സെ​ന്‍​ട്രി​യ​ല്‍ ബ​യോ​ഫ്യൂ​വ​ല്‍​സ് ലി​മി​റ്റ​ഡ് ബ​യോ​ഫ്യൂ​വ​ല്‍ നി​ര്‍​മാ​ണ രം​ഗ​ത്തേ​ക്ക്
സെ​ന്‍​ട്രി​യ​ല്‍ ബ​യോ​ഫ്യൂ​വ​ല്‍​സ് ലി​മി​റ്റ​ഡ് ബ​യോ​ഫ്യൂ​വ​ല്‍ നി​ര്‍​മാ​ണ രം​ഗ​ത്തേ​ക്ക്
Thursday, June 19, 2025 12:23 AM IST
കൊ​​​​ച്ചി: മ​​​​ല​​​​യാ​​​​ളി സം​​​​രം​​​​ഭ​​​​ക​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സെ​​​​ന്‍​ട്രി​​​​യ​​​​ല്‍ ബ​​​​യോ​​​​ഫ്യൂ​​​​വ​​​​ല്‍​സ് ലി​​​​മി​​​​റ്റ​​​​ഡ് ജൈ​​​​വ ഇ​​​​ന്ധ​​​​ന നി​​​​ര്‍​മാ​​​​ണ രം​​​​ഗ​​​​ത്തേ​​​​ക്ക്. ക​​​​രി​​​​മ്പ്, ധാ​​​​ന്യ​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യി​​​​ല്‍നി​​​​ന്നു എ​​​​ഥ​​​​നോ​​​​ള്‍ ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ഗോ​​​​വ​​​​യി​​​​ലെ ന​​​​വേ​​​​ലിം ഇ​​​​ന്‍​ഡ​​​​സ്ട്രി​​​​യ​​​​ല്‍ എ​​​​സ്റ്റേ​​​​റ്റി​​​​ല്‍ ബ​​​​യോ​​​​ഫ്യൂ​​​​വ​​​​ല്‍ നി​​​​ര്‍​മാ​​​​ണ​​​കേ​​​​ന്ദ്ര​​​​ത്തി​​​​നു ത​​​​റ​​​​ക്ക​​​​ല്ലി​​​​ട്ട​​​​താ​​​​യി ക​​​​മ്പ​​​​നി അ​​​​ധി​​​​കൃ​​​​ത​​​​ര്‍ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​​​റ​​​​ഞ്ഞു.

വാ​​​​ഹ​​​​ന ഇ​​​​ന്ധ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ 20 ശ​​​​ത​​​​മാ​​​​നം വ​​​​രെ എ​​​​ഥ​​​​നോ​​​​ള്‍ ചേ​​​​ര്‍​ക്കാ​​​​നു​​​​ള്ള കേ​​​​ന്ദ്ര​​​സ​​​​ര്‍​ക്കാ​​​​ര്‍ നി​​​​ര്‍​ദേ​​​​ശ​​​​ത്തി​​​​ന്‍റെ ചു​​​​വ​​​​ടു​​​​പി​​​​ടി​​​​ച്ചാ​​​​ണ് സെ​​​​ന്‍​ട്രി​​​​യ​​​​ല്‍ ഗ്രൂ​​​​പ്പ് പ്ലാ​​​​ന്‍റ് സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​ത്. പ്ര​​​​തി​​​​ദി​​​​നം 300 കി​​​​ലോ​​​​ലി​​​​റ്റ​​​​ര്‍ ഉ​​​​ത്പാ​​​​ദ​​​​ന​​​​ശേ​​​​ഷി​​​​യു​​​​ള്ള പ്ലാ​​​​ന്‍റാ​​​​ണു നി​​​​ര്‍​മി​​​​ക്കു​​​​ന്ന​​​​ത്.

ഗോ​​​​വ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഡോ. ​​​​പ്ര​​​​മോ​​​​ദ് പി. ​​​​സാ​​​​വ​​​​ന്ത് പ്ലാ​​​​ന്‍റി​​​​ന് ത​​​​റ​​​​ക്ക​​​​ല്ലി​​​​ട്ടു. 400 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണു പ​​​​ദ്ധ​​​​തി​​​ച്ചെ​​​​ല​​​​വ്. മൂ​​​​ന്ന് പൊ​​​​തു​​​​മേ​​​​ഖ​​​​ലാ എ​​​​ണ്ണ​​​​ക്ക​​​​മ്പ​​​​നി​​​​ക​​​​ള്‍​ക്കു പ്ര​​​​തി​​​​വ​​​​ര്‍​ഷം ഏ​​​​ഴു​​​​കോ​​​​ടി ലി​​​​റ്റ​​​​ര്‍ എ​​​​ഥ​​​​നോ​​​​ള്‍ പ​​​ത്തു വ​​​​ര്‍​ഷ​​​​ത്തേ​​​​ക്കു ന​​​​ല്‍​കാ​​​​ന്‍ ക​​​​രാ​​​​ര്‍ ഒ​​​​പ്പി​​​​ട്ടു​​​​ക​​​​ഴി​​​​ഞ്ഞു. 2026 മാ​​​​ര്‍​ച്ചോ​​​​ടെ ഉ​​​​ത്പാ​​​​ദ​​​​നം ആ​​​​രം​​​​ഭി​​​​ക്കും.


വ്യാ​​​​പാ​​​​ര, ധ​​​​നാ​​​​കാ​​​​ര്യ രം​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍ സാ​​​​ന്നി​​​​ധ്യ​​​​മു​​​​ള്ള സെ​​​​ന്‍​ട്രി​​​​യ​​​​ല്‍ ഗ്രൂ​​​​പ്പ് ത​​​​ല​​​​വ​​​​ന്‍ ജോ​​​​ബി ജോ​​​​ര്‍​ജാ​​​​ണ് സെ​​​​ന്‍​ട്രി​​​​യ​​​​ല്‍ ബ​​​​യോ​​​​ഫ്യൂ​​​​വ​​​​ല്‍​സി​​​​ന്‍റെ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍. മു​​​​ന്‍ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി ടോ​​​​മി​​​​ന്‍ ത​​​​ച്ച​​​​ങ്ക​​​​രി​​​​യാ​​​​ണു ചെ​​​​യ​​​​ര്‍​മാ​​​​ന്‍.

കേ​​​​ര​​​​ള സ്റ്റാ​​​​ര്‍​ട്ട​​​​പ്പ് മി​​​​ഷ​​​​ന്‍ സ്ഥാ​​​​പ​​​​ക​​​​ന്‍ ഡോ. ​​​​കെ.​​​​സി. ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​ന്‍, കാ​​​​ലി​​​​ക്ക​​​​ട്ട് സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല മു​​​​ന്‍ വൈ​​​​സ് ചാ​​​​ന്‍​സ​​​​ല​​​​ര്‍ ഡോ. ​​​​അ​​​​ബ്ദു​​​​ള്‍ സ​​​​ലാം, ഗോ​​​​വ മു​​​​ന്‍ ചീ​​​​ഫ് ടൗ​​​​ണ്‍ പ്ലാ​​​​ന​​​​ര്‍ ജ​​​​യിം​​​​സ് മാ​​​​ത്യു, എം​​​​ജി സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല മു​​​​ന്‍ വൈ​​​​സ് ചാ​​​​ന്‍​സ​​​​ല​​​​ര്‍ ഡോ. ​​​​സാ​​​​ബു തോ​​​​മ​​​​സ്, ബാ​​​​ങ്കിം​​​​ഗ് മു​​​​ന്‍ ഓം​​​​ബു​​​​ഡ്‌​​​​സ്മാ​​​​ന്‍ ചി​​​​ര​​​​ഞ്ജീ​​​​വി, സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ന്‍ ബാ​​​​ങ്ക് മു​​​​ന്‍ എ​​​​ക്‌​​​​സി​​​​ക്യു​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ എ.​​​​ജി. വ​​​​ര്‍​ഗീ​​​​സ് എ​​​​ന്നി​​​​വ​​​​രാ​​​​ണ് ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​ക്ക​​​​ള്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.