി​രു​ന്നു അ​യാ​ളു​ടെ മ​റു​പ​ടി. ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ജ​യി​ലി​ലാ​ക്കി. ഇ​തി​നി​ടെ രാ​ജു​വി​ന്‍റെ ബ​ന്ധു​ക്ക​ളെ​യും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞു. സ​ഹോ​ദ​രി കാ​വ്യ , രാ​ജു​വി​നെ കാ​ണാ​താ​യി​ട്ട് ഒ​രു വ​ര്‍​ഷ​മാ​യെ​ന്നും എ​ന്തോ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന സം​ശ​യ​മു​ണ്ടെ​ന്നും പ​റ​ഞ്ഞു.  മ​ഞ്ജു നാ​ഥി​നെ തെ​ളി​വെ​ടു​പ്പി​നാ​യി പൊ​ലി​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ സ​മ​യ​ത്ത് ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു. രാ​ജു എ​വി​ടെ​യെ​ന്ന് ത​നി​ക്ക് അ​റി​യി​ല്ലെ​ന്നാ​യി​രു​ന്നു അ​യാ​ളു​ടെ മ​റു​പ​ടി. തു​ട​ര്‍​ന്നു​ള്ള ചോ​ദ്യം ചെ​യ്യ​ലി​ല്‍ രാ​ജു​വി​നെ ശോ​ഭ​യും താ​നും ചേ​ര്‍​ന്ന് കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് മ​ഞ്ജു​നാ​ഥ് ന​ട​ത്തി​യ​ത്. ഞ​ങ്ങ​ള്‍​ക്ക​ത് ശ​രി​ക്കും ഷോ​ക്ക് ആ​യി​രു​ന്നു. ശോ​ഭ​യും മ​ഞ്ജു​നാ​ഥും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന് ത​ട​സ​മാ​ണെ​ന്ന് തോ​ന്നി​യ രാ​ജു​വി​നെ ക​ഴു​ത്തി​ല്‍ ക​യ​റി​ട്ടു​മു​റു​ക്കി​ക്കൊ​ന്ന് കാ​ട്ടി​നു​ള്ളി​ലി​ട്ട് ക​ത്തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​യി​രു​ന്നു പ്ര​തി​യു​ടെ മ​റു​പ​ടി.   നോ​വാ​യി ആ ​കു​രു​ന്നു​ക​ള്‍ ശോ​ഭ​യെ കൊ​ന്ന​ത് 2017  ജ​നു​വ​രി 14ന് ​ആ​യി​രു​ന്നു. പി​റ്റേ​ന്ന് പു​ല​ര്‍​ച്ചെ മ​ക്ക​ളാ​യ ആ​റു വ​യ​സു​കാ​ര​നെ​യും നാ​ലു വ​യ​സു​കാ​രി​യെ​യും കൂ​ട്ടി ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യി, മ​ജെ​സ്റ്റി​ക്കി​ല്‍ വ​ച്ച് കു​ട്ടി​ക​ളെ കാ​ണാ​താ​യി എ​ന്നാ​യി​രു​ന്നു മ​ഞ്ജു​നാ​ഥി​ന്‍റെ മ​റു​പ​ടി. ര​ണ്ടു കൊ​ല​പാ​ത​ക​ങ്ങ​ള്‍ തെ​ളി​ഞ്ഞെ​ങ്കി​ലും ആ ​കു​ഞ്ഞു​ങ്ങ​ള്‍ എ​വി​ടെ​യാ​ണെ​ന്ന ചി​ന്ത എ​ന്നെ വ​ല്ലാ​തെ അ​ല​ട്ടി. ആ ​കു​ഞ്ഞു​ങ്ങ​ളെ ഇ​യാ​ള്‍ കൊ​ന്നോ അ​ല്ലെ​ങ്കി​ല്‍ ഭി​ക്ഷാ​ട​ന മാ​ഫി​യ​യ്‌​ക്കോ സെ​ക്‌​സ് റാ​ക്ക​റ്റി​നോ വി​റ്റോ, അ​തു​മ​ല്ലെ​ങ്കി​ല്‍ ര​ണ്ടാ​ളെ​യും ര​ണ്ടി​ട​ത്തേ​ക്ക് മാ​റ്റി​യോ എ​ന്നു​ള്ള ആ​ശ​ങ്ക​യും സ​ങ്ക​ട​വു​മാ​യി​രു​ന്നു എ​നി​ക്ക്. അ​ന്ന് എ​ന്‍റെ മൂ​ത്ത മ​ക​ന് അ​ഞ്ചു വ​യ​സാ​ണ്. അ​വ​ന്‍റെ ക​ളി​ച്ചി​രി​ക​ളും കൊ​ഞ്ച​ലു​മൊ​ക്കെ കാ​ണു​മ്പോ​ള്‍ ആ ​കു​ട്ടി​ക​ളെ​ക്കു​റി​ച്ചു​ള്ള വേ​ദ​ന എ​ന്നി​ല്‍ കൂ​ടു​മാ​യി​രു​ന്നു. പൊ​ലി​സ് ക​സ്റ്റ​ഡി അ​വ​സാ​നി​ക്കാ​ന്‍ ര​ണ്ടു ദി​വ​സം മാ​ത്ര​മേ ബാ​ക്കി​യു​ള്ളു. അ​ന്ന​ത്തെ ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഞാ​ന​വ​രെ ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് മും​ബൈ​ക്കു​ള്ള ട്രെ​യി​നി​ൽ ക​യ​റ്റി​വി​ട്ടു.. ഇ​ത് സ​ത്യ​മാ സാ​റേ എ​ന്ന് മ​ഞ്ജു​നാ​ഥ് മൊ​ഴി ന​ല്‍​കി. ഞ​ങ്ങ​ളു​ടെ കൈ​യി​ല്‍ തെ​ളി​വു​ക​ളൊ​ന്നും ഇ​ല്ല. പ്ര​തി പ​റ​ഞ്ഞ സ​മ​യം അ​നു​സ​രി​ച്ച് നോ​ക്കി​യ​പ്പോ​ള്‍ ഒ​രാ​ൾ മും​ബൈ ട്രെ​യി​നു​ണ്ട്- അ​ത് ലോ​ക​മാ​ന്യ തി​ല​ക് ആ​യി​രു​ന്നു.  ഒ​ന്ന​ര​മാ​സ​മാ​യി കു​ട്ടി​ക​ളെ കാ​ണു​ന്നി​ല്ല. പൊ​ലി​സി​ന്‍റെ കൈ​യി​ല്‍ കി​ട്ടി​യാ​ല്‍ കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തേ​ണ്ട സ​മ​യ​വും ക​ഴി​ഞ്ഞു. ഇ​നി അ​വ​ര്‍ ര​ണ്ടു​വ​ഴി​ക്ക് തി​രി​ഞ്ഞി​രി​ക്കു​മോ​യെ​ന്ന ചി​ന്ത എ​ന്നെ വ​ല്ലാ​തെ അ​ല​ട്ടി​ക്കൊ​ണ്ടേ​യി​രു​ന്നു. കു​ട്ടി​ക​ളെ തേ​ടി ബം​ഗ​ളൂ​രു​വി​ലേ​ക്ക് ഞാ​നും മ​റ്റൊ​രു പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​നും കു​ട്ടി​ക​ളെ തെ​ര​ഞ്ഞ് ബം​ഗ​ളൂ​രു​വി​ലെ തെ​രു​വു മു​ഴു​വ​ന്‍ ന​ട​ന്നു. എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ റി​യാ​സും റൈ​ഫും കു​ട്ടി​ക​ളു​ടെ ചി​ത്ര​വും എ​ന്‍റെ ഫോ​ണ്‍​ന​മ്പ​റും ന​ല്‍​കി ഗ്രാ​ഫി​ക് കാ​ര്‍​ഡു​ണ്ടാ​ക്കി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചു. മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ന​ല്‍​കി. പ​ല​യി​ട​ത്തു​നി​ന്നാ​യി ഫോ​ണ്‍​കോ​ളു​ക​ള്‍ വ​ന്നു. കോ​ളു​ക​ളി​ല്‍ പ​റ​യു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ഞ​ങ്ങ​ള്‍ എ​ത്തി​യെ​ങ്കി​ലും നി​രാ​ശ​മാ​ത്ര​മാ​യി​രു​ന്നു ഫ​ലം. അ​തി​നി​ടെ എ​ന്‍റെ പ്രൊ​ബേ​ഷ​ന്‍ തീ​രാ​റാ​യി.  കു​ഞ്ഞു​ങ്ങ​ളെ എ​ങ്ങ​നെ​യെ​ങ്കി​ലും ക​ണ്ടെ​ത്ത​ണ​മെ​ന്ന ചി​ന്ത​യി​ല്‍ ഞാ​നും സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍ സ​തീ​ഷ് വീ​ണ്ടും മു​ന്നോ​ട്ട് പോ​കാ​ന്‍ തീ​രു​മാ​നി​ച്ചു.​ട്രെ​യി​നി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട കു​ഞ്ഞു​ങ്ങ​ള്‍ ഒ​ടു​വി​ല്‍ മും​ബൈ​യി​ലെ​ത്തി​യി​രു​ന്നു. റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ അ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.  കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മും​ബൈ​യി​ല്‍ പോ​സ്റ്റ​റു​ക​ള്‍ പ​തി​പ്പി​ച്ചു. ഒ​ടു​വി​ല്‍ മാ​ര്‍​ച്ച് 11 ന്  ​കാ​ല​ടി പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ സി​വി​ല്‍ പൊ​ലി​സ് ഓ​ഫി​സ​ര്‍ ബി​നു എ​ന്നെ വി​ളി​ച്ചു.  ഒ​ന്ന​ര വ​ര്‍​ഷം മു​മ്പ് മ​റ്റൊ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മും​ബൈ​യി​ല്‍ പോ​യി​രു​ന്നു. അ​ന്ന് അ​വി​ടെ​വ​ച്ച് പ​രി​ച​യ​പ്പെ​ട്ട പി​ആ​ര്‍​ഒ ആ​യ വ​നി​താ പൊ​ലി​സു​കാ​രി വി​ളി​ച്ചി​രു​ന്നു. ഒ​ന്ന​ര​മാ​സ​മാ​യി മും​ബൈ ചി​ല്‍​ഡ്ര​ന്‍​സ് ഹോ​മി​ല്‍ മ​ല​യാ​ളം കു​റ​ച്ചു​സം​സാ​രി​ക്കു​ന്ന ര​ണ്ട് കു​ട്ടി​ക​ളു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച കാ​ര്യം അ​റി​യി​ച്ചു. ഉ​ട​ന്‍ കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ അ​യ​ച്ചു​കൊ​ടു​ത്തു. ബി​നു മ​റ്റു പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് വി​വ​രം അ​റി​യി​ച്ചു. ഒ​ടു​വി​ല്‍ എ​ന്നെ വി​ളി​ക്കു​ന്നു. അ​വി​ടെ നി​ന്ന് കി​ട്ടി ഫോ​ട്ടോ ഞാ​ന്‍ ബ​ന്ധു​ക്ക​ള്‍​ക്ക് അ​യ​ച്ചു​കൊ​ടു​ത്തു.  ഇ​ത് ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളാ​ണെ​ന്ന് പ​റ​ഞ്ഞ് അ​വ​ര്‍ വ​ലി​യ ക​ര​ച്ചി​ലാ​യി​രു​ന്നു. ആ ​നി​മി​ഷം എ​നി​ക്ക് ഇ​പ്പോ​ഴും ഓ​ര്‍​ക്കു​മ്പോ​ള്‍ ക​ണ്ണു നി​റ​യും. അ​ത്ര​യും ദി​വ​സം ആ​ഗ്ര​ഹി​ച്ച സം​ഭ​വം ഉ​ട​ന്‍ ക​ണ്ടെ​ത്തി​യ​പ്പോ​ള്‍ സ​ന്തോ​ഷ​മാ​യി. മാ​ര്‍​ച്ച് 19ന് ​രാ​ജു​വി​ന്‍റെ സ​ഹോ​ദ​രി കാ​വ്യ​യെ​യും ഇ​വി​ട​ത്തെ സി​ഡ​ബ്ല്യു​സി​യി​ല്‍ നി​ന്നു​ള്ള ക​ത്തു​മാ​യി കാ​റി​ല്‍ മും​ബൈ​യി​ലേ​ക്ക് പോ​യി. കു​ഞ്ഞു​ങ്ങ​ള്‍ ത​ന്റെ സ​ഹോ​ദ​ര​ന്റെ മ​ക്ക​ള്‍ ത​ന്നെ​യാ​ണെ​ന്ന് കാ​വ്യ തി​രി​ച്ച​റി​ഞ്ഞു. തു​ട​ര്‍​ന്ന് കു​ട്ടി​ക​ളെ​യും കൂ​ട്ടി മാ​ര്‍​ച്ച് 19 ന് ​ഇ​രി​ട്ടി​യി​ല്‍ തി​രി​ച്ചെ​ത്തി. കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ക​നാ​യ​തെ​ങ്ങ​നെ ? ബം​ഗ​ളൂ​രു റെ​യി​ല്‍​വേ​സ്‌​റ്റേ​ഷ​നി​ലെ പ്ലാ​റ്റ്‌​ഫോ​മി​ല്‍​നി​ന്ന് കു​ര്‍​ള എ​ക്‌​സ്പ്ര​സി​ന്‍റെ ഒ​ന്നാം​ന​മ്പ​ര്‍ ബോ​ഗി​യി​ലാ​ണ് മ​ഞ്ജു​നാ​ഥ് ഇ​രു​വ​രെ​യും ക​യ​റ്റി​വി​ട്ട​ത്. ബാ​ത്ത്‌​റൂ​മി​നോ​ട് ചേ​ര്‍​ന്നു​ള്ള ഇ​ട​നാ​ഴി​യി​ല്‍ ഇ​രു​ത്തി. ര​ണ്ടു ദി​വ​സം അ​വ​ന് നാ​ലു വ​യ​സു​കാ​രി അ​നി​യ​ത്തി​യെ ചേ​ര്‍​ത്തു​പി​ടി​ച്ചു. ആ​രൊ​ക്കെ​യെ ന​ല്‍​കി ഭ​ക്ഷ​ണം പ​ങ്കു​വ​ച്ചു ക​ഴി​ഞ്ഞു. (സം​സാ​ര​ത്തി​നി​ടെ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ന്‍​ഷാ​ദി​ന്‍റെ വാ​ക്കു​ക​ള്‍ ഇ​ട​റി). ദൈ​വ​കൃ​പ​കൊ​ണ്ട് മ​ക്ക​ളെ തി​രി​ച്ചു കി​ട്ടി.  കാ​വ്യ​യ്ക്കും കു​ടും​ബ​ത്തി​നും കു​ഞ്ഞു​ങ്ങ​ളോ​ട് വ​ലി​യ സ്‌​നേ​ഹ​മാ​യി​രു​ന്നു. പ​ക്ഷേ ആ ​കു​ഞ്ഞു​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ച്ചു​മ​ത​ല കൂ​ടി ഏ​റ്റെ​ടു​ക്കാ​നു​ള്ള സാ​മ്പ​ത്തി​ക​ശേ​ഷി അ​വ​ര്‍​ക്കി​ല്ലാ​യി​രു​ന്നു. കു​ഞ്ഞു​ങ്ങ​ള്‍ വീ​ണ്ടും തെ​രു​വി​ലേ​ക്ക് ത​ന്നെ എ​ത്ത​പ്പെ​ടു​മോ​യെ​ന്ന് ഞാ​ന്‍ ഭ​യ​ന്നു. അ​വ​രെ നാ​ട്ടി​ലെ​ത്തി​ച്ച​പ്പോ​ള്‍ ത​ന്നെ ന​ല്ല വി​ദ്യാ​ഭ്യാ​സം ന​ല്‍​കി എ​ന്റെ മ​ക്ക​ളെ​പ്പോ​ലെ വ​ള​ര്‍​ത്ത​ണം എ​ന്നാ​ണ് മ​ന​സ് പ​റ​ഞ്ഞ​ത്.   ഞാ​ന്‍ ശി​ശു​ക്ഷേ​മ സ​മി​തി​യെ സ​മീ​പി​ച്ച് സം​ര​ക്ഷ​ണ മാ​ര്‍​ഗ​ങ്ങ​ള്‍ തേ​ടി.  കു​റേ​പ്പേ​ര്‍ കു​ട്ടി​ക​ളെ ദ​ത്തെ​ടു​ക്കാ​ന്‍ സ​ന്ന​ദ്ധ​രാ​യി. എ​ന്നാ​ല്‍ ബ​ന്ധു​ക്ക​ളു​ടെ സ​മ്മ​ത​ത്തോ​ടെ  പാ​ല​ക്കാ​ട്ടെ  പ്ര​മു​ഖ സ്‌​കൂ​ളി​ല്‍ ര​ണ്ടു പേ​രെ​യും ചേ​ര്‍​ത്തു. മ​ക്ക​ളു​ടെ അ​ന്‍​ഷാ​ദ് അ​ങ്കി​ള്‍... അ​വ​രും ന​ന്നാ​യി വ​ള​ര​ണം. അ​താ​യി​രു​ന്നു​എ​ന്‍റെ ആ​ഗ്ര​ഹം. അ​ന്ന് ആ​റും നാ​ലും വ​യ​സു​ണ്ടാ​യി​രു​ന്ന ആ ​ചേ​ട്ട​നും അ​നി​യ​ത്തി​യും ഇ​പ്പോ​ള്‍ 14 ഉം 12 ​ഉം വ​യ​സു​കാ​രാ​യി. ര​ണ്ടാ​ളും ന​ന്നാ​യി പ​ഠി​ക്കും. മോ​ന്‍ ഒ​രു​പാ​ട് മാ​ന​സി​ക പ്ര​യാ​സ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​യെ​ങ്കി​ലും ആ​ള് ഇ​ന്ന് മി​ടു​ക്ക​നാ​ണ്. മോ​ള് അ​സാ​ധാ​ര​ണ ക​ഴി​വു​ള്ള കു​ട്ടി​യാ​ണ്. യു​ട്യൂ​ബി​ലൊ​ക്കെ അ​വ​ളു​ടെ ഡാ​ന്‍​സു​ണ്ട്. - കു​ട്ടി​ക​ളെ​ക്കു​റി​ച്ച് പ​റ​യു​മ്പോ​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ന്‍​ഷാ​ദി​ന്‍റെ മു​ഖ​ത്ത് നി​റ​യു​ന്ന​ത് പി​തൃ വാ​ത്സ​ല്യ​മാ​ണ്. എ​നി​ക്കി​പ്പോ​ള്‍ നാ​ലു മ​ക്ക​ളാ​ണ്. ഭാ​ര്യ സു​നൈ​ന​യും മ​ക്ക​ളാ​യ അ​യാ​ന്‍ റോ​വ​ലി​നും അ​ഹാ​ന്‍ റോ​വ​ലി​നു​മൊ​പ്പം മി​ക്ക​പ്പോ​ഴും അ​വ​രെ കാ​ണാ​ന്‍ പോ​കാ​റു​ണ്ട്. എ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കെ​ല്ലാം കു​ട്ടി​ക​ളെ വ​ലി​യ ഇ​ഷ്ട​മാ​ണ്. അ​ന്‍​ഷാ​ദ് അ​ങ്കി​ള്‍ എ​ന്നു വി​ളി​ച്ചു ഓ​ടി​യെ​ത്തു​ന്ന അ​വ​ര്‍ എ​ല്ലാ വി​ശേ​ഷ​ങ്ങ​ളും പ​ങ്കു​വ​യ്ക്കും. എ​ന്‍റെ ഇ​ള​യ മോ​നും മോ​ളും വാ​യാ​ടി​ക​ളാ​ണ്.  പി​ന്നെ കാ​വ്യ​യ്ക്കും കു​ടും​ബ​ത്തി​നു​മൊ​പ്പം കു​ട്ടി​ക​ളെ ഇ​ട​യ്ക്കി​ടെ നാ​ട്ടി​ലേ​ക്കും അ​യ​യ്ക്കാ​റു​ണ്ട്. എ​ന്‍റെ മ​ക്ക​ളെ​പ്പോ​ലെ ത​ന്നെ​യാ​ണ് അ​വ​രും വ​ള​രു​ന്ന​ത്.  അ​തി​ല്‍​കൂ​ടു​ത​ലാ​യി പ്ര​ത്യേ​കി​ച്ചൊ​ന്നും എ​നി​ക്ക്  തോ​ന്നാ​റി​ല്ല. ഈ ​ബ​ന്ധം ഇ​തു​പോ​ലെ ത​ന്നെ എ​ന്നും തു​ട​ര​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. അ​വ​രെ ഏ​ത് ഉ​യ​ര​ത്തി​ലെ​ത്തി​ക്കാ​നും എ​ന്നെ​ക്കൊ​ണ്ട് ക​ഴി​യു​ന്ന​തെ​ല്ലാം ചെ​യ്യും - മൊ​ബൈ​ല്‍ ഫോ​ണി​ലു​ള്ള കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ളി​ലേ​ക്ക്  വാ​ത്സ​ല്യ​ത്തോ​ടെ നോ​ക്കി​യി​രി​ക്കെ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ന്‍​ഷാ​ദ് പ​റ​ഞ്ഞു​നി​ര്‍​ത്തി.
November 28, 2026
Corehub Up