വീഡിയോയിൽ നിന്നുമുള്ള ചിത്രം
തിരുവനന്തപുരം പള്ളിച്ചലിൽ പൈനാപ്പിൾ ലോഡുമായി വന്ന വാഹനം അപകടത്തിൽപ്പെട്ട് മറിഞ്ഞപ്പോൾ രക്ഷകരായി നാട്ടുകാർ. അപകടം കണ്ട് ഒഴിഞ്ഞുമാറാതെ , മറിഞ്ഞുകിടന്ന വാഹനം ഉയർത്താനും റോഡിലാകെ ചിതറിക്കിടന്ന പൈനാപ്പിളുകൾ പെറുക്കി തിരികെ കയറ്റാനും പ്രദേശവാസികൾ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങുകയായിരുന്നു. 'രഞ്ജിത്ത് ക്രിയേറ്റ്സ്' എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവന്ന ഈ നന്മയുടെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.
നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞ വാഹനത്തിൽ നിന്നും പൈനാപ്പിളുകൾ പുറത്തേക്ക് വീണ് ചിതറിക്കിടക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. എന്തുചെയ്യണമെന്നറിയാതെ നിന്ന ഡ്രൈവർക്കും ഉടമയ്ക്കും ആശ്വാസമായി നിമിഷങ്ങൾക്കകം നാട്ടുകാർ ഓടിക്കൂടി. തുടർന്ന് എല്ലാവരും ചേർന്ന് വാഹനത്തിന് ചുറ്റും നിന്ന് ഒരേ മനസോടെ തള്ളി ഉയർത്തി പൂർവസ്ഥിതിയിലാക്കി.
വാഹനം നേരെയാക്കിയതിന് പിന്നാലെ റോഡിൽ വീണുകിടന്ന പൈനാപ്പിളുകൾ ഓരോന്നായി പെറുക്കിയെടുത്ത് തിരികെ വാഹനത്തിൽ അടുക്കിവെക്കാനും നാട്ടുകാർ സഹായിച്ചു. പ്രദേശവാസികളുടെ ഈ സമയോചിതമായ ഇടപെടൽ വാഹന ഉടമയ്ക്കുണ്ടാക്ക വലിയ ആശ്വാസമായി. യാതൊരു മടിയുമില്ലാതെ അപരിചിതരെ സഹായിക്കാൻ സന്മനസ് കാണിച്ച നാട്ടുകാരെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ പ്രതികരിക്കുന്നത്.
Tags : Kerala Thiruvananthapuram Pallichal KeralaNews GoodNewsKerala Humanity Kindness