Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Authors - സൂരജ് സുധീർ

സൂരജ് സുധീർ

6 ARTICLES

Written Articles

Viral

താങ്ക്സ്ഗിവിംഗ് കൊടുങ്കാറ്റിൽ സ്തംഭിച്ച് അമേരിക്കൻ നഗരങ്ങൾ
അ​മേ​രി​ക്ക​യു​ടെ കി​ഴ​ക്ക​ൻ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ഞ്ഞ​ടി​ച്ച ശ​ക്ത​മാ​യ താ​ങ്ക്സ്ഗി​വിം​ഗ് കൊ​ടു​ങ്കാ​റ്റും പേ​മാ​രി​യും ആ​ഘോ​ഷ​ങ്ങ​ൾ​ക്കും ദൈ​നം​ദി​ന ജീ​വി​ത​ത്തി​നും ക​ന​ത്ത പ്ര​ഹ​ര​മേ​ൽ​പ്പി​ച്ചു. അ​തി​തീ​വ്ര മ​ഴ​യി​ലും കാ​റ്റി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും പെ​ട്ട് ജ​ന​ജീ​വി​തം താ​റു​മാ​റാ​യ​തോ​ടെ ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ലും ന്യൂ​ജേ​ഴ്‌​സി​യി​ലും അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. ഒ​ൻ​പ​ത് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 9.25 ല​ക്ഷ​ത്തി​ല​ധി​കം ഉ​പ​ഭോ​ക്താ​ക്ക​ൾ ഇ​രു​ട്ടി​ലാ​യ​പ്പോ​ൾ, വ​ട​ക്ക​ൻ ജോ​ർ​ജി​യ മു​ത​ൽ മി​ഡ്-​അ​റ്റ്ലാ​ന്‍റി​ക്, തെ​ക്ക​ൻ ന്യൂ ​ഇം​ഗ്ല​ണ്ട് മേ​ഖ​ല​ക​ൾ വ​രെ കാ​ലാ​വ​സ്ഥാ ജാ​ഗ്ര​താ നി​ർ​ദ്ദേ​ശ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ണ്. വെ​ള്ള​ക്കെ​ട്ടി​ൽ അ​ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ നി​ര​വ​ധി പേ​രെ അ​ടി​യ​ന്ത​ര സേ​നാം​ഗ​ങ്ങ​ൾ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി ന്യൂ​യോ​ർ​ക്ക് മേ​യ​ർ സൊ​ഹ്‌​റാ​ൻ മം​ദാ​നി വ്യ​ക്ത​മാ​ക്കി. സ​മാ​ന​മാ​യ ര​ക്ഷാ​ദൗ​ത്യ​ങ്ങ​ൾ മ​റ്റ് തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ലും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. യാ​ത്ര​ക​ളേ​ക്കാ​ൾ പ്ര​ധാ​നം ജീ​വ​നും സു​ര​ക്ഷ​യു​മാ​ണെ​ന്ന് ഓ​ർ​മ്മി​പ്പി​ച്ച മേ​യ​ർ, സു​ര​ക്ഷ പ​ണ​യം വെ​ച്ചു​ള്ള ഒ​രു യാ​ത്ര​യ്ക്കും പ്ര​സ​ക്തി​യി​ല്ലെ​ന്ന് കൂ​ട്ടി​ച്ചേ​ർ​ത്തു. മേ​രി​ലാ​ൻ​ഡി​ലെ ഓ​ഷ്യ​ൻ സി​റ്റി​യി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ 8:24-ഓ​ടെ വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ ഒ​രു കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര പ​റ​ന്നു​പോ​യി, എ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടു​ക​ളി​ല്ല. റോ​ക്ക്‌​വി​ലി​ൽ ശ​ക്ത​മാ​യ കാ​റ്റി​ൽ വാ​ണി​ജ്യ കെ​ട്ടി​ട​ത്തി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കു​ടു​ങ്ങി​പ്പോ​യ ര​ണ്ടു​പേ​രെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ പ​വ​ർ​ഔ​ട്ടേ​ജ് ഡോ​ട്ട് യു​എ​സ് പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം 9,25,000-ത്തി​ല​ധി​കം ക​ണ​ക്ഷ​നു​ക​ളാ​ണ് വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട​ത്. പെ​ൻ​സി​ൽ​വാ​നി​യ, മേ​രി​ലാ​ൻ​ഡ്, ന്യൂ​ജേ​ഴ്‌​സി, വി​ർ​ജീ​നി​യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വൈ​ദ്യു​തി മു​ട​ക്കം രൂ​ക്ഷ​മാ​യ​ത്. വെ​സ്റ്റ് വി​ർ​ജീ​നി​യ​യി​ൽ കാ​റ്റി​ന്‍റെ വേ​ഗ​ത മ​ണി​ക്കൂ​റി​ൽ 74 മൈ​ൽ വ​രെ എ​ത്തി​യ​തോ​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലു​ട​നീ​ളം ശ​ക്ത​മാ​യ കാ​റ്റി​നു​ള്ള മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ താ​ങ്ക്സ്ഗി​വിം​ഗ് പ​രേ​ഡു​ക​ളു​ടെ താ​ള​വും തെ​റ്റി​ച്ചു. ശ​ക്ത​മാ​യ കാ​റ്റി​ൽ കൂ​റ്റ​ൻ ബ​ലൂ​ണു​ക​ൾ ഉ​യ​ർ​ത്തു​ന്ന​ത് അ​പ​ക​ട​ക​ര​മാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​നെ തു​ട​ർ​ന്ന് ന്യൂ​യോ​ർ​ക്കി​ലെ പ്ര​ശ​സ്ത​മാ​യ മേ​സീ​സ് താ​ങ്ക്സ്ഗി​വിം​ഗ് ഡേ ​പ​രേ​ഡ് ശ​നി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ പ​രേ​ഡ് പൊ​തു​നി​ര​ത്തു​ക​ൾ ഒ​ഴി​വാ​ക്കി ടെ​ലി​വി​ഷ​ൻ സം​പ്രേ​ഷ​ണ​ത്തി​ലേ​ക്ക് ഒ​തു​ക്കി. പേ​മാ​രി​യും തീ​ര​ദേ​ശ വെ​ള്ള​പ്പൊ​ക്ക​വും കാ​റ്റും തു​ട​രു​ന്ന​തി​നാ​ൽ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഭ​ര​ണ​കൂ​ടം ജ​ന​ങ്ങ​ൾ​ക്ക് ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി.
November 27, 2026

Viral

ലോകാത്ഭുതത്തിന് ഭീഷണിയായി വാനരക്കൂട്ടം
ലോ​കാ​ത്ഭു​ത​ങ്ങ​ളി​ലൊ​ന്നാ​യ താ​ജ്മ​ഹ​ലി​ൽ കു​ര​ങ്ങു​ശ​ല്യം അ​തി​രൂ​ക്ഷ​മാ​യ​തോ​ടെ സ​ന്ദ​ർ​ശ​ക​രു​ടെ സു​ര​ക്ഷ വ​ലി​യ ഭീ​ഷ​ണി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. സ്മാ​ര​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ര​ങ്ങു​ക​ൾ കൂ​ട്ട​ത്തോ​ടെ വി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ വി​ദേ​ശി​ക​ള​ട​ക്ക​മു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക​ക​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. താ​ജ്മ​ഹ​ലി​ന്‍റെ കി​ഴ​ക്ക​ൻ ക​വാ​ടം, പ​ടി​ഞ്ഞാ​റ​ൻ ക​വാ​ടം, റോ​യ​ൽ ഗേ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കു​ര​ങ്ങി​ന്‍റെ സാ​ന്നി​ധ്യം ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള​ത്. സ​ന്ദ​ർ​ശ​ക​രെ ഇ​വ പി​ന്തു​ട​രാ​നും ആ​ക്ര​മി​ക്കാ​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ സ​ഞ്ചാ​രി​ക​ൾ ഭീ​തി​യോ​ടെ​യാ​ണ് സ്മാ​ര​കം കാ​ണാ​നെ​ത്തു​ന്ന​ത്. മു​ൻ​പും ഇ​വി​ടെ സ​ഞ്ചാ​രി​ക​ൾ​ക്ക് നേ​രെ കു​ര​ങ്ങു​ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യി​ട്ടു​ണ്ട്. സ്മാ​ര​ക സ​മു​ച്ച​യ​ത്തി​നു​ള്ളി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന കു​ര​ങ്ങു​ക​ളെ പി​ടി​കൂ​ടി മാ​റ്റാ​ൻ അ​ധി​കൃ​ത​ർ പ​ല​ത​വ​ണ ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​പ്ര​ദ​മാ​യി​ല്ല. സ്മാ​ര​ക​ത്തി​ന്‍റെ പ​രി​പാ​ല​ന ചു​മ​ത​ല​യു​ള്ള വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​ന​മി​ല്ലാ​യ്മ​യാ​ണ് പ്ര​ശ്നം ഇ​ത്ര​യ​ധി​കം വ​ഷ​ളാ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. യു​നെ​സ്കോ​യു​ടെ ലോ​ക പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച ഈ ​ച​രി​ത്ര​സ്മാ​ര​കം കാ​ണാ​ൻ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​നി​ന്നു​മാ​യി എ​ത്തു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ളു​ടെ യാ​ത്രാ​നു​ഭ​വ​ത്തെ ഈ ​സാ​ഹ​ച​ര്യം പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ടു​ത്ത ചൂ​ടി​ൽ നി​ന്ന് ആ​ശ്വാ​സം ക​ണ്ടെ​ത്താ​ൻ താ​ജ്മ​ഹ​ൽ വ​ള​പ്പി​ലെ ജ​ല​ധാ​ര​യി​ൽ കു​ര​ങ്ങു​ക​ൾ ചാ​ടി​യി​റ​ങ്ങി നീ​ന്തി​ത്തു​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഓ​ൺ​ലൈ​നി​ൽ വൈ​റ​ലാ​യി​രു​ന്നു. ആ ​കാ​ഴ്ച ആ​ളു​ക​ളി​ൽ കൗ​തു​ക​മു​ണ​ർ​ത്തി​യെ​ങ്കി​ലും, ഇ​വ​യു​ടെ പെ​രു​കു​ന്ന എ​ണ്ണം ഗു​രു​ത​ര​മാ​യ സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ളി​ലേ​ക്കാ​ണ് വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ താ​ജ്മ​ഹ​ൽ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ 83 വ​യ​സു​ള്ള ഒ​രു ബ്ര​സീ​ലി​യ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക്കും പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ മ​റ്റൊ​രു സ​ഞ്ചാ​രി​ക്കും കു​ര​ങ്ങു​ക​ളു​ടെ ക​ടി​യേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടേ​ണ്ടി വ​ന്നി​രു​ന്നു. രാ​ജ്യ​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ ആ​വ​ർ​ത്തി​ക്കു​ന്ന ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ, സ​ഞ്ചാ​രി​ക​ൾ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കേ​ണ്ട അ​ധി​കൃ​ത​ർ​ക്ക് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.
November 27, 2026

Viral

ഹോട്ടലിന്‍റെ 27-ാം നിലയിൽ നിന്ന് ചാടി വിദേശ പൗരൻ മരിച്ചു; നടുക്കം വിട്ടുമാറാതെ ദൃക്‌സാക്ഷികൾ
വി​യ​റ്റ്‌​നാ​മി​ലെ പ്ര​ശ​സ്ത തീ​ര​ദേ​ശ ന​ഗ​ര​മാ​യ നാ ​ട്രാ​ങ്ങി​ൽ ആ​ഡം​ബ​ര ഹോ​ട്ട​ലി​ന്‍റെ 27-ാം നി​ല​യി​ൽ നി​ന്ന് താ​ഴേ​ക്ക് ചാ​ടി വി​ദേ​ശ പൗ​ര​ൻ മ​രി​ച്ചു. ന​വം​ബ​ർ 25-ന് ​ഖാ​ൻ ഹോ​വ പ്ര​വി​ശ്യ​യി​ലെ ട്രാ​ൻ ഫു ​സ്ട്രീ​റ്റി​ലു​ള്ള ഹോ​ട്ട​ലി​ലാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ ഈ ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. അ​പ​ക​ട​ത്തി​ന്‍റെ ന​ടു​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​ട്ടു​ണ്ട്. വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ ഹോ​ട്ട​ലി​ലേ​ക്ക് ക​യ​റി​വ​ന്ന ഇ​യാ​ൾ ലി​ഫ്റ്റ് വ​ഴി 27-ാം നി​ല​യി​ലു​ള്ള റൂ​ഫ്‌​ടോ​പ്പി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. റൂ​ഫ്‌​ടോ​പ്പി​ന്‍റെ അ​രി​കി​ലി​രു​ന്ന് അ​ല്പ​നേ​രം മൊ​ബൈ​ൽ ഫോ​ൺ നോ​ക്കി​യി​രു​ന്ന ഇ​യാ​ൾ പെ​ട്ടെ​ന്ന് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മേ​ശ​യ്ക്കും ക​സേ​ര​ക​ൾ​ക്കും മു​ക​ളി​ലൂ​ടെ ക​യ​റു​ന്ന​ത് സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ നീ​ക്ക​ങ്ങ​ൾ ക​ണ്ട് അ​പ​ക​ടം മ​ണ​ത്ത ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രും മ​റ്റ് ആ​ളു​ക​ളും ത​ട​യാ​നാ​യി ഓ​ടി​യെ​ത്തി​യെ​ങ്കി​ലും അ​തി​നു​മു​മ്പ് ത​ന്നെ ഇ​യാ​ൾ താ​ഴ​ത്തെ ന​ട​പ്പാ​ത​യി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യി ന​ട​ന്ന ഈ ​അ​പ​ക​ടം ദൃ​ക്‌​സാ​ക്ഷി​ക​ളെ ഞെ​ട്ടി​ച്ചു. അ​പ​ക​ട​ത്തി​ന് ശേ​ഷ​മു​ള്ള ദൃ​ശ്യ​ങ്ങ​ൾ ഒ​രാ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ന്ന​തും പു​റ​ത്തു​വ​ന്ന വീ​ഡി​യോ​ക​ളി​ൽ കാ​ണാം. മ​രി​ച്ച വ്യ​ക്തി വി​ദേ​ശ പൗ​ര​നാ​ണെ​ന്ന് പ്രാ​ഥ​മി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​യാ​ളു​ടെ പേ​രോ ഏ​ത് രാ​ജ്യ​ക്കാ​ര​നാ​ണെ​ന്നോ ഉ​ള്ള വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​യാ​ൾ ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത് താ​മ​സി​ച്ചി​രു​ന്ന അ​തി​ഥി​യാ​ണോ അ​തോ സ​ന്ദ​ർ​ശ​ക​ൻ മാ​ത്ര​മാ​യി എ​ത്തി​യ​താ​ണോ എ​ന്ന കാ​ര്യ​ത്തി​ലും വ്യ​ക്ത​ത വ​രാ​നു​ണ്ട്. അ​പ​ക​ട​ത്തി​ന് തൊ​ട്ടു​മു​മ്പ് ഇ​യാ​ളു​ടെ പെ​രു​മാ​റ്റ​ത്തി​ൽ ചി​ല അ​സ്വാ​ഭാ​വി​ക​ത​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്ന​താ​യി ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ഖാ​ൻ ഹോ​വ പ്ര​വി​ശ്യാ പൊ​ലി​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ദൃ​ക്‌​സാ​ക്ഷി​ക​ളു​ടെ​യും ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി വ​രി​ക​യാ​ണെ​ന്നും മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ന് പി​ന്നി​ലെ കൃ​ത്യ​മാ​യ കാ​ര​ണ​മോ മ​റ്റ് ദു​രൂ​ഹ​ത​ക​ളോ സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​ർ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടി​ല്ല.
November 27, 2026

Viral

ഒറ്റക്കെട്ടായി ഉയർത്തി വാഹനവും പെറുക്കിക്കൂട്ടി പൈനാപ്പിളും; അപകടത്തിൽ പകച്ചുനിന്ന ഉടമയ്ക്ക് നന്മയുടെ കൈത്താങ്ങ്
തി​രു​വ​ന​ന്ത​പു​രം പ​ള്ളി​ച്ച​ലി​ൽ പൈ​നാ​പ്പി​ൾ ലോ​ഡു​മാ​യി വ​ന്ന വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​റി​ഞ്ഞ​പ്പോ​ൾ ര​ക്ഷ​ക​രാ​യി നാ​ട്ടു​കാ​ർ. അ​പ​ക​ടം ക​ണ്ട് ഒ​ഴി​ഞ്ഞു​മാ​റാ​തെ , മ​റി​ഞ്ഞു​കി​ട​ന്ന വാ​ഹ​നം ഉ​യ​ർ​ത്താ​നും റോ​ഡി​ലാ​കെ ചി​ത​റി​ക്കി​ട​ന്ന പൈ​നാ​പ്പി​ളു​ക​ൾ പെ​റു​ക്കി തി​രി​കെ ക​യ​റ്റാ​നും പ്ര​ദേ​ശ​വാ​സി​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നി​ട്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു. 'ര​ഞ്ജി​ത്ത് ക്രി​യേ​റ്റ്സ്' എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ പു​റ​ത്തു​വ​ന്ന ഈ ​ന​ന്മ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ശ്ര​ദ്ധ നേ​ടി​ക്ക​ഴി​ഞ്ഞു. നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലേ​ക്ക് മ​റി​ഞ്ഞ വാ​ഹ​ന​ത്തി​ൽ നി​ന്നും പൈ​നാ​പ്പി​ളു​ക​ൾ പു​റ​ത്തേ​ക്ക് വീ​ണ് ചി​ത​റി​ക്കി​ട​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യു​ടെ തു​ട​ക്ക​ത്തി​ലു​ള്ള​ത്. എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ നി​ന്ന ഡ്രൈ​വ​ർ​ക്കും ഉ​ട​മ​യ്ക്കും ആ​ശ്വാ​സ​മാ​യി നി​മി​ഷ​ങ്ങ​ൾ​ക്ക​കം നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി. തു​ട​ർ​ന്ന് എ​ല്ലാ​വ​രും ചേ​ർ​ന്ന് വാ​ഹ​ന​ത്തി​ന് ചു​റ്റും നി​ന്ന് ഒ​രേ മ​ന​സോ​ടെ ത​ള്ളി ഉ​യ​ർ​ത്തി പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി. വാ​ഹ​നം നേ​രെ​യാ​ക്കി​യ​തി​ന് പി​ന്നാ​ലെ റോ​ഡി​ൽ വീ​ണു​കി​ട​ന്ന പൈ​നാ​പ്പി​ളു​ക​ൾ ഓ​രോ​ന്നാ​യി പെ​റു​ക്കി​യെ​ടു​ത്ത് തി​രി​കെ വാ​ഹ​ന​ത്തി​ൽ അ​ടു​ക്കി​വെ​ക്കാ​നും നാ​ട്ടു​കാ​ർ സ​ഹാ​യി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഈ ​സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ വാ​ഹ​ന ഉ​ട​മ​യ്ക്കു​ണ്ടാ​ക്ക വ​ലി​യ ആ​ശ്വാ​സ​മാ​യി. യാ​തൊ​രു മ​ടി​യു​മി​ല്ലാ​തെ അ​പ​രി​ചി​ത​രെ സ​ഹാ​യി​ക്കാ​ൻ സ​ന്മ​ന​സ് കാ​ണി​ച്ച നാ​ട്ടു​കാ​രെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് നി​ര​വ​ധി പേ​രാ​ണ് ഈ ​വീ​ഡി​യോ​യ്ക്ക് താ​ഴെ പ്ര​തി​ക​രി​ക്കു​ന്ന​ത്.
November 27, 2026

Viral

മരണാനന്തര ചടങ്ങുകളും ഇനി 'പ്രീ-ബുക്കിംഗ്' ചെയ്യാം; വേറിട്ട ആശയവുമായി ഡൽഹിയിലെ സ്റ്റാർട്ടപ്പ്
വി​വാ​ഹം, വി​നോ​ദ​യാ​ത്ര​ക​ൾ, പു​തി​യ വീ​ട് വാ​ങ്ങ​ൽ തു​ട​ങ്ങി ജീ​വി​ത​ത്തി​ലെ സു​പ്ര​ധാ​ന​മാ​യ എ​ല്ലാ കാ​ര്യ​ങ്ങ​ളും മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പേ കൃ​ത്യ​മാ​യി ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​വ​രാ​ണ് ന​മ്മ​ളി​ൽ ഭൂ​രി​ഭാ​ഗ​വും. എ​ന്നാ​ൽ, സ്വ​ന്തം മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളെ​ക്കു​റി​ച്ച് മു​ൻ​കൂ​ട്ടി ചി​ന്തി​ക്കു​ന്ന​വ​രും അ​തി​നാ​യി ത​യ്യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തു​ന്ന​വ​രും വ​ള​രെ വി​ര​ള​മാ​യി​രി​ക്കും. കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്ന ഈ ​പ​തി​വ് രീ​തി​ക​ൾ​ക്ക് മാ​റ്റം കു​റി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 'മോ​ക്ഷ് വോ​യേ​ജ്' എ​ന്ന സ്റ്റാ​ർ​ട്ട​പ്പ്. ഒ​രാ​ൾ ജീ​വി​ച്ചി​രി​ക്കു​മ്പോ​ൾ ത​ന്നെ സ്വ​ന്തം അ​ന്ത്യ​ക​ർ​മ്മ​ങ്ങ​ൾ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാ​നും ക്ര​മീ​ക​രി​ക്കാ​നു​മു​ള്ള വ്യ​ത്യ​സ്ത​മാ​യ സൗ​ക​ര്യ​മാ​ണ് 'ന​മോ ഗം​ഗ വെ​ൽ​നെ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്' കീ​ഴി​ലു​ള്ള ഈ ​സം​രം​ഭം ഒ​രു​ക്കു​ന്ന​ത്. ഉ​റ്റ​വ​രു​ടെ വി​യോ​ഗ​ത്തി​ൽ ത​ക​ർ​ന്നി​രി​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക്, ആ ​ദുഃ​ഖ​സ​മ​യ​ത്ത് ച​ട​ങ്ങു​ക​ൾ​ക്കാ​യു​ള്ള ഓ​ട്ട​പ്പാ​ച്ചി​ലു​ക​ളും മാ​ന​സി​ക സ​മ്മ​ർ​ദ്ദ​വും ഒ​ഴി​വാ​ക്കി ന​ൽ​കു​ക എ​ന്ന​താ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഹൈ​ന്ദ​വ ആ​ചാ​ര​പ്ര​കാ​ര​മു​ള്ള അ​ന്ത്യ​ക​ർ​മ്മ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​ക​ല കാ​ര്യ​ങ്ങ​ളും ഇ​വ​രു​ടെ വി​വി​ധ പാ​ക്കേ​ജു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം വ​ഹി​ക്കാ​നു​ള്ള ആ​ളു​ക​ൾ, ശ്മ​ശാ​ന​ത്തി​ലേ​ക്കു​ള്ള പ്ര​ത്യേ​ക വാ​ഹ​നം, ച​ട​ങ്ങു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പൂ​ക്ക​ൾ, വി​റ​ക്, മ​റ്റ് പൂ​ജാ സാ​ധ​ന​ങ്ങ​ൾ, ക​ർ​മ്മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​ൻ പു​രോ​ഹി​ത​ൻ എ​ന്നി​വ​യെ​ല്ലാം ക​മ്പ​നി ത​ന്നെ നേ​രി​ട്ട് ഏ​ർ​പ്പാ​ടാ​ക്കും. ഇ​തി​നു​പു​റ​മെ, ചി​താ​ഭ​സ്മം ശേ​ഖ​രി​ക്കു​ന്ന​തി​നും അ​സ്ഥി നി​മ​ജ്ജ​നം ചെ​യ്യു​ന്ന​തി​നു​മാ​യി പ്ര​ത്യേ​ക ക​ട​വു​ക​ളും ബോ​ട്ടു​ക​ളും സ​ജ്ജീ​ക​രി​ച്ചു ന​ൽ​കാ​നും ശ്രാ​ദ്ധം ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ ന​ട​ത്താ​നും ഇ​വ​ർ സ​ഹാ​യി​ക്കു​ന്നു. തി​ര​ഞ്ഞെ​ടു​ക്കു​ന്ന സേ​വ​ന​ങ്ങ​ൾ​ക്കും ച​ട​ങ്ങു​ക​ൾ​ക്കും അ​നു​സ​രി​ച്ച് ഏ​ക​ദേ​ശം 6000 രൂ​പ മു​ത​ൽ ഒ​ന്ന​ര ല​ക്ഷം രൂ​പ വ​രെ​യാ​ണ് വി​വി​ധ പാ​ക്കേ​ജു​ക​ളു​ടെ നി​ര​ക്ക്. അ​വ​സാ​ന നി​മി​ഷം ബ​ന്ധു​ക്ക​ൾ​ക്ക് തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ടും ആ​ശ​യ​ക്കു​ഴ​പ്പ​വും ഒ​ഴി​വാ​ക്കാ​ൻ ഈ ​മു​ൻ​കൂ​ർ ആ​സൂ​ത്ര​ണം സ​ഹാ​യി​ക്കു​ന്നു. നി​ല​വി​ൽ ഡ​ൽ​ഹി-​എ​ൻ​സി​ആ​ർ മേ​ഖ​ല​യി​ലും മ​റ്റ് ചി​ല പ്ര​ധാ​ന ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ലു​മാ​ണ് മോ​ക്ഷ് വോ​യേ​ജി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്രേ​ഡ് ഫെ​യ​റി​ലും ഇ​വ​ർ ത​ങ്ങ​ളു​ടെ ഈ ​വേ​റി​ട്ട ആ​ശ​യം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, സാ​മൂ​ഹി​ക സേ​വ​നം എ​ന്നീ മേ​ഖ​ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് വി​യോ​ഗ​വേ​ള​യി​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് താ​ങ്ങാ​കു​ന്ന ഈ ​സം​രം​ഭ​ത്തി​ലേ​ക്ക് ക​ട​ന്ന​തെ​ന്ന് സ്റ്റാ​ർ​ട്ട​പ്പ് വ്യ​ക്ത​മാ​ക്കു​ന്നു. അ​തേ​സ​മ​യം, ഈ ​പു​തി​യ ആ​ശ​യം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്. മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കും ദുഃ​ഖ​സ​മ​യ​ത്ത് കാ​ര്യ​ങ്ങ​ൾ ഒ​റ്റ​യ്ക്ക് കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യാ​ത്ത കു​ടും​ബ​ങ്ങ​ൾ​ക്കും ഇ​ത് വ​ലി​യൊ​രു ആ​ശ്വാ​സ​മാ​ണെ​ന്നാ​ണ് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. ഇ​നി മ​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ത​നി​ക്ക് പേ​ടി​യി​ല്ലെ​ന്നും, ചു​മ​ലി​ലേ​റ്റാ​ൻ നാ​ല് ആ​ളു​ക​ളെ ഉ​റ​പ്പാ​യും കി​ട്ടു​മ​ല്ലോ എ​ന്നു​മു​ള്ള ര​സ​ക​ര​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളും സൈ​ബ​ർ ലോ​ക​ത്ത് നി​റ​യു​ന്നു​ണ്ട്.
November 27, 2026

Viral

കാറുകൾക്ക് മുകളിലൂടെ ഓടിയ ചൈനയുടെ ട്രാൻസിറ്റ് എലിവേറ്റഡ് ബസ് എവിടെ?
ലോ​ക​മെ​മ്പാ​ടു​മു​ള്ള വ​ൻ​ന​ഗ​ര​ങ്ങ​ൾ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യി നി​ർ​മ്മി​ത ബു​ദ്ധി​യും സ്വ​യം നി​യ​ന്ത്രി​ത വാ​ഹ​ന​ങ്ങ​ളും ആ​കാ​ശ​പാ​ത​ക​ളും പ​രീ​ക്ഷി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ലും, ഒ​രു പ​തി​റ്റാ​ണ്ട് മു​ൻ​പ് ചൈ​ന​യി​ൽ അ​വ​ത​രി​പ്പി​ച്ച് ത​ക​ർ​ന്ന​ടി​ഞ്ഞ 'ട്രാ​ൻ​സി​റ്റ് എ​ലി​വേ​റ്റ​ഡ് ബ​സ്' എ​ന്ന പ​ദ്ധ​തി ഒ​രു വ​ലി​യ പാ​ഠ​മാ​യി വീ​ണ്ടും ച​ർ​ച്ച​ക​ളി​ൽ നി​റ​യു​ക​യാ​ണ്. സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ തി​ള​ക്ക​ത്തി​ൽ പൊ​തി​ഞ്ഞ വ്യാ​ജ വാ​ഗ്ദാ​ന​ങ്ങ​ളും നി​ക്ഷേ​പ ത​ട്ടി​പ്പു​ക​ളും തി​രി​ച്ച​റി​യേ​ണ്ട​തി​ന്‍റെ അ​നി​വാ​ര്യ​ത​യി​ലേ​ക്കാ​ണ് ഈ ​സം​ഭ​വ​ത്തി​ന്‍റെ പ​ത്താം വാ​ർ​ഷി​ക വേ​ള​യി​ൽ ഗ​താ​ഗ​ത-​സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ർ വി​ര​ൽ ചൂ​ണ്ടു​ന്ന​ത്. 2016 ഓ​ഗ​സ്റ്റി​ൽ വ​ട​ക്ക​ൻ ചൈ​ന​യി​ലെ ക്വി​ൻ​ഹു​വാ​ങ്‌​ദാ​വോ ന​ഗ​ര​ത്തി​ൽ പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തി​യ​പ്പോ​ൾ, കാ​റു​ക​ൾ​ക്ക് മു​ക​ളി​ലൂ​ടെ പാ​ള​ങ്ങ​ളി​ലൂ​ടെ നീ​ങ്ങു​ന്ന ഈ ​ഭീ​മ​ൻ ബ​സ് ന​ഗ​ര​ഗ​താ​ഗ​ത രം​ഗ​ത്തെ വി​പ്ല​വ​മാ​യാ​ണ് ആ​ഗോ​ള മാ​ധ്യ​മ​ങ്ങ​ൾ വാ​ഴ്ത്തി​യ​ത്. മെ​ട്രോ റെ​യി​ലി​നേ​ക്കാ​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രെ ഒ​രേ​സ​മ​യം വ​ഹി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​യി​രു​ന്നു നി​ർ​മ്മാ​താ​ക്ക​ളാ​യ ടി​ഇ​ബി ടെ​ക്നോ​ള​ജി​യു​ടെ അ​വ​കാ​ശ​വാ​ദം. എ​ന്നാ​ൽ പ​രീ​ക്ഷ​ണം ന​ട​ന്ന് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ പ​ദ്ധ​തി​യു​ടെ അ​പ്രാ​യോ​ഗി​ക​ത പു​റ​ത്തു​വ​ന്നു. ബ​സി​ന​ടി​യി​ലൂ​ടെ​യു​ള്ള ഉ​യ​ര​പ​രി​ധി കാ​ര​ണം വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത​തും, ന​ഗ​ര​ങ്ങ​ളി​ലെ വ​ള​വു​ക​ൾ തി​രി​യാ​നു​ള്ള ബു​ദ്ധി​മു​ട്ടും, സാ​ധാ​ര​ണ റോ​ഡു​ക​ൾ​ക്ക് താ​ങ്ങാ​നാ​വാ​ത്ത ഭാ​ര​വും എ​ഞ്ചി​നീ​യ​ർ​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. യ​ഥാ​ർ​ഥ​ത്തി​ൽ ഗ​താ​ഗ​ത പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന​ല്ല, മ​റി​ച്ച് സാ​ധാ​ര​ണ​ക്കാ​രി​ൽ നി​ന്ന് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ നി​ക്ഷേ​പ​മാ​യി ത​ട്ടി​യെ​ടു​ക്കാ​നു​ള്ള ഒ​രു ത​ന്ത്രം മാ​ത്ര​മാ​യി​രു​ന്നു ഈ ​പ​രീ​ക്ഷ​ണ​മെ​ന്ന് പി​ന്നീ​ട് തെ​ളി​ഞ്ഞു. ഓ​ൺ​ലൈ​ൻ ലെ​ൻ​ഡിം​ഗ് പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി വ​ൻ ലാ​ഭ​വി​ഹി​തം വാ​ഗ്ദാ​നം ചെ​യ്ത് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് നി​ക്ഷേ​പ​ക​രി​ൽ നി​ന്നാ​ണ് ക​മ്പ​നി പ​ണം സ​മാ​ഹ​രി​ച്ച​ത്. ഒ​ടു​വി​ൽ 2017-ൽ ​അ​ധി​കൃ​ത​ർ പ​രീ​ക്ഷ​ണ ട്രാ​ക്ക് പൊ​ളി​ച്ചു​മാ​റ്റു​ക​യും ക​മ്പ​നി ത​ല​വ​ൻ ബാ​യ് ഷി​മിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്ത​തോ​ടെ ആ ​സ്വ​പ്ന​പ​ദ്ധ​തി ച​രി​ത്ര​ത്തി​ലെ വ​ലി​യ ത​ട്ടി​പ്പു​ക​ളു​ടെ പ​ട്ടി​ക​യി​ലേ​ക്ക് വീ​ണു. ഇ​ന്ന് പ​ല രാ​ജ്യ​ങ്ങ​ളി​ലും ന​ഗ​ര​വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ വ​ൻ​കി​ട സാ​ങ്കേ​തി​ക പ​ദ്ധ​തി​ക​ളും സ്റ്റാ​ർ​ട്ട​പ്പ് നി​ക്ഷേ​പ​ങ്ങ​ളും സ​ജീ​വ​മാ​കു​മ്പോ​ൾ, കൃ​ത്യ​മാ​യ ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ളി​ല്ലാ​ത്ത ആ​ശ​യ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ പാ​യു​ന്ന​ത് വ​ലി​യ സാ​മ്പ​ത്തി​ക ദു​ര​ന്ത​ങ്ങ​ൾ​ക്ക് വ​ഴി​വെ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പാ​ണ് ടി​ഇ​ബി-1 ന​ൽ​കു​ന്ന​ത്. ആ​ക​ർ​ഷ​ക​മാ​യ ദൃ​ശ്യ​ങ്ങ​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ പ്ര​ചാ​ര​ണ​ങ്ങ​ളി​ലും വീ​ഴാ​തെ, പ​ദ്ധ​തി​ക​ളു​ടെ പ്രാ​യോ​ഗി​ക​ത​യും സു​താ​ര്യ​ത​യും ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ​യും നി​ക്ഷേ​പ​ക​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് ഈ ​സം​ഭ​വം വീ​ണ്ടും ഓ​ർ​മ്മി​പ്പി​ക്കു​ന്നു.
November 23, 2026
Corehub Up