രാ​ഹു​ലിന് പു​തി​യ വി​ലാ​സം
രാ​ഹു​ലിന് പു​തി​യ വി​ലാ​സം
Friday, June 20, 2025 1:59 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി താ​​​​മ​​​​സം മാ​​​​റു​​​​ന്നു. സു​​​​നേ​​​​രി ബാ​​​​ഗ് റോ​​​​ഡി​​​​ലു​​​​ള്ള അ​​​​ഞ്ചാം ന​​​​ന്പ​​​​ർ ബം​​​​ഗ്ലാ​​​​വ് ആ​​​​യി​​​​രി​​​​ക്കും പു​​​​തി​​​​യ ഔ​​​​ദ്യോ​​​​ഗി​​​​ക വ​​​​സ​​​​തി.

ഇ​​​​ന്ന​​​​ലെ ജ​​​​ന്മ​​​​ദി​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് അ​​​​ദ്ദേ​​​​ഹം താ​​​​മ​​​​സം മാ​​​​റ്റു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ച്ചെ​​​​ങ്കി​​​​ലും അ​​​​ടു​​​​ത്ത പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന് മു​​​​മ്പ് പു​​​​തി​​​​യ വി​​​​ലാ​​​​സ​​​​ത്തി​​​​ലേ​​​​ക്കു മാ​​​​റു​​​​മെ​​​​ന്ന് പാ​​​​ർ​​​​ട്ടി വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു.

ജൂ​​​​ലൈ 21 ന് ​​​​പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ മ​​​​ൺ​​​​സൂ​​​​ൺ സ​​​​മ്മേ​​​​ള​​​​നം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ന് മു​​​​മ്പ് ബം​​​​ഗ്ലാ​​​​വി​​​​ൽ താ​​​​മ​​​​സം തു​​​​ട​​​​ങ്ങാ​​​​നാ​​​​ണു തീ​​​​രു​​​​മാ​​​​നം. രാ​​​​ഹു​​​​ൽ എം​​​​പി​​​​യാ​​​​യ​​​​തി​​​​നു​​​​ശേ​​​​ഷം, അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ വ​​​​സ​​​​തി തു​​​​ഗ്ല​​​​ക് ലെ​​​​യ്ൻ 12 ആ​​​​യി​​​​രു​​​​ന്നു.


എ​​​​ന്നാ​​​​ൽ, മാ​​​​ന​​​​ന​​​​ഷ്ട​​​​ക്കേ​​​​സി​​​​ൽ ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് 2023ൽ ​​​​ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ​​​​നി​​​​ന്ന് അ​​​​യോ​​​​ഗ്യ​​​​നാ​​​​ക്ക​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് ആ ​​​​വീ​​​​ട‌് ഒ​​​​ഴി​​​​യേ​​​​ണ്ടി വ​​​​ന്നു. തു​​​​ട​​​​ർ​​​​ന്ന് രാ​​​​ഹു​​​​ൽ അ​​​​മ്മ സോ​​​​ണി​​​​യ ഗാ​​​​ന്ധി​​​​യു​​​​ടെ ജ​​​​ൻ​​​​പ​​​​ഥ് 10 വ​​​​സ​​​​തി​​​​യി​​​​ലേ​​​​ക്കു താ​​​​മ​​​​സം മാ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വാ​​​​യ​​​​തോ​​​​ടെ, കാബി​​​​ന​​​​റ്റ് റാ​​​​ങ്ക് ഉ​​​​ള്ള​​​​തി​​​​നാ​​​​ൽ ടൈ​​​​പ്പ് 8 ബം​​​​ഗ്ലാ​​​​വി​​​​ന് അ​​​​ർ​​​​ഹ​​​​ത​​​​യാ​​​​ണു രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​ക്കു​​​​ള്ള​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.