മണിപ്പുരിലെ 11 ബൂത്തുകളിൽ ഇന്ന് റീപോളിംഗ്
മണിപ്പുരിലെ  11 ബൂത്തുകളിൽ  ഇന്ന് റീപോളിംഗ്
Monday, April 22, 2024 1:24 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ​യു​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് വോ​ട്ടെ​ടു​പ്പ് ത​ട​സ​പ്പെ​ട്ട ഇ​ന്ന​ർ മ​ണി​പ്പു​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ 11 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ ഇ​ന്ന് റീ​പോ​ളിം​ഗ് ന​ട​ത്തും.

ഖു​റൈ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മൊ​യ്രാ​ങ്കാ​ന്പു സ​ജേ​ബ്, തോം​ഗം ലെ​യ്കൈ, ഇം​ഫാ​ൽ ഈ​സ്റ്റ് ജി​ല്ല​യി​ലെ ക്ഷേ​ത്രി​ഗോ​വി​ലെ നാ​ല്, തോ​ങ്ജു​വി​ലെ ഒ​ന്ന്, ഉ​റി​പോ​ക്കി​ൽ മൂ​ന്ന്, ഇം​ഫാ​ൽ വെ​സ്റ്റ് ജി​ല്ല​യി​ലെ കോ​ന്തൗ​ജം എ​ന്നീ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ഇ​ന്ന് വീ​ണ്ടും പോ​ളിം​ഗ് ന​ട​ക്കു​ന്ന​ത്. രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​ണ് പോ​ളിം​ഗ്. ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് പോ​ളിം​ഗ് ന​ട​ക്കു​ക.


അ​ക്ര​മി​ക​ൾ വോ​ട്ട​ർ​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ബൂ​ത്തു​ക​ളി​ൽ ക​യ​റി ഇ​വി​എം ന​ശി​പ്പി​ക്കു​ക​യും ബൂ​ത്ത് ക​യ്യേ​റാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു. വെ​ടി​യു​തി​ർ​ത്ത​തി​നെ തു​ട​ർ​ന്ന് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടും 72 ശ​ത​മാ​നം പോ​ളിം​ഗ് മ​ണി​പ്പു​രി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

ബൂ​ത്തു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൃ​ത്രി​മം കാ​ണി​ക്കു​ക​യും ചെ​യ്തെ​ന്നും അ​തി​നാ​ൽ 47 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ റീ​പോ​ളിം​ഗ് ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യും കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ മേ​ഘ​ച​ന്ദ്ര പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.