ഗോ​​വ​​ൻ മു​​ന്നേ​​റ്റം
ഗോ​​വ​​ൻ മു​​ന്നേ​​റ്റം
Wednesday, April 10, 2024 2:27 AM IST
ജം​​ഷ​​ഡ്പു​​ർ: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ എ​​ഫ്സി ഗോ​​വ​​യ്ക്ക് സീ​​സ​​ണി​​ലെ തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം ജ​​യം. എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ ഗോ​​വ 3-2ന് ​​ജം​​ഷ​​ഡ്പു​​ർ എ​​ഫ്സി​​യെ കീ​​ഴ​​ട​​ക്കി. ഒ​​രു ഗോ​​ളി​​നു പി​​ന്നി​​ൽ​​നി​​ന്ന​​ശേ​​ഷ​​മാ​​യി​​രു​​ന്നു ഗോ​​വ​​യു​​ടെ ജ​​യം.

റെ​​യ് ത​​ച്ചി​​ക്കാ​​വ (17’), സെ​​മി​​ൻ​​ലെ​​ൻ ഡൂം​​ഗ​​ൽ (73’) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു ജം​​ഷ​​ഡ്പു​​രി​​ന്‍റെ ഗോ​​ൾ നേ​​ട്ട​​ക്കാ​​ർ. നോ​​ഹ വെ​​യ്ൽ (21’), കാ​​ർ​​ലോ​​സ് മാ​​ർ​​ട്ടി​​നെ​​സ് (28’), ബോ​​ർ​​ജ ഹെ​​രേ​​ര (90+5’) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു ഗോ​​വ​​യ്ക്കു​​വേ​​ണ്ടി വ​​ല​​കു​​ലു​​ക്കി​​യ​​ത്.


ഇ​ന്ന​ലെ ന​ട​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ​യി​ൽ എ​ഫ്സി 2-1 ന് ​നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ കീ​ഴ​ട​ക്കി. ഇ​തോ​ടെ 27 പോ​യി​ന്‍റു​മാ​യി ചെ​ന്നൈ​യി​ൽ ആ​റാം സ്ഥാ​ന​ത്ത് എ​ത്തി. 21 മ​​ത്സ​​ര​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ 42 പോ​​യി​​ന്‍റു​​മാ​​യി ഗോ​​വ മൂ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്. 47 പോ​​യി​​ന്‍റു​​ള്ള മും​​ബൈ സി​​റ്റി എ​​ഫ്സി​​യാ​​ണ് ലീ​​ഗി​​ന്‍റെ ത​​ല​​പ്പ​​ത്ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.