ഡ​ൽ​ഹി മദ്യനയക്കേസ്: മ​നീ​ഷ് സിസോദിയയുടെ ജാമ്യഹർജി മാറ്റി
ഡ​ൽ​ഹി മദ്യനയക്കേസ്: മ​നീ​ഷ് സിസോദിയയുടെ ജാമ്യഹർജി മാറ്റി
Sunday, April 21, 2024 1:58 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ന്പ​ത്തി​ക ത​ട്ടി​പ്പു​കേ​സി​ൽ മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യു​ടെ ജാ​മ്യ​ഹ​ർ​ജി ഡ​ൽ​ഹി കോ​ട​തി വി​ധി പ​റ​യാ​ൻ മാ​റ്റി​. സി​ബി​ഐ, ഇ​ഡി കേ​സു​ക​ളി​ൽ നി​ല​വി​ൽ സി​സോ​ദി​യ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ്.

സി​സോ​ദി​യ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ വി​വേ​ക് ജെ​യി​ൻ, ഇ​ഡി അ​ഭി​ഭാ​ഷ​ക​ൻ സോ​ഹെ​ബ് ഹൊ​സൈ​ൻ, സി​ബി​ഐ അ​ഭി​ഭാ​ഷ​ക​ൻ പ​ങ്ക​ജ് ഗു​പ്ത എ​ന്നി​വ​രു​ടെ വാ​ദം കേ​ട്ട​ശേ​ഷ​മാ​ണ് ഡ​ൽ​ഹി റോ​സ് അ​വ​ന്യു കോ​ട​തി പ്ര​ത്യേ​ക ജ​ഡ്ജി കാ​വേ​രി ബ​വേ​ജ കേ​സ് വി​ധി പ​റ​യു​ന്ന​തി​നു​വേ​ണ്ടി മാ​റ്റി​യ​ത്.


നേ​ര​ത്തേ വി​ചാ​ര​ണ​ക്കോ​ട​തി​യും ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യും സു​പ്രീം​കോ​ട​തി​യും സി​സോ​ദി​യ​യ്ക്കു ജാ​മ്യം നി​ഷേ​ധി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് വീ​ണ്ടും ജാ​മ്യ​ത്തി​നാ​യി വി​ചാ​ര​ണ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

സി​സോ​ദി​യ​യ്ക്കു ജാ​മ്യം ന​ൽ​ക​രു​തെ​ന്ന് ഇ​ഡി, സി​ബി​ഐ അ​ഭി​ഭാ​ഷ​ക​ർ കോ​ട​തി​യി​ൽ വാ​ദി​ച്ചു. ജാ​മ്യം ന​ൽ​കി​യാ​ൽ കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​മെ​ന്നും സാ​ക്ഷി​ക​ളെ​യും സ്വാ​ധീ​നി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു​മാ​യി​രു​ന്നു വാ​ദം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.