ഗർഭിണിയെ ഭർത്താവ് തീവച്ചുകൊന്നു
ഗർഭിണിയെ ഭർത്താവ് തീവച്ചുകൊന്നു
Monday, April 22, 2024 1:23 AM IST
അ​​​മൃ​​​ത്സ​​​ർ: പ​​​ഞ്ചാ​​​ബി​​​ലെ അ​​​മൃ​​​ത്‌സ​​​റി​​​ൽ ഗ​​​ർ​​​ഭി​​​ണി​​​യെ ഭ​​​ർ​​​ത്താ​​​വ് കി​​​ട​​​ക്ക​​​യി​​​ൽ കെ​​​ട്ടി​​​യി​​​ട്ട​​​ശേ​​​ഷം തീ​​​വ​​​ച്ചു​​​കൊ​​​ന്നു. അ​​​മൃ​​​ത്സ​​​റി​​​ലെ ബാ​​​ബ ബ​​​കാ​​​ല മേ​​​ഖ​​​ല​​​യി​​​ലെ ബു​​​ള്ളി ന​​​ൻ​​​ഗ​​​ലി​​​ലാ​​​ണ് 23 കാ​​​രി​​​യാ​​​യ പി​​​ങ്കി ഭ​​​ർ​​​ത്താ​​​വി​​​ന്‍റെ കൊ​​​ടും​​​ക്രൂ​​​ര​​​ത​​​യ്ക്ക് ഇ​​​ര​​​യാ​​​യ​​​ത്.

ഗ​​​ർ​​​ഭം ധ​​​രി​​​ച്ച് ആ​​​റു​​​മാ​​​സ​​​ത്തോ​​​ള​​​മാ​​​യ പി​​​ങ്കി ഇ​​​ര​​​ട്ട​​​ക്കു​​​ട്ടി​​​ക​​​ളെ പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ര​​​ണ്ട​​​ര​​​വ​​​ർ​​​ഷം മു​​​ന്പാ​​​യി​​​രു​​​ന്നു ഇ​​​രു​​​വ​​​രു​​​ടേ​​​യും വി​​​വാ​​​ഹം.


വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി പി​​​ങ്കി​​​യും ഭ​​​ർ​​​ത്താ​​​വ് സു​​​ഖ്‌​​​ദേ​​​വ് സിം​​​ഗും ത​​​മ്മി​​​ൽ വ​​​ഴ​​​ക്ക് ഉ​​​ണ്ടാ​​​യ​​​താ​​​യി ഗ്രാ​​​മ​​​വാ​​​സി​​​ക​​​ൾ പ​​​റ​​​യു​​​ന്നു. തു​​​ട​​​ർ​​​ന്നാ​​​ണ് കു​​​റ്റ​​​കൃ​​​ത്യം ന​​​ട​​​ന്ന​​​ത്. ഗ്രാ​​​മ​​​മു​​​ഖ്യ​​​ൻ അ​​​റി​​​യി​​​ച്ച​​​ത​​​നു​​​സ​​​രി​​​ച്ച് പോ​​​ലീ​​​സ് എ​​​ത്തി​​​യെ​​​ങ്കി​​​ലും പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​നി​​​ന്നും ക​​​ട​​​ന്നു​​​ക​​​ള​​​ഞ്ഞ സു​​​ഖ്‌​​​ദേ​​​വി​​​നെ പോ​​​ലീ​​​സ് പി​​​ന്നീ​​​ട് അ​​​റ​​​സ്റ്റ്ചെ​​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.