Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Authors - ജോ​സ് കു​മ്പി​ളു​വേ​ലി​ൽ

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ

1 ARTICLE

Written Articles

NRI

ബ​വേ​റി​യ​യി​ൽ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച; നൂ​റു​ക​ണ​ക്കി​ന് വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ, ഗ​താ​ഗ​തം സ്തം​ഭി​ച്ചു
മ്യൂ​ണി​ക്ക്: തെ​ക്ക​ൻ ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ​യി​ൽ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യും റോ​ഡു​ക​ളി​ൽ രൂ​പ​പ്പെ​ട്ട ബ്ലാ​ക്ക് ഐ​സും ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കി. വ്യാ​ഴാ​ഴ്ച രാ​ത്രി മു​ത​ൽ ആ​രം​ഭി​ച്ച മ​ഞ്ഞു​വീ​ഴ്ച​യെ തു​ട​ർ​ന്ന് അ​പ്പ​ർ ബ​വേ​റി​യ​യി​ൽ മാ​ത്രം നാ​നൂ​റി​ല​ധി​കം വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പൊലി​സ് രേ​ഖ​പ്പെ​ടു​ത്തി. ലോ​വ​ർ ബ​വേ​റി​യ​യി​ൽ എ​ൺ​പ​തോ​ളം സ്ഥ​ല​ങ്ങ​ളി​ൽ പൊ​ലി​സും അ​ഗ്നി​ശ​മ​ന സേ​ന​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​റ​ങ്ങി. ഹൈ​വേ​ക​ളി​ൽ കി​ലോ​മീ​റ്റ​റു​ക​ളോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്ക് ഓ​സ്ട്രി​യ​ൻ അ​തി​ർ​ത്തി​യി​ലേ​ക്കു​ള്ള എ93 ഹൈ​വേ​യി​ലാ​ണ് മ​ഞ്ഞു​വീ​ഴ്ച ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ച​ത്. ഓ​സ്ട്രി​യ​യി​ലെ ബ്രെ​ന്ന​ർ ഹൈ​വേ അ​ട​ച്ച​തും അ​തി​ർ​ത്തി​യി​ലെ വാ​ഹ​ന നി​യ​ന്ത്ര​ണ​ങ്ങ​ളും റോ​സ​ൻ​ഹൈം വ​രെ കി​ലോ​മീ​റ്റ​റു​ക​ളോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​യി. ഇ​തേ​ത്തു​ട​ർ​ന്ന് എ93 ഹൈ​വേ​യു​ടെ തെ​ക്കോ​ട്ടു​ള്ള പാ​ത വൈ​കു​ന്നേ​രം വ​രെ പൂ​ർ​ണ​മാ​യും അ​ട​ച്ചി​ട്ടു. മ്യൂ​ണി​ക്കി​ന് സ​മീ​പം എ8 ഹൈ​വേ​യി​ലും ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ർ​ഷെ​ൻ​ബെ​ർ​ഗി​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട ച​ര​ക്കു​ലോ​റി റോ​ഡി​ലെ മീ​ഡി​യ​നി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. മി​റ്റ​ൻ​വാ​ൾ​ഡി​ലേ​ക്കു​ള്ള ബി2 ദേ​ശീ​യ​പാ​ത​യി​ൽ നി​ര​വ​ധി ലോ​റി​ക​ൾ തെ​ന്നി​മാ​റി റോ​ഡി​ന് കു​റു​കെ നി​ന്ന​തോ​ടെ മ​ഞ്ഞു​നീ​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ത​ട​സ​പ്പെ​ട്ടു. അ​പ്പ​ർ ബ​വേ​റി​യ​യി​ലെ ബി15എ പാ​ത​യി​ൽ 22 ട​ൺ ഭാ​ര​വു​മാ​യി പോ​യ ലോ​റി റോ​ഡി​ൽ​നി​ന്ന് തെ​ന്നി​മാ​റി​യ​തി​നെ തു​ട​ർ​ന്ന് ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് നീ​ക്കം ചെ​യ്ത​ത്. അ​പ​ക​ട​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക് റോ​സ​ൻ​ഹൈം ജി​ല്ല​യി​ലെ ഗ്രാ​മീ​ണ പാ​ത​യി​ൽ സ​മ്മ​ർ ട​യ​റു​ക​ളു​മാ​യി എ​ത്തി​യ ഫോ​ക്സ്‌​വാ​ഗ​ൺ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മി​നി​ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശൈ​ത്യ​കാ​ല​ത്ത് വിന്‍റ​ർ ട​യ​റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ത്ത​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. ഫ്യൂ​സ​നി​ലും മ​ഞ്ഞി​ൽ തെ​ന്നി​യ കാ​ർ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന മി​നി​ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് റോ​ഡ​രി​കി​ലെ കു​ഴി​യി​ലേ​ക്ക് മ​റി​ഞ്ഞു. കാ​റി​ന്‍റെ മേ​ൽ​ക്കൂ​ര വെ​ട്ടി​മാ​റ്റി​യാ​ണ് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ടു​ത്ത​ത്. അ​പ​ക​ട​ത്തി​ൽ കാ​റി​ലു​ണ്ടാ​യി​രു​ന്ന ഒ​രു യാ​ത്ര​ക്കാ​രി​ക്ക് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​രു​വാ​ഹ​ന​ങ്ങ​ളി​ലെ​യും ഡ്രൈ​വ​ർ​മാ​ർ​ക്കും നി​സാ​ര പ​രി​ക്കേ​റ്റു. ബ്ലാ​ക്ക് ഐ​സ് മു​ന്ന​റി​യി​പ്പ് തു​ട​രു​ന്നു വെ​ള്ളി​യാ​ഴ്ച​യും തെ​ക്ക​ൻ ബ​വേ​റി​യ​യി​ലെ റോ​ഡു​ക​ളി​ൽ മ​ഞ്ഞു​പാ​ളി​ക​ളും വ​ഴു​വ​ഴു​പ്പും തു​ട​രു​മെ​ന്ന് ജ​ർ​മ​ൻ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ചാ​റ്റ​ൽ​മ​ഴ​യ്ക്ക് പി​ന്നാ​ലെ താ​പ​നി​ല പൂ​ജ്യ​ത്തി​ന് താ​ഴെ​യാ​കു​ന്ന​തോ​ടെ റോ​ഡു​ക​ളി​ൽ ബ്ലാ​ക്ക് ഐ​സ് രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. വൈ​കു​ന്നേ​ര​ത്തോ​ടെ ത​ണു​പ്പ് വീ​ണ്ടും ക​ടു​ക്കു​മെ​ന്ന​തി​നാ​ൽ അ​ത്യാ​വ​ശ്യ യാ​ത്ര​ക​ൾ മാ​ത്ര​മേ ന​ട​ത്താ​വൂ എ​ന്നും വാ​ഹ​ന​ങ്ങ​ളി​ൽ വിന്‍റ​ർ ട​യ​റു​ക​ൾ നി​ർ​ബ​ന്ധ​മാ​യും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.
November 28, 2026
Corehub Up