ബ​യേ​ണ്‍ മ്യൂണിക് കി​രീ​ട​ത്തി​ലേ​ക്ക്
ബ​യേ​ണ്‍ മ്യൂണിക് കി​രീ​ട​ത്തി​ലേ​ക്ക്
Sunday, April 27, 2025 12:04 AM IST
മ്യൂ​ണി​ക്: ജ​ര്‍​മ​ന്‍ ബു​ണ്ട​സ് ലി​ഗ ഫു​ട്‌​ബോ​ള്‍ 2024-25 സീ​സ​ണ്‍ കി​രീ​ട​ത്തി​ലേ​ക്ക് സൂ​പ്പ​ര്‍ ടീ​മാ​യ ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ന് ഇ​നി​യു​ള്ള​ത് ര​ണ്ടു പോ​യി​ന്‍റി​ന്‍റെ അ​ക​ലം മാ​ത്രം.

31-ാം റൗ​ണ്ടി​ല്‍ എ​ഫ്എ​സ് വി ​മെ​യി​ന്‍​സി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​ന് ബ​യേ​ണ്‍ മ്യൂ​ണി​ക് കീ​ഴ​ട​ക്കി​യ​തോ​ടെ​യാ​ണി​ത്. ലെ​റോ​യ് സ​നെ (27'), മൈ​ക്ക​ല്‍ ഒ​ലി​സ് (40'), എ​റി​ക് ഡ​യ​ര്‍ (84') എ​ന്നി​വർ ബ​യേ​ണി​നാ​യി ഗോ​ള്‍ സ്വ​ന്ത​മാ​ക്കി​.

34 റൗ​ണ്ടു​ള്ള ബു​ണ്ട​സ് ലി​ഗ​യി​ല്‍, 31 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് ബ​യേ​ണി​ന് 75 പോ​യി​ന്‍റാ​യി. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ബ​യേ​ര്‍ ലെ​വ​ര്‍​കു​സെ​നി​ന് ഇ​ത്ര​യും മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 67 പോ​യി​ന്‍റാ​ണ്.


അ​താ​യ​ത് ശേ​ഷി​ക്കു​ന്ന മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്നു ര​ണ്ടു പോ​യി​ന്‍റ് കൂ​ടി നേ​ടി​യാ​ല്‍, 77 പോ​യി​ന്‍റു​മാ​യി ബ​യേ​ണി​നു ചാ​മ്പ്യ​ന്മാ​രാ​കാം. ലെ​വ​ര്‍​കൂ​സെ​ന്‍ ഇ​നി​യു​ള്ള മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍ ജ​യി​ച്ചാ​ലും 76 പോ​യി​ന്‍റ്‌​വ​രെ​മാ​ത്ര​മേ എ​ത്തൂ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.