Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Authors - ജി​ബി​ൻ കു​ര്യ​ൻ

ജി​ബി​ൻ കു​ര്യ​ൻ

1 ARTICLE

Written Articles

Kerala

“ഭിന്നശേഷിക്കാരെ ചേർത്തുപിടിക്കും” -ഡിസംബർ രണ്ടിന് പ്രഖ്യാപനമെന്ന് മുഖ്യമന്ത്രി
മാ​ന്നാ​നം: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി ബൃ​ഹ​ത് പ​ദ്ധ​തി​യു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ. ഡി​സം​ബ​ർ മൂ​ന്നി​ന് ആ​ച​രി​ക്കു​ന്ന ഭി​ന്ന​ശേ​ഷി ദി​ന​ത്തി​നു മു​ന്നോ​ടി​യാ​യി ഡി​സം​ബ​ർ ര​ണ്ടി​ന് പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ പറഞ്ഞു. മാ​ന്നാ​നം സെ​ന്‍റ് ജോ​സ​ഫ്‌​സ് ആ​ശ്ര​മപ്പ​ള്ളി​യി​ൽ വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റെ വി​ശു​ദ്ധ​പ​ദ​വി പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​വും സി​എം​ഐ സ​ഭാ​ സ്ഥാ​പ​ന​ത്തി​ന്‍റെ ദ്വി​ശ​താ​ബ്ദി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​പ്പാ​ക്കു​ന്ന 200 സ്‌​നേ​ഹ​വീ​ടു​ക​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​മ്പോ​ഴാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കുവേ​ണ്ടി മ​റ്റൊ​രു സം​സ്ഥാ​ന​ത്തും ഇ​ല്ലാ​ത്ത​തും രാ​ജ്യ​ത്തി​നാ​കെ മാ​തൃ​ക​യാ​കു​ന്ന​തു​മാ​യ പ​ദ്ധ​തി​യാ​യി​രി​ക്കും ഇ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ പ്രാ​യ​മാ​യ ഒ​രാ​ളും ത​നി​യെ ആ​ക​രു​തെ​ന്ന​താ​ണ് സ്വ​പ്നം. അ​വ​ർ ഭ​ക്ഷ​ണ​വും മ​രു​ന്നും ക​ഴി​ച്ചോ, പാ​ലി​യേ​റ്റീ​വ് കെ​യ​ർ വേ​ണോ എ​ന്ന് അ​ന്വേ​ഷി​ക്കാ​ൻ അ​വ​ർ​ക്ക് ഒ​രാ​ളു​ണ്ടാ​ക​ണം. അ​തി​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കും. അ​തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ​ക്കൂ​ടി പ​ങ്കെ​ടു​പ്പി​ച്ച് വ​ലി​യ പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
November 24, 2026
Corehub Up